Search
  • Follow NativePlanet
Share
» »നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

നോർത്ത് ഈസ്റ്റ് സന്ദർശിച്ചില്ലെങ്കിൽ ഇന്ത്യയിലെ സുന്ദരമായ ഒരു പ്രദേശമാണ് നി‌ങ്ങൾ സന്ദർശിക്കാതിരിക്കുന്നത്

By Maneesh

നോർത്ത് ഈസ്റ്റ് എന്ന് കേ‌ൾക്കുമ്പോൾ പലർക്കും ഉള്ളിൽ ഒരു ഭയമാണ്. ഉൾഫാ തീവ്രവാദികളും ബോഡോ തീവ്രവാദികളും നരഭോജികളായ മനുഷ്യരുമൊക്കെയുള്ള നാ‌ട്ടിലേക്ക് എ‌ങ്ങനെയാണ് യാത്ര പോകുക എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ നോർത്ത് ഈസ്റ്റിലേ‌ക്ക് യാത്ര പോകാൻ അധികം സാഹസികതയുടെ ആവശ്യമൊന്നുമില്ല. നോർത്ത് ഈസ്റ്റ് സന്ദർശിച്ചില്ലെങ്കിൽ ഇന്ത്യയിലെ സുന്ദരമായ ഒരു പ്രദേശമാണ് നി‌ങ്ങൾ സന്ദർശിക്കാതിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ സുന്ദ‌രമായ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ഈസ്റ്റിലേക്ക് നിങ്ങള്‍ക്ക് കുടുംബ സമേതം ധൈര്യമായി പോകാം. അവിടെ നിങ്ങളെ അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടാകില്ല. നല്ല‌വരായ നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങള്‍ നിങ്ങളെ പു‌ഞ്ചിരിയോടെ വരവേല്‍ക്കും. അവരുടെ ആതിഥ്യ മര്യാദ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും കുടുംബ‌ത്തോടൊപ്പം ചെലവിടാൻ പറ്റിയ സ്ഥലം ഇത് തന്നെയാണെന്ന്.

01. ഫെക്, നാഗലാന്‍ഡ്

01. ഫെക്, നാഗലാന്‍ഡ്

പ്രകൃതി സൗന്ദര്യവും സംസ്‌കാരവും ഒരുപോലെ സമ്മേളിച്ചിട്ടുള്ള ഫെക്‌ നാഗാലാന്‍ഡ്‌ സൂക്ഷിക്കുന്ന രഹസ്യമാണ്‌. നാഗാലാന്‍ഡിന്റെ തെക്ക്‌ കിഴക്കായിട്ടാണ്‌ ഫെക്‌ നഗരം സ്ഥിതി ചെയ്യുന്ന ഫെക്‌ ജില്ല. വിശദമായി വായിക്കാം

Photo Courtesy: phek.nic.in
02. ചാമ്പൈ, മിസോറാം

02. ചാമ്പൈ, മിസോറാം

മുത്തശ്ശിക്കഥകളിലേതുപോലെ എങ്ങും ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്ന നിറയെ ഓര്‍ക്കിഡ് പൂക്കളുള്ള മനോഹരമായ ഇടമാണ് ഇവിടം. ഇവിടത്തെ ആദിവാസി വര്‍ഗ്ഗങ്ങളുടെ ഉത്സാഹഭരിതമായ ആചാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ചാമ്പൈ ടൂറിസം. ചാമ്പൈ നഗരത്തില്‍ നിന്നും നോക്കിയാല്‍ നീല നിറത്തില്‍ മനോഹരമായ മ്യാന്‍മാര്‍ മലനിരകള്‍ മുഴുവന്‍ കാണാം. വിശദമായി വായിക്കാം

Photo Courtesy: Bogman
03. ‌ബോംദില, അരുണാചല്‍ ‌പ്രദേശ്

03. ‌ബോംദില, അരുണാചല്‍ ‌പ്രദേശ്

കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്‌. പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംദില ബുദ്ധ വിഹാരങ്ങളാലും പ്രശസ്‌തമാണ്‌. നിരവധി ട്രക്കിങ്‌ പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്‌. വിശദമായി വായിക്കാം

