Search
  • Follow NativePlanet
Share
» »യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ

യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏറ്റവും ‌പ്രശസ്തമായ ചില ക്ഷേത്രങ്ങൾ നമുക്ക് പരിചയപ്പെടാം

By Anupama Rajeev

'ഗുരുവായൂർ അമ്പ‌ല നടയിൽ ഒരു ദിവസം ഞാൻ പോകും' എന്ന വയലാറിന്റെ വരികൾ ദേവരാജന്റെ ഈണത്തിൽ ഗന്ധർവഗായകൻ യേശുദാസ് വ‌ർഷങ്ങൾക്ക് മുൻപ് പാടിയ‌പ്പോൾ, അത് ആ ഗാനഗ‌ന്ധർവന്റെ ആഗ്രഹം കൂടിയാണെന്ന് ശ്രോതാക്കൾക്ക് തോന്നിയാൽ അതിൽ തെറ്റ് പറയാൻ കഴിയില്ല. ഗുരുവായൂര‌പ്പനെ ഇഷ്ടപ്പെട്ടിരുന്ന യേശുദാസിന് അഹിന്ദുവാണെന്ന കാര‌ണത്താൽ ക്ഷേത്രത്തിൽ പ്രവേശനം നിക്ഷേധിക്കുകയായിരുന്നു.

ഇന്ത്യയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം മാത്രമല്ല ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏറ്റവും ‌പ്രശസ്തമായ ചില ക്ഷേത്രങ്ങൾ നമുക്ക് പരിചയപ്പെടാം.

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ആരാധനാലയങ്ങൾസ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ആരാധനാലയങ്ങൾ

ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളുംക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും

ഹിന്ദുവായ ‌നയന്‍താര ആ‌‌ദ്യം സന്ദര്‍ശിച്ച ക്ഷേത്രംഹിന്ദുവായ ‌നയന്‍താര ആ‌‌ദ്യം സന്ദര്‍ശിച്ച ക്ഷേത്രം

തെലുങ്ക് ടെക്കികളെ യു എസിൽ എത്തിക്കുന്ന ദൈവംതെലുങ്ക് ടെക്കികളെ യു എസിൽ എത്തിക്കുന്ന ദൈവം

ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍

01. കാമാക്ഷി അമ്മാൻ ക്ഷേത്രം, കാഞ്ചിപുരം

01. കാമാക്ഷി അമ്മാൻ ക്ഷേത്രം, കാഞ്ചിപുരം

തമിഴ് നാ‌ട്ടിലെ കാഞ്ചിപുരത്ത് സ്ഥിതി ചെയ്യുന്ന കാമാക്ഷി അമ്മാൻ പ്രശസ്തമായ പാർവതി ക്ഷേത്രങ്ങളിൽ ഒന്നാണ്. അഹിന്ദുക്കൾക്ക് പ്രവേശനം നിക്ഷേധിച്ചിട്ടുള്ള ഈ ക്ഷേത്രം. പാര്‍വ്വതിദേവിയുടെ അവതാരമായ കാമാക്ഷിദേവിയുടേതാണ് ഈ ക്ഷേത്രം. പല്ലവ രാജാക്കന്മാരാവാം ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പണിതത്.
Photo Courtesy: SINHA

കാഞ്ചിപുരം

കാഞ്ചിപുരം

യോഗാസനരൂപത്തില്‍ ശാന്തഭാവത്തിലാണ് ദേവിയുടെ ഇരിപ്പ്. ക്ഷേത്രത്തിന്റെ പല കോണുകളും നവീകരണത്തിന് വിധേയമായിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളിലോ കാലത്തിന്റെ കൈക്രിയകളിലോ യഥാര്‍ത്ഥ രൂപങ്ങള്‍ക്ക് നാശം സംഭവിച്ചതിനാലാവാം, മാറിമാറി വന്ന ഓരോ ഭരണാധികാരിയും ക്ഷേത്രത്തിന്റെ തനത് രൂപം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: SINHA

02. കാപാലീശ്വര ക്ഷേത്രം, മൈലാപൂർ

02. കാപാലീശ്വര ക്ഷേത്രം, മൈലാപൂർ

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത, തമിഴ് നാട്ടിലെ മറ്റൊരു ക്ഷേത്രമാണ് കാപാലീശ്വര ക്ഷേത്രം. ചെന്നൈ നഗരപ്രാന്തത്തിലുള്ള മൈലാപ്പൂരിലാണ് കപാലീശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. കര്‍പ്പഗാംബാള്‍‌ എന്ന പേരിലാണ് ഇവിടെ പാര്‍വ്വതീ ദേവി പൂജിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം ആഗ്രഹം സഫലമാക്കുന്ന വൃക്ഷത്തിന്റെ ദേവി എന്നാണ്.

