വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കുളിര് തേടി കൂർഗിലേക്ക് യാത്ര പോകാം

Written by:
Published: Wednesday, March 8, 2017, 17:08 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വേനൽക്കാല‌ത്ത് നഗരങ്ങളിൽ ചൂട് കൂടുമ്പോൾ ആളുകൾ മലനിരകളിലെ കുളിർ തേടി യാത്ര ചെയ്യുന്നത് പതിവാ‌ണ്. അ‌ത്തരത്തി‌ൽ ‌യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം കൂർഗ് ആണ്.

ബാംഗ്ലൂ‌ര്‍ നഗരത്തിലെ ‌തിര‌ക്കില്‍ നിന്ന് ഒന്ന് ഒളിച്ചോടാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സുന്ദരമായ ‌സ്ഥലമാണ് കൂര്‍ഗ്. എന്നാ‌ല്‍ കൂര്‍ഗിലെ ഏ‌‌‌തെങ്കിലും റിസോ‌ര്‍ട്ടില്‍ തങ്ങി സമയം കളഞ്ഞ് തിരിച്ച് ‌വരുന്നവരാണ് ഭൂ‌രിഭാഗം ആളുകളും. കൂര്‍ഗില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നും കാണണമെന്നും പലര്‍ക്കും അറിയില്ല.

ഈ വേനൽക്കാലത്ത് കൂർഗിൽ ചെയ്യാൻ പറ്റിയ 10 കാര്യങ്ങൾ പരിചയപ്പെടാം

കൂര്‍ഗിന്റെ ഭംഗി കാണാം (ചിത്രങ്ങ‌ള്‍)

01. റൊമാന്റിക് റിസോര്‍ട്ടുകള്‍

കൂര്‍ഗില്‍ ഹണിമൂണിന് എത്തുന്ന ദമ്പതിമാര്‍ക്ക് ചെലവിടാന്‍ പറ്റിയ 10 റൊമാന്റിക്ക് റിസോര്‍ട്ടു‌കള്‍ പരിചയപ്പെടാം.

02. നിസര്‍ഗധാമ സന്ദര്‍ശിക്കാം

കാവേരി നദി വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നതിനിടെ നിരവധി ദ്വീപുകളും തീര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ ഒരു ദ്വീപാണ് നിസര്‍ഗധാമ. കര്‍ണാടകയില്‍ കൂര്‍ഗ് ജില്ലയില്‍ കുശാല്‍ നഗറിന് സമീപത്തായാണ് നിസര്‍ഗധാമ സ്ഥിതി ചെയ്യുന്നത്. കര്‍ണാടക വനം വകുപ്പാണ് മുളംകാടുകള്‍ നിറഞ്ഞ ഈ ദ്വീപ് പരിപാലിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Viswaprasad Raju

 

03. മീന്‍ പിടിക്കാം രസിക്കാം

വല്‍നൂര്‍ ഫിഷിംഗ് ക്യാമ്പ് കുശാല്‍ നഗറില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് വല്‍നൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാവേരി നദിയിലെ ഫിഷിംഗ് ക്യാമ്പ് ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. വല്‍നൂറിനെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Sarah Worthy

 

04. ടിബറ്റന്‍ കോളനി സന്ദര്‍ശിക്കാം

ബൈലകുപ്പേ ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ടിബറ്റുകാരുടെ അധിവാസം. വിശദമായി വായിക്കാം

Photo Courtesy: Aneezone at ml.wikipedia

05. തലക്കാവേരിയില്‍ പോകാം

തലക്കാവേരി കാവേരി നദി ഉത്ഭവിക്കുന്ന സ്ഥലം എന്ന് പറയപ്പെടുന്ന തലക്കാവേരി അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രവും ടൂറിസ്റ്റ് കേന്ദ്രവും ആണ്. മടിക്കേരിയില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരമുണ്ട് തലക്കാവേരിയിലേക്ക്. മടിക്കേരിയില്‍ നിന്ന് ഭാഗമണ്ഡലവഴിയാണ് തലക്കാവേരിയില്‍ എത്തിച്ചേരേണ്ടത്. വിശദമായി വായിക്കാം

