Search
  • Follow NativePlanet
Share
» »വേനല്‍ക്കാലത്ത് ടൂറുപോകാന്‍ കര്‍ണാടകയിലെ 10 സ്ഥലങ്ങള്‍

വേനല്‍ക്കാലത്ത് ടൂറുപോകാന്‍ കര്‍ണാടകയിലെ 10 സ്ഥലങ്ങള്‍

By Maneesh

വേനല്‍ക്കാലത്ത് യാത്ര പോകുക എ‌ന്നത് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ്. കനത്തചൂടും പൊടിയും തന്നെ പ്രധാന കാരണം. എന്നാലും എപ്പോഴും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം കാര്യങ്ങളൊന്നും വകവയ്ക്കാറില്ല.

വേനല്‍ക്കാല‌ത്ത് ടൂറുപോകാന്‍ പറ്റിയ കര്‍ണാടകയിലെ 10 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം. ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് പറ്റി‌യ സ്ഥലങ്ങളാണ് ഇവയൊക്കെ

01. ബന്ദിപ്പൂര്‍

01. ബന്ദിപ്പൂര്‍

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് ബന്ദിപ്പൂര്‍ കാട് പരന്നുകിടക്കുന്നത്. തമിഴ്‌നാട്ടിലെ മുതുമലൈയിലും കേരളത്തിലെ വയനാട്ടിലുമായിട്ടാണ് കാടിന്റെ കിടപ്പ്. സൈലന്റ് വാലി ഉള്‍പ്പെടുന്ന നീലഗിരി ബയോസ്ഫ്യര്‍ റിസര്‍വ്വിന്റെ ഭാഗംകൂടിയാണ് ബിന്ദിപ്പൂര്‍ കാട്. വിശദമായി വായിക്കാം

Photo Courtesy: Manoj K
ബന്ദിപ്പൂരില്‍ ചെയ്യാന്‍

ബന്ദിപ്പൂരില്‍ ചെയ്യാന്‍

ജീപ്പ് സഫാരിയാണ് പ്രധാന വിനോദം. അതിരാവിലെ കാടിനകത്തുകൂടി യാത്രചെയ്താല്‍ പലതരം മൃഗങ്ങളെയും നേരില്‍ക്കാണാം. സഫാരിയ്ക്കായി ജീപ്പുകളും ടൂര്‍ ബസുകളുമുണ്ട്. വനംവകുപ്പ് ഓഫീസില്‍ ഇവ ലഭിയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്.
Photo Courtesy: Manoj K

02. കബനി

02. കബനി

ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം. കബനി നദിയുടെ പതനസ്ഥാനമായതിനാലാണ് ഈ റിസര്‍വ്വ് ഫോറസ്റ്റിന് കബനി എന്ന പേര് ലഭിച്ചത്. വിശദമായി വായിക്കാം
Photo Courtesy: Gnissah

കബ‌‌നിയില്‍ ചെയ്യാന്‍

കബ‌‌നിയില്‍ ചെയ്യാന്‍

കാടിലൂടെയുള്ള നടത്ത, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ്, പക്ഷിനിരീക്ഷണം, ക്യാംപ് ഫയര്‍ എന്നിങ്ങനെ പോകുന്നു കബനിയിലെ വിനോദസാധ്യതകള്‍. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം തരുന്ന പ്രകൃതിദത്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കബനി.
Photo Courtesy: Gnissah

03. തടിയന്റമോള്‍

03. തടിയന്റമോള്‍

കര്‍ണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍ കേരള - കര്‍ണാടക അതിര്‍ത്തിയിലായി നിലകൊള്ളുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നും 1748 മീറ്റര്‍ ഉയരമുണ്ട്. വിശദമാ‌യി വായിക്കാം

