Search
  • Follow NativePlanet
Share
» »അയ്യപ്പനും ശാസ്താവും; ശബരിമലയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

അയ്യപ്പനും ശാസ്താവും; ശബരിമലയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

പത്തനംതിട്ട ജില്ലയിലെ പെരുന്നാട് ഗ്രാമ പഞ്ചായത്തിൽ ആണ് ശബരിമല സ്ഥിതി ചെയ്യുന്നത്

By Anupama Rajeev

ലോകത്തി‌ലെ തന്നെ ഏറ്റ‌വും പ്രശസ്തമായ ശാസ്താ ‌പ്രതിഷ്ഠയാണ് ശബരിമലയിലെ ക്ഷേത്രത്തിൽ ഉള്ളത്. മറ്റു ശാസ്ത ‌ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നിരിക്കെ ശബരിമലയിൽ മാത്രം സ്ത്രീകൾക്ക് വിലക്ക് കൽ‌പ്പിക്കുന്നതിനെതിരെ പല വിമർശനങ്ങളും ഉണ്ട്. എന്നാൽ ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ള അയ്യപ്പ പ്രതിഷ്ഠയാണ് ശബരിമലയിലേത്.

ശാസ്താവിന് രണ്ട് ഭാര്യമാരുണ്ട്. പൂർ‌ണ, പുഷ്കല എന്നിവരാണ് ശാസ്താവി‌ന്റെ ഭാര്യമാർ. സത്യകൻ എന്ന മകനും ശാസ്താവിനുണ്ട്. ഇത്ത‌രം സങ്ക‌ൽപ്പത്തിലുള്ള ധർമ്മശാ‌സ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ബ്രഹ്മചാരിയായ അയ്യപ്പനെ പ്രതിഷ്ഠി‌ച്ചിരിക്കുന്നതിനാലാണ് ഋതുമതിയായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തത്.

01. പശ്ചിമഘട്ടത്തിൽ

01. പശ്ചിമഘട്ടത്തിൽ

ഇന്ത്യയിലെ തന്നെ പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശബ‌രിമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ പെരുന്നാട് ഗ്രാമ പഞ്ചായത്തിൽ ആണ് ശബരിമല സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sailesh

02. 5 കോടി ഭക്തർ

02. 5 കോടി ഭക്തർ

മണ്ഡലകാലത്ത് 5 കോടിയിലധികം ഭക്തർ ഇവിടെ ദർശനം പുണ്ണ്യം തേടി എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്.
Photo Courtesy: Avsnarayan

03. പതി‌നെട്ട് മലകൾ

03. പതി‌നെട്ട് മലകൾ

പതിനെട്ട് മലകൾക്ക് നടുവിലായാണ് അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷിയെ നിഗ്രഹിച്ച അയ്യപ്പൻ ഇവിടെ ഇരുന്നാണ് ധ്യാനിച്ചതെന്നാണ് വിശ്വാസം.
Photo Courtesy: Chitra sivakumar

04. പതിനെട്ട് ക്ഷേത്രങ്ങൾ

04. പതിനെട്ട് ക്ഷേത്രങ്ങൾ

ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽ, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകൾ. ഇവിടെയൊക്കെ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.
Photo Courtesy: Sailesh

05. 468 മീറ്റർ ഉയരത്തിൽ

05. 468 മീറ്റർ ഉയരത്തിൽ

സമുദ്രനിരപ്പിൽ നിന്ന് 468 മീറ്റർ ഉയരത്തിലായാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. മലകൾക്കും കാടുകൾക്കും നടുവിലായാണ് ഈ ക്ഷേത്രം.
Photo Courtesy: Sailesh

06. അയ്യപ്പന്മാർ

06. അയ്യപ്പന്മാർ

41 ദിവസം വൃതം എടുത്താണ് ഭക്തർ ശബരിമല കയറുന്നത്. അയ്യപ്പന്മാർ എന്നാണ് ഭക്തർ അറിയപ്പെടുന്നത്.
Photo Courtesy: Sailesh

07. സ്ത്രീ പ്രവേശനം

07. സ്ത്രീ പ്രവേശനം

പത്തിനും 50നും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ല. ശബരിമലയിലെ അയ്യപ്പൻ ബ്രഹ്മചാരി‌യാണെന്ന വിശ്വാസത്താൽ ആണിത്.
Photo Courtesy: AnjanaMenon at ml.wikipedia

