Search
  • Follow NativePlanet
Share
» »റി‌പ്പബ്ലിക് ദിനത്തിൽ യാത്ര ചെ‌യ്യാൻ; ദേശസ്നേഹം തുടിക്കുന്ന 10 സ്ഥല‌ങ്ങൾ

റി‌പ്പബ്ലിക് ദിനത്തിൽ യാത്ര ചെ‌യ്യാൻ; ദേശസ്നേഹം തുടിക്കുന്ന 10 സ്ഥല‌ങ്ങൾ

ഈ റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയ 10 സ്ഥലങ്ങൾ പരിചയപ്പെടാം. കുട്ടികള്‍ക്ക് ദേശസ്‌നേഹം പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം

By Maneesh

സ്വാതന്ത്ര്യ ദി‌നം പോലെ തന്നെ ഇന്ത്യക്കാർക്ക് രാജ്യ സ്നേ‌ഹം പ്രകടിപ്പിക്കാൻ പറ്റിയ ദിവസമാണ് റിപ്പബ്ലിക്ക് ദിനം. ഈ റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റിയ 10 സ്ഥലങ്ങൾ പരിചയപ്പെടാം. കുട്ടികള്‍ക്ക് ദേശസ്‌നേഹം പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം.

ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒരു ചരിത്ര പഠനം കൂടിയാണ്. ദേശസ്നേഹം തുടിക്കുന്ന ആ 10 സ്ഥലങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

വാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്രവാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്ര

റിപ്പബ്ലിക് ദിനത്തിൽ മാത്രം കാണാവുന്ന ചില കാഴ്ചകൾ

ഗാന്ധി സ്മൃതി, ന്യൂഡൽഹി

ഗാന്ധി സ്മൃതി, ന്യൂഡൽഹി

1948 ജനുവരി 30ന് ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് ഇന്ന് ഗാന്ധി സ്മൃതി മന്ദിരം എന്ന് അറിയപ്പെടുന്ന ബിർളാ ഹൗസിലാണ് അദ്ദേഹം തന്റെ അവസാന നാളുകൾ ചിലവിട്ടതും ഇവിടെയാണ്.
Photo Courtesy: Poco a poco

ജാലിയൻ വാല ബാഗ്, അമൃത്സർ

ജാലിയൻ വാല ബാഗ്, അമൃത്സർ

ബ്രിട്ടീഷ് ഭരണകാലത്ത് ചരിത്രത്തിൽ കറുത്ത അധ്യായം രചിക്കപ്പെട്ട സ്ഥലമാണ് ഇത്. 1919ലെ ജാലിയൻവാലബാഗ് കൂട്ടക്കൊല നടന്നത് ഇവിടെയാണ്. അമൃത്സറിലേക്ക് യാത്ര പോകാം

Photo Courtesy: 1694
വാഗബോർഡർ, അമൃത്സർ

വാഗബോർഡർ, അമൃത്സർ

ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് വാഗ അതിർത്തി. മുൻപ് ന്യൂഡൽഹിയിൽ നിന്ന് വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു.
വായിക്കാം: വാഗ അതിർത്തിയിലേക്ക് രാജ്യസ്നേഹം തുളുമ്പുന്ന യാത്ര

Photo Courtesy: Daniel Hauptstein

സെല്ലുലാർ ജയിൽ, പോർട്ട് ബ്ലയർ

സെല്ലുലാർ ജയിൽ, പോർട്ട് ബ്ലയർ

സ്വാതന്ത്ര്യ സമര സേനാനികളെ തടവിൽ പാർപ്പിച്ച സ്ഥലമാണ് ആൻഡ‌മാനിലെ സെല്ലുലാർ ജയിൽ. ആൻഡമാനിലെ പോർട്ട്‌ബ്ലയറിലാണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. കാലാപാനി എന്ന് അറിയപ്പെടുന്ന ഈ ജയിൽ 1906ൽ ബ്രിട്ടീഷുകാരാണ് നിർമ്മിച്ചത്. ഇപ്പോൾ ഇത് ഒരു സ്വാന്ത്ര്യ ദിന സ്മാരകമാണ്. പോർട്ട് ബ്ലയറിലേക്ക് യാത്ര പോകാം

