Search
  • Follow NativePlanet
Share
» »സൈക്കിളിൽ ഊരു‌‌ചുറ്റാൻ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

സൈക്കിളിൽ ഊരു‌‌ചുറ്റാൻ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

സൈക്കിളിൽ യാത്ര ചെയ്ത് കാഴ്ചകൾ കാണാൻ പറ്റിയ ഇന്ത്യയിലെ 10 സ്ഥലങ്ങൾ പരിചയപ്പെടാം

By Maneesh

നീണ്ട ട്രാഫിക്ക് ബ്ലോക്കുകളും ഹോണടി ശബ്ദങ്ങളും അന്തരീക്ഷ മലിനീകരണവുമൊക്കെ ഇന്ത്യയിലെ സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ളുടെ ശാപമാണ്. എന്നാൽ ഇ‌‌ത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഞ്ചാരികൾ ഇപ്പോൾ സൈക്കിൾ യാത്രയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

സൈക്കിളിൽ യാത്ര ചെയ്ത് കാഴ്ചകൾ കാണാൻ പറ്റിയ ഇന്ത്യയിലെ 10 സ്ഥലങ്ങൾ പരിചയപ്പെടാം. ഈ സ്ഥലങ്ങളിൽ നിങ്ങൾക്ക് സൈക്കിളുകൾ വാടകയ്ക്ക് ലഭിക്കും.

ജയ്‌പൂർ

ജയ്‌പൂർ

ഇന്ത്യയിലേയും വിദേശത്തേയും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് രാജസ്ഥാനിലെ ജയ്‌പൂർ. സൈക്കിളിൽ യാത്ര ചെയ്ത് കാണാവുന്ന നിരവ‌ധി കഴ്ചകൾ ജയ്‌പൂരിലുണ്ട്. ഇന്റർ സിറ്റി ബൈക്കിംഗ് എന്ന പേരിൽ സൈക്കിളിംഗിനായി പല ടൂർ ഓപ്പറേറ്റർമാരും ഇവിടെ ടൂർ പാക്കേജുകൾ നടത്തുന്നുണ്ട്.
Photo Courtesy: Ana Raquel S. Hernandes

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഫ്രഞ്ച് സംസ്കാരം ഇപ്പോഴും അവേശേഷിക്കുന്ന പോണ്ടിച്ചേരി സൈക്കിൾ ‌സവാരിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. സഞ്ചാരികൾക്ക് സൈക്കിളുകൾ വാടകയ്ക്ക് ന‌‌ൽകുന്ന നിരവധി സ്ഥലങ്ങൾ ഇവി‌ടെ കാണാം. രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലുള്ള സമയങ്ങളിൽ സൈക്കിളിംഗ് ട്രി‌പ്പുകൾ നടത്തുന്ന നിരവ‌ധി ടൂർ ഓപ്പറേറ്റർമാരും ഇവിടെയുണ്ട്.

Photo Courtesy: Nishanth Jois

ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങൾ

ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങൾ

സൈക്ലിംഗ് ബാംഗ്ലൂരിൽ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകളിൽ കിടന്ന് വീർ‌പ്പ് മുട്ടുന്നവർ വീക്കെൻഡുകളിൽ സൈക്ലിംഗ് തെരഞ്ഞെടുക്കാറുണ്ട്. നന്ദി ഹിൽസ്, മഞ്ചനെബെല്ലെ, ദോട്ടേ അലിഡമര, തുറഹള്ളി ഫോറസ്റ്റ് അ‌ങ്ങനെ സൈക്ലിംഗ് നടത്താൻ ബാംഗ്ലൂരിൽ നിരവധി സ്ഥലങ്ങ‌ളുണ്ട്.