Photo Courtesy: Vijay S

തടിയന്റമോളില്‍ ചെയ്യാന്‍

തടിയന്റമോളില്‍ ചെയ്യാന്‍

ട്രെക്കിംഗ് ആണ് തടിയന്റമോളിലെ പ്രധാന ആക്റ്റിവിറ്റി. ട്രക്കിംഗില്‍ അത്ര താല്‍പര്യമില്ലാത്തവര്‍ക്ക് പകുതിയോളം ദൂരം വാഹനങ്ങളില്‍ യാത്രചെയ്യാന്‍ സാധിക്കും. എങ്കിലും മലയിലെത്താനാകുന്നതോടെ വാഹനയാത്ര അസാധ്യമാകും. ബാക്കിദൂരം നടന്നുതന്നെ കയറേണ്ടിവരും. എങ്കിലും മലയ്ക്ക് മുകളില്‍ നിന്നുമുള്ള മനോഹരദൃശ്യങ്ങള്‍ ഏത് കഠിനമായ മലകയറ്റത്തെയും അര്‍ത്ഥവത്താക്കുന്നതാണ്.
Photo Courtesy: Vijay S

04. സകലേശ്പൂര്‍

04. സകലേശ്പൂര്‍

നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും ഒരുദിവസത്തെ രക്ഷപ്പെടലാണ് മനസ്സിലെങ്കില്‍ സകലേശ്പൂരിലേക്ക് ഒരുയാത്രയാകാം. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

സകലേശ്പൂരില്‍ ചെയ്യാന്‍

സകലേശ്പൂരില്‍ ചെയ്യാന്‍

ട്രക്കിംഗിനായെത്തുന്നവരുടെ സ്വപ്നകേന്ദ്രമാണ് ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട സകലേശ്പൂര്‍. ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റും കുമാരപര്‍വ്വരതവുമാണ് ഇവിടെ യാത്രികര്‍ക്ക് പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങള്‍. ഇനി ട്രക്കിംഗിന് താല്‍പ്പര്യമില്ലെന്നുവെയ്ക്കുക, മനോഹരമായ ഒരു ചിത്രം വരച്ചതുപോലെ കിടക്കുന്ന സകലേശ്പൂരിലൂടെ ഒരു നടത്തംതന്നെ ഊര്‍ജ്ജദായകമാണ്.
Photo Courtesy: Ashwin Kumar

05. ബന്നാര്‍ഗട്ട

05. ബന്നാര്‍ഗട്ട

ബാംഗ്ലൂരില്‍ത്തന്നെയുള്ളവര്‍ക്കും ബാംഗ്ലൂര്‍ കാണാനെത്തുന്നവര്‍ക്കുമെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇവിടമെന്നതില്‍ സംശയമില്ല. ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ നിന്നും 22 കിലോമീറ്റര്‍ പോയാല്‍ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലെത്താം. വിശദമായി വായിക്കാം

Photo Courtesy: Muhammad Mahdi Karim
ബന്നാര്‍ഗട്ടയിലെ കാഴ്ചകള്‍

ബന്നാര്‍ഗട്ടയിലെ കാഴ്ചകള്‍

മൃഗശാല, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, അക്വേറിയം, ക്രൊക്കോഡൈല്‍ പാര്‍ക്ക്, മ്യൂസിയം, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, സ്‌നേക്ക് പാര്‍ക്ക്, പെറ്റ് കോര്‍ണര്‍ എന്നിവയാണ് നാഷണല്‍ പാര്‍ക്കിനുള്ളിലുള്ള കാര്യങ്ങള്‍. കാട്ടിലാണെങ്കില്‍ എണ്ണമറ്റ സസ്യലതാദികളും വൃക്ഷങ്ങളും.
Photo Courtesy: Amol.Gaitonde

06. ദുബാരെ

06. ദുബാരെ

കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍ എത്താം. കൂര്‍ഗിനടുത്തായാണ് കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: Dilli2040
ആക്റ്റിവിറ്റികള്‍

ആക്റ്റിവിറ്റികള്‍

കാവേരി നദിയിലിറങ്ങി ആനകള്‍ കുളിക്കുന്നതും ഇവിടെ കണ്ടിരിക്കേണ്ട ഒരു രാജകീയദൃശ്യമാണ്. ട്രക്കിംഗിനും റാഫ്റ്റിംഗിനും അനുയോജ്യമാണ് ഇവിടം. കാവേരി നദിയിലൂടെ കിലോമീറ്ററുകള്‍ നീണ്ട റാഫ്റ്റിംഗിനും ഫൈബര്‍ വള്ളത്തില്‍ സാഹസികയാത്ര നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Philanthropist 1

