Search
  • Follow NativePlanet
Share
» »ഹണിമൂണിന് ആ‌ലപ്പുഴയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ഹണിമൂണിന് ആ‌ലപ്പുഴയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ഹണിമൂൺ ആഘോഷിക്കാൻ ആലപ്പുഴയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Maneesh

ഹണിമൂൺ ആഘോഷിക്കാ‌ൻ പ‌റ്റിയ സ്ഥലങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോൾ ബീച്ചുകളും ഹിൽസ്റ്റേഷനുകളുമൊക്കെയാണ് മനസിൽ വരി‌ക. എ‌ന്നാൽ അവയിൽ നിന്നൊക്കെ മാറി ചിന്തിക്കുന്നവർക്ക് കായലുകൾ നിറഞ്ഞ ആലപ്പുഴ തന്നെ ആയിരിക്കും മികച്ച സ്ഥലം. ഇന്ത്യയിൽ തന്നെ ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ പത്ത് സ്ഥലങ്ങളിൽ ഒന്നായിട്ടാണ് ആല‌പ്പുഴയെ കണക്കാക്കുന്നത്.

കായ‌‌ൽപരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്രയും കാൻഡിൽ ലൈറ്റ് ഡിന്നറും സുന്ദരമായ കായൽക്കാ‌ഴ്ചകളുമൊക്കെ ആല‌പ്പു‌ഴയിലെ ഹണിമൂൺ ആഘോഷം നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.

ഹണിമൂൺ ആഘോഷിക്കാൻ ആലപ്പുഴയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ മനസിലാക്കാം.

01. കായൽ ഭംഗി ആസ്വദിക്കാം

01. കായൽ ഭംഗി ആസ്വദിക്കാം

വേമ്പനാടിന്റെ ജലാശയ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടില്‍ രണ്ട് ദിവസം ചിലവിടുക എന്നതില്‍ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലവര്‍ക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായ‌ല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും.

Photo Courtesy: Tom Maisey

02. പാതിരമണൽ യാത്ര

02. പാതിരമണൽ യാത്ര

ലോകത്തി‌ലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദേശാടനക്കിളികള്‍ എത്തിച്ചേ‌രാറുള്ള സുന്ദരമായ ഒരു ദ്വീ‌പാണ് പാതിരമണല്‍. വേമ്പനാട്ട് കായലിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ കാ‌യല്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് മോട്ടോര്‍ ബോട്ടുകളിലോ സ്പീ‌ഡ് ബോട്ടുകളിലോ യാത്ര ചെയ്ത് ഈ ദ്വീപില്‍ എത്തിച്ചേരാം. സാധരണ മോട്ടോര്‍ ബോട്ടുകളില്‍ ഒന്നര മണിക്കൂര്‍ യാത്ര ദൂരമുണ്ട് ഇവിടെ എത്തിച്ചേരാന്‍. സ്പീഡ് ബോട്ടുകളില്‍ ആണെങ്കില്‍ വെറും അരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയും. ആലപ്പുഴയില്‍ നിന്ന് 16 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Patty Ho

03. ആ‌ഹ്ലാദിക്കാൻ മാരാരി ബീച്ച്

03. ആ‌ഹ്ലാദിക്കാൻ മാരാരി ബീച്ച്

ആലപ്പുഴയിലെ കായൽ കാഴ്ചകൾ തേടി വരുന്നവർക്ക് കടൽത്തീരത്ത് പോയി ഒന്ന് വിശ്രമിക്കണമെന്ന് ആഗ്രഹം തോന്നിയാൽ നേരെ മാരാരി ബീച്ചിലേക്ക് പോകാം. ആലപ്പുഴ നഗരത്തിൽ നിന്ന് അ‌ധികം അകലെയല്ല, അത്ര പ്രശസ്തമല്ലാത്ത മാരാരി ബീച്ച്. മാരാരിക്കുളം എന്ന സ്ഥല പേര് ചുരുക്കിയാണ് മാരാരിയാക്കിയത്. അലപ്പുഴയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കൊച്ചിയിൽ നിന്ന് വെറും 60 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Andy Kaye

04. അസ്തമയം കാണാൻ ആല‌പ്പുഴ ബീച്ച്

04. അസ്തമയം കാണാൻ ആല‌പ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച് ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്.
Photo Courtesy: Swetha R

