Search
  • Follow NativePlanet
Share
» »മതം മുതല്‍ രാഷ്ട്രിയം വരെ; അലഹാബാദിനെ പ്രശസ്തമാക്കുന്ന 10 കാര്യങ്ങ‌ള്‍

മതം മുതല്‍ രാഷ്ട്രിയം വരെ; അലഹാബാദിനെ പ്രശസ്തമാക്കുന്ന 10 കാര്യങ്ങ‌ള്‍

By Maneesh

ഹൈന്ദവ വിശ്വാസമനുസരിച്ച് ഇന്ത്യയിലെ പുണ്യ സ്ഥല‌ങ്ങളില്‍ ഒന്നായ അലഹബാദിനെ പ്രശസ്തമാക്കുന്ന നിരവധിക്കാര്യ‌ങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദിന് വിശ്വാസപരമായും ച‌രിത്രപരമായും രാഷ്ട്രീയപരമായു വലിയ പ്രാധാന്യമാണുള്ളത്.

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ നിന്ന് അല‌ഹബാദിനെ വേറിട്ട് നിര്‍ത്തുന്ന 10 കാര്യങ്ങള്‍ നമുക്ക് പരിചയപ്പെടാം.

അലഹബാദിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. ഇതിഹാസങ്ങളുടെ കാലത്തെ നഗരം

01. ഇതിഹാസങ്ങളുടെ കാലത്തെ നഗരം

മുമ്പ്‌ പ്രയാഗ്‌ എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ പറ്റി ഇന്ത്യന്‍ പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വേദങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്‌.

Photo Courtesy: wikimedia

02. ബ്രഹ്മാവുമായുള്ള ബ‌‌‌ന്ധം

02. ബ്രഹ്മാവുമായുള്ള ബ‌‌‌ന്ധം

ലോക സൃഷ്‌ടാവായ ബ്രഹാമാവ്‌ പ്രകൃഷ്‌ട യജ്ഞത്തിന്‌ തെരഞ്ഞെടുത്ത സ്ഥലമാണ്‌ അലഹബാദ്‌ എന്നാണ്‌ ഐതീഹ്യം. ഈ സ്ഥലത്തിന്റെ പുണ്യം മുന്‍കൂട്ടി കണ്ട അദ്ദേഹം `തീര്‍ത്ഥ രാജ്‌' അഥവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ്‌ എന്ന്‌ ഈ സ്ഥലത്തിന്‌ പേര്‌ നല്‍കിയതായാണ്‌ പറയപ്പെടുന്നത്‌.
Photo Courtesy: wikimedia

03. ത്രിവേണി സംഗമ സ്ഥ‌ലം

03. ത്രിവേണി സംഗമ സ്ഥ‌ലം

ഗംഗ, യമുന, പുരാണങ്ങളില്‍ പറയുന്ന സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ സ്ഥലമാണ്‌ അലബാദ്‌.
Photo Courtesy: Gctkrishnan

04. മഹാ കുംഭമേളയുടെ നാട്

04. മഹാ കുംഭമേളയുടെ നാട്

ലോകത്തിലെ ഏറ്റവും വലിയ മേളയായി കണക്കാപ്പെടുന്ന മഹാകുംഭമേളയുടെ സമയത്ത്‌ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ആയിരകണക്കിനാളുകളാണ്‌ ത്രിവേണി സംഗമസ്ഥാനത്ത്‌ സ്‌നാനത്തിനായെത്തുന്നത്‌.
Photo Courtesy: Борисов Алексей, Елизавета Лаврентьева