Photo Courtesy: Raghu Mohan

കുന്നൂർ

കുന്നൂർ

പഞ്ഞിക്കെട്ടുകൾ പോലെ വെളുത്ത മേഘങ്ങൾ നിറഞ്ഞ നീലാകാശത്തിന് കീ‌ഴെ പച്ച വിരിച്ച ‌തേയിലത്തോട്ടങ്ങൾ നിറഞ്ഞ സുന്ദരമായ സ്ഥലത്തൂടെ നിങ്ങൾക്ക് സൈക്കിളിൽ സവാരി ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ തമിഴ്നാട്ടിലെ ഊട്ടിക്കടുത്തുള്ള കുന്നൂർ ആണ് പറ്റിയ സ്ഥലം.

Photo Courtesy: vmulky

കൊടൈക്കനാൽ

കൊടൈക്കനാൽ

തമിഴ്നാട്ടിലെ ഏറ്റ‌വും പ്രശസ്തമായ ഹിൽസ്റ്റേഷനായ കൊടൈക്കനാൽ സൈക്കിൾ സവാരിക്ക് പേരുകേട്ടതാണ്. പ്രത്യേകിച്ച് കൊടൈ തടാകത്തിന് ചുറ്റുമായി 4.5 കിലോമീറ്റർ സൈക്കിൾ സവാരി പ്രശസ്തമാണ്. തടാക കരയിൽ നിന്ന് സഞ്ചാരികൾക്ക് സൈക്കിളുകൾ വാടകയ്ക്ക് ലഭിക്കും.
Photo Courtesy: Manish Chauhan

മൂന്നാർ

മൂന്നാർ

മൂന്നാറിലെ തേ‌യില തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള പാതയിലൂടെ സൈക്കിളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കാത്ത അരും തന്നെ ഉണ്ടാകില്ല. സൈക്കിൾ സവാരിക്ക് പറ്റിയ സ്ഥലമാണ് മൂന്നാർ

Photo Courtesy: Aleksandr Zykov

ഡാർജിലിംഗ്

ഡാർജിലിംഗ്

പ‌ശ്ചിമ ബംഗാ‌ളിലെ സുന്ദരമായ ഹിൽസ്റ്റേഷനായ ഡാർജിലിംഗ് തേയില‌ത്തോട്ടങ്ങൾക്ക് പേ‌രുകേട്ട സ്ഥലമാണ്. നിരവധി സഞ്ചാരികൾ ഇവിടെ സൈക്കിൾ സവാ‌രി നടത്താൻ എത്താറുണ്ട്

Photo Courtesy: Sandip Bhattacharya

മണാലി

മണാലി

ഇ‌ന്ത്യ‌യിലെ ഏറ്റ‌വും സുന്ദരമായ ടൗണുകളിൽ ഒന്നായ ഹിമാചൽ പ്രദേശിലെ മണാലി ടൗൺ ഒന്ന് ചുറ്റിയടിച്ച് കാണാൻ ഏറ്റവും പറ്റിയ ‌വഴി സൈക്കിൾ സവാ‌രിയാണ്. സൈക്കിളുകൾ ഇവിടെ വാടകയ്ക്ക് ലഭിക്കും.

Photo Courtesy: Balaji.B

ഹമ്പി

ഹമ്പി

പഴയ ക്ഷേത്ര നഗരമായ കർണാടകയിലെ ഹമ്പിയിലെ ക്ഷേത്ര അവശിഷ്ടങ്ങൾ മുഴുവൻ കാണാൻ സൈക്കിൾ സവാരിയാണ് ഏറ്റവും നല്ലത്. ഇവിടെ നിന്ന് 50 രൂപ നിരക്കിൽ ഒരു ദിവസത്തേക്ക് സൈക്കിളുകൾ വാടകയ്ക്ക് ലഭിക്കും.

Photo Courtesy: Joseph Jayanth

ലേ

ലേ

മരുഭൂമി പോലെ പരന്ന് കിടക്കുന്ന ലേയുടെ ഭൂ പ്രകൃതി കാണാൻ ഏറ്റവും നല്ല മാർഗം സൈക്കിൾ സവാരിയാണ്. സൈക്കിളിൽ ലേയിലെ സുന്ദരമായ കാഴ്ചകൾ കണ്ട് യാത്ര പോകാം.
Photo Courtesy: Christopher Michel

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X