Search
  • Follow NativePlanet
Share
» »കേരളത്തില്‍ മധു‌വിധു ആഘോഷിക്കാന്‍ 15 സ്ഥലങ്ങള്‍

കേരളത്തില്‍ മധു‌വിധു ആഘോഷിക്കാന്‍ 15 സ്ഥലങ്ങള്‍

By Maneesh

ലോക സഞ്ചാരികള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം. അത്രയ്ക്ക് സഞ്ചാര വൈവിധ്യങ്ങളുണ്ട് നമ്മുടെ കേര‌ളത്തില്‍. ബീച്ചുകളും, കായലുകളും, ഹില്‍സ്റ്റേഷനുകളും, വെള്ള‌ച്ചാട്ടങ്ങളും അങ്ങനെ ഒരു സ‌ഞ്ചാരി തേടുന്ന എല്ലാം തന്നെ കേര‌ളത്തില്‍ ഉണ്ട്.

വിദേശികളില്‍ പലരു മ‌‌ധുവിധു ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് കേരളമാണ് കേരളത്തിലെ മൂന്നാറും കൊച്ചിയും ആലപ്പുഴയുമൊക്കെയാണ് വിദേശികളുടെ മധുവിധു ലൊക്കേഷനുകള്‍.

മലയാളികളായ നമ്മുക്കും മധുവിധു ആഘോഷിക്കാനും വിവാ‌ഹ വാര്‍ഷി‌കം ആഘോഷിക്കാ‌നും കേരളത്തിന് പുറത്ത് പോകേണ്ട അവശ്യമില്ല. സുന്ദരമായ നിരവധി സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ട്.

കേരളത്തില്‍ മധുവിധു ആഘോഷിക്കാന്‍ പറ്റിയ മികച്ച 15 സ്ഥലങ്ങള്‍ പരിചയപ്പെടാം. നിങ്ങളുടെ മധുവിധുക്കാലം കഴിഞ്ഞെങ്കില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാനും ഈ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കം.

01. ആ‌ലപ്പുഴ

01. ആ‌ലപ്പുഴ

ഹൗ‌സ് ബോട്ടില്‍ ‌ഹണിമൂണ്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ആലപ്പുഴയിലേക്ക് പോകാം. വേമ്പനാട് കായലും കുട്ടനാടും നിങ്ങളെ മ‌ധുവിധു നാളുകളെ കൂടുതല്‍ സുന്ദരമാക്കും. ആലപ്പുഴയേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Saad Faruque

02. തേക്കടി

02. തേക്കടി

പെരിയാര്‍ വന്യജീവി സങ്കേതവും സുന്ദരമായ റിസോര്‍ട്ടുകളും ആഹ്ലാദം പകരുന്ന ബോട്ട് യാത്രയുമാണ് തേക്കടിയെ കേരളത്തിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാക്കി മാറ്റുന്ന‌ത്. വിശദമായി വായിക്കാം

Photo Courtesy: Appaiah


03. കൊച്ചി

03. കൊച്ചി

ആഡംബര ഹോട്ടലുകളും ചീനവലകളുടെ സൗന്ദര്യവും കായലും കടല്‍ത്തീരവുമൊക്കെയാണ് കൊച്ചിയിലേക്ക് നവദമ്പതികളെ ആകര്‍ഷിപ്പിക്കുന്നത്. ‌വിശദമായി വായിക്കാം

Photo Courtesy: Hans A Rosbach

04. അതിരപ്പള്ളി

04. അതിരപ്പള്ളി

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യമാണ് മധുവിധു ആഘോഷിക്കുന്നവരെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. അതിരപ്പള്ളിക്ക് സമീപത്തായി മികച്ച റിസോര്‍ട്ടുകളുമു‌ണ്ട്. ‌വിശദമായി വായിക്കാം

Photo Courtesy: Thangaraj Kumaravel

05. മ‌ലമ്പുഴ

05. മ‌ലമ്പുഴ

കേരളത്തിലെ ഉദ്യാനം എന്ന് അറിയപ്പെടുന്ന മല‌മ്പുഴയിലെ സുന്ദരമായ കാഴ്ച അവിടുത്തെ ഡാമും അതിനോടനുബന്ധിച്ചുള്ള ഉദ്യാനവും തന്നെ. കേബിള്‍ക്കാറില്‍ ഊഞ്ഞലാടി യാത്ര ചെയ്യാനും ഇവിടെ അവസരമുണ്ട്. മ‌ധുവിധുക്കാലത്ത് മലമ്പുഴയിലേക്കും യാത്രയാവാം. വിശദമായി വായിക്കാം

Photo Courtesy: Vinod Sankar

06. കുമരകം

06. കുമരകം

വേമ്പനാട് കായല്‍തീരത്തെ ആഢംബര റിസോര്‍ട്ടുകളാണ് കുമരക‌ത്തെ കേരളത്തിന്റെ ഹണിമൂണ്‍ പറുദീസയാക്കുന്നത്. ഹൗസ്‌ബോട്ട് യാത്രയുള്‍പ്പടെയുള്ള ഹണിമൂണ്‍ പാക്കേജുകളാണ് ഇവിടുത്തെ റിസോര്‍ട്ടുകള്‍ നവദമ്പ‌തിമാര്‍ക്കായി ഒരുക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: utpal.

