Search
  • Follow NativePlanet
Share
» »ജന്മദിനം അടിച്ച് പൊളിക്കാൻ 10 സ്ഥല‌ങ്ങൾ

ജന്മദിനം അടിച്ച് പൊളിക്കാൻ 10 സ്ഥല‌ങ്ങൾ

By Maneesh

ജന്മദിന ആഘോഷങ്ങൾ നട‌ത്താൻ വ്യത്യസ്തമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക എന്നത് ഇപ്പോൾ കേരളത്തി‌ലെ ഒരു ട്രെൻഡ് ആ‌യി മാറിയിരിക്കുകയാണ്. നിങ്ങളുടേയോ നിങ്ങളുടെ സുഹൃത്തുക്കളുടേയോ ജന്മദിനം ആഘോഷിക്കാന്‍ കേരളത്തിലെ ചില സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.

സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുന്‍പ്

ഒറ്റ ദിവസത്തെ ആഘോഷമായതിനാല്‍ ഒരു ദിവസം കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങള്‍ തന്നെ തെരഞ്ഞെടുക്കാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജന്മദിന ആഘോഷങ്ങൾ നടക്കാറുള്ള 10 സ്ഥലങ്ങള്‍ പരിചയപ്പെടാം. അതില്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

ഏറുമാടം, വയനാട്

ഏറുമാടം, വയനാട്

ഏറുമാടങ്ങളില്‍ ജന്മ ദിനം ആഘോഷിക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ വയനാടാണ് നല്ല സ്ഥലം വയനാട്ടിലെ വൈത്തിരിയിലും മറ്റും നിരവധി ട്രീ ഹൗസ് റിസോര്‍ട്ടുകള്‍ ഉണ്ട്.

Photo Courtesy: Nagesh Jayaraman

വെള്ളച്ചാട്ടം, അതിരപ്പള്ളി

വെള്ളച്ചാട്ടം, അതിരപ്പള്ളി

വെള്ളച്ചാട്ടം കണ്ടുകൊണ്ട് ജന്മ ദിന ആഘോഷം നടത്താന്‍ നേരെ അതിരപ്പള്ളിയിലേക്ക് വിട്ടോളു. യാത്രയാണ് ആഘോഷം എന്ന് കരുതുന്നവര്‍ക്ക് മാത്രം പറ്റിയ സ്ഥാലമാണ് ഇത്. അധികം ആഘോഷിക്കാനൊന്നും ഇവിടെ പറ്റില്ലാ.
Photo Courtesy: James Southorn

പഞ്ചനക്ഷത്ര ഹോട്ടലുകൾ, കൊച്ചി

പഞ്ചനക്ഷത്ര ഹോട്ടലുകൾ, കൊച്ചി

നിങ്ങളുടെ ജന്മദിന ആഘോഷം ഒരല്‍പ്പം ലക്ഷ്വറിയാകണം എന്ന് കരുതുന്നവര്‍ക്ക് നേരെ കൊച്ചിയിലേക്ക് പോകാം. കൊച്ചിയിലെ നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നില്‍ തന്നെയാകട്ടെ ജന്മ ദിന ആഘോഷവും.

Photo Courtesy: PRAVEEN R VENUGOPAL

ഹൗസ് ബോട്ട്, ആലപ്പുഴ

ഹൗസ് ബോട്ട്, ആലപ്പുഴ

ഹൗസ് ബോട്ടില്‍ ജന്മ ദിന ആഘോഷം നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ നേരെ ആലപ്പുഴയിലേക്ക് പൊയ്‌ക്കോളു. കായലില്‍ ജന്മദിന ആഘോഷം നടത്തി സുഹൃത്തുക്കളെ സല്‍ക്കരിച്ച് വിടാം.
Photo Courtesy: Dr._Colleen_Morgan

ബീച്ച് റിസോർട്ട്, കോവളം

ബീച്ച് റിസോർട്ട്, കോവളം

നിങ്ങളുടെ ജന്മദിന ആഘോഷം അങ്ങേയറ്റം ആവേശത്തോടേയും ആര്‍പ്പുവിളിയോടെയും നടത്തണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലം കോവളമാണ്.
Photo Courtesy: Kerala Tourism

