Search
  • Follow NativePlanet
Share
» »വിദേശികളെ വർക്ക‌ല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10 കാര്യങ്ങൾ

വിദേശികളെ വർക്ക‌ല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10 കാര്യങ്ങൾ

കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്

By Maneesh

കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്. വര്‍ക്കല ബീച്ചില്‍. പരന്നുകിടക്കുന്ന അറബിക്കടലിന്റെ ഭംഗി നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഈ തീരത്ത് നിന്ന് കണ്ട് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

സൂര്യനിലേക്ക് ഉയർന്ന്, അറബിക്കടലിനെ വണങ്ങി നിൽക്കുന്ന തെങ്ങുകൾക്ക് ചുവട്ടിലൂടെ സഞ്ചരിക്കാൻ നിർമ്മിച്ച പാതയിലൂടെ കടൽക്കാഴ്ചകളും സൂര്യോദയവും അസ്തമയവും കണ്ടറിഞ്ഞ് യാത്ര ചെയ്യുന്ന സഞ്ചാരികളെ തണുപ്പിക്കാൻ കടൽകടന്ന് എത്തുന്ന തണുത്ത കാറ്റുകൂടിയാകുമ്പോൾ വർക്കല ബീച്ചിൽ ചിലവിട്ട നിമിഷങ്ങൾ അവിസ്മരണീയമാകും.

യാത്ര പോകാം

വർക്കല ബീച്ച് തേടി യാത്ര ചെയ്യുമ്പോൾ അത് എവിടെയാണെന്ന് അറിയണം. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടേക്ക് ഒരു മണിക്കൂർ യാത്ര ചെയ്താൽ വർക്കലയിൽ എത്താം. കൊല്ലത്ത് നിന്നും ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം. വർക്കല നഗരത്തിൽ നിന്ന് 10 മിനുറ്റ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ ഈ ബീച്ചിൽ എത്തിച്ചേരാം.

വർക്കല ബീച്ചിനെക്കുറിച്ച് 10 കാര്യങ്ങൾ സ്ലൈഡുകളിൽ വായിക്കാം

01. രുചികരമായ ഭക്ഷണം

01. രുചികരമായ ഭക്ഷണം

വിവിധ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ രുചിവൈവിധ്യം നിങ്ങള്‍ക്കിവിടെ അനുഭവവേദ്യമാക്കം. ഇസ്രയേലി, ചൈനീസ്, കോണ്ടിനെന്റല്‍, ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ നോര്‍ത്ത് ക്ലിഫിലെ കഫേകളില്‍ ലഭ്യമാണ്.
Photo Courtesy: Henrik Bennetsen

02. സുന്ദരമായ കാലാവസ്ഥ

02. സുന്ദരമായ കാലാവസ്ഥ

കേരളത്തിലെ മറ്റ് തീരദേശ പട്ടണങ്ങളിലേത് പോലെതന്നെ മിതമായ കാലാവസ്ഥയാണ് വര്‍ക്കലയിലും. എങ്കിലും ശൈത്യകാലമാണ് വര്‍ക്കല സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായസമയം.
Photo Courtesy: Dmitriy Stepanov

03. യോഗ പരിശീ‌ലന കേന്ദ്രം

03. യോഗ പരിശീ‌ലന കേന്ദ്രം

യോഗചികിത്സകളുടെ പരിശീലന കേന്ദ്രമാണ് വര്‍ക്കലയിലെ കാശി യോഗ അനുഷ്ഠാനകേന്ദ്രം. ഉല്ലാസവും ഉന്മേഷവും നല്കുന്ന ഒരുപാട് യോഗാ, ബോഡി മസാജ് കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്ക് ഇവിടെ സമീപിക്കാം. ഒരാഴ്ചമുതല്‍ ഒരുമാസം വരെ ദൈര്‍ഘ്യമുള്ള ചികിത്സാ പാക്കേജുകളും ഇവിടെ തരപ്പെടുത്താം. മെഡിറ്റേഷന്‍ കോഴ്‌സില്‍ താല്പര്യമുള്ളവര്‍ക്ക് വര്‍ക്കല ബീച്ചിനടുത്തുള്ള ശിവഗിരി മഠത്തില്‍ അതിനുള്ള സൌകര്യമുണ്ട്. നഷ്ടപ്പെട്ട ഊര്‍ജ്ജവും ഉന്മേഷവും പ്രകൃതിചികിത്സയിലൂടെ നിങ്ങള്‍ക്കിവിടെ വീണ്ടെടുക്കാം.
Photo Courtesy: Ashley W.

