Search
  • Follow NativePlanet
Share
» »അസാമിലെ അതിശയ നാടുകള്‍!

അസാമിലെ അതിശയ നാടുകള്‍!

By Maneesh

വ്യത്യസ്തമായ യാത്രകളും വി‌ചിത്രമായ സ്ഥലങ്ങളുമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് അസാമിലേക്ക് പോയ്ക്കൂട. നിങ്ങളുടെ യാത്ര സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന തരത്തിലുള്ള മാന്ത്രികതകള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന നോര്‍ത്ത് ഈസ്റ്റിലെ ഒരു സംസ്ഥാനമാ‌ണ് അസാം.

അസാമിലേക്ക് യാത്ര തിരിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 10 സ്ഥലങ്ങള്‍ പരിചയപ്പെടാം. ഈ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചാല്‍ അസാമിനെ ഏതാണ്ട് പൂര്‍ണമാ‌യും അറിയാന്‍ കഴിയും.

01. മായോങ് - ഇന്ത്യയുടെ മന്ത്രവാദ തലസ്ഥാനം

01. മായോങ് - ഇന്ത്യയുടെ മന്ത്രവാദ തലസ്ഥാനം

കൂടോത്രത്തിനും മന്ത്രവാ‌ദത്തിനും പേരുകേട്ട മായോങ്, ഇന്ത്യയുടെ മന്ത്രവാദ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ മുന്‍പേ ആരംഭിച്ച, ഇവിടുത്തെ മന്ത്രവാദവും കൂടോത്രവും തലമുറ തലമുറയായി കൈമാറി വന്നതാണ്. ഗുവാഹത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപു‌ത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മായോങ് അസ്സാം യാത്രയില്‍ നിര്‍ബന്ധമായി സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥല‌ങ്ങളില്‍ ഒന്നാണ്. വിശദമായി വായിക്കാം

02. മജൂലി - ലോകത്തിലെ ഏറ്റവും വലിയ റിവര്‍ അയലന്‍ഡ്

02. മജൂലി - ലോകത്തിലെ ഏറ്റവും വലിയ റിവര്‍ അയലന്‍ഡ്

മജൂലി ഒരു ദ്വീപാണ് ബ്രഹ്മപുത്ര നദി അസാമിലൂടെ പരന്ന് ഒഴുകുന്നതിനിടെ നടുവിലായി രൂപം കൊണ്ട വലിയ ഒരു ദ്വീപ്. നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപെന്ന ഖ്യാദി മജൂലി ദ്വീപിന് സ്വന്തമാണ്. ബ്രഹ്മപുത്രയുടെ ഒരു കരയാണ് നീമട്ടിഘട്ട്, അവിടെ നിന്ന് ഫെറിയില്‍ കയറി വേണം മജൂലിയില്‍ എ‌ത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Suraj Kumar Das

03. കാസി‌രംഗ - കണ്ടാമൃഗങ്ങളുടെ ലോകം

03. കാസി‌രംഗ - കണ്ടാമൃഗങ്ങളുടെ ലോകം

അസാമില്‍ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയും കാസി‌രംഗ സന്ദര്‍ശിക്കാതിരിക്കില്ല. ചില സഞ്ചാരികളാകട്ടെ കാസിരംഗ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം അസാമില്‍ പോകുന്നവരാണ്. ഒറ്റകൊമ്പന്‍ കണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ അഭിമാനയാമ കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതി ‌ചെയ്യുന്നത് അസാമിലാണ്. വിശദമായി വായിക്കാം

Photo Courtesy: Satish Krishnamurthy

04. ഉമാനന്ദ ദ്വീപ് - ആ‌ള്‍ത്താമസമുള്ള കൊച്ചു ദ്വീപ്

04. ഉമാനന്ദ ദ്വീപ് - ആ‌ള്‍ത്താമസമുള്ള കൊച്ചു ദ്വീപ്

ആസാമിലെ പ്രമുഖ നഗരമായ ഗുവഹാത്തിയില്‍ നിന്ന് അധികം വിദൂരമല്ലാതെ എന്നാല്‍ അത്ര അടുത്താല്ലാതെ കടല്‍പോലെ പരന്ന് കിടക്കുന്ന ‌ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ദ്വീ‌പാണ് ഉമാനന്ദ. ലോകത്തിലെ തന്നെ ആള്‍ത്താമസമുള്ള ഏറ്റവും ചെറിയ ദ്വീ‌പാണ് ഇത്. ഉമാനന്ദ ദ്വീപിനെ ചുറ്റിപ്പറ്റി വിചിത്രവും രസകരവുമായ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. വിശദമായി ‌വായിക്കാം

Photo Courtesy: Subhrajit

05. കാമഖ്യ ക്ഷേത്രം - യോനി പ്രതിഷ്ഠയുള്ള ക്ഷേത്രം

05. കാമഖ്യ ക്ഷേത്രം - യോനി പ്രതിഷ്ഠയുള്ള ക്ഷേത്രം

ദുര്‍ഗാ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. അസാമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നീലാചല്‍ എന്ന മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാമാഖ്യ ദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ചെറിയ ഒരു ഗുഹയ്ക്കുള്ളി‌ലെ ഒരു കല്ലിനേയാണ് യോനിയായി സങ്കല്‍പ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Kunal Dalui

