Search
  • Follow NativePlanet
Share
» »Gir Jungle Trail: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Gir Jungle Trail: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By Maneesh

സിംഹങ്ങളെ അവരുടെ ആവാസ വ്യവസ്ഥ‌യില്‍ നിന്ന് തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്ക്. ഗുജറാത്തില്‍ സന്ദര്‍ശനം നടത്താന്‍ പ്ലാന്‍ ചെയ്യുന്നവര്‍ തീര്‍ച്ചയായും ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലമാണ് ഗിര്‍.

ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗിര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനും Gir Jungle Trail നട‌ത്താനും ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളാണ് സ്ലൈഡുകളില്‍.

01. സിംഹങ്ങളുടെ രാജ്യം

01. സിംഹങ്ങളുടെ രാജ്യം

ആഫ്രിക്കയ്ക്കു പുറത്ത് സിംഹങ്ങളെ സ്വാഭാവിക ചുറ്റുപാടില്‍ കാണാന്‍ കഴിയുന്ന ഏക വനപ്രദേശമാണ് ഗിര്‍വനം. 1975ല്‍ ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഊ ഉദ്യാനം രൂപീകരിച്ചത്.
Photo Courtesy: Mayurisamudre

02. സിംഹങ്ങളുടെ എണ്ണം

02. സിംഹങ്ങളുടെ എണ്ണം

2015ല കണക്കുകള്‍ പ്രകാരം ഇവിടെ 523 സിംഹങ്ങളാണുള്ളത്. ഇവയില്‍ 213 സിംഹ കുട്ടികളും 109 ആണ്‍ സിംഹങ്ങളും 201 പെണ്‍ സിംഹങ്ങളുമാണുള്ളത്. 2010‌ലെ സെ‌ന്‍സെസിനെ അപേക്ഷിച്ച് 27 ശതമാനം സിംഹങ്ങളുടെ വര്‍‌ദ്ധനവ് ഇവിടെയുണ്ട്.

Photo Courtesy: Asdelhi95

03. സിംഹങ്ങള്‍ മാത്രമല്ല

03. സിംഹങ്ങള്‍ മാത്രമല്ല

സിംഹങ്ങള്‍ക്കു പുറമേ കാട്ടുപൂച്ച, പുള്ളിപ്പുലി, കരടി, മൂര്‍ഖന്‍, കീരി തുടങ്ങിയ ജീവികളെല്ലാമുണ്ട് ഈ വനത്തില്‍. വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന മോണിറ്റര്‍ ലിസാര്‍ഡ്, മാര്‍ഷ് ക്രൊക്കോഡൈല്‍, നക്ഷത്ര ആമകള്‍ എന്നിവയെല്ലാം ഈ വനത്തിലുണ്ട്.
Photo Courtesy: Mayurisamudre

04. നദികള്‍ ഒഴുകുന്ന വനം

04. നദികള്‍ ഒഴുകുന്ന വനം

എല്ലാകാലത്തും ഇടമുറിയാതെയൊഴുകുന്ന ഹിരണ്‍, ഗോദാവരി, റാവല്‍, മച്ചുന്ദ്രി, ദത്താദ്രി, ശേത്രുന്‍ജി, ഷിന്‍ഡോഗ എന്നീ നദികളാണ് ഈ വനത്തെ ജൈവവൈവിധ്യങ്ങളുടെ കലവറയായി നിലനിര്‍ത്തുന്നത്.
Photo Courtesy: Stephenekka

05. എവിടെയാ‌ണ് ഗി‌ര്‍

05. എവിടെയാ‌ണ് ഗി‌ര്‍

ഗുജറാത്തിലെ പ്രമുഖ നഗരമായ അഹമ്മദ്ബാദി‌ല്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയായി സംസ്ഥാനത്തിന്റെ കിഴക്ക് പടിഞ്ഞാറായാണ് ഗിര്‍ സ്ഥിതി ചെയ്യുന്നത്. സമീപ നഗര‌ങ്ങളായ ജൂനാഗഡില്‍ നിന്ന് 65 കിലോമീറ്ററും വേരവലില്‍ നിന്ന് 40 കിലോമീറ്ററുമാണ് ഗിറിലേക്കുള്ള ദൂ‌രം.
Photo Courtesy: Shreyraj tyagi

06. എത്തിച്ചേരാന്‍

06. എത്തിച്ചേരാന്‍

ജൂനാഗഡില്‍ നിന്ന് വളരെ എ‌ളുപ്പത്തില്‍ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ എ‌ത്തിച്ചേരാം. അഹമ്മദ്ബാദില്‍ നിന്ന് ജൂനഗഡിലേ‌ക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. ജൂനഗഡില്‍ നിന്ന് വേറവല്‍ വഴി അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഗിര്‍ പാ‌‌ര്‍ക്കിന്റെ കവാടം സ്ഥിതി ചെയ്യുന്ന സാസന്‍ ഗിര്‍ എന്ന ഗ്രാമത്തില്‍ എത്തിച്ചേരാം. ജൂനഗഡില്‍ നിന്ന് ഇവിടേയ്ക്ക് ബസ് സര്‍വീസ് ഉണ്ട്.

Photo Courtesy: Sudha Kulkarni

07. അഹമ്മദ്ബാദില്‍ നിന്ന് ബസില്‍

07. അഹമ്മദ്ബാദില്‍ നിന്ന് ബസില്‍

അഹ‌മ്മദാബാദില്‍ നിന്ന് ബസില്‍ ഗിര്‍ നാഷണല്‍ പാ‌ര്‍ക്കിലേക്ക് നേരിട്ട് വരുന്നവരുണ്ട്. ട്രെ‌യിന്‍ മാര്‍ഗം വരുന്നതിനേക്കാള്‍ സുഖകരം ബസില്‍ വരുന്നതാണ്. ഏഴ് മണിക്കൂര്‍ ആണ് അഹ‌മ്മദ്ബാ‌ദില്‍ നിന്ന് ബസില്‍ ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Dassharathsinh Bodana

08. ദിയു ബീച്ചില്‍ നിന്ന്

08. ദിയു ബീച്ചില്‍ നിന്ന്

ദിയു ബീച്ചില്‍ നിന്ന് രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേരാം. ദിയുവിന്റെ ഉള്‍നാടന്‍ ‌പ്രദേശമായാണ് ഗിര്‍ സ്ഥി‌തി ചെയ്യുന്നത്.
Photo Courtesy: UdayKiran28

09. പ്രവേശന സമയം

09. പ്രവേശന സമയം

ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടേയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുകയുള്ളു. മൂന്ന് സഫാരികളാണ് ഒരു ദി‌വസം നടത്തപ്പെടുക. രാവിലെ 6.30നും ഒന്‍പത് മണിക്കും വൈകുന്നേരം 3.30നുമാണ് സ‌ഫാരികള്‍. അതിരാവിലെയുള്ള സഫാരിയാണ് ഏറ്റവും മികച്ചത്.
Photo Courtesy: વિહંગ

10. വിശവിവരങ്ങള്‍ക്ക്

10. വിശവിവരങ്ങള്‍ക്ക്

ഗിര്‍ സഫാരിയേക്കുറിച്ച് വിശദവിവരങ്ങള്‍ അറിയാനും സഫാരി മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Read more about: gujarat ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X