Photo Courtesy: Nsmohan at English Wikipedia

 മൈലാപൂർ

മൈലാപൂർ

ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജവംശമാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ദ്രാവിഡ ശൈലിയിലാണ് ഇതിന്റെ നിര്‍മ്മാണം. സാന്‍ തോം ചര്‍ച്ച് ഇന്ന് നില്ക്കുന്നിടത്താണ് ശരിക്കുള്ള ക്ഷേത്രം നിലനിന്നിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അതെന്തായിരുന്നാലും പോര്‍ട്ടുഗീസുകാര്‍ ഈ ക്ഷേത്രം തകര്‍ത്തിരുന്നു. ഇപ്പോഴത്തെ ക്ഷേത്രം പണിതത് പതിനാറാം നൂറ്റാണ്ടില്‍ വിജയനഗരസാമ്രാജ്യത്തിലെ രാജാക്കന്മാരാണ്. വിശദമായി വായിക്കാം
Photo Courtesy: Kkdu

03. ലിംഗരാജ ക്ഷേത്രം, ഭുവനേശ്വർ

03. ലിംഗരാജ ക്ഷേത്രം, ഭുവനേശ്വർ

ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണ്‌ ലിംഗരാജ ക്ഷേത്രം. നിരവധി കാര്യങ്ങള്‍ കൊണ്ട്‌ ക്ഷേത്രത്തിന്‌ പ്രത്യേകതകള്‍ ഉണ്ട്‌. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്‌. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം, ഭുവനേശ്വര്‍ നഗരത്തിലെ നാഴികകല്ലാണ്‌ ക്ഷേത്രം. ശിവന്റെ മറ്റൊരു രൂപമായ ഹരിഹരനെ ആരാധിക്കുന്ന ക്ഷേത്രമാണിത്‌. ഈ ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലി അതിമനോഹരമാണ്‌. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌.
Photo Courtesy: Nitun007

ഭുവനേശ്വർ

ഭുവനേശ്വർ

അമ്പത്തഞ്ച്‌ മീറ്റര്‍ ഉയരമുള്ള ക്ഷേത്രത്തിന്റെ എല്ലാ ഭാഗവും കൊത്തുപണികളാല്‍ മനോഹരമാണ്‌. ക്ഷേത്രത്തിലെ ആചാരങ്ങള്‍ വളരെ കര്‍ശനമാണ്‌. അഹിന്ദുക്കള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശനമില്ല. എന്നാല്‍, അതിര്‍ത്തി ഭിത്തിയ്‌ക്കപ്പുറത്ത്‌ നിന്ന്‌ അഹിന്ദുക്കള്‍ക്കും ക്ഷേത്രം കാണാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്‌. വര്‍ഷം മുഴുവന്‍ തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ക്ഷേത്രമാണിത്‌. വിശദമായി വായിക്കാം

Photo Courtesy: Steve Browne & John Verkleir
04. കാശി വിശ്വനാഥ ക്ഷേത്രം, വാരണാസി

04. കാശി വിശ്വനാഥ ക്ഷേത്രം, വാരണാസി

കാശിവിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിവ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം 12 ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണ്. അഹിന്ദുക്കളെ ഒരു കാരണവശാലും പ്രവേശിപ്പിക്കാത്ത ക്ഷേത്രമാണ് ഇത്.
Photo Courtesy: Wedstock 2011

 വാരണാസി

വാരണാസി

നിരവധി തവണ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള ഈ ക്ഷേത്രം 1669ൽ ഔറംഗസേബ് തകർത്ത് തൽസ്ഥാനത്ത് മുസ്ലീം പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശദമാ‌യി വായിക്കാം