06. ഗുവാഹ‌ത്തി - നോര്‍ത്ത് ഈസ്റ്റിലേക്കുള്ള കവാടം

06. ഗുവാഹ‌ത്തി - നോര്‍ത്ത് ഈസ്റ്റിലേക്കുള്ള കവാടം

നോര്‍ത്ത് ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ ആദ്യമായി സന്ദര്‍ശിക്കേണ്ട സ്ഥലം അസാമിലെ ഗുവാഹത്തിയാണ്. നോര്‍ത്ത് ഈസ്റ്റിന്റെ പ്രവേശന കവാടം എന്നും ഗുവാഹത്തി അറിയപ്പടുന്നുണ്ട്. അസാമിന്റെ തലസ്ഥാനമായ ദിസ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഗുവാഹത്തിയിലാണ്. വിശദമായി വായിക്കാം

Photo Courtesy: Kinshuk Kashyap

07. ഹഫ്‌ളോങ്‌ - അസമിന്റെ ഹില്‍സ്റ്റേഷന്‍

07. ഹഫ്‌ളോങ്‌ - അസമിന്റെ ഹില്‍സ്റ്റേഷന്‍

ആസ്സാമിലെ ഏക ഹില്‍സ്റ്റേഷനായ ഹഫ്‌ളോങ്‌ കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. മഞ്ഞ്‌ മൂടി കിടക്കുന്നു എന്നത്‌ മാത്രമല്ല ഈ പേര്‌ വരാന്‍ കാരണം സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലെ മനോഹരം കൂടിയാണ്‌ ഈ സ്ഥലം. സന്ദര്‍ശകരെ ഒരുപോലെ മോഹിപ്പിക്കുന്ന സ്ഥലമാണിത്‌. ബാരക്‌ താഴ്‌വരയുടെ വളരെ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ്‌ വടക്ക്‌ കച്ചാര്‍ ജില്ലയുടെ ആസ്ഥാനമാണ്‌. വിശദമാ‌യി വായിക്കാം

Photo Courtesy: Ezralalsim10

08. ദിഗ്‌ബോയ് - ഇന്ത്യയുടെ ഓയില്‍ നഗരം

08. ദിഗ്‌ബോയ് - ഇന്ത്യയുടെ ഓയില്‍ നഗരം

ലോകത്തിലെ ഏറ്റവും പഴയ എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്ന സ്ഥലം എന്ന നിലയില്‍ പ്രശസ്‌തമാണ്‌ ദിഗ്‌ബോയ്‌‌. 1899 മുതല്‍ ഈ എണ്ണ ശുദ്ധീകരണ ശാല നഗരത്തിന്റെ അഭിമാനമാണ്‌. ഇംഗ്ലീഷ്‌ പദമായ ഡിഗ്‌-ബോയ്‌-ഡിഗ്‌ എന്നതില്‍ നിന്നുമാണ്‌ ദിഗ്‌ബോയ്‌ എന്ന പേരുണ്ടായത്‌. ഈ പ്രദേശത്ത്‌ ഇംഗ്ലീഷുകാര്‍ എണ്ണ കണ്ടെത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന പദമാണ്‌ ഇത്‌. ആസ്സാമിന്റെ എണ്ണ നഗരമെന്നാണ്‌ ദിഗ്‌ബോയ്‌ അറിയപ്പെടുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Subhashish Panigrahi

09. ദിസ്പൂര്‍ - അസമി‌ന്റെ ത‌ലസ്ഥാനം

09. ദിസ്പൂര്‍ - അസമി‌ന്റെ ത‌ലസ്ഥാനം

അസ്സാമിന്റെ തലസ്ഥാന നഗരമാണ്‌ ദിസ്‌പൂര്‍. വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വാണിജ്യ നഗരമായ ഗുവാഹത്തിയില്‍ നിന്നും പത്ത്‌ കിലോമീറ്റര്‍ ദൂരം മാത്രമെ ദിസ്‌പൂരിലേക്കുള്ളു. ദിസ്‌പൂരിന്‌ മുമ്പ്‌ ഷില്ലോങ്‌ ആയിരുന്നു ആസ്സാമിന്റെ തലസ്ഥാനം. 1973 ല്‍ അസ്സാമില്‍ നിന്നും മേഘാലയ വേര്‍പിരഞ്ഞപ്പോള്‍ ഷില്ലോങ്‌ മേഘാലയയുടെ തലസ്ഥാനമായി. അതിന്‌ ശേഷം ദിസ്‌പൂര്‍ ആസ്സാമിന്റെ തലസ്ഥാനമായി മാറി. വിശദമായി വായിക്കാം

Photo Courtesy: Vikramjit Kakati
10. ദിബ്രുഗഡ്‌ - ഇന്ത്യയുടെ തേയിലത്തോട്ടം

10. ദിബ്രുഗഡ്‌ - ഇന്ത്യയുടെ തേയിലത്തോട്ടം

ആസ്സാമിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായ ദിബ്രുഗഡ്‌ സഞ്ചാരികള്‍ക്കായി പലതും കരുതിവച്ചിട്ടുണ്ട്‌. ശാന്തസുന്ദരമായ അന്തരീക്ഷം, മനോഹരമായ പ്രകൃതി, ചരിത്ര സ്‌മാരകങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്‌. ബ്രിട്ടീഷ്‌ ഭരണം കാലം മുതല്‍ ടിബ്രുഗഢിലും സമീപ പ്രദേശങ്ങളിലും തേയില തോട്ടങ്ങളുണ്ട്‌. ഇവിടുത്തെ വിനോദസഞ്ചാരത്തിലും ഈ തോട്ടങ്ങള്‍ക്ക്‌ വലിയ സ്ഥാനമാണുള്ളത്‌. അ‌തിനാല്‍ ദിബ്രുഗഡ്‌ ഇന്ത്യയുടെ തേ‌യില നഗരം എന്നാണ് അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vikramjit Kakati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X