Search
  • Follow NativePlanet
Share
» »സഞ്ചാ‌രികളുടെ സ്വന്തം ഒക്ടോബര്‍ മാസം

സഞ്ചാ‌രികളുടെ സ്വന്തം ഒക്ടോബര്‍ മാസം

By Maneesh

മാസങ്ങളില്‍ മാസം തികഞ്ഞ മാസമാണ് പത്താംമാസക്കാരനായ ഒക്ടോബര്‍. വിനോദ സഞ്ചാര ‌മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കു‌ന്ന മാസമായ ഒക്ടോബറില്‍ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍‌തിരക്കാണ് അനുഭവപ്പെടാറുള്ളത്. ജീവിതത്തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് ഒന്ന് റിലാക്സ് ചെയ്യാന്‍ ആളുകൾ യാത്ര ചെയ്യുന്ന മാസമാണ് ഒക്ടോബര്‍.

വേനല്‍ക്കാലത്തിന്റെ കാഠിന്യവും മഴക്കാലത്തിന്റെ അലോസരങ്ങളുമില്ലാത്ത, മഞ്ഞുകാലത്തിന് മുന്‍പുള്ള സുന്ദരമായ ഒരു കാലവസ്ഥയാണ് ഒക്ടോബറിന്റെ പ്രത്യേ‌കത. അതുകൊണ്ട് തന്നെ ഒക്ടോബര്‍ ‌യാത്ര മികച്ച സഞ്ചാര അനുഭവമാണ് ഓരോ യാത്രക്കാരനും നല്‍കുന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒക്ടോബറില്‍ യാ‌ത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളാണ്. എങ്കിലും ഈ ഒക്ടോബറില്‍ നിങ്ങൾ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത ചില യാത്ര‌കൾ പരിചയപ്പെടാം. നിങ്ങൾക്ക് സുപരിചിതമായ ‌സ്ഥലങ്ങൾ ഈ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കന്‍ ശ്രമിച്ചിട്ടുണ്ട്.

01. പച്ച്‌മര്‍ഹി, മധ്യപ്രദേശ്

01. പച്ച്‌മര്‍ഹി, മധ്യപ്രദേശ്

വിന്ധ്യ - സത്‌പുര പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി എന്ന സുന്ദരമായ ഹില്‍സ്റ്റേഷനാണ് മധ്യപ്രദേശിന് സ്വന്തമായിട്ടുള്ള ഏക ഹില്‍സ്റ്റേഷന്‍. ഒക്ടോബറില്‍ സുന്ദരമായ കാലവസ്ഥയാണ് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Manishwiki15

02. കച്ച്, ഗുജറാത്ത്

02. കച്ച്, ഗുജറാത്ത്

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. ഒക്ടോബറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ കച്ചിനേക്കുറിച്ച് വിശദമായി വായിക്കാം

Photo courtesy: anurag agnihotri

03. ഹംപി, കര്‍ണാട‌ക

03. ഹംപി, കര്‍ണാട‌ക

ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ആര്‍ക്കും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം. നശിച്ച് പോയാ ആ സാമ്രാജ്യത്തിന്റെ അവസാന ശേഷിപ്പുകള്‍ ഇന്നും നശിക്കാതെ കിടക്കുന്ന സ്ഥലമാണ് കര്‍ണാടകയിലെ ഹംപി. ഒക്ടോബറില്‍ സുന്ദരമായ കാലവസ്ഥയാണ് ഹം‌‌പിയില്‍. വിശദമായി വായി‌ക്കാം

Photo courtesy: Bjørn Christian Tørrissen

04. സിറോ, അരുണാചല്‍ പ്രദേശ്

04. സിറോ, അരുണാചല്‍ പ്രദേശ്

അരുണാചല്‍പ്രദേശിലെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് സിറോ എന്ന മനോഹരമായ ഹില്‍സ്റ്റേഷന്‍. നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് പൈന്‍മരതോട്ടങ്ങളോട് പറ്റിചേര്‍ന്ന് കിടക്കുന്ന ഈ മനോഹര നാടിന്റെ സൗന്ദര്യം സഞ്ചാരികളുടെ കണ്ണില്‍ നിന്ന് ഒരിക്കലും മായാത്തതാണ്. വിശദ‌മായി വായിക്കാം

