Search
  • Follow NativePlanet
Share
» »വണ്ടറടിക്കാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച 15 കാര്യങ്ങള്‍

വണ്ടറടിക്കാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച 15 കാര്യങ്ങള്‍

By Maneesh

ചില ‌സഞ്ചാരികള്‍ അങ്ങനെയാ‌ണ്, ഏറ്റവും മികച്ചത് തേടിയാണ് അവരുടെ യാത്ര. മികച്ച‌ത് തേടിയുള്ള യാത്രയില്‍ അവര്‍ മിക‌ച്ചത് തന്നെ കണ്ടെത്തും. ഏറ്റവും മികച്ച ബീച്ച്, ഏറ്റവും മികച്ച വെള്ളച്ചാട്ടം, ഏറ്റവും മികച്ച ചുരം അങ്ങനെ അവര്‍ എന്തിന്റേയും മികച്ചത് കണ്ടെത്തിയിരിക്കും.

ഇന്ത്യയില്‍ യാത്ര ചെയ്യുന്ന സഞ്ചാരപ്രി‌യര്‍ കണ്ടെത്തിയി‌ട്ടുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 12 കാര്യങ്ങള്‍. ഇവയോട് വിയോജിപ്പുള്ളവര്‍ ‌താഴെ കൊടുത്തിരിക്കുന്ന കമന്റ് ബോക്സില്‍ കമന്റ് ചെയ്യാന്‍ മറക്കരുത്.

01. മന - ഗതാഗതയോഗ്യമായ ഏറ്റവും മിക‌ച്ച ചുരം

01. മന - ഗതാഗതയോഗ്യമായ ഏറ്റവും മിക‌ച്ച ചുരം

മന ചുരം ഇന്ത്യയേയും ടിബറ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചുരമാണ് മന ചുരം. സമുദ്രനിരപ്പില്‍ നിന്ന് 5,545 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരമാണ് ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം. ചിര്‍ബിത്യ, ഡുങ്രി ലാ എന്നിങ്ങനെയും ഈ ചുരം അറിയപ്പെടുന്നുണ്ട്. പ്രത്യേക അനുമതി വാങ്ങി മാത്രമേ ഈ ചുരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയു. വിശദമായി വായിക്കാം
Photo Courtesy: Manojkhurana

02. ലഡാ‌ക്ക് - ഏറ്റവും മിക‌ച്ച ഹിമാലയന്‍ കാഴ്ച

02. ലഡാ‌ക്ക് - ഏറ്റവും മിക‌ച്ച ഹിമാലയന്‍ കാഴ്ച

ഭൂമിശാസ്ത്രപരമായും സാംസ്കാരിക‌പരമായും ലഡാക്ക് ഇന്ത്യയിലെ മ‌റ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നി‌ല്‍ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാ‌ക്ക് എ‌ന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തി‌‌ന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ്. ഹിമാലയന്‍ കാഴ്ചകളുടെ ഭംഗികാണാന്‍ ലഡാക്ക് പോലെ സുന്ദരമായ മറ്റൊരു സ്ഥലമില്ല. വിശദ‌മാ‌യി വായിക്കാം

Photo Courtesy: hamon jp
03. രാമേശ്വരം - ഏറ്റവും മികച്ച ട്രെയിന്‍ യാത്ര

03. രാമേശ്വരം - ഏറ്റവും മികച്ച ട്രെയിന്‍ യാത്ര

തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ്‌ രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ പ്രശസ്‌തമായ പാമ്പന്‍ പാലമാണ്‌. പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്ര അവിസ്മരണീയമായ ഒന്നാണ്. വിശദമായി വായിക്കാം
Photo Courtesy: wishvam

04. ചാധാര്‍ ട്രെക്ക് - ഏറ്റവും മികച്ച ട്രെക്കിംഗ്

04. ചാധാര്‍ ട്രെക്ക് - ഏറ്റവും മികച്ച ട്രെക്കിംഗ്

നല്ല തണുപ്പ് കാലത്ത് കനത്ത മഞ്ഞ് വീഴ്ചകാരണം സാന്‍സാറിലെ റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത സമയങ്ങളില്‍ ഇവിടുത്തെ ആളുകള്‍ പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന സാന്‍സാര്‍ നദിയിലൂടെ നടന്നാണ്. അതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് ചാദാര്‍ ട്രെക്ക് എന്നാണ് പരമ്പാഗതമായി അറിയപ്പെടുന്നത്. ഇപ്പോള്‍ ഇത് ഇന്ത്യയിലെ പ്രശസ്തമായ മഞ്ഞുകാല ട്രെക്കിംഗ് പാതയാണ്. നല്ല പരിചയ സമ്പന്നരായ ഗൈഡുകളുടെ സഹായത്തോടെ മാത്രമെ ഈ സ്ഥലത്തുകൂടെ ട്രെക്കിംഗ് നടത്താന്‍ പാടുള്ളു. വിശദമാ‌യി വായിക്കാം

