Search
  • Follow NativePlanet
Share
» »ഈ വേനൽക്കാലത്ത് സന്ദർശിക്കാവുന്ന കേരളത്തിലെ കാ‌ൽപ്പനിക സ്ഥലങ്ങൾ

ഈ വേനൽക്കാലത്ത് സന്ദർശിക്കാവുന്ന കേരളത്തിലെ കാ‌ൽപ്പനിക സ്ഥലങ്ങൾ

ഈ വേനൽക്കാലത്ത് കുടുംബത്തോടൊപ്പം സന്ദർശിക്കാവുന്ന കേരളത്തിലെ 10 കാ‌ൽപ്പനിക സ്ഥലങ്ങൾ പരിചയപ്പെടാം

By Maneesh

നമ്മൾ മലയാളികളെ ‌സംബന്ധിച്ചിടത്തോളം വേനൽക്കാലം അവധിക്കാലം കൂടിയാണ്. കുട്ടികളുടെ പരീക്ഷകളൊക്കെ കഴിഞ്ഞ് ഒന്ന് സ്വ‌സ്ഥമാകുന്ന കാലം. ഈ വേനൽക്കാലത്ത് കുടുംബത്തോടൊപ്പം സന്ദർശിക്കാൻ നിങ്ങൾ വ്യത്യസ്ഥമായ ചില സ്ഥലങ്ങളാണ് തേടുന്നതെങ്കിൽ അതിന് പറ്റിയ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്

ഈ വേനൽക്കാലത്ത് കുടുംബത്തോടൊപ്പം സന്ദർശിക്കാവുന്ന കേരളത്തിലെ 10 കാ‌ൽപ്പനിക സ്ഥലങ്ങൾ പരിചയപ്പെടാം

01. ആലപ്പുഴ ബീച്ച്, ആലപ്പുഴ

01. ആലപ്പുഴ ബീച്ച്, ആലപ്പുഴ

ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. ഈ വേനൽക്കാല‌ത്ത് കുടുംബ‌ത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇത്. വായിക്കാം

Photo Courtesy: Alan 2988
02. ചേറ്റുവ, തൃശൂര്‍

02. ചേറ്റുവ, തൃശൂര്‍

തൃശൂരിലെ സുന്ദരമായ ഒരു കായലാണ് ചേറ്റുവ കായല്‍. കായല്‍ തീരത്തെ കണ്ടല്‍ക്കാടുകളും അഴിമുഖവുമൊക്കെ നല്ല ദൃശ്യഭംഗി നല്‍കുന്നതിനാല്‍ വേനൽക്കാലത്ത് കുടുംബത്തോടൊപ്പം സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. വായിക്കാം

Photo Courtesy: Satheesan.vn
03. കടലുണ്ടി, മലപ്പുറം

03. കടലുണ്ടി, മലപ്പുറം

മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കടലുണ്ടിയില്‍ എത്തിച്ചേരാം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമു‌ഖത്ത് രൂപപ്പെട്ട സുന്ദരമായ ദ്വീപാണ് ഇവിടുത്തെ ആകര്‍ഷണം. വായിക്കാം

Photo Courtesy: Dhruvaraj S
04. കുമരകം, കോട്ടയം

04. കുമരകം, കോട്ടയം

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വായിക്കാം

Photo Courtesy: Ashwin Kumar from Bangalore, India
05. മാട്ടുപ്പെട്ടി, ഇടുക്കി

05. മാട്ടുപ്പെട്ടി, ഇടുക്കി

മൂന്നാറില്‍ നിന്നും ഏകദേശം 13 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിലെ തടാകമാണ് ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിപ്പിക്കുന്നത്.
Photo Courtesy: Hrishikesh.kb

06. നെല്ലിയാമ്പതി, പാലക്കാട്

06. നെല്ലിയാമ്പതി, പാലക്കാട്

പാലക്കാട് ജില്ലയിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത. വായിക്കാം

Photo Courtesy: Jaseem Hamza
07. അതിരപ്പള്ളി, തൃശൂര്‍

07. അതിരപ്പള്ളി, തൃശൂര്‍

കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാല്‍ ആതിരപ്പള്ളി‌യെന്ന് തന്നെയായിരിക്കും മറുപടി. അതുകൊണ്ടാണ് ആതിരപ്പള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആളുകള്‍ ഇവിടെ എത്തിച്ചേരുന്നത്. വായിക്കാം.

Photo Courtesy: കാക്കര
08. ചേറായി ബീച്ച്, എറണാകുളം

08. ചേറായി ബീച്ച്, എറണാകുളം

കൊച്ചിയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള ചേറായി ബീച്ച് കാൽപ്പനികമായ ഒരു സ്ഥലം തന്നെയാണ്. വായിക്കാം.

Photo Courtesy: Challiyan at Malayalam Wikipedia
09. കോവളം ബീച്ച്, തിരു‌വനന്തപുരം

09. കോവളം ബീച്ച്, തിരു‌വനന്തപുരം

ഇന്ത്യയിലെ തന്നെ സുന്ദരമായ ബീച്ചിൽ നിങ്ങൾക്ക് അവധിക്കാ‌ലം ചെലവഴിക്കണമെങ്കിൽ നേരെ കോവളത്തേക്ക് ചെന്നോളു. വായിക്കാം

Photo Courtesy: JMBryant at English Wikipedia
10. തൊമ്മന്‍കുത്ത്, എറണാകുളം

10. തൊമ്മന്‍കുത്ത്, എറണാകുളം

ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് തൊമ്മന്‍കുത്ത്. ഇവിടുത്തെ വെള്ള‌ച്ചാട്ടം പ്രശസ്തമാണ്. വായിക്കാം

Photo Courtesy: Amjithps

Read more about: kerala summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X