ബീച്ച് റിസോർട്ട്, വര്‍ക്കല

ബീച്ച് റിസോർട്ട്, വര്‍ക്കല

ജന്മ ദിനം ആഘോഷിക്കാം ശാന്തമായ ഒരു ബീച്ചാണ് നിങ്ങള്‍ തെരയുന്നതെങ്കില്‍ അതിന് പറ്റിയ സ്ഥലം വര്‍ക്കലയാണ്. കോവളം പോലെ തിരക്കേറിയ സ്ഥലമല്ല വര്‍ക്കല. മാത്രമല്ല വര്‍ക്കലയിലെ പ്രകൃതിഭംഗി എടുത്തുപറയേണ്ട ഒന്നാണ്.
Photo Courtesy: Aleksandr Zykov

കായൽ ഭംഗി, കുമരകം

കായൽ ഭംഗി, കുമരകം

ഗ്രാമീണ ഭംഗി ആസ്വദിച്ചുകൊണ്ട് നിങ്ങള്‍ക്ക് ജന്മദിനം ആഘോഷിക്കണമെങ്കില്‍ അതിന് പറ്റിയ സ്ഥലം കുമരകമാണ്. കുമരകത്തെ കായലും വയലുകളും കള്ളും കരിമീനുമൊക്കെ നിങ്ങളുടെ ജന്മദിനം അവിസ്മരണീയമാക്കും.
Photo Courtesy: Sanjoy Ghosh

റിസോർട്ടുകൾ, ബേക്കല്‍

റിസോർട്ടുകൾ, ബേക്കല്‍

വടക്കന്‍ കേരളത്തില്‍ ജന്മദിന ആഘോഷം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലം ബേക്കല്‍ ആണ്. മണിരത്‌നത്തിന്റെ ബോംബേ എന്ന സിനിമയിലൂടെ പ്രശസ്തമായ ബേക്കല്‍ കോട്ട മാത്രമല്ല ബേക്കലിലെ ആകര്‍ഷണം. സുന്ദരമായ ബീച്ചും അറബിക്കടലിന്റെ തീരവും നിങ്ങളുടെ ജന്മദിന ആഘോഷങ്ങൾക്ക് സാക്ഷിയായിട്ടുണ്ടാകും. തരക്കേടില്ലാത്ത റിസോര്‍ട്ടുകളും
ഹോട്ടലുകളും ബേക്കലിന്റെ പ്രത്യേകതയാണ്.

Photo Courtesy: vivek raj

റിസോർട്ടുകൾ, വാഗമണ്‍

റിസോർട്ടുകൾ, വാഗമണ്‍

മൂന്നാറില്‍ ഒരുപാട് പോയിട്ടുള്ളവര്‍ക്ക് മൂന്നാറില്‍ ജന്മദിന ആഘോഷം നടത്തുന്നതില്‍ ഒരു ത്രില്‍ ഉണ്ടാകില്ലാ. അതിനാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ മൂന്നാറിന് അടുത്തുള്ള മറ്റൊരു ഹില്‍സ്റ്റേഷനായ വാഗമണ്‍ തെരഞ്ഞെടുക്കാം.
Photo Courtesy: Anoop Joy

റിസോർട്ടുകൾ, മൂന്നാര്‍

റിസോർട്ടുകൾ, മൂന്നാര്‍

മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ മാത്രമല്ല മൂന്നാര്‍ ജന്മ ദിനം ആഘോഷിക്കാനും മികച്ച സ്ഥലമാണ്. കേരളത്തില്‍ മാത്രമല്ല ബാംഗ്ലൂരില്‍ നിന്നും ജന്മദിനം ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിച്ചേരുന്നവരുണ്ട്. ആഘോഷിക്കാന്‍ മികച്ച ഹോട്ടലുകളും റിസോർട്ടുകളും
മൂന്നാറില്‍ ഉണ്ട്.
Photo Courtesy: Sakeeb Sabakka

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X