Search
  • Follow NativePlanet
Share
» »ഹാസ്സനെക്കുറിച്ച് 10 കാര്യങ്ങള്‍

ഹാസ്സനെക്കുറിച്ച് 10 കാര്യങ്ങള്‍

By Maneesh

കര്‍ണാടകയുടെ ചരിത്രവും സംസ്‌കാരവും അറിയുകയെന്ന ഉദ്ദേശവുമായി പോകുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഹാസ്സന്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 187 കിലോമീറ്റര്‍ അകലെയായാണ് ഹാസന്‍ ജില്ലയുടെ ആസ്ഥാനമായ ഹാസന്‍ സ്ഥിതി ചെയ്യുന്നത്. നഗരമെന്ന രീതിയില്‍ വന്‍ വളര്‍ച്ചയാണ് ഹാസനില്‍ നടക്കുന്നത്. 26.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവുള്ള ഹാസ്സനിലെ ജനസംഖ്യ 157000ത്തോളമാണ്. ഹാസന്‍ ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഹാലേബിഡും ബേലൂരും

ഹാലേബിഡിനേക്കുറിച്ച്

ഹാസ്സന്‍ ജില്ലയിലാണ് ഹാലേബിഡ് സ്ഥിതിചെയ്യുന്നത്. ഹോയ്‌സാല രാജാക്കന്മാരുടെ ഭരണകാലത്തെ മഹിമ വിളിച്ചോതുന്ന ചരിത്രശേഷിപ്പുകളുടെ ഭുമിയാണ് കര്‍ണാടകത്തിലെ ഹാലേബിഡ്. പഴയ നഗരമെന്നാണ് കന്നടയില്‍ ഹാലേബിഡ് എന്ന വാക്കിനര്‍ത്ഥം. ഒരുകാലത്ത് ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥനാമായിരുന്ന ഈ നഗരത്തിന്റെ പേര് സമുദ്രത്തിലേയ്ക്കുള്ള പ്രവേശനകവാടമെന്നര്‍ത്ഥം വരുന്ന ദ്വാരസമുദ്രയെന്നായിരുന്നു. കൂടുതല്‍ വായിക്കാം

ബേലൂരിനെക്കുറിച്ച്

ഹാസ്സന്‍ ജില്ലയില്ലയിലാണ് ബേലൂര്‍ സ്ഥിതി ചെയ്യുന്നത്!. ക്ഷേത്രനഗരമെന്ന് ബേലൂരിനെ വിശേഷിപ്പിക്കാം. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ഭരണകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളും അനുബന്ധ കെട്ടിടങ്ങളുമാണ് ബേലൂരിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. യാഗച്ചി നദീതീരത്തുള്ള ബേലൂരിനെ ദക്ഷിണ ബനാറസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടുതല്‍ വായിക്കാം

ഹാസ്സനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ മനസിലാക്കാം

01. പേരിന് പിന്നില്‍

01. പേരിന് പിന്നില്‍

പതിനൊന്നാം നൂറ്റാണ്ടില്‍ ചന്ന കൃഷ്ണപ്പ നായിക് ആണ് ഹാസ്സന്‍ നഗരം സ്ഥാപിച്ചത്. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയുടെ ആസ്ഥാനമാണ് ഹാസന്‍. പ്രാദേശിക ദേവതയായ ഹാസ്സനാംബയുടെ പേരില്‍ നിന്നാണ് ഹാസ്സന്‍ എന്ന സ്ഥലനാമമുണ്ടായത്.
Photo Courtesy: Vishal Prabhu

02. വാസ്തുവിദ്യ തലസ്ഥാനം

02. വാസ്തുവിദ്യ തലസ്ഥാനം

കര്‍ണാടകയുടെ വാസ്തുവിദ്യാ തലസ്ഥാനമെന്നാണ് ഹാസ്സന്‍ അറിയപ്പെടുന്നത്. ഹൊയ്‌സാല സംസ്‌കാരത്തിന്റെ സമൃദ്ധിയാണ് ഹാസ്സന്‍ ജില്ലയില്‍ കാണാന്‍ കഴിയുക.
Photo Courtesy: Ankur P