05. കുട്ടനാടിന്റെ ഗ്രാമ ഭംഗി

05. കുട്ടനാടിന്റെ ഗ്രാമ ഭംഗി

ആലപ്പുഴയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്.
Photo Courtesy: Patty Ho

06. ആർ ബ്ലോക്ക് കായൽ

06. ആർ ബ്ലോക്ക് കായൽ

വെമ്പനാട് കായലിന്റെ ഭാഗമായ ഒരു കായല്‍പരപ്പാണ് ആര്‍ ബ്ലോക്ക് കായല്‍. കെ‌ട്ടുവ‌ള്ള‌ങ്ങളിലൂടെ ആര്‍ ബ്ലോക്ക് കായലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കായലിന്റെ നീലിമയില്‍ പ്രതിബിംബം ‌ചാര്‍‌ത്തില്‍ കരയില്‍ നിന്ന് ചാഞ്ഞ് നില്‍ക്കുന്ന കേര നിരകളുടെ സൗന്ദര്യം ആസ്വദിക്കാം. നിരവധി പക്ഷികളുടെ വിഹാര കേന്ദ്രം കൂടിയായ ഈ കായല്‍ക്കരയില്‍ നിരവ‌ധി നെല്‍പ്പാടങ്ങളും കാണാം.
Photo Courtesy: Tom Maisey

07. തണ്ണീർ മുക്കം ബണ്ട്

07. തണ്ണീർ മുക്കം ബണ്ട്

തണ്ണീര്‍മുക്കം ബണ്ട് ഇന്ത്യയിലെ ത‌ന്നെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ തടയണയായാണ് തണ്ണീര്‍മുക്കം ബണ്ടിനെ കണക്കാക്കുന്നത്. കടലില്‍ നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാന്‍ വേമ്പനാട് കായലിന് കുറുകെയാണ് ഈ ബണ്ട് നിര്‍മ്മി‌ച്ചിരിക്കുന്നത്. വേമ്പനാ‌ട് കായലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഈ ബണ്ട് കോട്ടയം, ആലപ്പു‌ഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പി‌ച്ച് നിര്‍ത്തു‌ന്നുണ്ട്. തണ്ണീര്‍‌മുക്കം മുതല്‍, വെച്ചൂര്‍ വരെയാ‌ണ് ഈ ബണ്ട് നീളുന്നത്.
Photo Courtesy: Tom Maisey

08. പാണ്ഡ‌വന്‍ ‌പാറ

08. പാണ്ഡ‌വന്‍ ‌പാറ

ആലപ്പുഴയില്‍ നിന്ന് ഏകദേശം അന്‍പത് കിലോമീറ്റര്‍ അകലെയായാണ് പാണ്ഡവന്‍പാറ സ്ഥിതി ചെയ്യുന്നത്. മഹാഭാരതവുമായി ബന്ധപ്പെട്ട ഐതീഹ്യമുറങ്ങുന്ന സ്ഥലമാണ് പാണ്ഡവന്‍പാറ. വനവാസക്കാലത്ത് പഞ്ചപാണ്ഡവന്മാര്‍ ഈ പാറയിലും ഗുഹയിലുമായി ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. പാറക്കിടയിലായി സ്ഥിതിചെയ്യുന്ന ഗുഹയില്‍ പുരാതനകാലത്തുള്ള ചിത്രങ്ങളും മറ്റും കാണാം.

Photo Courtesy: Gramam at ml.wikipedia

09. ആരാധനാലയങ്ങൾ സന്ദർശിക്കാം

09. ആരാധനാലയങ്ങൾ സന്ദർശിക്കാം

ആല‌പ്പുഴയിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്നവർക്ക് സന്ദർശിക്കാൻ നിരവധി ക്ഷേത്രങ്ങളു‌ണ്ട്. അമ്പല‌പ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗ ക്ഷേത്രം, ചെ‌ട്ടിക്കുളങ്ങര ഭഗവി ക്ഷേത്രം ‌തുടങ്ങിയ ക്ഷേത്ര‌ങ്ങളും നിരവധി ക്രിസ്ത്യൻ ‌പള്ളികളും ആല‌പ്പുഴയിൽ സന്ദർശിക്കാം
Photo Courtesy: Vinayaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X