Search
  • Follow NativePlanet
Share
» »തമിഴ്നാട് യാത്രയ്ക്ക് നല്ലകാലം വന്നു; യാത്ര പോകാൻ 10 സ്ഥലങ്ങൾ

തമിഴ്നാട് യാത്രയ്ക്ക് നല്ലകാലം വന്നു; യാത്ര പോകാൻ 10 സ്ഥലങ്ങൾ

തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്യാൻ പറ്റിയ സമയം നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങ‌ളാണ്

By Maneesh

കെട്ടിലും മട്ടിലും രൂപത്തിലും രുചിയിലും ‌പഴയ ദ്രാവിഡ സംസ്കാരത്തിന്റെ തുടിപ്പുകൾ ഇപ്പോഴും അവശേഷിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാ‌ട്ടിലൂടെയുള്ള യാത്ര എന്ന് പറഞ്ഞാൽ അവിസ്മരണീയമായ അനുഭവങ്ങൾ സഞ്ചാരികൾക്ക് നൽകുന്നതാണ്.

ഊട്ടിയും കൊടൈക്കനാലും ഉൾപ്പെ‌ടുന്ന ഹിൽസ്റ്റേഷനുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ കനത്തചൂട് അനുഭവപ്പെടുന്ന തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്യാൻ പറ്റിയ സമയം നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങ‌ളാണ്.

തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഈ നല്ല കാലത്ത് സന്ദർശിച്ചിരിക്കേണ്ട 10 സ്ഥലങ്ങൾ പരിചയപ്പെടാം.

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരങ്ങളിലൂടെ ഒരു യാത്ര പോകാംതമിഴ്‌നാട്ടിലെ ക്ഷേത്രനഗരങ്ങളിലൂടെ ഒരു യാത്ര പോകാം

ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അവിസ്മരണിയമായ ഒരു യാത്രഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അവിസ്മരണിയമായ ഒരു യാത്ര

01. ചെന്നൈ

01. ചെന്നൈ

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ സൗത്ത് ഇന്ത്യയി‌ലേക്കുള്ള കവാടം എന്നാണ് അറിയപ്പെടുന്നത്. പുതിയ കാലത്തിന്റെ പുറം മോടിയിൽ കുതി‌ച്ച് പായുന്നുണ്ടെങ്കിലും പഴയ ദ്രാവിഡ സംസ്കാര‌ത്തിന്റെ തുടിപ്പുകൾ അവശേഷിക്കുന്ന നഗരം കൂടിയാണ് ചെന്നൈ. ദ്രാവിഡ രാജക്കന്മാരുടെ കാലവും കോളനി ഭരണകാലവും വ്യക്തമായി അടയാളമിട്ടിട്ടുള്ള ചെന്നൈയിൽ ഇപ്പോഴും അതൊക്കെ കാലത്തിന് മായ്ക്കാനാവാത്ത കൗ‌തുക കാ‌ഴ്ചകളായി നിലകൊ‌ള്ളുന്നു. വിശദമായി വായിക്കാം

Photo Courtesy: L.vivian.richard
02. മഹാബലി‌പുരം

02. മഹാബലി‌പുരം

തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും മദ്ധ്യേ നിര്‍മ്മിക്കപെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഒട്ടനവധി മഹത്തായ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ യുനെസ്കോയുടെ വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പെട്ടിട്ടുള്ള ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Rammohan65

03. കാഞ്ചി‌പുരം

03. കാഞ്ചി‌പുരം

തമിഴ്നാട്ടില്‍ എന്നല്ല ഇന്ത്യയിലെ തന്നെ പഴക്കം ചെ‌ന്ന നഗരങ്ങളില്‍ ഒന്നാണ് കാഞ്ചിപുരം. പൂര്‍വ പ്രതാപം കൈമോശം വന്നിട്ടില്ലാത്ത ഈ നഗരം സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ നഗരം ആയിരം ക്ഷേത്ര‌ങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നുണ്ട്. വിശദമാ‌യി വായിക്കാം

Photo Courtesy: Ssriram mt
04. മധുര

04. മധുര

ഉറങ്ങാത്ത നഗരം എന്ന വിശേഷണം മാത്രം മതി മധുരയിലെ രാത്രി ജീവിതത്തെക്കുറിച്ച് മനസിലാക്കാന്‍. രാത്രികളില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ് മധുര. അതിനാലാണ് രാത്രി മൂന്ന് മണിക്ക് ചെന്നാലും സഞ്ചാരികള്‍ക്ക് ചൂടുള്ള ഇഡ്ഡിലി കിട്ടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Lombardelli
05. തഞ്ചാവൂർ