Photo Courtesy: Giridhar Appaji Nag Y

04. യുക്സോം, സിക്കിം

04. യുക്സോം, സിക്കിം

സിക്കിമിലെ പടിഞ്ഞാറന്‍ ജില്ലയാണ്‌ യുക്‌സോം സ്ഥിതി ചെയ്യുന്നത്‌. മതപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ യുക്‌സോമിന്‌ ചുറ്റിലുമുണ്ട്‌. ഗെയ്‌സിംഗില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സിക്കിമിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ട്രെക്കിംഗ്‌ ആരാധകരുടെ പ്രിയ കേന്ദ്രം കൂടിയാണ്‌ യുക്‌സോം. വിശദമായി വായിക്കാം

Photo Courtesy: Kothanda Srinivasan

05. ജാംപൂയ് ഹില്‍സ്, ത്രിപുര

05. ജാംപൂയ് ഹില്‍സ്, ത്രിപുര

അഗര്‍ത്തലയില്‍ നിന്ന്‌ 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ ഒരു ദിവസം വേണ്ടി വരും. ഇത്രയും സമയം ചെവലഴിക്കേണ്ടി വരുന്നതിനെ കുറിച്ച്‌ ആലോചിച്ച്‌ വിഷമിക്കണ്ട, ജാംപുയ്‌ കുന്ന്‌ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. നിത്യവസന്തത്തിന്റെ കുന്ന്‌ എന്നാണ്‌ ജാംപുയ്‌ കുന്നിന്റെ അര്‍ത്ഥം. ഇവിടെ കാണുന്നതെല്ലാം നിത്യമാണ്‌ സുന്ദരവുമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Tlinga
06. സിറോ, അരുണാചല്‍ ‌പ്രദേശ്

06. സിറോ, അരുണാചല്‍ ‌പ്രദേശ്

അരുണാചല്‍പ്രദേശിലെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് ഈ ചെറിയ മനോഹരമായ ഹില്‍സ്റ്റേഷന്‍. നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് പൈന്‍മരതോട്ടങ്ങളോട് പറ്റിചേര്‍ന്ന് കിടക്കുന്ന ഈ മനോഹര നാടിന്‍െറ സൗന്ദര്യം സഞ്ചാരികളുടെ കണ്ണില്‍ നിന്ന് ഒരിക്കലും മായാത്തതാണ്. വിശദമായി വായിക്കാം

Photo Courtesy: rajkumar1220

07. ഡിസുകൗ താഴ്‌വര, നാഗ‌ലാന്‍ഡ്

07. ഡിസുകൗ താഴ്‌വര, നാഗ‌ലാന്‍ഡ്

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു. വിശദമായി വായിക്കാം

Photo Courtesy: Mongyamba
08. ലാചുംഗ്, സിക്കിം

08. ലാചുംഗ്, സിക്കിം

നോര്‍ത്ത് സിക്കിം ജില്ലയിലെ നയനാഭിരാമമായ പട്ടണമാണ് ലാചുംഗ്. സമുദ്രനിരപ്പില്‍ നിന്ന് 9600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ സ്ഥലത്ത് വെച്ചാണ് ലാചെന്‍ എന്നും ലാചുംഗ് എന്നും പേരായ രണ്ടു നദികള്‍ സംഗമിക്കുന്നത്. "ഒരു ചെറിയ മല" എന്നര്‍ത്ഥം വരുന്ന ലാചുംഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ പ്രിയഭൂമികയാണ്. വിശദമായി വായിക്കാം

Photo Courtesy: Amitra Kar

09. മജൂ‌ലി, അസാം

09. മജൂ‌ലി, അസാം

ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി. വിശദമായി വായിക്കാം

Photo Courtesy: Benjakaman
10. തവാംഗ്, അരുണാചല്‍ പ്രദേശ്

10. തവാംഗ്, അരുണാചല്‍ പ്രദേശ്

അരുണാചല്‍പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജില്ലയായ തവാങ്‌ നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍. തവാങ്‌ പട്ടണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ കുന്നിന്റെ മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന തവാങ്‌ വിഹാരത്തില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: op john

