വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മഹാബലേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Written by:
Published: Friday, February 10, 2017, 11:27 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. നിത്യഹരിത വനങ്ങള്‍ക്ക് പേരുകേട്ട പശ്ചമിഘട്ടത്തിലാണ് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ എന്ന ഹിൽസ്റ്റേഷൻ സ്ഥി‌തി ചെയ്യുന്നത്.

മറ്റ് പല പ്രധാന ഹിൽസ്റ്റേഷനുകൾ എന്നത് പോലെ മഹാബലേശ്വറും ബ്രിട്ടീഷ് ഭരണക്കാലത്ത് അ‌വരുടെ വേനല്‍ക്കാല വസതിയായിരുന്നു. മഹബലേശ്വറിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

01. പേരിന് പിന്നിൽ

മഹത്തായ ബ‌ലമുള്ള ഈശ്വര‌ൻ എന്നാണ് മഹാബലേശ്വര്‍ എന്ന വാക്കിന് അര്‍ത്ഥം. മഹാബലേശ്വര്‍ ക്ഷേത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രാജാ സിംഗനാണ് ബ്രിട്ടീഷുകാർക്ക് മുൻപേ മഹാബലേശ്വര്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്.

Photo Courtesy: Himanshu Sharma

02. അഞ്ച് നദികളുടെ നാട്

അഞ്ച് നദികളുടെ നാട് എന്നും മഹാബലേശ്വര്‍ അറിയപ്പെടാറുണ്ട്. വെന്ന, ഗായത്രി, സാവിത്രി, കൊയോന, കൃഷ്ണ എന്നിവയാണ് മഹാബലേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ആ അഞ്ച് നദികള്‍.
Photo Courtesy: Aalokmjoshi

03. ‌ശിവജി

മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി പതിനേഴാം നൂറ്റാണ്ടില്‍ മഹാബലേശ്വര്‍ കീഴടക്കി. മഹാബലേശ്വറില്‍ ഛത്രപതി ശിവജി പണികഴിപ്പിച്ച കോട്ടയുടെ പേരാണ് പ്രതാപ്ഘട്ട് കോട്ട. പിന്നീട് 1819 ല്‍ മഹബലേശ്വര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. മാല്‍ക്കം പേട് എന്നുകൂടി പേരുള്ള പുതിയ മഹേബലേശ്വര്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് പിന്നീടാണ്.
Photo Courtesy: Neeraj Rane

04. വീക്കെൻഡ് ഗെറ്റവേ‌

മഹാനഗരങ്ങളായ മുംബൈയില്‍ നിന്നും 220ഉം പുനെയില്‍നിന്നും 180 കിലോമീറ്റര്‍ ദൂരത്തിലാണ് മഹേബലേശ്വര്‍. നഗരജീവിതത്തില്‍ നിന്നും മനോഹരമായ ഒരു അവധിക്കാലമായിരിക്കും സഞ്ചാരികള്‍ക്ക് മഹാബലേശ്വര്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് ചുരുക്കം.
Photo Courtesy: Ganesh G

05. പ്രതാപ്ഘട്ട് കോട്ട

മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി മഹാബലേശ്വറില്‍ പണികഴിപ്പിച്ച കോട്ടയുടെ പേരാണ് പ്രതാപ്ഘട്ട് കോട്ട. മഹാബലേശ്വറില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരമുണ്ട് കോട്ടയിലേക്ക്. മഹാബലേശ്വറിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമായ ഈ കോട്ട 1856 ലാണ് പണികഴിപ്പിച്ചത്.
Photo Courtesy: Ms.Mulish

06. മഹാബലേശ്വര്‍ ക്ഷേത്രം

ശിവനാണ് മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രണ്ട് പ്രധാനപ്പെട്ട അറകളാണ് ക്ഷേത്രത്തിനുള്ളത്. അകത്തെ ദേവസ്ഥാനവും പുറത്തെ നടുത്തളവുമാണത്. ബലിഷ്ഠനായ രാജാവായിരുന്ന മഹാബലിയുടെ പേരില്‍നിന്നാണ് ഈ സ്ഥലത്തിന് മഹാബലേശ്വര്‍ എന്ന പേരുവന്നതെന്നും വിശ്വാസമുണ്ട്.
Photo Courtesy: Karthik Easvur