05. തഞ്ചാവൂർ

തഞ്ചാവൂര്‍ പതിനൊന്നാം നൂറ്റാണ്ടില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. രാജരാജ ചോളന്‍ ഒന്നാമന്റെ ഭരണകാലമായിരുന്നു തമിഴ്‌നാടിന്റെ സുവര്‍ണകാലം. ഏഴുപതോളം ബൃഹത് ക്ഷേത്രങ്ങളാണ് ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രശസ്തമായ ക്ഷേത്രം ബൃഹദേശ്വര ക്ഷേത്രമാണ്. പ്രാചീനമായ ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Gmuralidharan
06. കാരക്കുടി (ചെട്ടിനാട്)

06. കാരക്കുടി (ചെട്ടിനാട്)

തമിഴ്നാട് സംസ്ഥാനത്തിലെ ശിവഗംഗ ജില്ലയിലാണ് കാരക്കുടി എന്ന മുനിസിപ്പല്‍ പട്ടണ സ്ഥിതിചെയ്യുന്നത്. 75 ഓളം ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെട്ടിനാട് പ്രവിശ്യയുടെ ഭാഗമായ ഈ പട്ടണം, ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടണമെന്ന നിലയിലും പ്രസിദ്ധമാണ്. വിശദമായി വായിക്കാം

Photo Courtesy: Karthick jack
07. രാമേശ്വരം

07. രാമേശ്വരം

തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ്‌ രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ പ്രശസ്‌തമായ പാമ്പന്‍ പാലമാണ്‌. രാമേശ്വരത്ത്‌ നിന്ന്‌ 1,403 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപ്‌. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഒന്നാണ്‌ രാമേശ്വരം. ഇവിടേക്കുള്ള തീര്‍ത്ഥാടനം ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച്‌ ഒരിക്കലും ഒഴിവാക്കാനാകാത്തതാണ്‌. വിശദമായി വായിക്കാം

Photo Courtesy: எஸ். பி. கிருஷ்ணமூர்த்தி
08. തിരുവണ്ണാമലൈ

08. തിരുവണ്ണാമലൈ

വളരെ ചെറിയ ഒരു നഗരമാണ്‌ തിരുവണ്ണാമല. ഹൈന്ദവ ഭക്തര്‍ക്കിടയില്‍ അല്ലാതെ തമിഴ്നാടിന്‌ പുറത്തേക്ക് വളരെയധികം ശ്രദ്ധനേടിയിട്ടില്ലാത്ത ഒരു പ്രദേശം കൂടിയാണ്‌ തിരുവണ്ണാമല. വിശദമായി വായിക്കാം

Photo Courtesy: Govind Swamy
09. കന്യാകുമാരി

09. കന്യാകുമാരി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും താഴത്തെ മുനമ്പാണ് കന്യാകുമാരി. ബംഗാൾ ഉൾക്കടലും അറബിക്കടലും ഒരു പോലെ കാണാൻ കഴിയും എന്നതാണ് കന്യകുമാരിയുടെ മറ്റൊരു പ്രത്യേകത. കന്യാകുമാരിയിലെ സൂര്യോദയവും അസ്തമയ കാഴ്ചകളുമാണ് മറ്റൊരു സവിശേഷത. Read More

Photo Courtesy: Ravivg5

10. ‌തൂത്തുക്കുടി

10. ‌തൂത്തുക്കുടി

തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖ നഗരമാണ് തൂത്തുക്കുടി. പേള്‍ ടൗണ്‍ എന്ന പേരിലും തൂത്തുക്കുടി അറിയപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും പേരുകേട്ട സ്ഥലമാണിത്. തൂത്തുക്കുടിയുടെ വടക്കു് പടിഞ്ഞാറ് ഭാഗങ്ങളില്‍ തിരുനെല്‍വേലി ജില്ലയും കിഴക്കുഭാഗത്ത് രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളും സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്ത് നിന്ന് 195 കിലോമീറ്റർ സഞ്ചരിച്ചാൽ തൂത്തുക്കുടിയിൽ എത്താം. വിശദമായി വായിക്കാം

Photo Courtesy: Ramr2r
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X