Search
  • Follow NativePlanet
Share
» »അംബേദ്കർ മതപ‌രിവർത്തനം നടത്തിയ സ്ഥലം

അംബേദ്കർ മതപ‌രിവർത്തനം നടത്തിയ സ്ഥലം

നാഗപ്പൂരിലെ ഒരു സ്ഥലമാണ് ദീക്ഷഭൂമി. ആയിരക്കണക്കിന് ദളിതന്മാര്‍ ബി ആര്‍ അംബേദികറിനൊപ്പം ബുദ്ധമതം സ്വീകരിച്ച പ്രശസ്തമായ സ്ഥലമാണ് ദീക്ഷ ഭൂമി.

By Maneesh

നാഗപ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് സുന്ദരമായ നാഗപ്പൂര്‍ ഓറഞ്ചാണ്. ഓറഞ്ചുകള്‍ക്ക് പേരുകേട്ട നാടായതിനാല്‍ നാഗപ്പൂര്‍ ഓറഞ്ച് സിറ്റിയെന്ന പേരിലും അറിയപ്പെടുന്നുണ്ട്. മുംബൈയും പൂനയും കഴിഞ്ഞാല്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്താണ്
മഹാരാഷ്ട്രയിലെ പ്രശസ്തമായ ഈ നഗരം.

നാഗപ്പൂര്‍ എന്ന ടൂറിസം ഹബ്ബ്

ഇന്ത്യയില്‍ എവിടെ നിന്നും അനായാസം എത്തിച്ചേരാവുന്ന തരത്തിലാണ് നാഗ്പൂരിന്റെ ഭൂമിശാസ്ത്രം. മനോഹരവും ഒപ്പം വികസിതവുമായ നാഗ്പൂരിലേക്ക് നിരവധിസഞ്ചാരികള്‍ എത്തിച്ചേരുന്നു.

നാഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

നാഗപ്പൂരിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

നാഗപ്പൂരിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

നാഗപ്പൂരിന്റെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും കാണാം

ദീക്ഷഭൂമി

ദീക്ഷഭൂമി

നാഗ്പൂരിലുള്ള ബുദ്ധമതവിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു പുണ്യസ്ഥലമാണ് ദീക്ഷഭൂമി. വര്‍ഷം തോറും ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്തുന്നു. 120 അടി ഉയരമുള്ള ബുദ്ധസ്തൂപമാണ് ഇവിടത്തെ വിശേഷപ്പെട്ട കാഴ്ച. ഡോ. ബി ആര്‍ അംബേദ്കറിനെ പിന്തുടര്‍ന്ന് ആയിരക്കണക്കിന് ദളിതര്‍ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സ്ഥലമാണ് ഇന്ന് ദീക്ഷഭൂമി എന്ന പേരില്‍ അറിയപ്പെടുന്നത്.
Photo Courtesy: Ganesh Dhamodkar

അശോക് വിജയദശമി

അശോക് വിജയദശമി

അശോക് വിജയദശമി എന്ന പേരില്‍ ആ ദിവസം ആഘോഷിക്കപ്പെടുന്നു. ഏകദേശം അയ്യായിരത്തിലധികം പേരെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമുണ്ട് ഈ സ്ഥലത്തിന്. ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെയും സ്ഥൈര്യത്തിന്റെയും സൂചകം കൂടിയാണ് ചരിത്രപ്രാധാന്യമുള്ള ദീക്ഷഭൂമി
Photo Courtesy: Koshy Koshy from New Delhi, India

കടുവകളുടെ തലസ്ഥാനം

കടുവകളുടെ തലസ്ഥാനം

ഓറഞ്ച് നഗരം എന്ന വിശേഷണം കൂടാതെ ഇന്ത്യയിലെ കടുവകളുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് കൂടിയുണ്ട് നാഗ്പൂരിന്.

