Search
  • Follow NativePlanet
Share
» »2015നെ വരവേല്‍ക്കാന്‍ ചില തെന്നിന്ത്യന്‍ സ്ഥലങ്ങള്‍

2015നെ വരവേല്‍ക്കാന്‍ ചില തെന്നിന്ത്യന്‍ സ്ഥലങ്ങള്‍

By Maneesh

അങ്ങനെ 2014 പടിയിറങ്ങാന്‍ പോകുകയാണ്. എല്ലാവരും ന്യൂയര്‍ ആഘോഷങ്ങളെക്കുറിച്ച് പ്ലാന്‍ ചെയ്യുന്ന സമയമാണ് ഇത്. പലരും പല രീതിയിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ചിലര്‍ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താണ് ന്യൂയര്‍ ആഘോഷിക്കുന്നത്.

ന്യൂയർ ആഘോഷിക്കാൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, 2015നെ വരവേൽക്കാൻ പറ്റിയ രസകാരമായ ചില സ്ഥലങ്ങൾ പരിചയപ്പെടാം. ഇവയൊന്നും പോപ്പുലർ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അല്ലാത്തതിനാൽ ജനക്കൂട്ടത്തെ പേടിക്കേണ്ടതില്ല.

വർക്കല

വർക്കല

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. കൂടുതൽ വായിക്കാം
Photo courtesy: Kerala Tourism

കുമരകം

കുമരകം

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്. കൂടുതൽ വായിക്കാം

Photo courtesy: Lenish at en.wikipedia

ബേക്കൽ

ബേക്കൽ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ടയാണ് ഇവിടത്തെ പ്രധാന കാഴ്ച. കൂടുതൽ വായിക്കാം

Photo courtesy: Soman

കന്യാകുമാരി

കന്യാകുമാരി

കേപ് കോമറിന്‍ എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്‌. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പാണ് കന്യാകുമാരി. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം കൂടിയാണ് ഈ അത്ഭുതഭൂമി.
Photo courtesy: Gladsondaniel002

ഏർക്കാട്

ഏർക്കാട്

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട് . തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. മലമുകളില്‍ നിന്നും നോക്കുമ്പോള്‍ താഴെ പച്ച വിടര്‍ത്തി നില്ക്കുന്ന ഭംഗിയേറിയ മലനിരകളുടെ കാഴ്ച
Photo courtesy: Kurumban

യേലഗിരി

യേലഗിരി

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഒരു ഹില്‍സ്‌റ്റേഷനാണ്‌ യേലഗിരി. ഇലഗിരി എന്നും ഇവിടം അറിയപ്പെടുന്നുണ്ട്‌. വാരാന്ത്യങ്ങള്‍ അടിച്ചുപൊളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക്‌ പറ്റിയ ഉല്ലാസകേന്ദ്രമാണ്‌ യേലഗിരി. ബ്രിട്ടീഷ്‌ ഭരണകാലം മുതല്‍ ആരംഭിക്കുന്നതാണ്‌ യേലഗിരിയുടെ ചരിത്രം. അക്കാലത്ത്‌ ഇവിടം യേലഗിരി ജമീന്ദാര്‍മാരുടെ ഉടമസ്ഥതയിലായിരുന്നു. കൂടുതൽ വായിക്കാം

Photo courtesy: mckaysavage

കൊല്ലിമല

കൊല്ലിമല

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ്‌ കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ്‌ കൊല്ലി മല സ്ഥിതി ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. കൂടുതൽ വായിക്കാം

Photo courtesy: Rajeshodayanchal

ദുബാരെ

ദുബാരെ

കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍ എത്താം. കൂര്‍ഗിനടുത്തായാണ് കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തേയുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്. കൂടുതൽ വായിക്കാം
Photo courtesy: Rameshng

മാൽപെ

മാൽപെ

ഉഡുപ്പിയില്‍ നിന്നും കേവലം ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണിത്. ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ ബീച്ച്. കൂടുതൽ വായിക്കാം

Photo courtesy: Subhashish Panigrahi
ചിക്കമഗളൂർ

ചിക്കമഗളൂർ

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ചിക്കമഗളൂര്‍. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കാഴ്ചയ്ക്ക് വസന്തമൊരുക്കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും നല്‍കുന്നു. വ്യത്യസ്തമായ ഭൂപ്രകൃതി കൂടിയാണ് ചിക്കമഗളൂരുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. താഴ്ന്ന നിരപ്പായ പ്രദേശങ്ങള്‍ മുതല്‍ മലനാടിന്റെ ഭാഗമായുള്ള കുന്നിന്‍പുറങ്ങളും പര്‍വ്വതപ്രദേശങ്ങളും നിറഞ്ഞതാണ് ചിക്കമഗളൂര്‍ കാഴ്ചകള്‍. മഹാത്മാഗാന്ധി പാര്‍ക്കാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. കൂടുതൽ വായിക്കാം
Photo courtesy: Pramod jois

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X