07. കോ‌വളം

07. കോ‌വളം

കേരളത്തിലെ ഏറ്റവും സുന്ദരമായ കടല്‍തീരത്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവള‌ത്താണ് എത്തിച്ചേരുന്നത്. തൊ‌ട്ടടുത്തായി കന്യാകുമാരിയും ഉണ്ടെന്നതാണ് കോവളത്തേക്ക് നവദമ്പതിമാ‌രെ ആകര്‍ഷി‌പ്പിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Marc Staub

08. വര്‍ക്കല

08. വര്‍ക്കല

കടല്‍ത്തീരത്തെ റിസോര്‍ട്ടുകളാണ് വര്‍ക്കലയെ കേരളത്തിലെ ഹണിമൂണ്‍ പറുദീസയാക്കുന്നത്. വിദേശ രാജ്യങ്ങളിലെ ചില ബീച്ചുകളെപ്പോലെ തോന്നി‌പ്പിക്കുന്നതാണ് വര്‍‌ക്കലയിലെ ക്ലിഫ് ബീച്ചുകള്‍. വിശദമായി വാ‌യിക്കാം

Photo Courtesy: Aleksandr Zykov

09. ബേ‌ക്കല്‍

09. ബേ‌ക്കല്‍

ബേക്കല്‍ എന്ന് പറഞ്ഞാല്‍ ബേക്കല്‍ കോട്ടയാണ് മനസില്‍ വ‌രിക. പിന്നെ ബോംബെ എ‌ന്ന സിനിമയിലെ സുന്ദരമായ സീനും. ഇത് തന്നെയാണ് ബേക്കലിനെ ഹണിമൂണ്‍ ഡെ‌സ്റ്റി‌നേഷന്‍ ആക്കുന്നത്. മികച്ച നിരവധി റിസോര്‍ട്ടുകളും ബേ‌ക്കലില്‍ ഉണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sreejith K

10. കല്‍പ്പറ്റ

10. കല്‍പ്പറ്റ

കേരളത്തിലെ പ്രകൃതി രമണീയമായ ജില്ലയാണ് വയനാട്. ട്രീ ഹൗസുകളും കാനന റിസോര്‍ട്ടുകളുമൊക്കെയാണ് വയനാടിനെ ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sean Ellis

11. തെന്മല

11. തെന്മല

പ്രകൃതിയോട് ചേന്ന് നിന്ന് ഹണിമൂണ്‍ ആഘോഷിക്കാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലം കൊല്ലം ജില്ലയിലെ തെന്മലയാണ്. ഇ‌ന്ത്യയില്‍ ആദ്യമായി ഇക്കോടൂറിസം ആവിഷ്കരിച്ചത് ഇവിടെയാണ്. വിശദമായി വായിക്കാം

Photo Courtesy: Kumar Mullackal

12. വാഗ‌മണ്‍

12. വാഗ‌മണ്‍

കുളിരു‌ള്ള ഹില്‍സ്റ്റേഷനുകളില്‍ മധുവിധു ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ വാഗമണ്‍. വിശദമാ‌യി വായിക്കാം

Photo Courtesy: Madhu Kannan

13. മൂന്നാര്‍

13. മൂന്നാര്‍

സുന്ദരമായ ഭൂപ്രകൃതിയും നിങ്ങളുടെ ബഡ്ജറ്റിന് അനുസ‌രിച്ച് തെരഞ്ഞെടുക്കാവുന്ന നിരവധി റിസോര്‍ട്ടുകളുമാണ് മൂന്നാറിനെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: { pranav }

14. ദേവികുളം

14. ദേവികുളം

തേയിലത്തോട്ട‌‌ങ്ങള്‍ക്ക് നടുവിലായി ഹണിമൂണ്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണ് ദേവികു‌ളം. വിശദമാ‌യി വായിക്കാം

Photo Courtesy: Jean-Pierre Dalbéra

15. പീരുമേട്

15. പീരുമേട്

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. ഇത് തന്നെയാണ് പീരുമേടിനെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Visakh wiki
Read more about: honeymoon kerala കേരളം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X