തിരുപ്പതിയുടെയും തിരുമലയുടെയും പരിസരത്തുള്ള ഒരേ ഒരു ശിവക്ഷേത്രമാണ് കപില തീര് ത്ഥം. ഇത് തിരുമല കുന്നുകളുടെ അടിവാരത്തില്‍ മലയുടെ പ്രവേശന ദ്വാരത്തില്‍ നില്ക്കുന്ന അതി ബൃഹത്തായ ഒരു ക്ഷേത്രമാണ്. ക്ഷേത്ര കവാടത്തില്‍ നന്ദികേശ്വര ന്റെ ഒരു പ്രതിമ ഉണ്ട് . കപില മഹര്‍ ഷി ശിവനെ തപസു ചെയ്ത സ്ഥലമാണ് ഇതെന്നും അതിനാലാണ് കപില തീര് ത്ഥം എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.
വെള്ളച്ചാട്ടത്തില്‍ നിന്ന് വരുന്ന ജലം ക്ഷേത്ര പരിസരത്ത് ഒരു തടാകമായി മാറുന്നു. അതിനെയാണ് തീര് ത്ഥം ആയി കണക്കാക്കുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ഇവിടം ഭരിച്ച വിജയ നഗര രാജാക്കന്മാര് പഴയ കാലം മുതല്‍ പ്രസിദ്ധമായ ഈ ക്ഷേത്രത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇപ്പോള്‍ തിരുമല തിരുപ്പതി ദേവസ്വത്തിന്റെ കീഴില്‍ ആണ് ക്ഷേത്രം .