Photo courtesy: Krish9
05. ഋഷികേശ്, ഉത്തരാഖണ്ഡ്

05. ഋഷികേശ്, ഉത്തരാഖണ്ഡ്

ഗംഗ ഒഴുക്കുന സുന്ദരമായ ഭൂമികളില്‍ ഒന്നാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്ത് ചേരുന്ന, ഭക്തിനിര്‍ഭരമായതും അതു പോലെ തന്നെ അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷമായിരിക്കും ഋഷികേശില്‍ എത്തുന്ന ഒരോ സഞ്ചാരികളേയും വരവേല്‍ക്കുന്നത്. ‌വിശദമായി വായിക്കാം

Photo courtesy: Tylersundance

06. ദിഘ, പശ്ചിമ ബംഗാൾ

06. ദിഘ, പശ്ചിമ ബംഗാൾ

വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ. ഒക്ടോബര്‍ മാസമാണ് ദിഘ സന്ദര്‍ശിക്കാന്‍ ‌പറ്റിയ സമയം. വിശദമാ‌യി വായിക്കാം

Photo courtesy: Biswarup Ganguly
07. ഗണപതിപൂലെ, മഹാരാഷ്ട്ര

07. ഗണപതിപൂലെ, മഹാരാഷ്ട്ര

കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. ഒക്ടോ‌ബര്‍ യാത്രയ്ക്ക് പറ്റിയ സ്ഥ‌ലമാണ് ഈ കടല്‍ത്തീരം. വിശദമായി വായിക്കാം

Photo courtesy: Pdsaw
08. മഹാബലി‌പുരം, തമി‌ഴ്നാട്

08. മഹാബലി‌പുരം, തമി‌ഴ്നാട്

തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ചെന്നൈ‌യില്‍ നിന്ന് ഒക്ടോബര്‍ മാസം പോകാന്‍ പറ്റിയ സ്ഥലമാണ് മഹാബലി‌പുരം. വിശദമായി വായി‌ക്കാം

Photo courtesy: KARTY JazZ

09. നള‌ന്ദ, ബിഹാര്‍

09. നള‌ന്ദ, ബിഹാര്‍

ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് നളന്ദ എന്ന ആഗോള യൂനിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: Photo Dharma
10. മാ‌നസ് നാഷണല്‍ പാര്‍ക്ക്, അസാം

10. മാ‌നസ് നാഷണല്‍ പാര്‍ക്ക്, അസാം

ആസ്സാമിലെ ഏറ്റവും പ്രധാനപ്പെട്ട ദേശിയോദ്യാനങ്ങളില്‍ ഒന്നാണ് മാനസ് ദേശിയോദ്യാനം. UNESCO-യുടെ നാച്ചുറല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്, കൂടാതെ പ്രൊജക്റ്റ്‌ ടൈഗര്‍ റിസേര്‍വ്, ബയോസ്ഫിയര്‍ റിസേര്‍വ്, എലിഫന്റ് റിസേര്‍വ് എന്നീ പ്രഖ്യാപനങ്ങളും ഈ പാര്‍ക്കിനെക്കുറിച്ച് നടത്തപ്പെട്ടിരിക്കുന്നു. കടുവകളെ കാണാന്‍ പറ്റിയ സമയമാണ് ഒക്ടോബര്‍. വിശദമാ‌യി വായിക്കാം

Photo courtesy: Sougata Sinha Roy

11. ജോധ്പൂര്‍, രാജസ്ഥാന്‍

11. ജോധ്പൂര്‍, രാജസ്ഥാന്‍

രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. തെളിഞ്ഞ സൂര്യപ്രകാശത്താല്‍ ആതപപൂര്‍ണ്ണമായ ജോധ്പൂരിനു സൂര്യനഗരം എന്ന വിളിപ്പേര് തികച്ചും യോജിച്ചതാണ്. വിശദമായി വായിക്കാം