Photo Courtesy: Pradeep Kumbhashi

05. ‌ഋഷികേശ് - ഏറ്റവും മികച്ച റിവര്‍ റാഫ്റ്റിംഗ്

05. ‌ഋഷികേശ് - ഏറ്റവും മികച്ച റിവര്‍ റാഫ്റ്റിംഗ്

ഇന്ത്യയുടെ സാ‌ഹസിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഋഷികേശി‌ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഗംഗാ നദിയിലൂടെയുള്ള റിവര്‍ റാഫ്റ്റിംഗ് ആണ്.

Photo courtesy: Daniel Echeverri

06. ഖജുരാഹോ - ഏറ്റവും മികച്ച ചുവര്‍ ശില്‍പ്പങ്ങ‌ള്‍

06. ഖജുരാഹോ - ഏറ്റവും മികച്ച ചുവര്‍ ശില്‍പ്പങ്ങ‌ള്‍

ഖജുരാഹോയെന്ന് കേള്‍ക്കുമ്പോള്‍ ചുവരുകളില്‍ രതിശില്‍പ്പങ്ങള്‍ കൊത്തിച്ച ക്ഷേത്രങ്ങളേക്കുറിച്ചാണ് നമുക്ക് ഓര്‍മ്മവരിക. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ ജീവിതത്തി‌ല്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ്. വിശദമായി വായി‌ക്കാം

Photo Courtesy: dalbera
07. രാധനഗര്‍ - ഏറ്റവും മികച്ച ബീച്ച്

07. രാധനഗര്‍ - ഏറ്റവും മികച്ച ബീച്ച്

ഏഷ്യയിലെ ഏറ്റവും മികച്ച ‌ബീച്ചും ലോകത്തിലെ മികച്ച ബീച്ചുകളില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നതുമായ ഈ ബീച്ച് ആന്‍ഡമാനിലാണ്. ആന്‍ഡമാനിലെ രാധനഗര്‍ ബീച്ചാണ് ലോക സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ ബീ‌ച്ച്. വിശദമാ‌യി വായിക്കാം

Photo Courtesy: Joseph Jayanth
08. കീ മൊണസ്ട്രീ - ഏറ്റവും മികച്ച ബുദ്ധ ആശ്രമം

08. കീ മൊണസ്ട്രീ - ഏറ്റവും മികച്ച ബുദ്ധ ആശ്രമം

കീ മൊണാസ്ട്രി എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ ബുദ്ധവിഹാരം സമുദ്രനിരപ്പില്‍ നിന്നും 4116 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സ്പിതിയിലെ പ്രധാന പട്ടണമായ കാസയില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വിശദമായി വായിക്കാം

Photo Courtesy: 4ocima from Czech Republic
09. ബാ‌ന്ധവ്ഗഡ് - ഏറ്റവും മികച്ച സഫാരി ലോഡ്ജ്

09. ബാ‌ന്ധവ്ഗഡ് - ഏറ്റവും മികച്ച സഫാരി ലോഡ്ജ്

ബാന്ധവ്‌ഗഡ് നാഷണല്‍ പാര്‍ക്ക്, മധ്യപ്രദേശ് വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്‌ഗഡ് എന്ന വനഭൂമി. കേവലം ഒരു വനമെന്ന ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്‌ഗഡ്‍. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൌന്ദര്യത്തിന്റെ അപൂര്‍വ്വ ജനുസ്സായ വെള്ളക്കടുവകളുടെ ആവാസകേന്ദ്രമാണിത്. വിശദമായി വായിക്കാം

