വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

സിനിമകളിലൂടെ പ്രശസ്തമായ, മുംബൈയിലെ 20 കാഴ്ചകള്‍

Posted by:
Updated: Wednesday, March 11, 2015, 10:38 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

മുംബൈയെ തിരിച്ചറിയാനുള്ള സ്മാരകമണ് മുംബൈ താജ് ഹോട്ടലിന് മുന്നിലുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യ. പല സിനിമകളിലും മുംബൈയുടെ മുഖമായി കാണിക്കുന്നത് ഗേറ്റ് വേ ഓഫ് ഇന്ത്യയും ഇതിന് സമീപത്ത് പറക്കുന്ന പ്രാവുകളുമാണ്. താജ്‌ഹോട്ടലും ഛത്രപതി ശിവാജി റെയില്‍വേ സ്റ്റേഷനുമൊക്കെ മുംബൈയിലെ പ്രശസ്തമായ ലാന്‍ഡ് മാര്‍ക്കുകളാണ്.

മുംബൈയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങള്‍ വായിക്കാം

മുംബൈയില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മുംബൈയിലെ 20 ലാന്‍ഡ് മാര്‍ക്കുകള്‍ പരിചയപ്പെടാം. കാഴ്ചക്ക് കൗതുകം എന്നതിനപ്പുറം മുംബൈയിലൂടെ യാത്ര ചെയ്യുന്നതിന് ഈ ലാന്‍ഡ് മാര്‍ക്കുകള്‍ അറിഞ്ഞുവയ്ക്കുന്നത് ഉപകാരപ്പെടും

ഗേറ്റ് വേ ഓഫ് ഇന്ത്യ

1924ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിക്കപ്പെട്ടത്. മുംബൈ സഞ്ചരിക്കുന്നവർ ഒരിക്കലും ഗേറ്റ് വേ ഓഫ് ഇന്ത്യ സഞ്ചരിക്കാൻ മറക്കരുത്. സൗത്ത് മുംബൈയിലെ താജ് പാലസ് ഹോട്ടലിന് മുന്നിലായി കടൽതീരത്താണ് ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Krupasindhu Muduli

താജ് പാലസ് ഹോട്ടൽ

1903ൽ ആണ് മുംബൈയിൽ ഈ കൊട്ടാര വിസ്മയം പണിതീർത്തത്. സൗത്ത് മുംബൈയിലെ കൊളാബയിലാണ് ഇപ്പോൾ ഹോട്ടൽ ആയി പ്രവർത്തിക്കുന്ന താ‌ജ് പാലസ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Anunandusg

റോയൽ ബോംബെ യാറ്റ് ക്ലബ്

ബോംബെയിലെ പഴയകാല ക്ലബായ റോയൽ ബോംബെ യാറ്റ് ക്ലബ് 1846ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ഗോഥിക് സ്റ്റൈലിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടൽ താജ് പാലസിന് സമീപത്തായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Pdpics

 

ധൻ രാജ് മഹൽ

ഇരുപതാം നൂറ്റാണ്ടിൽ പാരീസിൽ രൂപം കൊണ്ട ആർട്ട് ഡെക്ക് ശൈലിയിൽ നിർമ്മിച്ച കെട്ടിടമാണ് ഇത്. 1930ൽ ആണ് ഇത് നിർമ്മിച്ചത്. സൗത്ത് മുംബൈയിൽ തന്നെയാണ് ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mark Bellingham

 

റീഗൽ സിനിമ

1930കളിലാണ് മുംബൈയിൽ റീഗൽ സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. സൗത്ത് മുംബൈയിലെ കൊളാബ കോസ് വേയിലാണ് ആർട്ട് ഡെക്കോ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Karthik Nadar

 

മുംബൈ പൊലീസ് ഹെഡ്കോട്ടേഴ്സ്

ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സൗത്ത് മുംബൈയിൽ കൊളാബ കോസ് വേയിൽ റീഗൽ സർക്കിളിന് എതിർവശത്തായാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nicholas

 

എൽഫിൻസ്റ്റോൺ കോളജ്

സൗത്ത് മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിക്ക് എതിർവശമായിട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Elroy Serrao

ഹോണിമാൻ സർക്കിൾ

അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് സൗത്ത് മുംബൈലാണ്. കൊളൊബ കോസ് വെ എന്ന് അറിയപ്പെടുന്ന ഷാഹിദ് ഭഗദ് സിംഗ് റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിന് സമീപത്തായാണ് ടൗൺ ഹാൾ.

