Search
  • Follow NativePlanet
Share
» »ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍

ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍

By Maneesh

മഹാരാഷ്ട്രയിലെ മഹാനഗരങ്ങളായ മുംബൈ, പൂനെ എന്നീ സ്ഥലങ്ങളില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന നിരവധി സുന്ദരമായ സ്ഥലങ്ങളുണ്ട്. ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവരുടേയും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ എത്തുന്നവരുടേയും ഇഷ്ട കേന്ദ്രങ്ങളായ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം കഴിഞ്ഞു‌ള്ള മാസ‌ങ്ങളാണ്.

നല്ല മഴയെത്ത് ഒരു യാത്ര ‌ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം. കനത്തമഴയില്ലാത്ത ഏത് സമയ‌ത്തും ഇവിടേക്ക് യാത്ര ചെയ്യാന്‍ പറ്റും. മുംബൈയ്ക്കും പൂനെയ്ക്കും സമീപത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ 15 സ്ഥലങ്ങള്‍ പരിചയപ്പെടാം.

01 അലിബാഗ്

01 അലിബാഗ്

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് കിടക്കുന്ന ചെറിയ പട്ടണമാണ് അലിബാഗ്. മൂന്ന് ഭാഗവും വെള്ളത്താല്‍ചുറ്റപ്പെട്ടുകിടക്കുന്ന അലിബാഗില്‍ മനോഹരമായ ബീച്ചുകളാണുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Tomas Belcik

കാഴ്ചകള്‍

കാഴ്ചകള്‍

അധികം മലിനീകരിക്കപ്പെടുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യാത്തതാണ് ഇവിടുത്തെ ബീച്ചുകള്‍. അതിനാല്‍ത്തന്നെ സ്വസ്ഥതയും ഏകാന്തതയും ആഗ്രഹിച്ചെത്തുന്നവരുടെ പ്രധാനകേന്ദ്രമാണിത്. വിശദമായിവായിക്കാം

Photo Courtesy: Vikas Rana

താമസം/എത്തിച്ചേരാന്‍

താമസം/എത്തിച്ചേരാന്‍

(Hotels in Alibag)
മുംബൈ നഗരത്തില്‍ നിന്നും അലിബാഗിലേയ്ക്ക് 110 കിലോമീറ്റാണ് ദൂരം. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഏറെ ബസുകള്‍ അലിബാഗിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. മുംബൈയില്‍ നിന്നും അലിബാഗിലേയ്ക്ക് ടൂറിസ്റ്റ് ബസ് സര്‍വ്വീസുമുണ്ട്.
Photo Courtesy: Sankarshan Mukhopadhyay

02. തപോള

02. തപോള

മഹാരാഷ്ട്രയിലെ പ്രശ‌സ്തമായ ‌ടൂറിസ്റ്റ് കേന്ദ്രമായ മ‌‌ഹബ‌ലേശ്വറില്‍ നിന്ന് 25 കിലോ‌മീറ്റര്‍ അ‌കലെയാണ് മഹാരാഷ്ട്രയിലെ മിനികശ്മീര്‍ എന്ന് അറിയപ്പെടുന്ന തപോള സ്ഥി‌‌തി ചെയ്യുന്നത്. മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ സുന്ദരമായ സ്ഥലമാണ് തപോള. വിശദമായി വായിക്കാം
Photo Courtesy: Rpaliwal1979

കാഴ്ചകള്‍

കാഴ്ചകള്‍

വസോട്ട കോട്ടയിലേക്കുള്ള സാഹസികമായ ട്രക്കിംഗാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണീയത എന്ന് പറയേണ്ടിവരും. ട്രക്കിംഗ് പ്രിയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ട്രക്കിംഗ് അവസരമാണ് സാഹസികവും ദുര്‍ഘടവുമായ വസോട്ട കോട്ട നല്‍കുന്നത്. സാധാരണ ഗതിയില്‍ ബോട്ടിലാണ് സഞ്ചാരികള്‍ കോട്ടയുടെ പരിസരത്തെത്തുന്നത്. വിശദമായിവായിക്കാം

