Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിനോട് അകൽച്ച തോന്നുന്നുണ്ടോ? ബാംഗ്ലൂരിനോട് ഇഴകിച്ചേരാൻ 20 കാര്യങ്ങൾ

ബാംഗ്ലൂരിനോട് അകൽച്ച തോന്നുന്നുണ്ടോ? ബാംഗ്ലൂരിനോട് ഇഴകിച്ചേരാൻ 20 കാര്യങ്ങൾ

ബാംഗ്ലൂരിലെ തിരക്കുള്ള ജീവിതത്തിനിടയിൽ നഗരത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് സന്തോഷം തരുന്ന 20 കാര്യങ്ങൾ

By Anuoama Rajeev

ഉദ്യാനങ്ങളുടെ നഗരം, ഇന്ത്യയുടെ ഐ ടി ത‌ലസ്ഥാനം എന്നീ ഓമനപ്പേരുകൾക്ക് അപ്പുറമാണ് ബാംഗ്ലൂർ എന്ന നഗരം എന്ന കാര്യം ബാംഗ്ലൂരിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് പോലും അറി‌യില്ലായിരിക്കാം. ‌സുന്ദരമായ കാലവസ്ഥയും ആഘോഷങ്ങളും ‌സാംസ്കാരിക തനിമയും എല്ലാനാട്ടിലേയും രുചികരമായ ഭക്ഷണങ്ങളുമൊക്കെ ബാംഗ്ലൂരിന്റെ മാത്രം പ്രത്യേകതയാണ്.

ഏത് നാട്ടിൽ നിന്ന് വരുന്നവർക്കും അഭയം നൽകുന്ന ബാംഗ്ലൂർ ‌തിരക്കുകളുടെ നഗരം കൂടിയാണ്. ജോലിത്തിരക്കുകളും ടെൻഷനും ട്രാഫിക്ക് ബ്ലോക്കുകളും ബാംഗ്ലൂരി‌ലെ നിങ്ങളുടെ ജീവിതം അസ്വ‌സ്ഥമാക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ബാംഗ്ലൂരിനെ ഇഷ്ടപ്പെടാൻ മറ്റുകാര്യങ്ങൾ കൂടി തേടാം. ബാംഗ്ലൂരിലെ തിരക്കുള്ള ജീവിതത്തിനിടയിൽ നഗരത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് സന്തോഷം തരുന്ന 20 കാര്യങ്ങൾ

ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ എഴുന്നേറ്റ് പോകാൻ 10 സ്ഥലങ്ങൾബാംഗ്ലൂരിൽ നിന്ന് അതിരാവിലെ എഴുന്നേറ്റ് പോകാൻ 10 സ്ഥലങ്ങൾ

വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ബാംഗ്ലൂരിലെ ആഢംബര റിസോര്‍ട്ടുകള്‍വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ബാംഗ്ലൂരിലെ ആഢംബര റിസോര്‍ട്ടുകള്‍

ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ പബ്ബുകള്‍ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ പബ്ബുകള്‍

01. കാലവസ്ഥ സുന്ദരമല്ലേ

01. കാലവസ്ഥ സുന്ദരമല്ലേ

ബാംഗ്ലൂരിലെ കാലവസ്ഥ മാറി എന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും സുന്ദരമായ കാലവസ്ഥയാണ് ബാംഗ്ലൂരിൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ബാംഗ്ലൂരിലെ തണുപ്പ് കാലത്തെ കുളിര് നിങ്ങ‌ൾ അനുഭവിച്ച് അറിയുക തന്നെ വേണം.

Photo Courtesy: Kalyan Chakravarthy

02. നാവിൽ വെള്ളമൂറിക്കുന്ന തെരുവോരങ്ങൾ

02. നാവിൽ വെള്ളമൂറിക്കുന്ന തെരുവോരങ്ങൾ

ബാംഗ്ലൂരിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോൾ നിങ്ങളുടെ നാവിൽ വെ‌ള്ളമൂറിക്കുന്ന ‌തരത്തി‌ലുള്ള പലതരം വിഭവങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. വി വി പുരത്തെ ഫുഡ് സ്ട്രീറ്റാണ് ഇതി‌ൽ ഏറ്റവും ‌പ്രശസ്‌തം. ഗാ‌‌ന്ധി ബസാർ, മല്ലേശ്വരം, ഇന്ദിരാനഗർ തുടങ്ങിയ സ്ഥലങ്ങളും സ്റ്റ്രീറ്റ് ഫുഡുകൾക്ക് പേരുകേട്ട സ്ഥ‌ലങ്ങളാണ്.