Photo Courtesy: B_cool from SIN, Singapore

ചരിത്രം

ചരിത്രം

ഗോണ്ട്‌സ് രാജവംശമാണ് നാഗ്പൂര്‍ നഗരം സ്ഥാപിച്ചത്. പിന്നീട് നാഗ്പൂരിന്റെ നിയന്ത്രണം മറാത്ത രാജവംശത്തിന്റെ കൈകളിലായി. ബ്രിട്ടീഷുകാരുടെ അധിനതയിലായിരുന്ന സമയത്ത് അവര്‍ നാഗാപൂരിനെ സെന്‍ട്രല്‍ പ്രോവിന്‍സിന്റെ തലസ്ഥാനമാക്കി മാറ്റി.
Photo Courtesy: Aditya Thaokar

പേരിന് പിന്നില്‍

പേരിന് പിന്നില്‍

നാഗ നദിയില്‍ നിന്നാണ് നാഗപ്പൂരിന് ഈ ലഭിച്ചത്. നഗരം എന്നര്‍ത്ഥം വരുന്ന പുരം എന്ന സംസ്‌കൃതം ഹിന്ദി വാക്ക് കൂടി ഇതോടൊപ്പം ചേരുമ്പോഴാണ് നാഗ്പൂര്‍ ആവുന്നത്. നാഗ്പൂരിന്റെ പോസ്റ്റല്‍ സ്റ്റാമ്പില്‍ ഒരു പാമ്പിന്റെ രൂപമുണ്ട്.
Photo Courtesy: Gppand

നാഗപ്പൂരിന്റെ സ്ഥാനം

നാഗപ്പൂരിന്റെ സ്ഥാനം

ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്നും 310 മീറ്റര്‍ ഉയരത്തില്‍ ഏകദേശം 10000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു
നാഗ്പ്പൂര്‍.

Photo Courtesy: Gppande
en.wikipedia.org/wiki/File:Sitabuldi_Market.JPG

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

സീതാബുല്‍ഡി കോട്ട, നവേഗോണ്‍ ബന്‍ഹ്ദ്, പെഞ്ച് നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍
ചിലത്.

Photo Courtesy: Aditya thaokar

സീറോ മൈല്‍

സീറോ മൈല്‍

പ്രധാന നഗരങ്ങളിലേക്കുള്ള ദൂരക്കണക്ക് സൂചിപ്പിക്കുന്ന സീറോമൈല്‍ നാഗ്പൂരിന്റെ ഹൃദയഭാഗത്തായി കാണാം. ബ്രിട്ടീഷുകാരുടെ
കാലത്ത് നിര്‍മിക്കപ്പെട്ടതാണിത്.

Photo Courtesy: Dr. Tarique Sani

നാഗ്പ്പൂരിലെ തടാകങ്ങള്‍

നാഗ്പ്പൂരിലെ തടാകങ്ങള്‍

പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ പ്രശസ്തമായ നിരവധി തടാകങ്ങളുടെ നാടാണ് നാഗ്പൂര്‍. അവയിലൊന്നാണ് അംബസാരി തടാകം. ചെറിയ കുട്ടികളും കുടുംബവുമായെത്തുന്ന ആളുകളുടെ പ്രിയപ്പെട്ട ഇടമാണ് അംബസാരി തടാകം.
Photo Courtesy: Ganesh Dhamodkar

സെമിനാരി ഹില്‍സ്

സെമിനാരി ഹില്‍സ്

നാഗ്പൂര്‍ സിറ്റി മുഴുവനായും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള മനോഹരമായ കുന്നിന്‍ പ്രദേശമാണ് സെമിനാരി ഹില്‍സ് എന്നറിയപ്പെടുന്ന ഈ കുന്നുകള്‍. സെമിനാരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ബാലാജി മന്ദിരം. സാഹസികത നിറഞ്ഞതെങ്കിലും ഈ കുന്നിലേക്കുള്ള ട്രക്കിംഗ് സാഹസികരായ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Photo Courtesy: Harshad Sharma