Photo Courtesy: Aliven Sarkar

രാജ്ഘട്ട്, ന്യൂഡൽഹി

രാജ്ഘട്ട്, ന്യൂഡൽഹി

മഹാത്മഗാന്ധിയുടെ സമാധി സ്ഥലമാണ് രാജ്‌ഘട്ട്. ഗാന്ധി സ്മൃതിയിൽ നിന്ന് 13 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Deeptrivia

റെഡ് ഫോർട്ട്, ന്യൂഡൽഹി

റെഡ് ഫോർട്ട്, ന്യൂഡൽഹി

സ്വാതന്ത്ര്യ സമരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും റി‌പ്പബ്ലിക് ദിനം ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് ഡൽഹിയിലെ ചെങ്കോട്ട.
Photo Courtesy: Cncs wikipedia

മംഗ‌ൾ പാണ്ഡേ ഗാർഡൻ, ബാറാക്ക്പൂർ

മംഗ‌ൾ പാണ്ഡേ ഗാർഡൻ, ബാറാക്ക്പൂർ

പശ്ചിമ ബംഗാളിലാണ് ബാറാക്ക്പൂർ മംഗൾ പാണ്ഡേ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സൈനീകനായിരുന്ന മംഗൾ പാണ്ഡേയുടെ സ്മരണയ്ക്കായാണ് ഇത് നിർമ്മിച്ചത്. 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ ദിനകാലഘട്ടത്തിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു.
Photo Courtesy: Biswarup Ganguly

ഝാൻസി കോട്ട, ഝാൻസി

ഝാൻസി കോട്ട, ഝാൻസി

ബ്രിട്ടീഷുകാരോട് പടവെട്ടിയ ധീരവനിതയായ ഝാൻസി റാണി, ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച പ്രധാന സ്ഥലമാണ് ഈ കോട്ട.
ഝാൻസിയിലേക്ക് യാത്ര പോകാം

Photo Courtesy: Avinashmaurya

സബർമതി ആശ്രമം

സബർമതി ആശ്രമം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പ്രധാന പങ്ക് വഹിച്ച ഒരു സ്ഥലമാണ് സബർമതി ആശ്രമം. ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചതും ഗാന്ധിജി സത്യഗ്രഹങ്ങൾ നടത്തിയതും ഇവിടെവച്ചാണ്. പ്രസിദ്ധമായ ദണ്ഡിയാത്രയ്ക്ക് തുടക്കമിട്ടതും ഇവിടെ വച്ചാണ്.
Photo Courtesy: Rahulogy at English Wikipedia

നേതാജി ഭവൻ

നേതാജി ഭവൻ

കട്ടക്കിലെ ഒറിയാ ബസാറിലാണ് നേതാജി മ്യൂസിയമുള്ളത്.നേതാജി സുഭാഷ് ചന്ദബോസിന്‍റെ നൂറ്റിപതിനാറാം ജന്മവാര്‍ഷികത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്.150 വര്‍ഷം പഴക്കമുള്ള ജനകീനാഥ് എന്ന രണ്ട്നില കെട്ടിടത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.സുഭാഷ് ചന്ദ്രബോസ് ജനിച്ചു വളര്‍ന്ന വീടാണിത്.അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ഈ വീട് തന്നെ തെരെഞ്ഞടുക്കുകയായിരുന്നു.ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്.സന്ദര്‍ശകര്‍ക്കായി നേതാജിയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹൃസ്വ സിനിമകളും ഫോട്ടോകളും മറ്റും ഇവിടെ പ്രദര്‍പ്പിക്കുന്നുണ്ട്.

Photo Courtesy: Biswarup Ganguly

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X