Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പ്രശസ്തമായ 10 ഐ ടി പാർക്കുകൾ

ഇന്ത്യയിലെ പ്രശസ്തമായ 10 ഐ ടി പാർക്കുകൾ

By Maneesh

നമ്മുടെ രാജ്യത്തെ നഗരങ്ങളെല്ലാം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. നഗരവികസനത്തോടൊപ്പം ജനങ്ങളുടെ ജീവിത നിലവാരവും ജീവിതശൈലിയും വളരെ മാറിയിരിക്കുകയാണ്. ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഉയർത്താനും നഗരങ്ങളുടെ പുരോഗതിക്കും ഐ ടി മേഖലയും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഐ ടിയുടെ വളർച്ച നഗരവികസനം മാത്രമല്ല ഇന്ത്യയിലെ ടൂറിസം മേഖലയ്ക്കും പുതിയ ഉണർവാണ് നൽകിയത്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഒരു ഐ ടി പാർക്ക് കാണാം. എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകുന്ന പാർക്കുകളാണ് ഇന്ത്യയിൽ നമ്മൾ കണ്ടിട്ടുള്ളത്.

ചാണ്ഡിഗഢ്, നാഗ്പ്പൂർ, ബാംഗ്ലൂർ, നോയിഡ, ഹൈദരബാദ്, പൂനെ തുടങ്ങിയ നഗരങ്ങൾ പ്രശസ്തമായ ഐ ടി നഗരങ്ങളാണ്. ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട 10 പ്രധാന ഐ ടി പാർക്കുകൾ ഏതാണെന്ന് നമുക്ക് നോക്കാം.

ഇലക്ട്രോണിക് സിറ്റി ബാംഗ്ലൂർ

ഇലക്ട്രോണിക് സിറ്റി ബാംഗ്ലൂർ

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് പാർക്ക് ആണ് ഇലക്ട്രോണിക് സിറ്റി. ഇന്ത്യയുടെ ഐ ടി ഹബ്ബായാ ബാംഗ്ലൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോണിക് സിറ്റിയുടെ സാന്നിധ്യമാണ് ബാംഗ്ലൂരിന് സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്ന പേര് നേടിക്കൊടുക്കാൻ കാരണം.

ബാംഗ്ലൂർ ഹോസൂർ റോഡിലാണ് ഇലക്ട്രോണിക് സിറ്റി സ്ഥിതി ചെയ്യുന്നത്.

മാഗർപട്ട, പൂനെ

മാഗർപട്ട, പൂനെ

പൂനയ്ക്ക് അടുത്തുള്ള ഹദാപ്സർ ഗ്രാമത്തിലാണ് ഈ മാഗർപട്ട ഐ ടി നഗരം സ്ഥാപിക്കപ്പെട്ടത്. ആധുനിക സജ്ജീകരണങ്ങളുള്ള ടൗൺഷിപ്പ് ആണ്. കോർപ്പറേറ്റ് ടവറുകൾ, സൈബർസിറ്റി, റെസിഡൻഷ്യൽ ഏരിയകൾ എന്നിവ ചേർത്ത് വച്ചാണ് ഈ ടൗൺഷിപ്പ് നിർമ്മിച്ചിട്ടുള്ളത്

ഹൈടെക്ക് സിറ്റി, ഹൈദരബാദ്

ഹൈടെക്ക് സിറ്റി, ഹൈദരബാദ്

ബാംഗ്ലൂർ കഴിഞ്ഞാൽ ഇന്ത്യയിലേ ഏറ്റവും വലിയ ഐ ടി ഹബ്ബാണ് ഹൈദരബാദ്. ഹൈദരബാദിലെ ഏറ്റവും വലിയ ഐ ടി പാർക്കാണ് ഹൈടെക്ക് സിറ്റി. ഹൈദരബാദിന്റെ ഹൃദയഭാഗത്താണ് ഈ ഐ ടി പാർക്ക് സ്ഥിതി ചെയ്യുന്നത്. സൈബർ ടവർ, സൈബർ ഗേറ്റ് വേ, എൽ ആൻഡ് ടി ഇൻഫോ സിറ്റി, മൈൻഡ്സ്പേസ് ഐ ടി പാർക്ക് എന്നിവയാണ് ഹൈടെക്ക് സിറ്റിയുടെ ഭാഗങ്ങൾ.

