Search
  • Follow NativePlanet
Share
» »നവദമ്പ‌‌‌തിമാർക്ക് രാപ്പാർക്കാൻ പ്രണയത്തിന്റെ ‌താഴ്‌വാരങ്ങൾ

നവദമ്പ‌‌‌തിമാർക്ക് രാപ്പാർക്കാൻ പ്രണയത്തിന്റെ ‌താഴ്‌വാരങ്ങൾ

ഹണിമൂൺ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് രാപ്പാർക്കാൻ പറ്റിയ ഇന്ത്യയിലെ അതിമനോഹരമായ 15 താഴ്‌വരകള്‍ പരിചയപ്പെടാം.

By Staff

മലനിരകളുടെ അടിത്തട്ടില്‍ പരന്ന് കിടക്കുന്ന താഴ്വാരങ്ങളില്‍ ഏതാണ് സുന്ദരമല്ലാത്തത്. പച്ചപുത‌ച്ച് സുന്ദരമായികിടക്കുന്നതാണ് ‌പല താഴ്വാരങ്ങളും. മിക്ക താഴ്വാരങ്ങളുടേയും മധ്യ‌ത്തിലൂടെ ഒരു ‌നദി ഒഴുകുന്നുണ്ടാകും. അതിന്റെ ഇരുകരകളും സ്വര്‍‌ഗം പോലെ സുന്ദരമായിരിക്കും.

ഹണിമൂൺ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് രാപ്പാർക്കാൻ പറ്റിയ ഇന്ത്യയിലെ അതിമനോഹരമായ 15 താഴ്‌വരകള്‍ പരിചയപ്പെടാം.

01. ക‌ശ്മീ‌ര്‍ താഴ്വര

01. ക‌ശ്മീ‌ര്‍ താഴ്വര

നിരവധി ബോളിവുഡ് സിനിമകള്‍ക്ക് ലൊക്കേ‌ഷന്‍ ആയിട്ടുള്ള കശ്മീര്‍ താഴ്‌വര കാരകോറത്തിനും പിര്‍ പാഞ്ജാല്‍ റേഞ്ചിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. നിരവധി സുന്ദരമായ തടാകങ്ങള്‍ക്ക് പേരുകേട്ടതാണ് കശ്‌മീര്‍ താഴ്വര. അവയില്‍ പ്രധാനപ്പെട്ട തടാകമാണ് ശ്രീനഗറിലെ ദാല്‍ തടാകം. ദാല്‍ തടാകത്തിലൂടെയു‌ള്ള ശിഖാര റൈഡിംഗ് സ‌ഞ്ചാ‌രികള്‍ക്ക് മിക‌ച്ച അനുഭവമാണ് ന‌ല്‍കുന്നത്. വിശദമായി

Photo Courtesy: Narender9
02. കാംഗ്ര താഴ്വര

02. കാംഗ്ര താഴ്വര

ഹിമാചല്‍ പ്രദേശിലാണ് അതിമനോഹരമായ കാംഗ്ര താഴ്വര സ്ഥിതി ചെയ്യുന്നത്. ദേവദാരുമരങ്ങള്‍ നിറഞ്ഞ സുന്ദരമായ ‌വനങ്ങളും അരുവികളും പുഴകളും മഞ്ഞണിഞ്ഞ മലനിരകളുടെ കാഴ്ചകളും ആണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍‌ഷി‌പ്പിക്കുന്നത്. വിശദമായി

Photo Courtesy: sanyam sharma
03. സത്‌ലജ് താഴ്വര

03. സത്‌ലജ് താഴ്വര

ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എ‌ന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന സത്‌ലജ് നദിയില്‍ നിന്നാണ് ഈ താഴ്വരയ്ക്ക് ആ പേര് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേ‌തമായ ഹരികെ പക്ഷി സങ്കേതം, നിരവധി സുന്ദരമായ ഗ്രാമങ്ങള്‍, മലനിരകള്‍ തുടങ്ങിയവയൊക്കെയാണ് ഈ സ്ഥ‌ലത്തേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കു‌ന്നത്.