03. ഹൊയ്‌സാല സാമ്രാജ്യം

03. ഹൊയ്‌സാല സാമ്രാജ്യം

11, 14 നൂറ്റാണ്ടുകളില്‍ ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനം ദ്വാരസമുദ്രയായിരുന്നു. ഹാസ്സന്‍ ജില്ലയിലെ ഹാലേബിഡില്‍ ഇപ്പോഴും ഇതിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. മലനാട്, മൈദാന്‍ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഹാസ്സന്‍ ജില്ല.
Photo Courtesy: Ankur P

04. ജൈന മതം

04. ജൈന മതം

ഹൊയ്‌സാല രാജാക്കന്മാരെല്ലാം ജൈനമതവിശ്വാസികളായിരുന്നു. ശിവപ്രതിഷ്ഠയുള്ള ഒട്ടേറെ ക്ഷേത്രങ്ങള്‍ ഹാസ്സനിലങ്ങോളമിങ്ങോളമുണ്ട്.
Photo Courtesy: Vishal Prabhu

05. കാലവസ്ഥ

05. കാലവസ്ഥ

സുഖകരമായ കാലാവസ്ഥയാണ് ഹാസ്സനിലെ ഏറ്റവും വിശേഷപ്പെട്ട കാര്യം. തണുപ്പോടെ ഉണരുന്ന പ്രഭാതങ്ങളും തെളിഞ്ഞ പകലും വീണ്ടും തണുപ്പ് പുതയ്ക്കുന്ന വൈകുന്നേരങ്ങളും ഹാസ്സനില്‍ അനുഭവിച്ചറിയാം.
Photo Courtesy: mdemon

06. വിദ്യാഭ്യാസം

06. വിദ്യാഭ്യാസം

79ശതമാനം സാക്ഷരതയുള്ള ജില്ലയാണിത്. കര്‍ണാടകത്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചിലത് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മലനാട് കോളെജ് ഓഫ് എന്‍ജിനീയറിംഗ്, ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥ കോളെജ് ഓഫ് ആയുര്‍വേദ തുടങ്ങിയവ ഇവയില്‍ ചിലതാണ്.
Photo Courtesy: Kumara Sastry

07. ജനങ്ങള്‍

07. ജനങ്ങള്‍

കന്നഡയാണ് ജനങ്ങള്‍ കൂടുതലായി സംസാരിക്കുന്നത്. ഒപ്പം ഇംഗ്ലീഷും ഹിന്ദിയുമുണ്ട്. കാര്‍ഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം. കൂടെ ക്രോമൈറ്റ് ഖനനവുമുണ്ട്.
Photo Courtesy: Premnath Thirumalaisamy

08. എത്തിച്ചേരാന്‍

08. എത്തിച്ചേരാന്‍

റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. മംഗലാപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ഇവിടെനിന്നും ഹാസ്സനിലെത്താന്‍ 115 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെനിന്നും. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരമുണ്ട് ഹാസ്സനിലേക്ക്.
Photo Courtesy: mdemon

09. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

09. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഹസ്സനാംബ ക്ഷേത്രം ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. തീര്‍ത്ഥാടനത്തിനും അതല്ലാതെ കാഴ്ചകള്‍ കാണാനായും ഇവിടെ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. ബേലൂര്‍, ഹാലേബിഡ്, ശ്രാവണബലഗോള, ഗൊരുര്‍ അണക്കെട്ട് എന്നിവയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു സ്ഥലങ്ങള്‍.
Photo Courtesy: Vishal Prabhu

10. താമസം

10. താമസം

ഹാസ്സന്‍ നഗരത്തില്‍ താമസം തരപ്പെടുത്തുകയെന്നതില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. എല്ലാ സൗകര്യങ്ങളുമുള്ള താമസസ്ഥലങ്ങള്‍ നഗരത്തില്‍ ഏറെയുണ്ട്. ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ലഭ്യമാണ്.
Photo Courtesy: Ashok Prabhakaran

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X