Photo Courtesy: MGA73bot2

03. മതേരന്‍

03. മതേരന്‍

(Hotels in Matheran)
മുബൈ, പുനെ തുടങ്ങിയ മഹാനഗരങ്ങളുടെ സമീപത്തായാണ് മതേരാന്‍. വീക്കെന്‍ഡ് യാത്രകള്‍ക്ക് പറ്റിയ സ്ഥലമായ മതേരന്‍ മഴക്കാല ‌യാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ്. വിശദമായി വായിക്കാം

Photo Courtesy: Anuradha Sengupta
കാഴ്ചകള്‍

കാഴ്ചകള്‍

ചര്‍ക്കോലെ ലേക്കാണ് ഇവിടത്തെ ഉല്ലാസത്തിനുള്ള ഒരു കേന്ദ്രം. കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. വിശദമായി വായിക്കാം

Photo Courtesy: Anuradha Sengupta

04. കല്‍സുഭായ്

04. കല്‍സുഭായ്

മഹാരാഷ്ട്രയിലെ ഏ‌റ്റവും ഉയരമുള്ള കൊടുമുടിയാണ് കല്‍സുബായ് (Kalsubai). ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ കല്‍സുബായി‌ലെ ചെറിയ ക്ഷേ‌ത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവരും വിരളമല്ലാ.
Photo Courtesy: Elroy Serrao

കല്‍സുഭായ്

കല്‍സുഭായ്

പശ്ചിമഘട്ടത്തിന്റെ ഭാഗമായ സഹ്യാദ്രി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1646 മീറ്റര്‍ ഉയരത്തിലായാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഇഗ്ടാപുരി താലുക്കിലും അഹമ്മദ്‌നഗര്‍ ജില്ലയിലെ അകോലെ താലുക്കിലുമായാണ് ക‌ല്‍സുബായ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Elroy Serrao

കല്‍സുഭായ്

കല്‍സുഭായ്

മ‌ഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റ‌വും അനുയോജ്യമായ ‌സ‌മയം. ആഗസ്റ്റ് ‌മാസത്തോടെ മഹാരാഷ്ട്രയിലെ മ‌ഴക്കാലം കഴിയും പിന്നീ‌ട് വരുന്ന മാസങ്ങളിലാണ് സന്ദര്‍ശകര്‍ ധാരളമായി ഇവി‌ടെ എത്തിച്ചേരാറുള്ളത്.

Photo Courtesy: Elroy Serrao

05. ലോണാ‌വ്‌ല

05. ലോണാ‌വ്‌ല

(Hotels in Lonavala)
മുംബൈ പട്ടണത്തില്‍ നിന്നും പൂണെ യില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ ഈ അവധിക്കാല വിനോദ സ്ഥലത്തേക്ക് റോഡു മാര്‍ഗ്ഗവും, തീവണ്ടി മാര്‍ഗ്ഗവും വിമാന മാര്‍ഗ്ഗവും എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: ptwo
കാഴ്ചകള്‍

കാഴ്ചകള്‍

റായിവൂഡ് പാര്‍ക്ക് ലോണാവാലയിലെ വൃക്ഷസമൃദ്ധമായ വിശാലമായ ഒരു പൂന്തോട്ടമാണ്. കുഞ്ഞുങ്ങള്‍ ആ വലിയ മൈതാനത്ത് ഓടിക്കളിക്കാന്‍ ഇഷ്ടപ്പെടും. അതുപോലെ വിനോദത്തിനു പറ്റിയ സ്ഥലമാണ് ശിവജി ഉദ്യാനവും. നിങ്ങള്‍ പ്രകൃതിയെ പിന്‍പറ്റി പ്പോവുന്നവരാണെങ്കില്‍ രാജ്മാചി വന്യ ജീവി സംരക്ഷണ കേന്ദ്രം സന്ദര്‍ശനം നിങ്ങളെ സന്തുഷ്ടരാക്കും. വിശദമായി വായിക്കാം
Photo Courtesy: Olof Werngren

06. ഖണ്ടാല

06. ഖണ്ടാല

(Hotels in Khandala)
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഖണ്ടാല. പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഈ ഗിരി ശൃംഗങ്ങള്‍ സഹ്യാദ്രി നിരകള്‍ക്കു പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം
Photo Courtesy: Alosh Bennett