Photo Courtesy: Sibekai

06. ദുബാരെ എലിഫന്റ് ക്യാ‌മ്പ്

കാവേരി നദിയുടെ തീരങ്ങളെല്ലാം തന്നെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ദുബാരെ അതില്‍ ഒന്ന് മാത്രം, മറ്റു സ്ഥലങ്ങളില്‍ നിന്ന് ദുബാരെയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ എലിഫന്റ് ക്യാമ്പ് ആണ്. തൃശൂര്‍ പൂരത്തിന് ആനകളെ കാണുന്നത് പോലെ വെറുതെ ആനകളെ കണ്ടിട്ട് പോകാനുള്ള സ്ഥലമല്ല ഇത്. ആനകളെ അടുത്തറിയാനുള്ള സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Amey Hegde

 

07. ആയുര്‍വേദിക് സ്പ

ആയുര്‍വേദിക് സ്പാകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പേരുകേട്ട സ്ഥലമാണ് കൂര്‍ഗ്.
Photo Courtesy: Unique Hotels

 

08. പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷകരുടെ കേന്ദ്രമാണ് കൂര്‍ഗ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. കൂര്‍ഗിലെ പുഷ്പഗിരി വന്യജീവി സങ്കേതമാണ് പക്ഷി നിരീക്ഷണത്തിന് പേരുകേട്ട സ്ഥലം. ഗ്രേ ബ്രസ്റ്റഡ് ലാഫിങ് ത്രഷ്, ബ്ലാക്ക്, ഓറഞ്ച് ഫ്‌ളൈകാച്ചര്‍, നീല്‍ഗിരി ഫ്‌ളൈകാച്ചര്‍, ടീക്ക് ഷെല്‍ട്ടര്‍ തുടങ്ങി ഒട്ടനേകം ഇനങ്ങളിലുള്ള പക്ഷികളുടെ ആവാസസ്ഥലമാണിവിടം. വിശദമായി വായിക്കാം

Photo Courtesy: stonethestone

 

09. സിപ് ലൈന്‍

നദിക്ക് കുറുകേ കെട്ടിയ കമ്പിയിലൂടെ യാത്ര ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ. സിപ് ‌ലൈന്‍ എന്നാണ് ഇത്തരം കമ്പികള്‍ക്ക് പറയുന്നത്. നിങ്ങള്‍ വീഴാതിരിക്കാനു‌ള്ള മുന്‍കരുതലുകളൊക്കെ ഇതില്‍ ഒരിക്കിയിട്ടുണ്ടാകും. സിപ് ലൈന്‍ ആസ്വദിക്കാന്‍ നിരവധി സ്ഥലങ്ങള്‍ കൂര്‍ഗില്‍ ഉണ്ട്.
Photo Courtesy: Loco Ropes

 

10. തകര്‍പ്പന്‍ ജീപ്പ് സഫാരി

കൂര്‍ഗ് മൊത്തത്തില്‍ ഒന്ന് ചുറ്റിയടിച്ച് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജീപ്പ് സഫാരിയാണ് നല്ലത്. പശ്ചിമഘട്ടത്തിലെ പരു‌പരുത്ത പാതയിലൂടെയു‌ള്ള ജീപ്പ് സഫാരികളെല്ലാം ത്രില്ലടിപ്പിക്കുന്നതാണ്. കൂര്‍ഗിലെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വിശ‌ദമായി വായിക്കാം

Photo Courtesy: Cherubino

English summary

10 Coolest Things To Do In Coorg This Summer

Here is the list of 10 things to do in coorg and plan your trip to the ‘Scotland of India'.
Please Wait while comments are loading...