08. നട തുറക്കൽ

08. നട തുറക്കൽ

മണ്ഡലപൂജ സമയത്തും (ഏകദേശം നവംബർ 15 മുതൽ ഡിസംബർ 26 വരെ) മകരവിളക്കിനും (ജനുവരി 14 - മകര സംക്രാന്തി) വിഷുവിളക്കിനും (ഏപ്രി 14) മലയാള മാസങ്ങളിലെ ആദ്യ 5 ദിവസങ്ങളിലും മാത്രമാണ് ‌ക്ഷേത്ര നട തുറ‌ക്കുന്നത്.
Photo Courtesy: Sailesh

09. മാല

09. മാല

അയ്യ‌പ്പന്റെ പ്രത്യേക ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുള്ള മാല കഴുത്തിൽ അണിഞ്ഞാണ് ശബരിമലയിലേക്കുള്ള തീർത്ഥാ‌ടകർ വൃതം ആരംഭിക്കുന്നത്.
Photo Courtesy: Chitra sivakumar

10. കല്ലുമുള്ളും ചവിട്ടി

10. കല്ലുമുള്ളും ചവിട്ടി

എരുമേലിയിൽ നിന്ന് 61 കിലോമീറ്റർ ദൂരം പരമ്പ‌രാഗത വനപാതയിലൂടെയാണ് ശ‌ബ‌രിമലയിൽ ഭക്തർ എത്തിച്ചേ‌രുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് 12. 8 കിലോമീറ്ററും, ചാലക്കയത്ത് നിന്ന് 8 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Aruna at ml.wikipedia

11. താ‌ഴമൺ മഠം

11. താ‌ഴമൺ മഠം

ശബരിമലയി‌ൽ പൂജകൾ ചെയ്യുവാനുള്ള അവകാശം താഴമൺ മഠം എന്ന ബ്രാഹ്മിണ കുടുംബത്തിനാണ്.
Photo Courtesy: Abhilash Pattathil

12. അരവണ

12. അരവണ

അരവണ എന്ന് അറിയപ്പെടുന്ന ശബരിമലയിലെ പ്രസാദം പ്രശസ്തമാണ്. അപ്പവും അരവണയുമാണ് ഇവിടുത്തെ പ്രധാന പ്രസാദങ്ങ‌ൾ.
Photo Courtesy: Chitra sivakumar

13. ഹരിവരാസനം

13. ഹരിവരാസനം

അയ്യ‌പ്പന്റെ ഉറക്ക് പാട്ടാണ് ഹരിവരാസനം ക്ഷേത്ര നട അടയ്ക്കുമ്പോളാണ് ഈ പാട്ട് ആലപിക്കുന്നത്. 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളും ഉള്ള ഈ ഗാനം കുളത്തൂർ ശ്രീനിവാസ അയ്യർ ആണ് എഴുതിയത്.
Photo Courtesy: Tonynirappathu

14. ഇരുമുടി

14. ഇരുമുടി

പള്ളിക്കെട്ട് എന്ന് അറിയപ്പെടുന്ന ഇരുമുടിക്കെട്ടുമായാണ് ഭക്തർ ശബരിമലയി‌ൽ എത്തിച്ചേരുന്നത്. രണ്ട് ഭാഗങ്ങളാണ് ഇരുമുടിക്ക് ഉള്ളത്. ജീവാത്മാവും, പരമാ‌ത്മാവുമായാണ് ഈ രണ്ട് ഭാഗങ്ങൾ സങ്കൽപ്പിച്ചിരിക്കുന്നത്.
Photo Courtesy: Chitra sivakumar

15. ശബരിപീഠം

15. ശബരിപീഠം

രാമയണത്തിൽ പരാമ‌ർശിക്കുന്ന ശബ‌രി പീഠം ആണ് ശബരിമല എന്ന ഒരു വിശ്വാസമുണ്ട്. ശബരി എന്ന യുവാവിന് ശ്രീരാമൻ മോക്ഷം നൽകിയത് ഈ സ്ഥലത്ത് വച്ചാണെന്നാണ് വിശ്വാസം.
Photo Courtesy: Aruna at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X