കാഴ്ചകള്‍

കാഴ്ചകള്‍

ഹില്‍സ്റ്റേഷനായതു കൊണ്ട് തന്നെ ട്രെക്കിംഗ് ആണ് ഖണ്ടാലയിലെ പ്രധാന വിനോദമെന്നു പറയേണ്ട കാര്യമില്ലല്ലോ. ഡ്യൂക്സ്‌ നോസ്,കാര്‍ല ഹില്‍സ്‌ എന്നിവയാണ് പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങള്‍. സാഹസികതയോടൊപ്പം തന്നെ മനോഹരമായ കാഴ്ചകളും ഇവിടെ കാണാം. വിശദമായി വായിക്കാം

Photo Courtesy: Saagar Yadav
07. പഞ്ചഗണി

07. പഞ്ചഗണി

(Hotels in Panchgani)
ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി ആളുകള്‍ക്ക് പ്രിയങ്കരമാകുന്നു പാഞ്ചഗണി. വിശദമായി വായിക്കാം

Photo Courtesy: Ramnath Bhat
കാഴ്ചകള്‍

കാഴ്ചകള്‍

അസ്തമനത്തിന്റെ മായക്കാഴ്തകളും, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി തന്റെ അതിഥികള്‍ക്കായി ഒരുക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. വിശദമായി വായിക്കാം

Photo Courtesy: Akhilesh Dasgupta
08. മ‌ര്‍ലേശ്വര്‍

08. മ‌ര്‍ലേശ്വര്‍

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല‌യിലെ മനോഹരമാ‌യ ഒരു ഹില്‍സ്റ്റേഷനാണ് മര്‍ലേശ്വര്‍. പ്രശസ്തമായ മര്‍ലേശ്വര്‍ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Photo Courtesy: Pranav011

കാഴ്ചകള്‍

കാഴ്ചകള്‍

മര്‍ലേശ്വര്‍ ഗുഹാക്ഷേത്ര‌വും ധാരേശ്വര്‍ വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാ‌ന കാഴ്ചകള്‍
Photo Courtesy: Chaitnyags

09. ഭണ്ഡാര്‍ധാര

09. ഭണ്ഡാര്‍ധാര

‌മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഭണ്ഢാര്‍ധാര. അമ്പ്രള്ളാ ഫാള്‍സ്, വില്‍സന്‍ഡാം, കല്‍സുബായ് എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

Photo Courtesy: Kumar Jhuremalani

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുബൈയില്‍ നിന്ന് 185 കിലോമീറ്റര്‍ യാത്ര ‌ചെയ്താല്‍ ഭണ്ടാര്‍ധാരയില്‍ എത്തിച്ചേരാം.

Photo Courtesy: Desktopwallpapers

10. മാല്‍ഷെജ് ഘട്ട്

10. മാല്‍ഷെജ് ഘട്ട്

പശ്ചിമഘട്ട നിരകളില്‍ കിടക്കുന്ന മാല്‍ഷെജ് ഘട്ട് മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം മനോഹരമായ കാലാവസ്ഥകൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും അനുഗ്രഹീതമാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: I for Detail.

കാഴ്ചകള്‍

കാഴ്ചകള്‍

മണ്‍സൂണാണ് മാല്‍ഷെജ് ഘട്ടിന്റെ സീസണ്‍. മഴമേഘങ്ങള്‍ക്കും നൂലുപോലെ പെയ്തിറങ്ങുന്ന മഴയ്ക്കുമിടയിലൂടെ നടക്കുക. പറഞ്ഞറിയിക്കാനാവില്ല ആ അനുഭവം, മഴയെ സ്‌നേഹിയ്ക്കുന്നവര്‍ ഒരിക്കലെങ്കിലും മാല്‍ഷെജ് ഘട്ടിലെ മഴ അനുഭവിച്ചിരിയ്ക്കണം, ഇല്ലെങ്കില്‍ മനോഹരമായ മഴകളില്‍ ഒരു മഴ അവര്‍ നനഞ്ഞി്ട്ടില്ല എന്നു തന്നെ പറയേണ്ടിവരും. വിശദമായി വായിക്കാം

