തിരുനെല്വേലിക്കു നടുവിലായി നഗരത്തിന്റെ അടയാള ചിഹ്നമെന്ന പോലെ നെല്ലൈയപ്പര് ക്ഷേത്രം നില കൊള്ളുന്നു. തമിഴ്നാട് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ശിവ ക്ഷേത്രമാണ് നെല്ലൈയപ്പര് ക്ഷേത്രം. എ ഡി 700 ല്‍ പാണ്ഡ്യന്മാര് പണി കഴിപ്പിച്ചതാണീ ക്ഷേത്രം. പരമശിവന്റെയും പാര്‍വ്വതി ദേവിയുടെയും രണ്ടു വലിയ ആരാധനാലയങ്ങള്‍ ഇവിടെ കാണാം. പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സങ്കിലി മണ്ഡപവുമായി ഇവ ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെയുള്ള ക്ഷേത്രഗോപുരങ്ങളും ഏതാണ്ട് ഈ കാലത്തു തന്നെ നിര്‍മ്മിക്കപ്പെട്ടതാണ്.
ഐതിഹ്യങ്ങള്‍ പ്രകാരം ഭഗവാന് പരമശിവന് താണ്ഡവ നൃത്തമാടിയിട്ടുള്ള സ്ഥലങ്ങളില്‍ ഒന്നാണിത്. അതിന്റെ ഓര്‍മ്മയെന്നോണം ഒരു താമിര അമ്പലം ഇതിനുള്ളിലായി കാണാം. ക്ലാസിക്കല്‍ ഡാന്‍സിന്റെയും മറ്റു വിവിധ കലാ രൂപങ്ങളുടെയും ഒരു പ്രധാന കേന്ദ്രമാണിത്. തിരുക്കല്യാണം, അരുര്ദ്ര ദര്‍ശനം,നവരാത്രി തുടങ്ങിയ ഉത്സവങ്ങള്‍ ഇവിടെ വര് ഷങ്ങളായി ആഘോഷിച്ചു പോരുന്നു.
തമിഴ് മാസം ഐപ്പസി (ഒക്ടോബര്‍ 15- നവംബര്‍ 15) കാലത്താണ് ഇവ നടത്തപ്പെടുന്നത്. ഇവിടെ ആഘോഷിക്കുന്ന മറ്റൊരു പ്രധാന ഉത്സവമാണ് തൈപ്പൂസം. നെല്ലൈയപ്പരെ തൊഴുതു വണങ്ങാനും അനുഗ്രഹം തേടാനും തീര് ത്ഥാടകരുടെയും സഞ്ചാരികളുടെയും വന്‍ നിര തന്നെ ഈ അമ്പലനടയിലെത്തുന്നുണ്ട്. പ്രത്യേകിച്ച് ഉത്സവകാലങ്ങളിലാണ് ഇവിടെ കൂടുതലും തിരക്കേറുന്നത്.