Photo Courtesy: Fæ
05. ജഗന്നാഥ ക്ഷേത്രം, പുരി

05. ജഗന്നാഥ ക്ഷേത്രം, പുരി

പുരിയിലെ പ്രശസ്തമാ‌യ ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾ പ്രവേശനമില്ലാത്ത ക്ഷേ‌ത്രമാണ്. ഒഡീഷയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മൂന്ന് മൂര്‍ത്തികളാണുള്ളത്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമായ ജഗന്നാഥ ഭഗവാനെ കൂടാതെ ബലഭദ്ര ദേവന്‍, സുഭദ്ര ദേവി എന്നിങ്ങനെയാണ് ഇവിടത്തെ പ്രതിഷ്ഠ. അസംഖ്യം ഭക്തരാണ് ഈ ത്രിമൂര്‍ത്തികളുടെ അനുഗ്രഹം തേടി ഈ ക്ഷേത്ര നടയില്‍ എത്താറുള്ളത്.

Photo Courtesy: Loveless

പുരി

പുരി

പ്രൗഡിയുടെ പരിവേഷമണിഞ്ഞുള്ള ഈ ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയും ആരിലും അല്‍ഭുതമുണര്‍ത്തുന്നതാണ്. ക്ഷേത്ര മണികളും, 65 അടി ഉയരത്തില്‍ പിരമിഡ് മാതൃകയിലുള്ള നിര്‍മിതിയും, കൃഷ്ണന്റെ ജീവിതം കൊത്തിവെച്ചിട്ടുള്ള ഭിത്തികളുമെല്ലാം ഭക്തരിലും സഞ്ചാരികളിലും പുരാതന കാലത്തെ നിര്‍മാണ വൈഭവമാണ് പകര്‍ന്ന് നല്‍കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Abhishek Barua

06. സോമനാഥ ക്ഷേത്രം, സോമനാഥ്

06. സോമനാഥ ക്ഷേത്രം, സോമനാഥ്

അടുത്തിടെയാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലേക്ക് അഹിന്ദുക്കളുടെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സുരക്ഷ കാരണങ്ങ‌ൾ പറഞ്ഞാണ് അഹിന്ദുക്കളെ ഇവിടെ പ്രവേശിപ്പിക്കാതിരിക്കുന്നത്. പുണ്യപുരാതനക്ഷേത്രമായ സോംനാഥ് മഹാദേവക്ഷേത്രം 'അനശ്വര ദേവാലയം' എന്നാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണത്തിലും, വെള്ളിയിലും, മരത്തിലും കല്ലിലും നിര്‍മ്മിച്ച നാലുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സോംനാഥ് മഹാദേവക്ഷേത്രം.
Photo Courtesy: Anhilwara

സോമനാഥ്

സോമനാഥ്

സമ്പത്തുകൊണ്ട് ലോകപ്രസിദ്ധി നേടിയ ക്ഷേത്രം പല കാലങ്ങളിലായി ആറു തവണ കൊള്ളയ്ക്കിരയായിട്ടുണ്ട്.1951 ല്‍ ഏഴാം തവണയും പുതുക്കിപ്പണിഞ്ഞ ക്ഷേത്രമാണ് ഇന്നിപ്പോള്‍ നിലവിലുള്ളത്. സമ്പത്തിനെക്കൂടാതെ ക്ഷേത്രത്തിന്‍റെ അകത്തളങ്ങളിലെ ഗഹനമായ കൊത്തുപണികളും വെള്ളിയില്‍തീര്‍ത്ത വാതിലുകളും, നന്ദി വിഗ്രഹവും ശിവലിംഗവുമെല്ലാം പ്രശസ്തമാണ്. വിശദമായി വായിക്കാം
Photo Courtesy: BeautifulEyes

07. ശ്രീരാമ ക്ഷേത്രം, ഭദ്രാചലം

07. ശ്രീരാമ ക്ഷേത്രം, ഭദ്രാചലം

അഹിന്ദുക്കള്‍ക്ക് പ്രവേശ‌നമില്ലാത്ത ക്ഷേത്രങ്ങളിലൊന്നാണ് തെലങ്കാനയിലെ ഭദ്രാചലം ക്ഷേത്രം. ഹൈദരബാദില്‍ നിന്ന് ഏകദേശം 309 കിലോമീറ്റര്‍ അകലെയായാണ് ഈ ശ്രീരാമ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. ക്രിസ്ത്യാനിയായിരുന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചതിന് ശേഷം ആദ്യമായി സന്ദര്‍ശനം നടത്തിയത് ഈ ക്ഷേത്രത്തില്‍ ആണ്.

