Search
  • Follow NativePlanet
Share
» »ബേക്കൽ യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 15 സ്ഥലങ്ങൾ

ബേക്കൽ യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 15 സ്ഥലങ്ങൾ

ബേക്കൽ കോട്ട സന്ദർശിക്കാൻ വരുന്നവർക്ക് യാത്ര ‌ചെയ്യാൻ പറ്റിയ 15 സ്ഥലങ്ങൾ പരിചയപ്പെടാം

By Maneesh

കേര‌ളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കാസർകോട് ജില്ലയിലെ ബേക്കൽ കോട്ട. ബേക്കൽ തന്നെയാണ് കാസർകോട് എത്തിച്ചേരുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരുടേയും ലക്ഷ്യസ്ഥലം. ബേക്കലിൽ എത്തിച്ചേർന്നാൽ കണ്ടു തീർക്കാൻ നിരവധി സ്ഥലങ്ങൾ വേറെയും ഉണ്ട്. ബേക്കൽ ബീച്ച്, കാപ്പിൽ ബീച്ച് അങ്ങനെ നിരവധി സ്ഥലങ്ങൾ.

ബേക്കൽ കോട്ട സന്ദർശിക്കാൻ വരുന്നവർക്ക് യാത്ര ‌ചെയ്യാൻ പറ്റിയ 15 സ്ഥലങ്ങൾ പരിചയപ്പെടാം

01. ബേക്കൽ കോട്ട, 0 കി മീ

01. ബേക്കൽ കോട്ട, 0 കി മീ

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്.
Photo Courtesy: Vinayaraj

02. ബേക്കൽ ബീച്ച്, 1 കി മീ

02. ബേക്കൽ ബീച്ച്, 1 കി മീ

ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്. സൂര്യാസ്തമയസമയത്ത് എങ്ങുനിന്നെന്നില്ലാത്ത സൗന്ദര്യമാണ് ബേക്കലില്‍ അനുഭവപ്പെടുന്നത്. മനോഹരമായ അസ്തമയക്കാഴ്ചകള്‍ കാണാനും ഇവിടെ സഞ്ചാരികളെത്തുന്നു.
Photo Courtesy: Renjith R

03. നിത്യാനന്ദാശ്രമം, 12 കി മീ

03. നിത്യാനന്ദാശ്രമം, 12 കി മീ

സ്വാമി നിത്യാനന്ദയാണ് നിത്യാനന്ദാശ്രമം നിര്‍മിച്ചത്. കാസര്‍കോട് ജില്ലയിലെ പേരുകേട്ട ഒരു ആത്മീയകേന്ദ്രവും വിനോദസഞ്ചാരികളുടെ ആകര്‍ഷണവുമാണ് നിത്യാനന്ദാശ്രമം. കാഞ്ഞങ്ങാട്ട് നഗരത്തില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിത്യാനന്ദാശ്രമത്തിലെത്താം. കൊടുംകാടായിരുന്ന ഇവിടെ നിത്യാനന്ദ സ്വാമി 45 ഗുഹകള്‍ നിര്‍മിച്ചു എന്നാണ് കരുതുന്നത്. കൂടുതൽ വായിക്കാം

04. റാണിപുരം, 50 കി മീ

04. റാണിപുരം, 50 കി മീ

കാസർകോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുൽത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകൾക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും റാണിപുരം ഒരു സ്വർഗമായിരിക്കും.
Photo Courtesy: Bibu Raj from THRISSUR, INDIA

05. മാലിക് ദിനാർ പള്ളി, 17 കി മീ

05. മാലിക് ദിനാർ പള്ളി, 17 കി മീ

കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

06. അനന്തപുര ക്ഷേത്രം, 31 കി മീ

06. അനന്തപുര ക്ഷേത്രം, 31 കി മീ

പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് കുംബ്ലൈ സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയിൽ ഈ ക്ഷേത്രം സന്ദർശിക്കാം. കാസർകോട് നിന്നാണ് ഈ ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കിൽ മാഥൂർ റോഡ് വഴി പോയാൽ മതി. 13 കിലോമീറ്ററേയുള്ളു ഇവിടെ നിന്ന് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം.
Photo Courtesy: Vinayaraj

07. നെല്ലിക്കുന്ന് ജുമാ മസ്ജിദ്, 16 കി മീ

07. നെല്ലിക്കുന്ന് ജുമാ മസ്ജിദ്, 16 കി മീ

കാസർകോട് നഗരത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടെ നടത്തപ്പെടാറുള്ള തങ്ങളുപ്പാപ്പ ഉറൂസ് ഏറെ പ്രശസ്തമാണ് ജനുവരി/ഫെബ്രുവരി മാസങ്ങളിലാണ് ഈ ഉറൂസ് നടത്തപ്പെടുന്നത്.
Photo Courtesy: Ashrafnlkn