07. കൂര്‍ഗ്

07. കൂര്‍ഗ്

ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Tinucherian
‌പ്രധാന കാഴ്ചകള്‍

‌പ്രധാന കാഴ്ചകള്‍

മനോഹരങ്ങളായ അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്‌നാട് കൊട്ടാരം, രാജാവിന്റെ ശവകുടീരം എന്നിവയെല്ലാം ചുറ്റിയടിച്ച് കാണാം. ഇതിനൊപ്പം എല്ലായിത്തും കാണാന്‍ കഴിയാത്ത കാപ്പി, തേയിലത്തോട്ടങ്ങളും, വനങ്ങളും ഒപ്പം പഴയ ക്ഷേത്രങ്ങള്‍, ചരിത്രസ്മൃതികളുറങ്ങുന്ന സ്മാരകങ്ങള്‍ എന്നിവയുമെല്ലാം ചേര്‍ന്ന് കൂര്‍ഗിനെ ഒരു ടോട്ടല്‍ ടൂറിസ്റ്റ് സ്‌പോട്ട് ആക്കി മാറ്റുകയാണ്.
Photo Courtesy: Tinucherian

08. അഗുംബെ

08. അഗുംബെ

കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Mylittlefinger
ട്രെക്കിംഗ്

ട്രെക്കിംഗ്

മലയകയറാനുള്ള ആഗ്രഹവുമായി എത്തുന്ന യാത്രക്കാര്‍ക്ക് നല്ല സ്ഥലമാണ് അഗുംബെ, ട്രക്കിങ്ങിന് പറ്റിയ അന്തരീക്ഷവും ഭൂപ്രകൃതിയും. ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് എന്നിവയാണ് ഇവിടത്തെ പ്രധാന വെള്ളച്ചാട്ടങ്ങള്‍.
Photo Courtesy: Kalyanvarma

09. കെമ്മനഗുണ്ടി

09. കെമ്മനഗുണ്ടി

കെമ്മനഗുണ്ടി പണ്ടേയ്ക്കു പണ്ടേ രാജാക്കന്മാരുടെ ഇഷ്ട താവളമായിരുന്നു. കൃഷ്ണരാജ വോഡയാര്‍ അഞ്ചാമന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. ഈ സ്ഥലം സൗന്ദര്യം ചോര്‍ന്നുപോകാതെ പരിപാലിയ്ക്കപ്പെട്ടതില്‍ ഈ രാജാവിന്റെ പങ്ക് ചെറുതല്ല. രാജാവിനോടുള്ള ആദരസൂചകമായി കെആര്‍ ഹില്‍സ് എന്നും കെമ്മനഗുണ്ടിയെ വിളിക്കുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Srinivasa83
കാഴ്ചകള്‍

കാഴ്ചകള്‍

മുപ്പത് മിനിറ്റ് മലകയറിയാല്‍ മലയുടെ ഏറ്റവും മുകളിലെത്താം. സെഡ് പോയിന്റ് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ഇവിടെയെത്തിയാല്‍ പരിസപ്രദേശങ്ങളുടെ മനോഹരമായ കാഴ്ച കാണാം, ഒപ്പം ശാന്തി ഫാള്‍സ് എന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയുമുണ്ട്.
Photo Courtesy: Srinivasa83

10. കുദ്രേമുഖ്

10. കുദ്രേമുഖ്

പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: solarisgirl
ട്രെക്കിംഗ്

ട്രെക്കിംഗ്

കുദ്രെമുഖിലെ ട്രക്കിങ് മികച്ച അനുഭവമാണ് നല്‍കുക. ട്രക്കിങ് ലക്ഷ്യമാക്കി വരുന്നവര്‍ വനംവകുപ്പില്‍ നിന്നും സമ്മതം വാങ്ങണം. ലോബോസ് പ്ലേസില്‍ നിന്നാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുദ്രെമുഖ് മലയുടെ അടിവാരമാണിത്.
Photo Courtesy: vinay

Read more about: karnataka summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X