ടോഡ രാജ് സിങ്ങ് ടൌണിനടുത്തുള്ള ഭവാതി ഗ്രാമത്തിലാണ് ജല്‍ദേവി മന്ദിര്‍ എന്ന പേരിലുള്ള ഈ ക്ഷേത്രം നിലകൊള്ളുന്നത്. ജല്‍ദേവി ദേവതയ്ക്കു സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം 250 കൊല്ലങ്ങള്‍ക്കു മുന്‍പാണ് പണിതത്. ഏകദേശം 400 സം വല്സരങ്ങള്ക്കു മുന്‍പ് ദേവിയുടെ വിഗ്രഹം ഒരു കിണറ്റില്‍ കാണപ്പെട്ടതാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ചൈത്രപൂര്ണിമയില് മൂന്ന് നാള് നീണ്ടുനില്‍ക്കുന്ന ഉല്‍സവം ഇവിടെ നടത്തപ്പെടുന്നു.