05. ഇലഹബാദ് എന്ന നഗരം

05. ഇലഹബാദ് എന്ന നഗരം

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്‌ബര്‍ ആണ്‌ 1575 ല്‍ നഗരത്തിന്റെ പേര്‌ ഇലഹബാദ്‌ എന്നാക്കി മാറ്റിയത്‌. പിന്നീട്‌ കുറേക്കാലങ്ങള്‍ക്ക്‌ ശേഷം അലഹബാദ്‌ എന്നായി മാറി. ജലപാതകളാല്‍ ശ്രദ്ധേയമായ ഉത്തരേന്ത്യന്‍ നഗരമെന്ന നിലയില്‍ അലഹബാദിന്റെ പ്രാധാന്യം അക്‌ബര്‍ മനസ്സിലാക്കുകയും ത്രിവേണി സംഗമ തീരത്ത്‌ തുറമുഖം നിര്‍മ്മിക്കുകയും ചെയ്‌തിരുന്നു.
Photo Courtesy: Anonymous

06. ബ്രിട്ടീഷ് കാലഘട്ടം

06. ബ്രിട്ടീഷ് കാലഘട്ടം

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ വടക്ക്‌ പടിഞ്ഞാറന്‍ പ്രവശ്യയുടെ തലസ്ഥാനമായിരുന്നു അലഹബാദ്‌. ഈ പ്രത്യേക കാലഘട്ടത്തിന്റെ പ്രതിഫലനങ്ങള്‍ അലഹബാദിലെ മ്യൂര്‍ കോളജിലും ഓള്‍സയന്‍സ്‌ കത്തീഡ്രലിലും ഇന്നും കാണാന്‍ കഴിയും.
Photo Courtesy: Anonymous

07. സ്വാതന്ത്ര്യ സമരത്തില്‍

07. സ്വാതന്ത്ര്യ സമരത്തില്‍

ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരകാലഘട്ടത്തിലും അലഹബാദിന്റെ പ്രധാന്യം ഉയര്‍ന്നു വന്നു. 1885 ല്‍ അലഹബാദിലാണ്‌ ആദ്യ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നടന്നത്‌. 1920 ല്‍ മഹാത്മാഗാന്ധി അഹിംസ സമരം തുടങ്ങുന്നതും ഇവിടെ നിന്നുമാണ്‌.
Photo Courtesy: Unknownwikidata:Q4233718

08. ഏറ്റവും വലിയ ജനസം‌ഗമം

08. ഏറ്റവും വലിയ ജനസം‌ഗമം

പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോഴാണ്‌ മഹാകുംഭമേള കൊണ്ടാടുന്നത്‌. 2013 ജനുവരിയിലായിരുന്നു കുംഭമേള അവസാനമായി നടന്നത്‌. ഇതിനു മുമ്പ്‌ നടന്ന 2001 ലെ കുംഭമേളയില്‍ പ്രധാന സ്‌നാന ദിവസം 400 ലക്ഷം ആളുകളാണ്‌ പങ്കെടുത്തത്‌. ഇതോടെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ജനസംഗമം എന്ന റെക്കോഡ്‌ കുംഭമേള മറികടന്നു.
Photo Courtesy: Hanumandas

09. മാഘ് മേള

09. മാഘ് മേള

എല്ലാ ജനുവരി മാസത്തിലും ത്രിവേണി സംഗമത്തില്‍ മാഘ്‌ മേള നടത്താറുണ്ട്‌. ഈ ദിനങ്ങളില്‍ പാപനാശത്തിനായി ജനങ്ങള്‍ കൊടും തണുപ്പു പോലും കണക്കിലെടുക്കാതെ ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കാറുണ്ട്‌.
Photo Courtesy: Bharathiya

10. രാഷ്ട്രീയക്കാരുടെ നാട്

10. രാഷ്ട്രീയക്കാരുടെ നാട്

മഹാദേവി വര്‍മ, ഹരിവന്‍ഷ റായ്‌ ബച്ചന്‍, മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, മുരളി മനോഹര്‍ ജോഷി തുടങ്ങി പ്രശസ്‌തരായ നിരവധി പേര്‍ അലഹബാദില്‍ നിന്നുള്ളവരാണ്‌.

Photo Courtesy: Unknownwikidata:Q4233718

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X