Photo Courtesy: Darshan Simha

04. ദിബാംഗ് താഴ്വര

04. ദിബാംഗ് താഴ്വര

അരുണാചല്‍ പ്രദേശിലാണ് സുന്ദര‌മായ ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. അരുണാചല്‍ പ്രദേശി‌ലെ പ്രശസ്തമായ ദിബാംഗ് നദിയുടെ ഇരുകരകളിലുമായാണ് ഈ താഴ്വര പരന്നു കിടക്കുന്നത്.

Photo Courtesy: goldentakin

05. കേട്ടി താഴ്വര

05. കേട്ടി താഴ്വര

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കുന്നൂര്‍ താലുക്കില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു താഴ്വരയാണ് കേട്ടി താഴ്വര. നിരവധി സുന്ദരമായ ഗ്രാമങ്ങള്‍ ഈ താഴ്വരയി‌ല്‍ സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Prof. Mohamed Shareef

06. പൂക്കളുടെ താഴ്വര

06. പൂക്കളുടെ താഴ്വര

ഹിമാചല്‍ പ്രദേശില്‍ ഗോവിന്ദഘഢ്‌ വഴി ഹേമകുണ്ഡ്‌ സാഹിബിലേക്കുള്ള പാതയിലാണ്‌ പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്‌. ഘന്‍ഘാരിയ ഗ്രാമത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന താഴ്‌വരയെ ചുറ്റി മഞ്ഞുമൂടിയ മലനിരകള്‍ കാണാം. വിശദമായി വായിക്കാം

Photo Courtesy: Praveen
07. സ്പിതി താഴ്വര

07. സ്പിതി താഴ്വര

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്. വിശദമായി

Photo Courtesy: John Hill
08. ചമ്പല്‍ താഴ്വര

08. ചമ്പല്‍ താഴ്വര

ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്തായാണ് ചമ്പല്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. ചമ്പല്‍ ദേശീയോദ്യാനം ഇവിടെയാണ്. ഈ ദേശീയ ഉദ്യാനം ചമ്പല്‍ ഖരിയാല്‍ വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു. ഈ വന്യജീവി സങ്കേതത്തിലൂടെ ഒരു നദി ഒഴുകുന്നുണ്ട്‌. ഇതിന്റെ പേരും ചമ്പല്‍ എന്നുതന്നെയാണ്‌. വിശദമായി വായിക്കാം

Photo Courtesy: Jangidno2

09. ‌യംതാംഗ് താഴ്വര

09. ‌യംതാംഗ് താഴ്വര

സിക്കിമിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് യംതാങ്ങ്. പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്‍ഡ്രോണ്‍സ് എന്നീയിനം പുഷ്പങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഇവ കൂടാതെ മറ്റ് പല കഴ്ചകളും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Nichalp
10. സൈ‌ലന്റ് വാലി

10. സൈ‌ലന്റ് വാലി

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാ‌ട്ട് നിന്ന് 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് സൈലന്റ് വാലി. സൈലന്റ്‌വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വിശദമായി വായിക്കാം

Photo Courtesy: Cj.samson
11. പാര്‍വതി താഴ്വര

11. പാര്‍വതി താഴ്വര

ഹിമാചല്‍ പ്രദേശിലെ കുളു - മണാലിയിലാണ് പാര്‍വതി താഴ്വര സ്ഥിതി ചെ‌യ്യുന്നത്. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ നാഷണല്‍ പാര്‍ക്കായല് പൈന്‍ വാലി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പാര്‍വതി താഴ്വരയില്‍ ആണ്.
Photo Courtesy: Zoeacs

12. നുബ്ര താഴ്വര

12. നുബ്ര താഴ്വര

ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. വിശദമായി

Photo Courtesy: KennyOMG
13. സാന്‍സ്കാര്‍ താഴ്വര

13. സാന്‍സ്കാര്‍ താഴ്വര

ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401 മീറ്ററും 4450 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വിശദമായി വായിക്കാം

Photo Courtesy: hamon jp
14. ഡിസുകൗ താഴ്‌വര

14. ഡിസുകൗ താഴ്‌വര

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു. വിശദമായി വായിക്കാം

Photo Courtesy: Mongyamba
15. അരാക്കു ‌‌താഴ്വര

15. അരാക്കു ‌‌താഴ്വര

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നു കൂടിയാകും ഇത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Adityamadhav83
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X