Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ടോങ്ങ്

ടോങ്ങ് - ഇതിഹാസങ്ങളുടെ സംഗമഭൂമി

22

രാജസ്ഥാനിലെ ടോങ്ങ് ജില്ലയില്‍ ബനാസ് നദിയുടെ തീരത്തായി സ്തിഥി ചെയ്യുന്ന പട്ടണമാണ് ടോങ്ങ്. രാജഭരണത്തില്‍ അധിഷ്ഠിതമായിരുന്നു ഈ നഗരി. ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ അനവധി രാജവംശങ്ങള്‍ ഈ പ്രദേശം ഭരിച്ചിട്ടുണ്ട്. ജയ്പൂര്‍ നഗരത്തില്‍ നിന്നും 95 കി.മീ ദൂരെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

വിസ്മയിപ്പിക്കുന്ന ഒരുപാട് ദൃശ്യങ്ങളുണ്ട് ടോങ്ങില്‍. പൊയ്‌പോയ നാളിന്റെ ചരിത്ര സമൃദ്ധി വിളിച്ചോതുന്നവയാണ് ടോങ്ങിലെ സ്മാരകങ്ങള്‍. പട്ടണത്തിലും ചുറ്റുപാടുമായി വിനോദ സന്‍ചാരികളെ ആകര്‍ഷിക്കുന്ന ഒരുപാട് കൌതുകങ്ങളുമുണ്ട്. മാന്‍ഷന്‍ ഓഫ് ഗോള്‍ഡ് അഥവാ സുനേരികോത്തി വിനോദ സന്‍ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്.

സംഗീത നൃത്യ കാവ്യാലാപനങ്ങള്‍ക്കായി നവാബ് മുഹമദ് ഇബ്രാഹിം അലി ഖാന്‍ നിര്‍മിച്ച ഈ സൌധം പളുങ്കു ഛായാ ചിത്രങ്ങളുടെ ചെറിയൊരു കലവറ കൂടിയാണ്. സ്വര്‍ണ നിറമാര്‍ന്ന ചുവരുകളുള്ള ഈ കെട്ടിടത്തിന്റെ തളങ്ങള്‍ ഛായം തേച്ച ചില്ലുകളാണ്. ശീശ് മഹല്‍ എന്ന് അറിയപ്പെടുന്ന ഈ കണ്ണാടി മാളിക നജറ് ബാഗിലെ ബഡാകുവയ്ക്കടുത്താണ്.

തന്റെ ധന്യ ചരിതം വിളിച്ചോതുന്ന വേറെയും ചരിത്ര സ്മാരകങ്ങള്‍ സുനേരി കോത്തിക്ക് പുറമെ ഈ ചെറു നഗരത്തിലുണ്ട്. റസിയ കെ ടെക് രി അവയിലൊന്നാണ്.പ്രേമ ഗീതികള്‍ പാടി അവിടെ ഏറെ നേരം ചിലവഴിക്കാറുണ്ടായിരുന്ന ഒരു കയാത് കമിതാവാണ് ഈ നാമധേയത്തിനു പിന്നിലെന്നു് ഒരു കാല്പനിക കഥയെ അനുസ്മരിച്ചു് തദ്ദേശ വാസികള്‍ പറഞ്ഞു. ചരിത്ര പ്രസിദ്ധമായഘണ്ടാ ഘഉം ജമാമസ്ജിദും ഇവിടത്തെ സ്മൃതി മണ്ഡപങ്ങളാണ്.ടോന്‍കിലെ ജമാമസ്ജിദ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്. ധാരാളം തീര്‍ത്ഥാടകര്‍ ഈ മുസ്ലിം ദേവാലയം കാണുവാനായി ഈ പട്ടണം സന്ദര്‍ശിക്കാറുണ്ട്.

മൈസൂര്‍ ഗാര്‍ഡന്‍സിനോടും ഹിരണ്‍ മഗരി പാര്‍ക്കിനോടും സദൃശമായി രൂപകല്പന ചെയ്ത ശിവാജി പാര്‍ക്ക് വിനോദ സന്‍ചാരികളുടെ ഉത്തമ കേന്ദ്രമാണ്. ഏക ശിലയില്‍ കൊത്ത്പണിയാല്‍ ആനയെ തീര്‍ത്ത ശില്പിയുടെ അസാമാന്യ കരവിരുതും ഹാതി ഭട്ടാ യില്‍ സന്‍ചാരികള്‍ക്ക് ദര്‍ശിക്കാം. പട്ടണത്തില്‍ നിന്നും യഥാക്രമം. 30 ഉം 22 ഉം കി.മീ. ദൂരപരിധിയില്‍ ഈ രണ്ട് സ്ഥലങ്ങളും നിലകൊള്ളുന്നു.