Photo Courtesy: Abhimanyu
11. കര്‍ണാ‌ല പക്ഷി സങ്കേ‌തം

11. കര്‍ണാ‌ല പക്ഷി സങ്കേ‌തം

കര്‍ണാല പക്ഷിസങ്കേതമാണ് കര്‍ണാലയെ പ്രകൃതിസ്‌നേഹികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. പക്ഷിനിരീക്ഷണത്തില്‍ വ്യാപൃതരായ നിരവധി സഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ravi Vaidyanathan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

റോഡ്, റെയില്‍, വിമാന മാര്‍ഗങ്ങളില്‍ ഇവിടെയെത്താന്‍ വലിയ പ്രയാസമില്ല. മുംബൈയില്‍ നിന്നു ഏകദേശം 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പനവേലില്‍ നിന്നും വെറും 10 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. പനവേലില്‍ നിന്നും നിരവധി വാഹനങ്ങള്‍ ഇവിടേക്ക് ലഭിക്കും.
Photo Courtesy: Mufaddalqn

12. തൂസിഗര്‍വെള്ളച്ചാട്ടം

12. തൂസിഗര്‍വെള്ളച്ചാട്ടം

(Hotels in Satara)
സതാരയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം കാണാന്‍ ഒട്ടേറെയാളുകള്‍ എത്താറുണ്ട്. സതാര നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണിത്. വിശദമായി വായിക്കാം
Photo Courtesy: Challiyan at ml.wikipedia

മറ്റുകാഴ്ചകള്‍

മറ്റുകാഴ്ചകള്‍

പലരാജവംശത്തിന്റെ കൈകളിലൂടെ മാറിമാറി വന്നതിനാല്‍ത്തന്നെ പലതരത്തിലുള്ള വാസ്തുവിദ്യാരീതികളില്‍ പണിതീര്‍ത്ത ഏറെ കോട്ടകളും ക്ഷേത്രങ്ങളും സതാരയില്‍ കാണാന്‍ കഴിയും. ഇവതന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളും. വിശദമായി വായിക്കാം

Photo Courtesy: VikasHegde
13. മഹബലേശ്വര്‍

13. മഹബലേശ്വര്‍

(Hotels in Mahabaleshwar)
മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ എന്ന കുന്നിന്‍പുറം. വിശദമായി വായിക്കാം
Photo Courtesy: Reju.kaipreth

കാഴ്ചകള്‍

കാഴ്ചകള്‍

വില്‍സണ്‍ പോയന്റ് എന്നറിയപ്പെടുന്ന സണ്‍റൈസ് പോയന്റാണ് ഈ പ്രദേശത്തെ ഏറ്റവം ഉയരം കൂടിയ സ്ഥലം. ചക്രവാളത്തിന്റെ മനോഹര കാഴ്ചകളുമായി കൊണാട്ട് പീക്കാണ് രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി. ഇവിടെ ആദ്യമായി വീട് പണിയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്‍തര്‍ മെലറ്റിന്റെ പേരിലുള്ള ആര്‍തര്‍ സീറ്റ്, കുട്ടികളുടെ പ്രിയ സ്ഥലമായ എക്കോ പോയിന്റ് തുടങ്ങിയവയാണ് മഹാബലേശ്വറിലെ ആകര്‍ഷകമായ മറ്റ് സ്ഥലങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Tarun.real
14. ഭീംശങ്കര്‍

14. ഭീംശങ്കര്‍

മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര സ്ഥിതിചെയ്യുന്നത്. വിശദമായി ‌വായിക്കാം
Photo Courtesy: solarisgirl

15. ലോഹ്ഗഡ്

15. ലോഹ്ഗഡ്

പൂനയില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയായാണ് ലോഹ്ഗഡ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,450 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇന്ദ്രായനി, പാവ്ന എന്ന സമതലങ്ങളെ വിഭചിച്ചാണ് ഉയര്‍ന്ന് നി‌ല്‍ക്കുന്നത്. വിശദമായി വായിക്കാം Photo Courtesy: Ankur P

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X