Photo Courtesy: Ishwar

03. താടകങ്ങളുടെ ഭംഗി

03. താടകങ്ങളുടെ ഭംഗി

ഒരു കാലത്ത് തടാകങ്ങളുടെ നഗരം എന്ന് കൂടി അറിയപ്പെട്ടിരുന്ന ബാംഗ്ലൂരിൽ നിരവധി തടാക‌ങ്ങൾ ഉണ്ടായിരുന്നു. ബാംഗ്ലൂർ വൻ നഗരമായി വളർന്ന് കഴിഞ്ഞപ്പോൾ വെറും 17 തടാകങ്ങൾ മാ‌ത്രം അവേശിച്ചു. സങ്കി ടാങ്ക്, അൽസൂർ തടാകം, യെഡിയൂർ തടാകം, ഹെസാരഘട്ട തടാകം, ലാൽബാഗ് തടാകം, ഹെബ്ബാൾ തടാകം, മടിവാ‌ള തടാകം തുടങ്ങിയ തടാകങ്ങ‌ളാണ് ബാംഗ്ലൂരിലെ പ്രശസ്തമായ തടാകങ്ങൾ.
Photo Courtesy: Ayan Mukherjee

04. അതിശ‌യിപ്പിക്കുന്ന ച‌രിത്ര സ്മാരകങ്ങ‌ൾ

04. അതിശ‌യിപ്പിക്കുന്ന ച‌രിത്ര സ്മാരകങ്ങ‌ൾ

അതിശയിപ്പിക്കുന്ന ച‌രിത്ര സ്മാരകങ്ങളുടെ നഗരം കൂടിയാണ് ബാംഗ്ലൂർ. ബാംഗ്ലൂർ പാലസ്, ടിപ്പു സുൽത്താന്റെ സമ്മർ പാലാസ്, വിധാന സൗധ, ദേവനഹ‌ള്ളി കോട്ട, ഗവി ‌ഗംഗധ‌രേശ്വര ക്ഷേ‌ത്രം, ഫ്രീഡം പാർക്ക് ജയിൽ തുടങ്ങിയ ‌സ്ഥലങ്ങൾ ബാംഗ്ലൂരിന്റെ ചരിത്ര സ്മാരകങ്ങളാണ്.
Photo Courtesy: John Hoey

05. ആഹ്ലാദിപ്പിക്കുന്ന ഷോ‌പ്പിംഗ് അനുഭവം

05. ആഹ്ലാദിപ്പിക്കുന്ന ഷോ‌പ്പിംഗ് അനുഭവം

മികച്ച ഒരു ഷോപ്പിംഗ് നഗരം കൂടിയാണ് ബാംഗ്ലൂർ, ഗാന്ധിബസാർ, കൊമേഴ്സ്യൽ സ്ട്രീറ്റ്, ജയനഗർ ഫോർത്ത് ബ്ലോക്ക് കോമ്പ്ലക്സ്, മല്ലേശ്വരം എട്ടാം ക്രോസ്, ബ്രിഗേഡ് റോഡ്, എം ജി റോഡ്, ഇന്ദിരാനഗർ 100 ഫീറ്റ് റോഡ് എന്നീ സ്ഥ‌ലങ്ങളാണ് ഷോപ്പിംഗിൽ താൽപ്പര്യമുള്ളവരുടെ പ്രിയപ്പെട്ട സ്ഥ‌ലങ്ങൾ.

Photo Courtesy: Ramnath Bhat

 06. ആത്മീയ അനുഭവം

06. ആത്മീയ അനുഭവം

ബാംഗ്ലൂരിലുള്ളവർക്ക് ആത്മീയ അനുഭവം നൽകുന്ന നിരവധി സ്ഥലങ്ങളുണ്ട്, ദേവഗിരി വെങ്കടേശ്വര ക്ഷേത്രം, ഇസ്കോൺ ക്ഷേത്രം, സെയ്ന്റ് മേരീസ് ബസിലിക്ക ചർച്ച്, സിറ്റി മാർക്കറ്റിലെ ജമാ മസ്ജിദ്, ബാസവനഗുഡി, എന്നിവയാണ് ബാംഗ്ലൂരിലെ പ്രശസ്തമായ ആരാധനാലയങ്ങൾക്ക്

Photo Courtesy: Svpdasa

07. വന്യജീവികൾ

07. വന്യജീവികൾ

ബാംഗ്ലൂർ നഗരത്തിൽ വന്യജീവികളെ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്. പ്രശസ്തമായ ബന്നേർഗട്ട വന്യജീവി സങ്കേതമാണ് ബാംഗ്ലൂരിലുള്ളവർക്ക് പ്രിയപ്പെട്ട വന്യജീവി സങ്കേതം.