Photo Courtesy: Trived m96

ഭദ്രാചലം

ഭദ്രാചലം

പുണ്യനദിയായ ഗോദാവരിയുടെതീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറു പട്ടണമാണ് ഭദ്രാചലം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഇതിഹാസ സമൃദ്ധമായ ഈ പട്ടണം. ശ്രീരാമന്‍റെ ജന്മനാടായ അയോദ്ധ്യ കഴിഞ്ഞാല്‍ രാമഭക്തരുടെ ഇടയില്‍ സുപ്രധാനമായ സ്ഥാനമാണ് ഭദ്രാചലത്തിന്. വിശദമായി വായിക്കാം

Photo Courtesy: Vivek rachuri
08. ഗുരുവായൂർ ക്ഷേത്രം, ഗുരുവായൂർ

08. ഗുരുവായൂർ ക്ഷേത്രം, ഗുരുവായൂർ

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത കേരളത്തിലെ ഏറ്റവും പ്രശസ്തമാ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. ഭൂലോക വൈകുണ്ഠം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ തൃശൂർ ജില്ലയിലാണ് സ്ഥിതി ‌ചെയ്യുന്നത്. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
Photo Courtesy: Arjun.theone

ഗുരുവായൂർ

ഗുരുവായൂർ

വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നും അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതും എന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Arjun.theone

09. പദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

09. പദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

തിരുവനന്തപുരത്തെ പ്രശസ്തമായ പദ്മനാ‌ഭ സ്വാമി ക്ഷേത്രത്തിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല.മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. ദ്രവീഡിയന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.
Photo Courtesy: Ashcoounter

തിരുവനന്തപുരം

തിരുവനന്തപുരം

അനന്തശായിയായ മഹാവിഷ്ണുവില്‍ നിന്നാണ് ഈ നഗരത്തിന് തിരുവനന്തപുരം എന്ന പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം. വിശദമായി വായിക്കാം

Photo Courtesy: P.K.Niyogi

10. രാജരാജേശ്വര ക്ഷേത്രം, തളിപ്പറമ്പ്

10. രാജരാജേശ്വര ക്ഷേത്രം, തളിപ്പറമ്പ്

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത രാജ രാജേശ്വരി ക്ഷേത്രത്തില്‍ നടി മീരാ ജാസ്മിന്‍ പ്രവേശി‌ച്ചതാണ് വിവാദം ഉണ്ടാക്കിയ സംഭവമാണ്. 2006ല്‍ ആണ് സംഭവം തുടര്‍ന്ന് പരിഹാര ക്രിയകള്‍ക്ക് പതിനായിരം രൂപ നല്‍കിയാണ് മീര രക്ഷപ്പെട്ടത്.

Photo Courtesy: Vaikoovery

തളിപ്പറമ്പ്

തളിപ്പറമ്പ്

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അ‌കലെ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ‌ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ തുട‌ങ്ങിയ പ്രമുഖര്‍ ‌സന്ദര്‍ശിക്കാറുള്ള ക്ഷേത്രമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Ajeesh.valliyot

ഈ ഗുഹാക്ഷേത്രങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കാതി‌രിക്കില്ല!

ഇന്ത്യയിലെ അത്ഭുത ശിവക്ഷേത്ര‌ങ്ങള്‍ഇന്ത്യയിലെ അത്ഭുത ശിവക്ഷേത്ര‌ങ്ങള്‍

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങള്‍കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങള്‍

മരുതമലൈ മാമണിയെ മുരുകയ്യാമരുതമലൈ മാമണിയെ മുരുകയ്യാ

മലപ്പുറ‌ത്തെ പേരും പെരുമയുമുള്ള 10 ക്ഷേത്രങ്ങള്‍മലപ്പുറ‌ത്തെ പേരും പെരുമയുമുള്ള 10 ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X