Search
  • Follow NativePlanet
Share
» »ഋഷികേശിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ഋഷികേശിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ് സ്ഥിതി ചെയ്യുന്നത്

By Maneesh

ഉത്താരാഖണ്ഡിലെ ഋഷികേശ് എന്ന പുണ്യഭൂ‌മിയേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ലോകത്തിലെ തന്നെ പ്രധാന‌‌പ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ് സ്ഥിതി ചെയ്യുന്നത്.

ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് സാഹസിക പ്രി‌യരുടേ‌യും ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.

ഋഷികേശിൽ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ

ശ്രീരാമൻ ‌ധ്യാനിച്ച സ്ഥലം

ശ്രീരാമൻ ‌ധ്യാനിച്ച സ്ഥലം

ഹിന്ദു പുരാണമനുസരിച്ച് രാവണനിഗ്രഹത്തിനുശേഷം സാക്ഷാല്‍ ശ്രീരാമന്‍ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്‍ ഇവിടെ വച്ച് ഗംഗാനദിക്ക് കറുകെ കടന്നതായും പറയപ്പെടുന്നു. ഗംഗയ്ക്ക് കുറുകേയായി റാം ജൂല, ലക്ഷ്മൺ ജൂല എന്നീ പാലങ്ങൾ ഇ‌വിടെ കാണാം.
Photo Courtesy: Tylersundance

കുഞ്ചപുരി ക്ഷേത്രം

കുഞ്ചപുരി ക്ഷേത്രം

സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട പതിമൂന്ന് ആരാധനായലങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഭര്‍ത്താവായ ശിവന്‍ കൈലാസത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ സതീദേവിയുടെ ശരീരഭാഗം ഇവിടെ പതിച്ചതായി പറയപ്പെടുന്നു. സതീദേവിയുടെ കബന്ധം നിലത്തുവീണ സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
Photo Courtesy: Travel & Shit from Brighton, UK

നീലകണ്ഠ മഹാദേവ ക്ഷേത്രം

നീലകണ്ഠ മഹാദേവ ക്ഷേത്രം

പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്തുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരിടം. വിഷ്ണുകൂടം, മണികൂടം, ബ്രഹ്മകൂടം എന്നീ മലകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം. ശിവരാത്രിക്കാലത്താണ് ഇവിടെ ധാരാളം ഭക്തര്‍ എത്തിച്ചേരുന്നത്.
Photo Courtesy: Nilesh Keshri

ഋഷികുണ്ഡ്

ഋഷികുണ്ഡ്

ത്രിവേണിഘടിന് സമീപത്തുള്ള ഋഷികുണ്ഡാണ് ഇവിടെ കാണാതെ പോകരുതാത്ത മറ്റൊരു സ്ഥലം. യമുനാനദിയിലെ പുണ്യജലം നിറഞ്ഞ ഒരു കുളമാണിത്.
Photo Courtesy: Guptaele

വസിഷ്ഠ ഗുഹ

വസിഷ്ഠ ഗുഹ

ഋഷികേശിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ ഗുഹ (വസിഷ്ഠഗുഫ).
Photo Courtesy: Guptaele

ആശ്രമങ്ങൾ

ആശ്രമങ്ങൾ

വസിഷ്ഠ ഗുഹയ്ക്ക് സമീപത്തായാണ് പ്രമുഖ ധ്യാന കേന്ദ്രമായ സ്വാമി പുരുഷോത്തമാനന്ദ ജിയുടെ ആശ്രമം. ശ്രീ ബാബ വിശുദ്ധ നന്ദാജി സ്ഥാപിച്ച കാളി കുമ്പിവാലെ പഞ്ചായതി ക്ഷേത്രം ഇവിടത്തെ കണ്ടിരിക്കേണ്ട കാഴ്ചകകളിലൊന്നാണ്. ഈ ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. മറ്റൊരു പ്രധാന ആശ്രമമായ ശിവാനന്ദ ആശ്രമം സ്ഥാപിച്ചത് സ്വാമി ശിവാനന്ദയാണ്.
Photo Courtesy: Guptaele

ഓംകാര ക്ഷേത്രം

ഓംകാര ക്ഷേത്രം

1967 ല്‍ സ്ഥാപിക്കപ്പെട്ട ഓംകാരേശ്വര ക്ഷേത്രമാണ് ഋഷികേശിലെ മറ്റൊരു കാഴ്ച. സ്വാമി ഓംകാരാനന്ദയുടെ നേതൃത്വത്തിലുള്ള ഈ ആശ്രമത്തിന്റെ നടത്തിപ്പ് ഒരുകൂട്ടം ഹിന്ദുസന്യാസിമാരാണ് നിര്‍വഹിക്കുന്നത്.
Photo Courtesy: Tusharbohra01

ശിവപുരി

ശിവപുരി

ഋഷികേശിന് 16 കിലോമീറ്റര്‍ ദൂരത്തുള്ള ശിവപുരിയാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. ഗംഗാനദിയുടെ തീരത്തുള്ള ശിവപുരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പേരുസൂചിപ്പിക്കുന്നത് പോലെ ശിവനാണ്.
Photo Courtesy: Kanishka Sharma

ട്രെ‌ക്കിംഗ്

ട്രെ‌ക്കിംഗ്

സാഹസികരായ യാത്രക്കാര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് ഋഷികേശില്‍. മലനിരകള്‍ക്കിടയിലെ ഈ നഗരത്തില്‍ ട്രക്കിംഗിനും മലകയറ്റത്തിനുമായി നിരവധി യാത്രികര്‍ എത്തിച്ചേരുന്നു. ഗര്‍ഹാള്‍ ഹിമാലയന്‍ റേഞ്ച്, ഭുവാനി നീര്‍ഗുഡ്, രൂപ്കുണ്ഡ്, കാവേരി പാസ്, കാളിന്ദി ഖാല്‍ ട്രക്ക്, കാങ്കുല്‍ ഖാല്‍ ട്രക്ക്, ദേവി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അഭികാമ്യം.
Photo Courtesy: Guptaele

റിവർ റാഫ്റ്റിംഗ്

റിവർ റാഫ്റ്റിംഗ്

റിവര്‍ റാഫ്റ്റിംഗ് ആണ് ഋഷികേശിലെ മറ്റൊരു ജനപ്രിയ വിനോദം. പ്രഫഷണല്‍ ഗൈഡുമാരുടെ സഹായത്തോടെയുള്ള റിവര്‍ റാഫ്റ്റിംഗ് ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
Photo Courtesy: Ankur Gulati

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X