ഇൻഫോടെക്ക് പാർക്ക്, മുംബൈ

ഇൻഫോടെക്ക് പാർക്ക്, മുംബൈ

നവി മുംബൈയിലെ വാശിയിലാണ് ഇന്റർ നാഷണൽ ഇൻഫോടെക്ക് പാർക്ക് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഓഫീസ് ടവ്വറുകളിൽ വച്ച് ഏറ്റവും സുന്ദരമായ ഓഫീസ് ടവറുകൾ ഇവിടെയാണ്. ഇൻഫിനിറ്റി പാർക്ക്, സുരേശ്വരി ഇൻഫോടെക് പർക്ക്, എവറെസ്റ്റ് ഇൻഫോടെക് പാർക്ക് തുടങ്ങിയ പാർക്കുകളാണ് മുംബൈയിലെ പ്രധാനപ്പെട്ട ഐ ടി പാർക്കുകൾ.

സൈബർവാലി ഐ ടി പാർക്ക്, ചെന്നൈ

സൈബർവാലി ഐ ടി പാർക്ക്, ചെന്നൈ

ചെന്നൈയിലെ താരമനിയിലാണ് ഈ ഐ ടി പാർക്ക് സ്ഥിതി ചെയ്യുന്നത്. ചെന്നൈയിലെ ഇന്റർ നാഷണൽ ടെക്ക് പാർക്കിന്റെ നിർമ്മാതക്കളായ അസെൻഡാസിന്റെ മറ്റൊരു പ്രോജക്ട് ആണ് ഇത്.

ഡി എൽ എഫ് ഐ ടി പാർക്ക്, നോയിഡ

ഡി എൽ എഫ് ഐ ടി പാർക്ക്, നോയിഡ

ഉത്തർപ്രദേശിലെ നോയിഡയിൽ സെക്ടർ 62വിലാണ് ഡി എൽ എഫ് ഐ ടി പാർക്ക് സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 24 സമീപം അഞ്ച് ബ്ലോക്കുകളായാണ് ഈ ഐ ടി പാർക്ക് സ്ഥിതി ചെയ്യുന്നത്. ചെന്നൈ, കൽക്കട്ട, ചാണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലും ഡി എൽ എഫ് ഐ ടി പാർക്ക് പ്രവർത്തിക്കുന്നുണ്ട്.

ഇൻഫോസിറ്റി, ഗാന്ധിനഗർ

ഇൻഫോസിറ്റി, ഗാന്ധിനഗർ

ഗുജറാത്തിലെ ഹരിതനഗരമായ ഗാന്ധിനഗറിലാണ് ഇൻഫോസിറ്റി ഐ ടി പാർക്ക് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഐ ടി മേഖലയിലെ മറ്റൊരു നാഴിക കല്ലാണ് ഈ പാർക്ക്. നിരവധി കമ്പനികൾ ഈ പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.

ഐ ടി പാർക്ക് ഡൽഹി

ഐ ടി പാർക്ക് ഡൽഹി

ശാസ്ത്രി പാർക്ക് മേട്രോ സ്റ്റേഷന് സമീപത്തായാണ് ഈ ഐ ടി പാർക്ക് സ്ഥിതിചെയ്യുന്നത്. ഡൽഹിയിലെ പ്രധാനപ്പെട്ട ഐ ടി പാർക്കായ ഇവിടെ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

മില്ലേനിയം സിറ്റി ഐ ടി പാർക്ക്, കൽക്കട്ട

മില്ലേനിയം സിറ്റി ഐ ടി പാർക്ക്, കൽക്കട്ട

ഗ്രേറ്റർ കൽക്കട്ട പ്രവശ്യയിലെ ബിന്ദനഗറിലാണ് ഈ ഐ ടി പാർക്ക് സ്ഥിതി ചെയ്യുന്നത്. നിരവധി കമ്പനികൾ ഈ ഐ ടി പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഡി എൽ എഫ് ഐ ടി പാർക്കാണ് കൽക്കട്ടയിലെ മറ്റൊരു പ്രധാനപ്പെട്ട ഐ ടി പാർക്ക്.

ടെക്നോ പാർക്ക്, തിരുവനന്തപുരം

ടെക്നോ പാർക്ക്, തിരുവനന്തപുരം

ഐ ടി കമ്പനികൾക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി പാർക്കാണ് ടെക്നോപാർക്ക്. തിരുവനന്തപുരത്തെ പള്ളിപ്പുറത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇകണോമിക് സോൺ, ടെക്നോപാർക്ക് ക്ലബ്, ടെക്നോ പാർക്ക് അഡ്വഞ്ചർ ക്ലബ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X