Search
  • Follow NativePlanet
Share
» »കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

By Maneesh

സുന്ദരമായ ബീച്ചുകളുള്ള ജില്ലകളിൽ ഒന്നാണ് കണ്ണൂർ. കേരള‌ത്തിന്റെ വടക്കൻ ജില്ലകളിൽ ഏറ്റവും പ്രശസ്തമാ‌യ ബീച്ചുകളുള്ള ജില്ലയും കണ്ണൂർ ജില്ലയാ‌ണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചും പയ്യാമ്പലം ബീച്ചുമൊക്കെയാണ് കണ്ണൂർ ടൂറിസത്തിന്റെ പ്രശസ്തി കൂട്ടുന്നത്.

പൈതൽമലയെന്ന ഹിൽസ്റ്റേഷനും ആറളത്തെ വന്യജീവി സങ്കേതവും കണ്ണൂരിലേയും തലശ്ശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്നേക്ക് പാർക്കുമൊക്കെ കണ്ണൂരിൽ എത്തുന്ന സഞ്ചാരികൾ തിരയുന്ന സ്ഥലങ്ങളിൽ ചിലതാണ്.

കണ്ണൂരിൽ എത്തുന്നവർ തീർച്ച‌യായു സന്ദർശിച്ചിരിക്കേണ്ട 10 സ്ഥലങ്ങൾ പരിചയപ്പെടാം

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഡ്രൈവ് ഇന്‍ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന‌ത് മുഴപ്പില‌ങ്ങാട് ബീച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റ‌വും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പില‌ങ്ങാ‌ട് ബീച്ച് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂരില്‍ ‌നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 7 കിലോമീറ്ററും യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം. വിശദമാ‌യി വായിക്കാം

Photo Courtesy: Ashok Neelakanta

‌പയ്യാമ്പലം ബീച്ച്

‌പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: RanjithSiji

ആറളം

ആറളം

കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് ആറളത്തേക്കുള്ള യാത്ര രസകരമായിരിക്കും. അവിടെ എത്തിയാല്‍ അവിടുത്തെ കാഴ്ചകളും നിങ്ങളെ കൂടുതല്‍ ആനന്ദിപ്പിക്കും. വിശദമായി വായിക്കാം

Photo Courtesy: Manojk

അറക്കൽകെട്ട്

അറക്കൽകെട്ട്

കണ്ണൂരിലെ പ്രശസ്തമായ മാപ്പിള ബേയ്ക്ക് സമീപത്തായാണ് അറക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. മരത്തിലും ചെങ്കല്ലിലും തീര്‍ത്ത കേരളീയവും ആംഗലേയവുമായ നിര്‍മാണശൈലിയാണ് അറക്കല്‍ കെട്ടിനുള്ളത്. ദര്‍ബാര്‍ ഹാളും നീണ്ട മുറ്റങ്ങളും ഹാളും മറ്റുമടങ്ങിയതാണ് അറക്കല്‍ കെട്ട്. വിശദമാ‌യി വായിക്കാം

Photo Courtesy: Shijaz at en.wikipedia

പൈതൽമല

പൈതൽമല

കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. വി‌ശദമായി വായിക്കാം

Photo courtesy: Rawbin

ധർമ്മടം തുരുത്ത്

ധർമ്മടം തുരുത്ത്

കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് അറബിക്കടലിലേക്ക് നോക്കിയാല്‍, ഒരു നൂറു മീറ്റര്‍ അകലെയായി ഒരു കൊച്ചു ദ്വീപ് കാണാം ധര്‍മ്മടം തുരുത്താണ് അത്. വിശദമായി വായിക്കാം

Photo Courtesy: ShajiA

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്

കണ്ണൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായി കണ്ണൂർ തളിപ്പറമ്പ് റോഡിൽ ഒരു സ്ഥലമുണ്ട് പാപ്പിനശ്ശേരി. പാപ്പിനശ്ശേരി പേരുകേൾക്കാൻ തുടങ്ങിയത് അവിടുത്തെ വിഷ ചികിത്സാ കേന്ദ്രത്തിന്റെ പേരിലായിരുന്നു. പാപ്പിനശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ആരംഭിച്ചതോടെ പാപ്പിനശ്ശേരി സഞ്ചാരികൾക്കും പ്രിയപ്പെട്ട സ്ഥലമായി മാറി. വിശദമായി വായിക്കാം

Photo Courtesy: Vaikoovery

കണ്ണൂർ‌കോട്ട

കണ്ണൂർ‌കോട്ട

കണ്ണൂര്‍ കോട്ട കണ്ണൂര്‍ കോട്ട എന്ന് പരക്കെ അറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം.കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണിത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

Photo Courtesy: Priya Sivaraman from London

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കാമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട.

Photo Courtesy: Ranjithsiji

മാടായിപ്പാറ

മാടായിപ്പാറ

പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്.

Photo Courtesy: Sakeeb Sabakka

കൂടുതൽ

കൂടുതൽ

കണ്ണൂരിലെ കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ‌രിചയപ്പെടാം

Photo courtesy: tpms5
Read more about: kannur beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X