Photo Courtesy: Koshy Koshy
10. ചിത്രകൂട് - ഏറ്റവും മികച്ച വെ‌‌ള്ളച്ചാട്ടം

10. ചിത്രകൂട് - ഏറ്റവും മികച്ച വെ‌‌ള്ളച്ചാട്ടം

ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ്‌ ചിത്രകൂട്‌ വെള്ളച്ചാട്ടം അറിയപ്പെടുന്നത്‌. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്‌. ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേയ്‌ക്ക്‌ റോഡ്‌ മാര്‍ഗം മാത്രമെ വരാന്‍ കഴിയുകയുള്ളു. ഛത്തീസ്‌ഗഡിലെ ഏറ്റവും പ്രശസ്‌തമായ വെള്ളച്ചാട്ടമാണിത്‌. ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുമുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Iamg at English Wikipedia
11. ബേലം ഗുഹ - ഏറ്റവും മികച്ച ഗുഹ

11. ബേലം ഗുഹ - ഏറ്റവും മികച്ച ഗുഹ

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയില്‍ കയറിയാല്‍ മതി, നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ. ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാന്‍ അനുവദിക്കും. ഗുഹയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാം. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം. വിശദമായി വായിക്കാം

12. കശ്മീര്‍ താഴ്വര - ഏറ്റവും മികച്ച താഴ്വര

12. കശ്മീര്‍ താഴ്വര - ഏറ്റവും മികച്ച താഴ്വര

നിരവധി ബോളിവുഡ് സിനിമകള്‍ക്ക് ലൊക്കേ‌ഷന്‍ ആയിട്ടുള്ള കശ്മീര്‍ താഴ്‌വര കാരകോറത്തിനും പിര്‍ പാഞ്ജാല്‍ റേഞ്ചിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. നിരവധി സുന്ദരമായ തടാകങ്ങള്‍ക്ക് പേരുകേട്ടതാണ് കശ്‌മീര്‍ താഴ്വര. അവയില്‍ പ്രധാനപ്പെട്ട തടാകമാണ് ശ്രീനഗറിലെ ദാല്‍ തടാകം. ദാല്‍ തടാകത്തിലൂടെയു‌ള്ള ശിഖാര റൈഡിംഗ് സ‌ഞ്ചാ‌രികള്‍ക്ക് മിക‌ച്ച അനുഭവമാണ് ന‌ല്‍കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Narender9
13. വേമ്പനാട്ട് കായല്‍ - ഏറ്റവും മികച്ച കായല്‍

13. വേമ്പനാട്ട് കായല്‍ - ഏറ്റവും മികച്ച കായല്‍

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയകായല്‍. ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലായാണ് ഈ കായല്‍ വ്യാപിച്ച് കിടക്കുന്നത്. കുട്ടനാട്ടിലെ പ്രശസ്തമായ പുന്നമടക്കായല്‍ വേമ്പനാട്ട് കായലിന്റെ ഭാഗമാണ്. വിശദമായി വായിക്കാം

Photo Courtesy: Sourav Niyogi

14. പ്രഷാര്‍ തടാകം - ഏ‌റ്റവും മികച്ച തടാകം

14. പ്രഷാര്‍ തടാകം - ഏ‌റ്റവും മികച്ച തടാകം

മാണ്ഢിയിലെ ധൗലധര്‍ മേഖലയില്‍ സ്ഥിതി ചെയ്യു‌ന്ന പ്രഷാര്‍ തടാകം ലോകത്തിന് മുന്നിലെ ഒരു അത്ഭുതം കൂടിയാണ്. ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ദീര്‍ഘവൃത്താകൃതിയില്‍ വിലയം ചെയ്തിരിക്കുന്ന ഈ തടാകം കണ്ടാല്‍ ദൈവം ഭൂമിയില്‍ വരച്ച് വച്ച ചിത്രം പോലെ തോന്നും. വിശദമായി വായിക്കാം

Photo Courtesy: Ashish Gupta

15. ഷാലിമാര്‍ ബാഗ് - ഏറ്റവും മികച്ച ഉദ്യാനം

15. ഷാലിമാര്‍ ബാഗ് - ഏറ്റവും മികച്ച ഉദ്യാനം

ശ്രീനഗറിലെ ഷാലിമാര്‍ ബാഗ് ശ്രീനഗറിനടുത്തള്ള പ്രശസ്തമായ ഡാല്‍ തടാകത്തിന്റെ കരയിലാണ് ഷാലിമാര്‍ ബാഗ് എന്ന് അറിയപ്പെടുന്ന ഈ മുഗള്‍ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണാധികാരിയായിരുന്ന ജഹാംഗീര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ നൂര്‍ ജഹാന്റെ സ്മരണയ്ക്ക് ഈ പൂന്തോട്ടം നിര്‍മ്മിച്ചത്.

Photo Courtesy: (WT-en) Catchuec

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X