07. ബാബിംഗ്‌ടോണ്‍ പോയന്റ്

മഹാബലേശ്വറിന് സമീപത്തായുള്ള പ്രശസ്തമായ ഒരു സൈറ്റ് സീന്‍ കേന്ദ്രമാണ് ബാബിംഗ്‌ടോണ്‍ പോയന്റ്. 1294 മീറ്റര്‍ ഉയരത്തിലുള്ള ബാബിംഗ്‌ടോണ്‍ പോയന്റിലേക്ക് നിരവധി സഞ്ചാരികളും സാഹസികപ്രേമികളും എത്തുന്നു. ബാബിംഗ്‌ടോണ്‍ പോയന്റിലെത്തിക്കഴിഞ്ഞാല്‍ താഴെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. ചൈനാമാന്‍ വെള്ളച്ചാട്ടം, കൊയ്‌ന താഴ്വരയെന്നിവയാണ് ബാബിംഗ്‌ടോണ്‍ പോയന്റില്‍ നിന്നും ദൃശ്യമാകുന്ന രണ്ട് കാഴ്ചകള്‍.
Photo Courtesy: http://www.flickr.com/photos/joezach/

08. മുംബൈ പോയന്റ്

മഹാബലേശ്വര്‍ താഴ് വരയിലെ മനോഹരമായ സൂര്യസ്തമയ ദൃശ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മുംബൈ പോയന്റ്. സണ്‍സെറ്റ് പോയന്റ് എന്നും ഈ സ്ഥലത്തിന് പേരുണ്ട്. അസ്തമയക്കാഴ്ചകള്‍ കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മഹാബലേശ്വറിലെ ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നാണിത്.
Photo Courtesy: Nishanth Jois

 

09. ലൗവേഴ്സ് പോയന്റ്

മുംബൈ പോയന്റിന്റെ സ‌മീപത്താണ് ലവേഴ്‌സ് പോയന്റ് എന്ന് വിളിക്കപ്പെടുന്ന പ്രദേശം. അലസമായി വൈകുന്നേരങ്ങളും മറ്റും ചെലവഴിക്കാന്‍ പറ്റിയ ഇടങ്ങളാണിത്.
Photo Courtesy: Nishanth Jois

 

10. എലിഫെന്റ് ഹെഡ് പോയന്റ്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ആനയുടെ തലയില്‍ നിന്നുതന്നെയാണ് ഈ സ്ഥലത്തിന് എലിഫെന്റ് ഹെഡ് പോയന്റ് എന്ന പേര് ലഭിച്ചത്. മഹാബലേശ്വറിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് എലിഫെന്റ് ഹെഡ് പോയന്റ്. സഞ്ചാരികള്‍ക്ക് ചുറ്റുപാടുകള്‍ നോക്കിക്കണ്ടാസ്വദിക്കാനുള്ള മനോഹരമായ ഒരു സ്ഥലമാണ് ഇത്. ലോഡ്വിക് പോയിന്റിന്റെ അടുത്തായി വരും എലിഫെന്റ് ഹെഡ് പോയന്റ്.
Photo Courtesy: Rishabh Tatiraju

11. ധോബി വെളളച്ചാട്ടം

മഹാബലേശ്വറില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ധോബി വെള്ളച്ചാട്ടം. കൊയന താഴ് വരയിയിലേക്ക് വളരെ ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കൊയാന നദിയുമായി സംഗമിക്കുന്നത് മനോഹരമായ കാഴ്ചയാണ്. മഴക്കാലത്ത് മഹാബലേശ്വര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ മറക്കാനാവാത്ത ഒരു കാഴ്ചയനുഭവമായിരിക്കും ധോബി വെള്ളച്ചാട്ടം എന്ന കാര്യത്തില്‍ സംശയം വേണ്ട.
Photo Courtesy: Shalini31786