മഹാരാജ ബാഗ്

മഹാരാജ ബാഗ്

മനോഹരമായ പൂന്തോട്ടമാണ് മഹാരാജ ബാഗ്. ഇതിനകത്തായി ഒരു കാഴ്ചബംഗ്ലാവുമുണ്ട്. ഭോണ്‍സില്‍ രാജാക്കന്മാരാണ് ഇത്
നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു.
Photo Courtesy: Ganesh Dhamodkar/Wikimedia Commons

സീതാബുള്‍ഡി കോട്ട

സീതാബുള്‍ഡി കോട്ട

ബ്രിട്ടീഷുകാരമായുള്ള യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ട മറാത്ത വംശജരുടെ സ്മരണയ്ക്കായി നിര്‍മിക്കപ്പെട്ട സീതാബുള്‍ഡി കോട്ടയാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. 300 വര്‍ഷത്തോളം പഴക്കമുള്ള ഗവില്‍ഗഡ് കോട്ട അതിന്റെ ഭീമാകാരമായ വലിപ്പം കൊണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
Photo Courtesy: Gppande

ഓറഞ്ച് തോട്ടങ്ങള്‍

ഓറഞ്ച് തോട്ടങ്ങള്‍

ഓറഞ്ച് തോട്ടത്തിന് പ്രശസ്തമാണ് നാഗ്പൂര്‍. ഇന്ത്യയുടെ ഓറഞ്ച് തോട്ടമെന്ന് പേരുകേട്ട നാഗ്പൂരിലെ ഏറ്റവും മനോഹരമായ
കാഴ്ചയും ഇവിടത്തെ ഓറഞ്ച് തോട്ടങ്ങള്‍ തന്നെ.
Photo Courtesy: Lalithamba from India

ഷോപ്പിംഗ്

ഷോപ്പിംഗ്

ഷോപ്പിംഗിനും പേരുകേട്ട സ്ഥലമാണ് നാഗ്പൂര്‍. നാഗ്പൂര്‍ യാത്രയുടെ ഓര്‍മയ്ക്കായി വിലപിടിപ്പുള്ളതും അല്ലാത്തതുമായ സാധനങ്ങളുടെ ഒരു വമ്പന്‍ കളക്ഷന്‍ തന്നെ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് നാഗ്പൂരലെ ഷോപ്പിംഗ്.
Photo Courtesy: Pankaj.awachar

വര്‍ഹാദി

വര്‍ഹാദി

നാഗ്പൂരിന്റെ സ്വന്തം രുചിയുള്ള വര്‍ഹാദിയാണ് ഇവിടത്തെ മറ്റൊരു ഹൈലൈറ്റ്. പുറത്തുനിന്നുള്ളവര്‍ക്ക് ഒരല്‍പം എരിവ് കൂടുതല്‍ തോന്നുമെങ്കിലും നാഗ്പൂരിലെത്തിയാല്‍ ഒഴിവാക്കാന്‍ പാടില്ലാത്ത പ്രധാന വിഭവങ്ങളിലൊന്നാണിത്.
Photo Courtesy: Hrushi3030

കാലാവസ്ഥ

കാലാവസ്ഥ

പൊതുവേ അല്‍പം ചൂട് കൂടുതലാണ് നാഗ്പൂരില്‍. അടുത്തെങ്ങും പ്രധാന ജലാശയങ്ങളില്ലാത്തതും ഡെക്കാന്‍ പീഠഭൂമിയോട് അടുത്തുനില്‍ക്കുന്ന പ്രകൃതവുമാണ് നാഗ്പൂരിനെ ചൂടാക്കി നിര്‍ത്തുന്ന ഘടകങ്ങള്‍. വേനലില്‍ നാഗ്പൂരിലെ ചൂട് അസഹ്യമാകുന്നു.
അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ വേനല്‍ക്കാലത്ത് നാഗ്പൂരിലെ അന്തരീക്ഷ താപനില ഉയരുന്നു. ശീതകാലമാണ് പിന്നെയും ഭേദം.
മഴക്കാലത്തും നാഗ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.
Photo Courtesy: Chetan Gole from Nagpur, India

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X