Photo courtesy: Ghirlandajo
12. നൈനിറ്റാൾ, ഉത്തരാഖണ്ഡ്

12. നൈനിറ്റാൾ, ഉത്തരാഖണ്ഡ്

ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്‌. നൈനിറ്റാൾ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സമയമാണ് ഒക്ടോബര്‍. വിശദമാ‌യി വായിക്കാം

Photo courtesy: Ekabhishek
13. ഡാര്‍ജിലിംഗ്, പശ്ചിമബംഗാൾ

13. ഡാര്‍ജിലിംഗ്, പശ്ചിമബംഗാൾ

പശ്ചിമബംഗാളിന്റെ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാരാണ് ഈ മനോഹര നാടിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വിശ‌ദമായി വായിക്കാം

Photo courtesy: Anilbharadwaj125
14. പിത്തോരഗഡ്, ഉത്തരാഖണ്ഡ്

14. പിത്തോരഗഡ്, ഉത്തരാഖണ്ഡ്

ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തിലെ ഒരു മനോഹര ജില്ലയാണ് പിത്തോരഗഡ്‍. പ്രബലനായ ഹിമാലയ പര്‍വ്വതത്തിലേക്കുള്ള പ്രവേശന മാര്‍ഗ്ഗമായി ഈ ജില്ല സ്ഥിതിചെയ്യുന്നു. ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തില്‍ മഞ്ഞിന്‍റെ മേലങ്കിയണിഞ്ഞ സോര്‍ വാലിയിലാണ് ഗിരിപ്രഭാവന്‍ ഹിമവാന്‍റെ ദ്വാരപാലകനായ പിത്തോരഗഡ്. വിശദമായി വായിക്കാം

Photo courtesy: Shyamal

15. അമൃത്‌സര്‍, പഞ്ചാബ്

15. അമൃത്‌സര്‍, പഞ്ചാബ്

അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. ഈ തടാകത്തിന്റെ മധ്യത്തിലാണ് സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo courtesy: Diego Delso

16. ജയ്സാല്‍മീര്‍, രാജസ്ഥാന്‍

16. ജയ്സാല്‍മീര്‍, രാജസ്ഥാന്‍

ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. വിശദമായി വായിക്കാം

Photo courtesy: Honzasoukup
17. ബാന്ധവ്‌ഗഡ് നാഷണല്‍ പാര്‍ക്ക്, മധ്യപ്രദേശ്

17. ബാന്ധവ്‌ഗഡ് നാഷണല്‍ പാര്‍ക്ക്, മധ്യപ്രദേശ്

വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്‌ഗഡ് എന്ന വനഭൂമി. കേവലം ഒരു വനമെന്ന ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്‌ഗഡ്‍. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൌന്ദര്യത്തിന്റെ അപൂര്‍വ്വ ജനുസ്സായ വെള്ളക്കടുവകളുടെ ആവാസകേന്ദ്രമാണിത്. വിശദമായി വായിക്കാം

Photo Courtesy: Koshy Koshy
18. വാരണാ‌സി, ഉത്തര്‍പ്രദേശ്

18. വാരണാ‌സി, ഉത്തര്‍പ്രദേശ്

ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വിശദമായി വായിക്കാം

Photo Courtesy: Ekabhishek
19. ധര്‍മ്മശാല, ഹിമാചല്‍ പ്രദേശ്

19. ധര്‍മ്മശാല, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ധര്‍മശാല. തലസ്ഥാനമായ ഷിംലയില്‍ നിന്നും 247 കിലോമീറ്റര്‍ ദൂരത്തായി സ്ഥതിചെയ്യുന്ന ധര്‍മശാല പേരുകേട്ട ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നുകൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Incredible India

20. സപുതാര, ഗുജറാത്ത്

20. സപുതാര, ഗുജറാത്ത്

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: nevil zaveri
Read more about: gujarat madhyapradesh karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X