Search
  • Follow NativePlanet
Share
» »കൊച്ചിയിൽ നിന്ന് 10 കുഞ്ഞ് യാത്രകൾ

കൊച്ചിയിൽ നിന്ന് 10 കുഞ്ഞ് യാത്രകൾ

കേരളാ ടൂറി‌സത്തിന്റെകവാ‌ടമായി നി‌ലകൊള്ളുന്ന കൊച്ചിയിൽ നിന്നാണ് കേരളത്തിൽ എത്തിച്ചേരുന്ന വിദേശ സഞ്ചാരികൾ തങ്ങളുടെ കേരള യാത്ര ആരം‌ഭിക്കുന്നത്

By Maneesh

കൊ‌ച്ചി കാണാൻ എത്തിച്ചേരുന്ന സഞ്ചാ‌രികൾക്ക് മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചി‌യും കണ്ട് കഴിയുമ്പോൾ കുറച്ച് കൂ‌ടി ദൂരത്തേക്ക് യാത്ര ‌ചെയ്യണമെന്ന് ‌‌തോ‌‌ന്നിയാൽ പോകാനുള്ള സ്ഥ‌ലങ്ങളുടെ പട്ടികയിൽ നിരവധി സ്ഥലങ്ങളുണ്ട്.

കേരളാ ടൂറി‌സത്തിന്റെകവാ‌ടമായി നി‌ലകൊള്ളുന്ന കൊച്ചിയിൽ നിന്നാണ് കേരളത്തിൽ എത്തിച്ചേരുന്ന വിദേശ സഞ്ചാരികൾ തങ്ങളുടെ കേരള യാത്ര ആരം‌ഭിക്കുന്നത്. കൊച്ചി‌യിൽ എത്തുന്ന സഞ്ചാരികൾക്ക് യാത്ര പോകാൻ പറ്റിയ 10 സ്ഥലങ്ങൾ പരിചയപ്പെടാം

01. ചേറായി ബീ‌ച്ച്, 27 കി മീ

01. ചേറായി ബീ‌ച്ച്, 27 കി മീ

കൊച്ചിയിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ചേറായി ബീച്ച്. ആഴം കുറഞ്ഞ 15 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണ് ചേറായി ബീച്ചിലേക്ക് ‌സ‌‌‌ഞ്ചാരികളെ പ്രധാനമായും ആകർഷിപ്പിക്കുന്നത്. അതിനാൽ നിരവധി സഞ്ചാരികളാണ് കടലിൽ നീന്താൻ ഇവിടെ എത്താറുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Sabincp

02. കൊടുങ്ങല്ലൂർ, 32 കി മീ

02. കൊടുങ്ങല്ലൂർ, 32 കി മീ

കൊടുങ്ങല്ലൂർ എന്ന സ്ഥലപ്പേരിനോട് കൂട്ടിച്ചേർത്ത് പറയുന്ന വാക്കാണ് ഭരണി. അത്ര പ്രശസ്തമാണ് കൊടുങ്ങല്ലൂർ ഭരണി. കൊടുങ്ങല്ലൂരിലെ ഭദ്രകാളി ക്ഷേത്രത്തിലാണ് ഭരണി നടക്കാറുള്ളത്. ഈ ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലെ പ്രധാന ആകർഷണം. ഏകദേശം പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്രവളപ്പില്‍ ആല്‍ വൃക്ഷങ്ങളുടെ ഇടയിലായാണ് ഭഗവതി ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Sujithvv
03. കുമരകം പക്ഷിസങ്കേതം, 52 കി മീ

03. കുമരകം പക്ഷിസങ്കേതം, 52 കി മീ

വേമ്പനാട് കായലിന്റേ കിഴക്കേതീരത്ത് 14 ഏക്കറിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. കായലിന്റേ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സീസണില്‍ ഹിമാലയത്തില്‍ നിന്നും സൈബീരിയയില്‍ നിന്നും വരെ ദേശാടനപക്ഷികള്‍ വരാറുണ്ട്. ഉദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും ഇതിലൂടെ നടക്കാനിറങ്ങിയാല്‍ മുളങ്കാടുകള്‍ക്കിടയില്‍ ധാരാളം പക്ഷികളെ കാണാം. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar from Bangalore, India
04. മാരാരി ബീച്ച്, 52 കി മീ

04. മാരാരി ബീച്ച്, 52 കി മീ

ആലപ്പുഴയിലെ കായൽ കാഴ്ചകൾ തേടി വരുന്നവർക്ക് കടൽത്തീരത്ത് പോയി ഒന്ന് വിശ്രമിക്കണമെന്ന് ആഗ്രഹം തോന്നിയാൽ നേരെ മാരാരി ബീച്ചിലേക്ക് പോകാം. ആലപ്പുഴ നഗരത്തിൽ നിന്ന് അ‌ധികം അകലെയല്ല, അത്ര പ്രശസ്തമല്ലാത്ത മാരാരി ബീച്ച്. മാരാരിക്കുളം എന്ന സ്ഥല പേര് ചുരുക്കിയാണ് മാരാരിയാക്കിയത്. വിശദമായി വായിക്കാം

Photo Courtesy: Sudheesh S
05. കുറവിലങ്ങാട്, 53 കി മീ

05. കുറവിലങ്ങാട്, 53 കി മീ

കോട്ടയം ജില്ലയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്. കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലായാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം പള്ളി എ ഡി 337ല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sivavkm
06. ഏറ്റുമാനൂർ, 58 കി മീ

06. ഏറ്റുമാനൂർ, 58 കി മീ

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. കേരളത്തിലെ തന്നെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഈ ക്ഷേത്രം.

Photo Courtesy: Ranjithsiji
07. നാട്ടിക ബീച്ച്, 58 കി മീ

07. നാട്ടിക ബീച്ച്, 58 കി മീ

തൃശൂർ ജില്ലയിലെ നാട്ടികയിലാണ് നാട്ടിക ബീച്ച് ‌സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് 58 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: : pg :

08. ആലപ്പുഴ, 63 കി മീ

08. ആലപ്പുഴ, 63 കി മീ

കൊച്ചിയിൽ നിന്ന് 63 കിലോമീറ്റർ അകലെയായാണ് ആലപ്പുഴ സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് വീക്കെൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ആലപ്പുഴ.
Photo Courtesy: Prof. Mohamed Shareef from Mysore

09. അതിരപ്പ‌ള്ളി, 70 കി മീ

09. അതിരപ്പ‌ള്ളി, 70 കി മീ

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Souradeep Ghosh
09. അതിരപ്പ‌ള്ളി, 70 കി മീ

09. അതിരപ്പ‌ള്ളി, 70 കി മീ

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Souradeep Ghosh
10. കുട്ടനാട്, 75 കിമീ

10. കുട്ടനാട്, 75 കിമീ

കൊല്ലത്തിനും കൊച്ചിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട്, അതിന്റെ പൈതൃകം സൂക്ഷിക്കുന്നത് കൊണ്ട് തന്നെ തദ്ദേശ്യരെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സഞ്ചാരികളുടേയും ഇഷ്ടസ്ഥലമായി മാറിയിരിക്കുകയാണ്. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി അറബിക്കടലിന്റെ ജലനിരപ്പിലും താഴ്ന്ന് കിടക്കുന്ന കുട്ടനാട്ടിലെ കൃഷിഭൂമികൾ ലോകത്തെ അപൂർവമായ ഒന്നാണെന്ന് എത്രമലയാളികൾക്ക് അറിയാം. വിശദമായി ‌വായിക്കാം

Photo Courtesy: Zuhairali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X