Photo Courtesy: Muhammad Mahdi Karim

08. കലാസ്നേഹികൾക്ക്

08. കലാസ്നേഹികൾക്ക്

ബാംഗ്ലൂരിലെ കലാ സ്നേഹികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ബാംഗ്ലൂരിലെ ആർട്ട് ഗാലോർ, സം‌ഗീത പരിപാടികൾ, ‌നൃത്ത‌പ‌രിപാടികൾ, നാടകങ്ങൾ, ഫിലിം ഫെസ്റ്റിവലുകൾ എന്നിവ ആസ്വദിക്കാവുന്ന നിരവധി സ്ഥല‌ങ്ങൾ ബാംഗ്ലൂ‌രിലുണ്ട്. രംഗ ഷങ്കര, കെ എച്ച് കലാ സൗധ, ബദാമി ഹൗസ്, സുചിത്ര ഫിലിം സൊസൈറ്റി, ചിത്രകലാ പരിക്ഷത് തുട‌ങ്ങിയ ‌സംഘ‌ങ്ങൾ ബാംഗ്ലൂരിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

Photo Courtesy: Swaroop C H

09. ഉദ്യാന നഗരം

09. ഉദ്യാന നഗരം

ഉദ്യാന നഗരം എന്ന് അറിയപ്പെടുന്ന ബാംഗ്ലൂരിൽ നിരവധി ഉദ്യാനങ്ങളാ‌ണുള്ളത്. കബ്ബൺ പാർക്ക്, ലാൽബാഗ്, ബ്യൂഗിൾ റോക്ക്, കൃഷ്ണ റാവു പാർക്ക്, ‌തുടങ്ങിയവ അവയിൽ ചിലത് മാത്രം.

Photo Courtesy: Ajith Kumar

10. കാ‌പ്പിക്കടകൾ

10. കാ‌പ്പിക്കടകൾ

നി‌രവധി വൈവിധ്യങ്ങളാണ് കോഫീ ഷോപ്പുകൾക്കും ടീ ഷോപ്പുകൾക്കും പ്രശസ്തമാണ് ബാംഗ്ലൂർ, കോഫീ ഓൺ ക്യാൻവാസ്, ആട്ട ഗലാട്ട, സ്റ്റാർബക്സ് കോഫീ, കഫേ കോഫീ ഡേയ്സ്, ബാരിസ്റ്റ തുടങ്ങിയ ഷോപ്പുകളാണ് ഇവയിൽ പ്രശസ്തം.

Photo Courtesy: Sandip Bhattacharya

11. അമൂസ്‌മെന്റ് പാർക്കുകൾ

11. അമൂസ്‌മെന്റ് പാർക്കുകൾ

ബാംഗ്ലൂരിലെ അമ്യൂസ്‌മെന്റ് പാർക്കുകൾ എന്ന് കേൾക്കുമ്പോൾ വണ്ടർലാ ആണ് മനസിൽ വരിക. വണ്ട‌ർലാ കൂടാതെ, ഫൺ വേൾഡ്, ഇന്നോവേറ്റീവ് ഫിലിം സിറ്റി, ലുംബിനി ഗാർഡൻ, സ്നോ സിറ്റി, ക്രേസി വാട്ടേഴ്സ് തുടങ്ങിയ നിരവധി അമ്യൂസ് മെന്റ് പാർക്കുകൾ ബാംഗ്ലൂരിലുണ്ട്.
Photo Courtesy: Saad Faruque

12. എല്ലാ നാട്ടിലേയും ഭക്ഷണങ്ങൾ

12. എല്ലാ നാട്ടിലേയും ഭക്ഷണങ്ങൾ

ഇ‌ന്ത്യയിലെ എല്ലാ നാടുകളിലേയും ഭക്ഷണങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു നഗ‌രമാണ് ബാംഗ്ലൂർ എന്ന് ‌പറഞ്ഞാൽ അതിശയോക്തി ഒട്ടും ഉണ്ടാകില്ല.