12. കൊണാട്ട് പീക്ക്

മഹാബലേശ്വറിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കൊണാട്ട് പീക്ക്. മൗണ്ട് ഒളിമ്പ്യ എന്നായിരുന്നു ഈ കൊടുമുടിയുടെ ആദ്യത്തെ പേര്. കൊണാട്ടിലെ പ്രഭുവിന്റെ സ്മരണയ്ക്കുവേണ്ടിയാണ് ഈ കൊടുമുടിക്ക് കൊണാട്ട് പീക്ക് എന്ന് പേരുനല്‍കിയത്. സമുദ്രനിരപ്പില്‍ നിന്നും 1400 അടിയാണ് കൊണാട്ട് പീക്കിന്റെ ഉയരം. കൃഷ്ണ താഴ് വരയും വെന്നാ തടാകവുമാണ് കൊണാട്ട് പീക്കില്‍ നിന്നും ലഭിക്കുന്ന രണ്ട് മനോഹര ദൃശ്യങ്ങള്‍.
Photo Courtesy: Rishabh Tatiraju

13. ആര്‍തര്‍ സീറ്റ്

മഹാബലേശ്വറില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലത്തിലായാണ് ആര്‍തര്‍ സീറ്റ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1470 മീറ്റര്‍ ഉയരത്തിലാണിത്. ഇവിടെ ആദ്യമായി വീട് പണിയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്‍തര്‍ മെലറ്റിന്റെ പേരില്‍നിന്നാണ് ആര്‍തര്‍ സീറ്റിന് ഈ പേര് ലഭിച്ചത്. ഡെക്കാണ്‍, കൊങ്കണ്‍ പ്രദേശങ്ങള്‍ തമ്മിലുളള വ്യത്യാസങ്ങള്‍ ശരിക്കും മനസ്സിലാക്കാന്‍ സാധിക്കും ഇവിടെ.
Photo Courtesy: The.sgr

14. സണ്‍റൈസ് പോയന്റ്

മഹാബലേശ്വറിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് സണ്‍റൈസ് പോയന്റ്. മനോഹരമായ സൂര്യോദയം കാണാവുന്ന ഇവിടെ നിരവധി സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. വില്‍സണ്‍ പോയന്റ് എന്നും ഈ സ്ഥലത്തിന് പേരുണ്ട്. ബാബിംഗ്ടണ്‍ പോയന്റ്, പഴയ മഹാബലേശ്വര്‍ എന്നിവയാണ് ഇവിടെനിന്നും നോക്കിയാല്‍ കാണാന്‍ സാധിക്കുന്ന രണ്ട് പ്രദേശങ്ങള്‍.
Photo Courtesy: ସୁରଥ କୁମାର ପାଢ଼ୀ

15. ചൈനാമാന്‍സ് ഫാള്‍സ്

ധോബി വാട്ടര്‍ഫാള്‍സ് പോലെ തന്നെ നിരവധി സഞ്ചാരികളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്ന മഹാബലേശ്വറിലെ വെള്ളച്ചാട്ടമാണ് ചൈനാമാന്‍സ് ഫാള്‍സ്. കൂറ്റന്‍ പാറക്കല്‍ക്കൂട്ടങ്ങളിലൂടെ തട്ടിത്തെറിച്ച് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചൈനാമാന്‍സ് ഫാള്‍സിന്റേത്. കൊയ്‌ന താഴ് വരയുടെ സുന്ദരദൃശ്യങ്ങള്‍ ലഭിക്കുന്ന ഒരു മനോഹരമായ അവധിക്കാല കേന്ദ്രം കൂടിയാണിത്.
Photo Courtesy: Own work

16. ഹെലന്‍സ് പോയന്റ്

ബ്ലൂ വാലി പോയന്റ് എന്നും ഹെലന്‍സ് പോയന്റ് അറിയപ്പെടുന്നു. ചുറ്റുമുള്ള വെള്ളച്ചാട്ടങ്ങളുടെയും കുന്നുകളുടെയും അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് ഹെലന്‍സ് പോയന്റ് സമ്മാനിക്കുന്നത്. കൃഷ്ണ നദിയുടെ വിദൂരദൃശ്യം ഇവിടെനിന്നും ലഭിക്കും. നോര്‍ത്ത് കോസ്റ്റ് പോയന്റ്, റോബേഴ്‌സ് കേവ്, ഗവലാനി പോയന്റ് എന്നിവയാണ് ഇവിടെ നിന്നും ലഭിക്കുന്ന മറ്റ് ചില ദൃശ്യങ്ങള്‍.
Photo Courtesy: Clive Dadida

English summary

16 Things To Know About Mahabaleshwar

Mahabaleshwar is a small city and a municipal council in Satara district in the Indian state of Maharashtra. It is a hill station located in the Western Ghats range
Please Wait while comments are loading...