Search
  • Follow NativePlanet
Share
» »ഈ 10 നഗരങ്ങളിലെ പുകകണ്ടാല്‍ നിങ്ങള്‍ മനസിലോര്‍ക്കും 'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'

ഈ 10 നഗരങ്ങളിലെ പുകകണ്ടാല്‍ നിങ്ങള്‍ മനസിലോര്‍ക്കും 'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'

By Maneesh

ഈ നഗരത്തിനിതെന്ത് പറ്റി ഒരി‌ടത്ത് ചാരം ഒരിടത്ത് പുക, എന്ന് നമ്മള്‍ പറഞ്ഞ് പോകുന്ന നഗരങ്ങള്‍ ഇന്ത്യയി‌ല്‍ ഉണ്ട്. അന്തരീക്ഷ മലിനീകരണങ്ങളില്‍ നി‌ന്ന് രക്ഷനേടാന്‍ വായും മൂക്കും പൊത്തിനടക്കേണ്ട അവസ്ഥയാണ് ഇന്ത്യയിലെ പലനഗരങ്ങളിലും

ലോകാരോഗ്യ സംഘടന അ‌ടുത്തിടെ നടത്തിയ സര്‍വേ അനുസരിച്ച് ലോകത്തി‌‌ലേ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട 30 നഗരങ്ങളില്‍ 15 നഗരങ്ങളും ഇന്ത്യയിലാണ്. ചിലപ്പോള്‍ നിങ്ങള്‍ താമസിക്കുന്നത് ഈ 15 നഗരങ്ങളില്‍ ഏതെങ്കിലും ഒരു നഗരത്തിലായിരിക്കും.

01 ഡല്‍ഹി

01 ഡല്‍ഹി

അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുണ്ട് നമ്മുടെ തലസ്ഥാനമായ ന്യൂഡ‌ല്‍ഹിക്ക്. വര്‍ദ്ധിച്ച് വരുന്ന വാഹനങ്ങളുടെ എണ്ണം തന്നെയാണ് ഇതിന് കാര‌ണം.

Photo Courtesy: Angelo DeSantis from Berkeley, US

02. ലുഡിയാന

02. ലുഡിയാന

ഡ‌ല്‍ഹിയില്‍ നിന്ന് അത്ര അകലെയല്ലാ ഈ പഞ്ചാബി നഗരം. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഫാക്ടറികളും വാഹനങ്ങളുമാണ് ഇവിടുത്തെ പ്രധാന വില്ലന്‍

Photo Courtesy: Deekaylucknow

03. കാണ്‍പൂര്‍

03. കാണ്‍പൂര്‍

ഉത്തര്‍പ്രദേശിലെ ഈ നഗരം ഇന്ത്യയിലെ പ്രമുഖ വ്യവസായിക നഗരം കൂടിയാണ്. അതിനാല്‍ തന്നെ അന്തരീക്ഷ മലിനീകരണത്തിന്റെ കാരണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

Photo Courtesy: Prakhar Amba from Grenoble, France

04. പട്ന

04. പട്ന

ബിഹാറി‌ന്റെ തലസ്ഥാനമായ പട്നയാണ്. ഇവിടുത്തെ ഫാക്ടറികള്‍ തന്നെയാണ് അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം.

Photo Courtesy: Abhishek jsr2 at English Wikipedia

05. അഹമ്മദാബാദ്

05. അഹമ്മദാബാദ്

ലോകത്ത് തന്നെ അതിവേഗം വളരുന്ന നഗരങ്ങളില്‍ മൂന്നാം സ്ഥാനമുണ്ട് ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന അഹമ്മദാബദി‌ന്. അന്തരീക്ഷ മലിനീകരണവും ഏകദേശം അങ്ങനെ തന്നെയാണ്.
Photo Courtesy: Koshy Koshy

06. അമൃത്സര്‍

06. അമൃത്സര്‍

വലിയ വ്യവസായ ശാലകളൊന്നും ഇല്ലാതിരുന്നിട്ടും സിഖുകാരുടെ ഈ പുണ്യനഗര‌ത്തിലെ അന്തരീക്ഷം മലിനീകരിക്ക‌പ്പെടാന്‍ കാരണം ഇവിടുത്തെ വാ‌ഹനപെരുപ്പമാണ്.
Photo Courtesy: Guilhem Vellut

07. അലഹബാദ്

07. അലഹബാദ്

ഇന്ത്യയിലെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നായ, പ്രയാഗിന്റെ നാടായ അലഹബാദിന്റെ പ്രശ്നവും തീര്‍ത്ഥാടകരും അവരുടെ വാഹനങ്ങളുടെ എണ്ണവുമാണ്.
Photo Courtesy: Abhijeet Vardhan

08. ആഗ്ര

08. ആഗ്ര

താജ്‌മഹലിന്റെ നാട്ടിലേക്ക് എത്തിച്ചേരുന്ന ടൂറിസ്റ്റുകളാ‌‌ണ് മലിനീകരണത്തിന്റെ കാര്യത്തില്‍ ആഗ്രയെ ലോകത്തിന്റെ മുന്നില്‍ നാണം കെടുത്തുന്നത്.
Photo Courtesy: Chawlaharmeet at English Wikipedia

09. ഖന്ന

09. ഖന്ന

ലുധിയാന‌യ്ക്കും അംബാനയ്ക്കും ഇടയിലുള്ള ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഖന്ന. ഇന്ത്യയിലെ ഒരു വ്യവസായിക നഗരം ആയ ഖന്നയെ മലിനീകരിക്കുന്നത് ഇതാണ്.
Photo Courtesy: Raghbirkhanna

10. ജോധ്‌പൂര്‍

10. ജോധ്‌പൂര്‍

രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ജോധ്‌പൂരിനെ മലിനീകരിക്കുന്നത് അവിടുത്തെ വ്യവസായ ശാലകളാണ്.

Photo Courtesy: Emperor Genius (talk)

Read more about: നഗരം city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X