Photo Courtesy: Marc van der Chijs

 

ഹുതാത്മ ചൗക്ക്

സൗത്ത് മുംബൈയിലെ വീർ നരിമാർ റോഡിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Michael.Siegel

 

ബോംബെ ഹൈക്കോടതി

മുംബൈ ഫോർട്ടിന് സമീപത്തായി ഡോക്ടർ കെയിൻ റോഡിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Hari Krishna

 

മുംബൈ യൂണിവേഴ്സിറ്റി

ബോംബേ ഹൈക്കോടതിക്ക് സമീപത്തായാണ് മുംബൈ യൂണിവേഴ്സിറ്റി കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Os Rúpias

രാജാ ഭായ് ക്ലോക്ക് ടവർ

മുംബൈ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് ഈ ക്ലൊക്ക് ടവർ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nikkul

ബോംബെ മിന്റ്

മുംബൈ ഫോർട്ടിൽ റിസർവ് ബാങ്ക് കെട്ടിടത്തിന് എതിർവശത്തായാണ് മുംബൈ മിന്റ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: BOMBMAN

 

 

സെന്റ് ജോർജ് കോട്ട

മുംബൈ ഫോർട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. റിസർവ് ബാങ്ക് കെട്ടിടത്തിന്റെ സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nichalp

 

ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ

മുംബൈയിലെ നിർമ്മാണം വിസ്മയങ്ങളിൽ ഒന്നാണ് കൊട്ടാരം പോലുള്ള ഈ റെയിൽവെ സ്റ്റേഷൻ. മുംബൈ ഫോർട്ടിലാണ് ഈ റെയിൽവെ സ്റ്റേഷൻ. ഗേറ്റ് വേ ഓഫ് ഇന്ത്യ കഴിഞ്ഞാൽ മുംബൈയിലെ പ്രധാന ലാൻഡ് മാർക്കാണ് ഈ സ്റ്റേഷൻ.

Photo Courtesy:Joe Ravi

മുംബൈ സിറ്റി മ്യൂസിയം

മുംബൈ ബൈക്കുള്ളയിൽ ബാബ സാഹെബ് അംബേദ്ക്കർ റോഡിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Muk.khan

 

ഖൊത്തചി വാഡി

സൗത്ത് മുംബൈയിലെ ഒരു തെരുവാണ് ഖൊത്തചി വാഡി. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളാണ് ഈ
തെരുവിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Deepatheawesome

 

ആന്റിലിയ

ഇതൊരു വീടാണ്, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടേതാണ് ഈ വീട്. സൗത്ത് മുംബൈയിലെ അൽറ്റ മൗണ്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Jhariani

 

ബൻഗംഗാ ചിറ

മുംബൈയിലെ പ്രശസ്തമായ ഒരു ചിറയാണ് ബൻഗംഗ. സൗത്ത് മുംബൈയിലെ മലബാർ ഹിൽസിൽ വാക്കീശ്വർ ക്ഷേത്ര
പരിസരത്താണ് ഈ ചിറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Oknitop

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

സൗത്ത് മുംബൈയി‌ലെ ഫോർട്ടിലാണ് പ്രശസ്തമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Niyantha Shekhar

ആംഗ്രീ ബേബീസ്

ഭാവനയും അനൂപ് മേനോനും അഭിനയിച്ച ആംഗ്രീ ബേബീസ് ആണ് മുംബൈയിലെ സുന്ദരമായ കാഴ്ചകൾ ഒരുക്കിയ അവസാന മലയാള ചിത്രം.

English summary

20 Landmarks In South Mumbai

Here is the list of 20 Landmarks In South Mumbai
Please Wait while comments are loading...