08. കാപ്പിൽ ബീച്ച്, 6 കി മീ

08. കാപ്പിൽ ബീച്ച്, 6 കി മീ

ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലത്താണ് പ്രശാന്തസുന്ദരമായ കാപ്പില്‍ ബീച്ച്. മനോഹരമായ ഈ ബീച്ച് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബേക്കല്‍ ഫോര്‍ട്ടിലെത്തുന്ന സഞ്ചാരികളില്‍ പലരും കാപ്പില്‍ ബീച്ചിലും വന്ന് സമയം ചെലവഴിക്കാറുണ്ട്. കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കോടി കുന്നിന്‍മുകളില്‍ നിന്ന് അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിക്കാം.
Photo Courtesy: keralatourism.org

09. നീലേശ്വരം, 12 കി മീ

09. നീലേശ്വരം, 12 കി മീ

ബേക്കലില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തേക്ക്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്. നീലകണ്ഠ, ഈശ്വര എന്നീ രണ്ടുപേരുകളില്‍ നിന്നാണ് നീലേശ്വരം എന്ന വാക്കിന്റെ ഉല്‍പ്പത്തി എന്നാണ് കരുതുന്നത്.
Photo Courtesy: Ashwin.appus

10. ചന്ദ്രഗിരി കോട്ട, 10 കി മീ

10. ചന്ദ്രഗിരി കോട്ട, 10 കി മീ

കാസര്‍കോട്ടെ പ്രശസ്തമായ കോട്ടകളിലൊന്നും ടൂറിസ്റ്റ് ആകര്‍ഷണവുമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി നദിക്ക് സമീപത്തായാണ് ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നത്.

Photo Courtesy: keralatourism

11. മതൂർ ക്ഷേത്രം, 21 കി മീ

11. മതൂർ ക്ഷേത്രം, 21 കി മീ

മതൂര്‍ ക്ഷേ‌ത്രം കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രശ‌സ്തമായ ക്ഷേത്രമാണ് മതൂര്‍ അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1.5 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം

Photo Courtesy: Sureshan at Wikipedia.

12. കാനില ശ്രീ ഭഗവതി ക്ഷേത്രം, 41 കി മീ

12. കാനില ശ്രീ ഭഗവതി ക്ഷേത്രം, 41 കി മീ

കാസർകോട്ടെ മ‌ഞ്ചേശ്വരത്താണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. മഞ്ചേരശ്വരത്തെ ഹൊസൻ‌ഡാഡി ജംഗ‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കായി ദേശീ‌യ പതിനേഴിന് പടിഞ്ഞാറ് വശത്തായിട്ടാണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vgandhi

13. കവ്വായി, 45 കി മീ

13. കവ്വായി, 45 കി മീ

കാസ‌ർകോട്ടെ ടൂറിസം ബേക്കൽ കോട്ടയിൽ അവസാനിച്ചെന്ന് കരുതിയി‌രുന്ന സഞ്ചാരികൾക്ക് അത്ഭുതമാണ് കാസർകോട് ജില്ലയിൽ വ്യാപിച്ച് കിടക്കുന്ന സു‌ന്ദരമായ ഈ കാ‌യലും കായലിലെ നിരവധി ദ്വീപുകളും. വിശദമായി വായിക്കാം

Photo Courtesy: Sherjeena

14. മഡിയന്‍ കൂലോം, 8 കി മീ

14. മഡിയന്‍ കൂലോം, 8 കി മീ

കാസര്‍കോട് നിന്നും ഒരു മണിക്കൂര്‍ അകലെയായാണ് മഡിയന്‍ കൂലോം എന്ന ആരാധനാലയം. ഭദ്രകാളിയെ ആരാധിക്കുന്ന മഡിയന്‍ കൂലോം ഹോസ്ദുര്‍ഗ് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭഗവതി, ക്ഷേത്രപാലകന്‍ തുടങ്ങിയ മൂര്‍ത്തികളും ഇവിടെ ആരാധിക്കപ്പെടുന്നു. ഉച്ചക്ക് ബ്രാഹ്മണരും വൈകുന്നേരം മണിയാണി വിഭാഗത്തിലുള്ളവരുമാണ് ഇവിടെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്

15. ഗോവിന്ദ പൈ സ്മാരകം, 40 കി മീ

15. ഗോവിന്ദ പൈ സ്മാരകം, 40 കി മീ

കന്നഡ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ രാഷ്ട്രകവിയായ ഗോവിന്ദ പൈക്ക് ജന്മം നല്‍കിയ മണ്ണാണ് കാസര്‍കോട്. നിരവധി സാഹിത്യകാരന്മാരെ പെറ്റുവളര്‍ത്തിയ കാസര്‍കോടിന്റെ ഏറ്റവും പ്രശസ്തനായ പുത്രനും പൈ തന്നെയാണ്. പഴയ മദിരാശി സര്‍ക്കാരില്‍ നിന്നും പോയറ്റ് ലോറേറ്റ് പട്ടം വാങ്ങിയ പൈയുടെ സ്മാരകമാണ് കാസര്‍കോട്ടെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X