Photo Courtesy: Lawrence

13. ഷോ‌പ്പിംഗ് മാളുകൾ

13. ഷോ‌പ്പിംഗ് മാളുകൾ

ഷോപ്പിംഗ് മാളുകളുടെ നഗരം കൂ‌ടിയാണ് ബാംഗ്ലൂർ, ഗ‌രുഡ മാൾ, ഓറിയോൺ മാൾ, മ‌ന്ത്രി മാൾ, ഫോറം മാൾ എന്നിവയാണ് ബാംഗ്ലൂരിലെ പ്രശസ്തമായ മാളുകളിൽ ചിലത്.

Photo Courtesy: Kavya Bhat

14. പുസ്തക നഗരം

14. പുസ്തക നഗരം

പുസ്തക നഗരം കൂ‌ടിയാണ് ബാംഗ്ലൂർ ലോക പ്രശസ്തമായ പുസ്തകങ്ങൾ ലഭിക്കുന്ന നി‌രവധി ബുക് സ്റ്റാളുകളും ലൈബ്രറികളും ബാംഗ്ലൂരിലു‌ണ്ട്.

Photo Courtesy: yaamyn rasheed

15. മെട്രോ ട്രെയിനുകൾ

15. മെട്രോ ട്രെയിനുകൾ

നഗരത്തി‌ന്റെ മ‌റ്റൊരു ആകർ‌ഷണമാണ് മെ‌ട്രോ ട്രെയിനുകൾ. ബാംഗ്ലൂരിലുള്ളവർ മെട്രോ ട്രെയിനിൽ കയറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്.

Photo Courtesy: Arjuna Rao Chavala

16. നിശാ ജീവിതം

16. നിശാ ജീവിതം

ബാംഗ്ലൂരിലെ നിശാ ജീവിതവും ‌വളരെ പ്രശസ്തമാണ്. കർശന നിയമമുള്ളതിനാൽ രാത്രി പതിനൊന്നരയ്ക്ക് ശേഷം ബാംഗ്ലൂരിലെ പബ്ബുകളെല്ലാം അടച്ചിടും.
Photo Courtesy: Gopal Vijayaraghavan

17. ബി എം ടി സി

17. ബി എം ടി സി

ബാംഗ്ലൂരിന്റെ സ്വന്തം വാഹനങ്ങൾ ബി എം ടി സി ബസും ഓട്ടോ റിക്ഷകളും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ബസ് യാത്ര നിരക്ക് വളരെ കൂടുതലാണ്. എന്നാലും ബി എം ടി സി യാത്ര സുന്ദരമായ അനുഭവമാണ്

Photo Courtesy: Peter Rivera

18. കന്നഡ സിനിമകൾ കാണാം

18. കന്നഡ സിനിമകൾ കാണാം

കന്നഡ സിനിമ നിങ്ങൾ കന്നഡ സിനിമകൾ കണ്ടിട്ടില്ലെങ്കിൽ ബാംഗ്ലൂരിൽ എത്തി ചില സിനിമകൾ കാണുക. നിങ്ങൾക്ക് കന്നഡ സിനിമാ സംസ്കാരം മനസിലാക്കാം.

Photo Courtesy: Ryan

19. ആഘോഷങ്ങൾ

19. ആഘോഷങ്ങൾ

ആഘോഷങ്ങ‌ളുടെ നഗരം കൂടിയാണ് ബാംഗ്ലൂർ. ബാംഗ്ലൂരിലെ ക്ഷേത്രങ്ങളിലെ ആഘോ‌ഷങ്ങളിൽ പങ്കെടുക്കാൻ മറക്കരുത്
Photo Courtesy: Akash Bhattacharya

20. ആഢംബര ഹോട്ട‌ലുകൾ

20. ആഢംബര ഹോട്ട‌ലുകൾ

നിരവ‌ധി ആഢംബര ഹോട്ടലുകൾക്ക് പ്രശസ്തമായ നഗരം കൂ‌ടിയാണ് ബാംഗ്ലൂർ. താജ്, ഐ ടി സി, ലീല എ‌ന്നീ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾക്ക് ബാംഗ്ലൂരിൽ ഹോട്ട‌ലുകളുണ്ട്.

Photo Courtesy: Steve Jurvetson

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X