ടോങ്ങ് നഗരത്തിന്റേതായി എയര്‍പോര്‍ട്ടോ റെയില്‍വേയൊ  ഇല്ലെങ്കിലും സുഗമ മായ റോഡുകള്‍ ഈ പട്ടണവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ജയ്പൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ടോങ്ങില്‍ നിന്നും 100 കി.മീ. അകലെ യാണ്. നാട്ടിലങ്ങോളമിങ്ങോളം വിവിധങ്ങളായ സ്ഥലങ്ങളില്‍ നിന്നും, അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും ധാരാളം വിമാനങ്ങള്‍ ജയ്പൂര്‍ എയര്‍ പോര്‍ട്ടിലേക്ക് പറക്കുന്നുണ്ട്. ബനസ്ഥാലിനെവായിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഏതാനും ട്രെയിനുകള്‍ ഈ സ്‌റ്റേഷനിലേക്ക് ഉണ്ട്. ധാരാളം പ്രമുഖ നഗരങ്ങളില്‍ നിന്നും, തൊട്ടുകിടക്കുന്ന പട്ടണങ്ങളില്‍ നിന്നും, ടോങ്ങ് സന്ദര്‍ശകരുടെ സൌകര്യാര്‍ഥം, സ്ഥിരമായി ബസ്സ് സര്‍വീസുകളുണ്ട്. രാജസ്ഥാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളും സ്വകാര്യ വാഹനങ്ങളും സമീപ പ്രദേശങ്ങളില്‍ നിന്നും  സര്‍വീസ് നടത്തുന്നുണ്ട്.

ചൂടുള്ള വരണ്ട കാലാവസ്ഥയാണ് ടോങ്ങില്‍ അനുഭവപ്പെടുന്നത്.  ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിലെ ശീതളവും ഹൃദ്യവുമായ കാലാവസ്ഥയാണു ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും ഉത്തമം. തീക്ഷണത കുറഞ്ഞ താപനിലയും നേര്‍ത്ത മഴയുമുള്ള മണ്‍സൂണിലുംചരിത്രധന്യമായ ഈ പട്ടണം സന്ദര്‍ശിക്കാം.

ടോങ്ങ് പ്രശസ്തമാക്കുന്നത്

ടോങ്ങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ടോങ്ങ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ടോങ്ങ്

  • റോഡ് മാര്‍ഗം
    ഒരുപാട് പ്രമുഖ നഗരങ്ങളില്‍ നിന്നും തൊട്ടടുത്ത പട്ടണങ്ങളില്‍ നിന്നും ടോങ്ങിലേക്കു സാധാരണ ബസ്സ് സര്‍ വീസുകളുണ്ട്. ഡല്‍ഹി, ജയ്പൂര്‍, അജ്മീര്‍, കോട്ട, ബുന്ദി മുതലായസ്ഥലങ്ങളില്‍ നിന്നും രാജസ്ഥാന്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സര്‍വീസുകള്‍ നിലവിലുണ്ട്. അടുത്തുള്ള നിരവധി പ്രദേശങ്ങളില്‍ നിന്ന് സ്വകാര്യ ബസ്സുകളും ടാക്‌സികളും ടോങ്ങിലേക്കു് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ടോങ്ങില്‍ നിന്നും 35 കി.മീ.അകലെയുള്ള ബനസ്ഥാലിനെവായി യാണ് സമീപസ്ഥമായ റെയ്ല്‍വെ സ്‌റ്റേഷന്‍.ജയ്പൂറാണ് തുടര്‍ന്നുള്ള സമീപസ്ഥ സ്‌റ്റേഷന്‍. ടോങ്ങില്‍ നിന്നു 100 കി.മീ.അകലെയുള്ള ഈ സ്‌റ്റേഷനില്‍ നിന്നു മറ്റു പ്രദേശങ്ങളിലേക്കു അടിയ്ക്കടി ട്രെയിനുകളുണ്ട്. ഇവയിലേത് സ്‌റ്റേഷനില്‍ നിന്നും യാത്രികര്‍ക്ക് ടോങ്ങിലെത്തിച്ചേരാന്‍ ബസ്സുകളും ടാക്‌സിയും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ടോങ്ങില്‍ നിന്നും 100 കി.മീ. അകലെയുള്ള ജയ്പൂറാണ് നിലവില്‍ ഏറ്റവും സമീപസ്ഥമായ എയര്‍പോര്‍ട്ട്. അന്താരാഷ്ട്ര നിലയങ്ങളായ മസ്‌ക്കറ്റ്, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ട്. ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു ബസ് വഴിയും ടാക്‌സികള്‍ മുഖേനയും ടോങ്ങ് പട്ടണത്തില്‍ എത്തിച്ചേരാവുന്നതാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu