Search
  • Follow NativePlanet
Share
» »ആലപ്പുഴയിൽ നിന്ന് 10 കുഞ്ഞുയാത്രകൾ

ആലപ്പുഴയിൽ നിന്ന് 10 കുഞ്ഞുയാത്രകൾ

കുമരകവും കൊച്ചിയും വാഗമണുമൊക്കെ ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങ‌ളാണ്

By Maneesh

സു‌ന്ദരമായ വേമ്പനാട്ട് കായലി‌ന്റെ സൗന്ദര്യം ആസ്വദി‌ക്കാനാണ് സഞ്ചാരികൾ ആലപ്പുഴയിൽ എത്തിച്ചേരുന്നത്. ആലപ്പുഴയിൽ കായ‌ൽ ഭംഗി ആസ്വ‌ദിച്ചതിന് ശേഷം അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഒന്ന് യാത്ര ചെയ്യുന്നത് പതിവാണ്.

കുമരകവും കൊച്ചിയും വാഗമണുമൊക്കെ ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങ‌ളാണ്. ഇത്തരത്തിൽ ആലപ്പുഴയിൽ നിന്ന് യാത്ര ചെയ്യാൻ കഴിയു‌ന്ന 10 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

ആലപ്പുഴയി‌ലെ ജലജീവിതങ്ങൾആലപ്പുഴയി‌ലെ ജലജീവിതങ്ങൾ

01. മാരാരി ബീച്ച്, 16 കിമീ

01. മാരാരി ബീച്ച്, 16 കിമീ

കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ ജില്ലയിലെ മനോഹരമായ സ്ഥലമാണ് മാരാരിക്കുളം. ആലപ്പുഴ നഗരത്തില്‍ നിന്നും 16 കിലോമീറ്ററാണ് ഈങ്ങോട്ടുള്ള ദൂരം. വിശദമാ‌യി വായിക്കാം

Photo Courtesy: nborun

02. കുമരകം, 33 കിമീ

02. കുമരകം, 33 കിമീ

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ആല‌പ്പുഴയിൽ നിന്ന് വെറും 33 കിലോമീറ്റർ അകലെയായാണ് കുമരകം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj

03. തിരു‌വല്ല, 34 കിമീ

03. തിരു‌വല്ല, 34 കിമീ

പത്തനംതിട്ട ജില്ലയില്‍ മണിമലയാറ്റിന്‍ തീരത്തെ ക്ഷേത്രനഗരമാണ് തിരുവല്ല. ഹൈന്ദവമതവിശ്വാസികള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. തെക്കന്‍ തിരുപ്പതിയെന്നറിയപ്പെടുന്ന പ്രശസ്തമായ ശ്രീവല്ലഭ ക്ഷേത്രവും എഡി 52ല്‍ ക്രിസ്തുവമതം ഇന്ത്യയിലെത്തിയകാലത്ത് നിര്‍മ്മിക്കപ്പെട്ട പാലിയക്കര പള്ളിയുമുള്‍പ്പെടെ ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Dvellakat
04. പത്തനംതിട്ട, 65 കിമീ

04. പത്തനംതിട്ട, 65 കിമീ

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് പത്തനംതിട്ട ഇന്ന്. എല്ലാവര്‍ഷവും ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമല ഉള്‍ക്കൊള്ളുന്ന സ്ഥലമായതിനാല്‍ ‘പില്‍ഗ്രിം കാപ്പിറ്റല്‍ ഓഫ് കേരള' എന്നും പത്തനംതിട്ടക്ക് പേരുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Samson Joseph
05. കോട്ടയം, 48 കിമീ

05. കോട്ടയം, 48 കിമീ

കിഴക്കുഭാഗത്ത് മനോഹരമായ പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറുഭാഗത്ത് വേമ്പനാട് തടാകവുമാണ് കോട്ടയത്തിന് അതിരിടുന്നത്. പ്രകൃതിമനോഹരമായ സ്ഥലമാണ് കോട്ടയം. മനോഹരമായ പാടങ്ങളും, സുഗന്ധവ്യഞ്ജനങ്ങള്‍ വിളയുന്ന മലയോരങ്ങളും സമതലങ്ങളുമെല്ലാമുണ്ട് കോട്ടയത്ത്. വിശദമായി വായിക്കാം

Photo Courtesy: jamal nazar from jeddah, Saudi Arabia
06. കൊച്ചി, 53 കിമീ

06. കൊച്ചി, 53 കിമീ

കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ നിരാശരാവേണ്ടി വരില്ല എന്നതൊരു സത്യമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍, ചരിത്രം പറയുന്ന കൊട്ടാരങ്ങള്‍, ഷോപ്പിംഗ് മോളുകള്‍ എന്നിങ്ങനെ കണ്ടുതീര്‍ക്കാനുള്ള കാഴ്ചകള്‍ നിരവധിയുണ്ട് കൊച്ചിയില്‍. വന്യജീവിസങ്കേതങ്ങളും പ്രകൃതിക്കാഴ്ചകളും കൊച്ചിയില്‍നിന്നും ഏറെ ദൂരയെല്ലാതെ കാണാം. വിശദമായി വായിക്കാം

Photo Courtesy: Hans A. Rosbach
07. കൊല്ലം, 89 കിമീ

07. കൊല്ലം, 89 കിമീ

കൊല്ലം സഞ്ചാരികള്‍ക്കായി നിരവധി കാഴ്‌ചകള്‍ ഒരുക്കിവച്ചിട്ടുണ്ട്‌. വര്‍ഷത്തില്‍ ഏതുസമയത്തും സഞ്ചാരികള്‍ക്ക്‌ ഇവിടെയെത്തി അവ ആസ്വദിക്കാം. കൊല്ലം ബീച്ച്‌, തങ്കശ്ശേരി ബീച്ച്‌, തിരുമുല്ലവാരം ബീച്ച്‌ എന്നിവ സന്ദര്‍ശകര്‍ക്ക്‌ ആഘോഷത്തിന്റെ പുതിയ അതിരുകള്‍ കാട്ടിത്തരും. അഷ്ടമുടിക്കായല്‍, മണ്‍റോതുരുത്ത്‌, നീണ്ടകര തുറമുഖം, ആലുംകടവ്‌ ബോട്ട്‌ ബില്‍ഡിംഗ്‌ യാര്‍ഡ്‌, ശാസ്‌താംകോട്ട കായല്‍ എന്നിവയില്‍ നിങ്ങള്‍ക്ക്‌ ഓളപ്പരപ്പിന്റെ മനോഹാരിത ആസ്വദിക്കാം. വിശദമായി വായിക്കാം

Photo Courtesy: Arunvrparavur
08. വാഗമൺ, 99 കിമീ

08. വാഗമൺ, 99 കിമീ

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Faizalcec
09. മ‌ലയാറ്റൂർ, 100 കിമീ

09. മ‌ലയാറ്റൂർ, 100 കിമീ

എറണാകുളം ജില്ലയിലെ ഒരു ചെറുനഗരമാണ് മലയാറ്റൂര്‍, ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മലയെന്നും ആറെന്നും ഊരെന്നുമുള്ള മൂന്നു പദങ്ങള്‍ ചേര്‍ന്നാണ് മലയാറ്റൂരെന്ന സ്ഥലനാമമുണ്ടായത്. വിശദമായി വായിക്കാം

Photo Courtesy: Dilshad Roshan
10. പീരുമേട്, 107 കിമീ

10. പീരുമേട്, 107 കിമീ

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. വിശദമായി വായിക്കാം

Photo Courtesy: Praveenp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X