11. ഹഫ്‌ളോങ്‌, അസാം

11. ഹഫ്‌ളോങ്‌, അസാം

ആസ്സാമിലെ ഏക ഹില്‍സ്റ്റേഷനായ ഹഫ്‌ളോങ്‌ കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. മഞ്ഞ്‌ മൂടി കിടക്കുന്നു എന്നത്‌ മാത്രമല്ല ഈ പേര്‌ വരാന്‍ കാരണം സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലെ മനോഹരം കൂടിയാണ്‌ ഈ സ്ഥലം. സന്ദര്‍ശകരെ ഒരുപോലെ മോഹിപ്പിക്കുന്ന സ്ഥലമാണിത്‌. ബാരക്‌ താഴ്‌വരയുടെ വളരെ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ്‌ വടക്ക്‌ കച്ചാര്‍ ജില്ലയുടെ ആസ്ഥാനമാണ്‌. വിശദമായി വായിക്കാം

Photo Courtesy: PhBasumata

12. റവാന്‍ഗ്ല, സിക്കിം

12. റവാന്‍ഗ്ല, സിക്കിം

പെല്ലിങ്ങനും ഗാങ്‌ടോക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ദക്ഷിണ സിക്കിമിലെ അതിമനോഹരമായ സ്ഥലമാണ്‌ റവാന്‍ഗ്ല. സമുദ്ര നിരപ്പില്‍ നിന്നും 7000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന റവാന്‍ഗ്ലയിലേയ്‌ക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Soumya Kundu

13. പെല്ലിംഗ്, സിക്കിം

13. പെല്ലിംഗ്, സിക്കിം

സമുദ്രനിരപ്പില്‍ നിന്ന് 2150 മീറ്റര്‍ ഉയരത്തില്‍ മഞ്ഞണിഞ്ഞ ഹിമാലയ നിരകളുടെ സമ്പൂര്‍ണ കാഴ്ച മനസ് നിറക്കുന്ന പെല്ലിംഗ് സിക്കിമീല്‍ ഗാംഗ്ടോക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് പെല്ലിംഗ്. സമ്പന്നമായ ബുദ്ധമത പൈതൃകവും ചരിത്രവുമാണ് ഈ ചെറുഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Amitra Kar

14. ഷില്ലൊങ്, മേഘാലയ

14. ഷില്ലൊങ്, മേഘാലയ

മേഘാലയുടെ തലസ്ഥാനമായി സമുദ്രനിരപ്പില്‍ നിന്ന് 1, 491 മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഷില്ലോ‌ങ് കാണുമ്പോള്‍ തന്നെ നിങ്ങള്‍ പറയും, 'സുന്ദരം'. നീണ്ട് നിവര്‍‌ന്ന് കിടക്കുന്ന മലനി‌രകളും കിടിലം കൊള്ളിക്കുന്ന വെള്ളച്ചാട്ടങ്ങളും പ്രണയതുരമാക്കു‌ന്ന പ്രകൃ‌തി ഭംഗിയുമൊക്കെയാണ് ഷില്ലൊ‌ങിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

 15. ഗാംഗ്‌‌ടോക്ക്, സിക്കിം

15. ഗാംഗ്‌‌ടോക്ക്, സിക്കിം

സ്വപ്ന സമാനമായ ഒരിടം, ഗാംഗ്‌ടോക്കിനെ അങ്ങനെ വിശേഷിപ്പിക്കാനെ കഴിയു. സമുദ്രനി‌രപ്പില്‍ നിന്ന് 5,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാംഗ്‌‌ടോക്കിനേ‌ക്കിന്റെ പ്രകൃതിഭംഗിയേക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. വിശദമായി വായിക്കാം

Photo Courtesy: Amitra Kar

Read more about: north east sikkim meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X