Search
  • Follow NativePlanet
Share
» »വിന്ററിൽ സാഹസികയാത്ര ചെയ്യാവുന്ന ഹിമാലയൻ ദേശങ്ങൾ

വിന്ററിൽ സാഹസികയാത്ര ചെയ്യാവുന്ന ഹിമാലയൻ ദേശങ്ങൾ

By Maneesh

ശൈത്യകാലം വന്നു. പുതപ്പിന് കീഴിൽ ചുരുണ്ടുകൂടി കിടക്കാൻ കൊതിക്കുന്ന കാലം. സഞ്ചാരപ്രിയർക്ക് ശൈത്യം ഒരു പ്രശ്നമല്ല. അവർ ചിന്തിക്കുന്നത് തണുപ്പ് കാലത്ത് പോകാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചായിരിക്കും. തീർച്ചയായും തണുപ്പ് കുറഞ്ഞ സ്ഥലങ്ങളായിരിക്കും പലരും തിരയുക. എന്നാൽ ഒരു ചേഞ്ച് ആയലെന്താ? ഈ തണുപ്പ് കാലത്ത് ഹിമാലയൻ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ചിലസ്ഥലങ്ങളിൽ പോയാലോ?

മഞ്ഞ് പൊതിഞ്ഞ മലമേടുകൾ കണ്ട് ചില സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ പറ്റിയ കുറച്ച് ഹിമാലയൻ സ്ഥലങ്ങൾ പരിചയപ്പെടാം. മഞ്ഞ് കാലത്ത് മാത്രം ചെയ്യാവുന്ന ചിലാ ആക്റ്റിവിറ്റികൾ ഉണ്ട്. സ്കീയിംഗ്(Skiing) സ്നോ റഗ്ബി (snow rugby) സ്നോ സൈക്കിളിംഗ്(snow cycling) സ്നോ ഫുട്ബോൾ(snow football) തുടങ്ങിയ സ്നോ സ്പോർട്സുകളിൽ ഏർപ്പെടാൻ പറ്റിയ ചില സ്ഥലങ്ങളിതാ.

ഓലി

ഓലി

ഉത്തരാഖണ്ഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ സംസ്ഥാനങ്ങളിലെ പ്രശസ്തമായ സ്കീയിംഗ് കേന്ദ്രമാണ് ഇത്. മഞ്ഞ്കാലമാകുന്നതോടേ ഓലിയിലേക്ക് സാഹസിക വിനോദ പ്രേമികൾ ഒഴുകിയെത്താറുണ്ട്.
ചിത്രത്തിന് കടപ്പാട് : Kuldeep Thind

പഹൽഗാം

പഹൽഗാം

ജമ്മുകശ്മീറിലെ അനന്തനാഗ് ജില്ലയിലെ ചെറിയ നഗരമാണ് പഹൽഗാം(Pahalgam). നിരവധി ബോളിവുഡ് സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
ചിത്രത്തിന് കടപ്പാട് : Vinayaraj

കുഫ്രി

കുഫ്രി

ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് കുഫ്രി(Kufri ) സ്ഥിതി ചെയ്യുന്നത്. സ്കീയിംഗിന് പേരുകേട്ട സ്ഥലമാണ് ഇത്. മഞ്ഞ് കാലമാകുമ്പോൾ നിരവധിപ്പേർ സ്കീയിംഗ് നടത്താൻ ഇവിടെ എത്താറുണ്ട്.
ചിത്രത്തിന് കടപ്പാട് : Shahnoor Habib Munmun

മണാലി

മണാലി

പ്രശസ്തമായ കുളു താഴ്വരയ്ക്ക് അടുത്താണ് മണാലി(Manali ) സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ താഴ്വരയിലെ പ്രശസ്ത ഹണിമൂൺ കേന്ദ്രം കൂടിയാണ് ഇത്. ഹിമാലയൻ സംസ്ഥാനത്തിലെ പത്ത് മികച്ച സ്കീയിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മണാലി.
ചിത്രത്തിന് കടപ്പാട് : hahnoor Habib Munmun

നർക്കണ്ട

നർക്കണ്ട

ഹിമാചൽ പ്രദേശിലെ ഷിവാലിക് മലനിരകൾക്ക് നടുവിലായി ഹിന്ദുസ്ഥാൻ - ടിബറ്റ് റോഡിലാണ് നർക്കണ്ട നഗരം സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട സ്ഥലമായ ഇവിടുത്തെ മഞ്ഞണിഞ്ഞ മലനിരകൾ കാണാൻ സുന്ദരമാണ്.
ചിത്രത്തിന് കടപ്പാട് : Skmishraindia

മുൻസിയാരി

മുൻസിയാരി

ട്രെക്കിംഗ് പ്രിയരുടെ പറുദീസയായ മുസിയാരി സ്ഥിതി ചെയ്യുന്നത് ഉത്തരഖണ്ഡിലെ ഹിമാലയൻ മലനിരകളിലാണ്. സ്കീയിംഗ് കൂടാതെ സ്നോ ബൈക്കിംഗ്, സ്നോബോർഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് കൂടി പേരുകേട്ട സ്ഥലമാണ് ഇത്.
ചിത്രത്തിന് കടപ്പാട് : SudiptoDutta
http://commons.wikimedia.org/wiki/File:Hansling_Peak_Munsyari.JPG

യംതാങ്

യംതാങ്

മറ്റൊരു ഹിമാലയൻ സംസ്ഥാനമായ സിക്കിമിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പൂക്കളുടെ താഴ്വര എന്ന് അറിയപ്പെടുന്ന യംതാങ് സിക്കിമിലെ പ്രശസ്ത സ്കീയിംഗ് കേന്ദ്രമാണ്.
ചിത്രത്തിന് കടപ്പാട് : Sunil

ലാച്ചങ്

ലാച്ചങ്

ലാച്ചങിന് അടുത്തുള്ള ഫുനിനഗരം സ്കീയിംഗിന് പേരുകേട്ട സ്കീയിംഗ് കേന്ദ്രമാണ്. സിക്കിമിലെ മറ്റൊരി സ്കീയിംഗ് ഡെസ്റ്റിനേഷൻ ആണ് ഇത്.

ചിത്രത്തിന് കടപ്പാട് : Snthakur
തവാങ്

തവാങ്

അരുണാചൽ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരമയ തവാങ് മൊണസ്ട്രി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സ്കീയിംഗിനായി ഇവിടേക്ക് ആളുകൾ എത്താറുണ്ട്.
ചിത്രത്തിന് കടപ്പാട് : ahinsajain

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X