04. സാഹസിക വിനോദങ്ങൾ

04. സാഹസിക വിനോദങ്ങൾ

വര്‍ക്കലബീച്ച് ഇവിടത്തെ പ്രധാനപ്പെട്ട കടല്‍ത്തീരമാണ്. പാരാസൈലിങ്ങിനും പാരാ ഗ്ലൈഡിങ്ങിനും ഇവിടെ സൌകര്യമുണ്ട്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന കാപ്പില്‍ തടാകത്തില്‍ ബോട്ടിംങിന് സൗകര്യമുണ്ട്.
Photo Courtesy: Kerala Tourism

05. പലതരം കാഴ്ചകൾ

05. പലതരം കാഴ്ചകൾ

പ്രസിദ്ധമായ ഒരു ഹിന്ദുമുസ്ലിം തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല. ശിവഗിരിമഠം, ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, കടുവായില്‍ ജുമാമസ്ജിദ്, ശിവപാര്‍വ്വതീ ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ വർക്കലയിലാണ് സ്ഥിതി ചെയ്യുന്നത്. പാപനാശം ബീച്ച്, കാപ്പില്‍ തടാകം, അഞ്ച് തെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരുപാടുണ്ട് വര്‍ക്കലയില്‍.

Photo Courtesy: Andreas Eldh

06. ഐ‌തിഹ്യങ്ങൾ

06. ഐ‌തിഹ്യങ്ങൾ

വര്‍ക്കലയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. ഒരു പാണ്ട്യ രാജാവിനോട് തന്റെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി ഇവിടെ ഒരമ്പലം പണിയാന്‍ ബ്രഹ്മദേവന്‍ കല്പിച്ചുവത്രെ. മറ്റൊന്ന്, നാരദമുനിയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ഏതാനും ഭക്തജനങ്ങള്‍ മുനിയെ വന്ന് കണ്ട് തങ്ങള്‍ പാപങ്ങള്‍ ചെയ്തുപോയെന്ന് ഏറ്റുപറഞ്ഞു. പാപപരിഹാരത്തിന് ഒരിടം തേടി മുനി തന്റെ വത്കലം (മരവുരി) അന്തരീക്ഷത്തിലേക്കെറിഞ്ഞു. അത് വന്ന് പതിച്ച ഇടമായതിനാല്‍ ഈ സ്ഥലം വര്‍ക്കല എന്ന പേരില്‍ അറിയപ്പെട്ടു.
Photo Courtesy: Koen

07. ഡിസ്കവറി ചാനലിന്റെ കണ്ടെത്തൽ

07. ഡിസ്കവറി ചാനലിന്റെ കണ്ടെത്തൽ

വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല.
Photo Courtesy: Laura

08. വര്‍ക്കല ഫോര്‍മേഷന്‍

08. വര്‍ക്കല ഫോര്‍മേഷന്‍

കടലും മലമേടുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.
Photo Courtesy: Emmanuel DYAN

09. സുന്ദരമായ അസ്തമയ കാഴ്ച

09. സുന്ദരമായ അസ്തമയ കാഴ്ച

വർക്കല ബീച്ചിൽ എത്തിയാൽ തീർച്ചയായും കണ്ട് അനുഭവിക്കേണ്ട ഒരു കാഴ്ച ഇവിടുത്തെ അസ്തമയം തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സുന്ദരമാണ് ഇവിടുത്തെ അസ്തമയ കാഴ്ച.

Photo Courtesy: Thejas Panarkandy

10 . റിലാക്സ് ചെയ്യാൻ ഒരു ബീച്ച്

10 . റിലാക്സ് ചെയ്യാൻ ഒരു ബീച്ച്

ഒന്ന് റിലാക്സ് ചെയ്യാൻ പറ്റിയ ബീച്ചാണ് വർക്കല ബീച്ച്. അതികം തിരക്കൊന്നും വർക്കല ബീച്ചിൽ ഇല്ല. അതിനാൽ സ്വസ്ഥമായി ഒരിടത്ത് ഇരിക്കുകയോ തിരമാല നോക്കി നടക്കുകയോ ചെയ്യാം.
Photo Courtesy:

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X