Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍

ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍

By Maneesh

ഉദ്യാനങ്ങളുടെ നഗരമെന്നാണ് ബാംഗ്ലൂര്‍ അറിയപ്പെടുന്നത്. ഒരു കാലത്ത് ബാംഗ്ലൂര്‍ തടാക നഗരം എന്നുകൂടി അറിയപ്പെട്ടിരുന്നു എന്നകാര്യം അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. കാലം മാറിവന്നപ്പോള്‍ മറ്റേത് നഗരങ്ങളേപ്പോലെയും ബാംഗ്ലൂരും മഹാനഗരമായി മാറി. ബാംഗ്ലൂര്‍ വളര്‍ന്ന് ഇന്ത്യയുടെ ഐ ടി ഹബ്ബായി മാറി.

മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് ആളുകളാണ് ബാംഗ്ലൂരില്‍ വസിക്കുന്നത്. ബാംഗ്ലൂരില്‍ താമസിക്കുന്നവര്‍ക്ക് ആഴ്ച അവസാനം പോകാന്‍ പറ്റിയ 25 സ്ഥലങ്ങള്‍ പരിചയപ്പെടാം. ബാംഗ്ലൂരില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം. അതിനാല്‍ ഒറ്റദിവസത്തിനുള്ളില്‍ ഈ സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാം.

ബാംഗ്ലൂര്‍ ചുറ്റിയടിക്കാന്‍ ഇതാ ഒരു ബസ്ബാംഗ്ലൂര്‍ ചുറ്റിയടിക്കാന്‍ ഇതാ ഒരു ബസ്

ബാംഗ്ലൂരിലെ ട്രെക്കിംഗ് പാതകള്‍ബാംഗ്ലൂരിലെ ട്രെക്കിംഗ് പാതകള്‍

ബാംഗ്ലൂരിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ബാംഗ്ലൂരിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

ബാംഗ്ലൂരിന് സമീപത്തുള്ള വെള്ളച്ചാട്ടങ്ങള്‍ബാംഗ്ലൂരിന് സമീപത്തുള്ള വെള്ളച്ചാട്ടങ്ങള്‍

അന്തർഗംഗേ, ട്രെക്കിംഗ്

അന്തർഗംഗേ, ട്രെക്കിംഗ്

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും വെറും 68 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. റോഡുമാര്‍ഗ്ഗം സുഖമായി യാത്രചെയ്യാം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അന്തര്‍ഗംഗെയിലേയ്ക്കുള്ള യാത്ര തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും അന്തർഗംഗയേക്കുറിച്ച് വായിക്കാം

ബന്നേർഗട്ട, നാഷണ‌ൽ പാർക്ക്

ബന്നേർഗട്ട, നാഷണ‌ൽ പാർക്ക്

ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ നിന്നും 22 കിലോമീറ്റര്‍ പോയാല്‍ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലെത്താം. 104 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക് ബന്നാര്‍ഗട്ട ഫോറസ്റ്റ് ഡിവിഷനിലെ അനേക്കല്‍ റേഞ്ജിലെ പത്ത് റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ്. കൂടുതൽ വായിക്കാം

Photo Courtesy: Karthik Narayana

ഭീമേശ്വരി, റിവർ ആക്റ്റിവിറ്റി

ഭീമേശ്വരി, റിവർ ആക്റ്റിവിറ്റി

കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കൂടുതൽ വായിക്കാം
Photo Courtesy: Abhijeet Rane

ബിലികൽ ബേട്ട, ട്രെക്കിംഗ്

ബിലികൽ ബേട്ട, ട്രെക്കിംഗ്

ബാംഗ്ലൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയായി കനകപുരയിലാണ് ബിലികൽ ബേട്ട സ്ഥിതി ചെയ്യുന്നത്. ബിളീകൽ ബേട്ടയെക്കുറിച്ച് വായിക്കാം
Photo Courtesy: Ganesh Subramaniam

ദേവരായനദുർഗ, ട്രെക്കിംഗ്

ദേവരായനദുർഗ, ട്രെക്കിംഗ്

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 65 കിലോമീറ്റർ അകലെയായാണ് ദേവരായന ദുർഗസ്ഥിതി ചെയ്യുന്നത്. തുംകൂറിൽ നിന്ന് വളരെ
എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. തുംകൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുള്ളത്. തുംകൂരില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്. കൂടുതൽ വായിക്കാം
Photo Courtesy: sai sreekanth mulagaleti

ഹൊഗനക്കൽ, വെള്ളച്ചാട്ടം

ഹൊഗനക്കൽ, വെള്ളച്ചാട്ടം

തമിഴ്നാട്ടിലാണ് ഹൊഗനക്കൽ സ്ഥിതി ചെയ്യുന്നതെങ്കിലും ബാംഗ്ലൂരിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് 140 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൂടുതൽ വായിക്കാം

Photo Courtesy: Anbarasan Rajamani

ലേപാക്ഷി, പുരാതന ക്ഷേത്രം

ലേപാക്ഷി, പുരാതന ക്ഷേത്രം

ആന്ധ്രപ്രദേശിലാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും ബാംഗ്ലൂരിൽ നിന്ന് 120 കിലോമീറ്ററെ ഇവിടേയ്ക്കുള്ളു. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഒരു ചെറുഗ്രാമാണ് ലേപാക്ഷി. മൂന്ന് ക്ഷേത്രങ്ങളാണ് ലേപാക്ഷിയെ ടൂറിസം ഭൂപടത്തില്‍ പ്രമുഖ ആകര്‍ഷണകേന്ദ്രമാക്കി മാറ്റുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Nagesh Kamath

മധുഗിരി, ട്രെക്കിംഗ്

മധുഗിരി, ട്രെക്കിംഗ്

ബാംഗ്ലൂരിലെ മറ്റൊരു പ്രധാന ട്രെക്കിംഗ് കേന്ദ്രമാണ് മധുഗിരി. സമുദ്ര നിരപ്പിൽ നിന്ന് 3,930 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റക്കുന്നാണ് ഇത്. പ്രഫഷണലുകളായിട്ടുള്ള ട്രെക്കിംഗ് പ്രിയർക്ക് പോലും ഏറേ വെല്ലുവിളി ഉയർത്തുന്നതാണ് ഇതിലേയുള്ള വഴികൾ. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് മധുഗിരി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: solarisgirl

മേക്കേ ദാട്ടു, വെള്ളച്ചാട്ടം

മേക്കേ ദാട്ടു, വെള്ളച്ചാട്ടം

ബാംഗ്ലൂരിൽ നിന്ന് കനകപുര വഴി 93 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കാവേരി നദിയുടെ കൈവഴിയായി ഒഴുകുന്ന ചാലാണ് ഇത്. മേക്കദാട്ടു എന്ന കന്നട വാക്കിന്റെ അർത്ഥം ആടിന്റെ ചാട്ടം എന്നാണ്. ആടുകൾക്ക് സുഗമമായി ഒരു കരയിൽ നിന്ന് അടുത്ത കരയിലേക്ക് ചാടാവുന്നതിലാണ് ഈ പേരു വന്നത്. കാവേരി ഇടുങ്ങിയ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒഴുകുമ്പോൾ
വെള്ളം കൂടുതൽ ശക്തമായാണ് ഒഴുകുക. ഇതാണ് ഇതിന് ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുകൂലം.
Photo Courtesy: Karthik Prabhu

മേലുകോട്ടെ, പുരാതന ക്ഷേത്രങ്ങൾ

മേലുകോട്ടെ, പുരാതന ക്ഷേത്രങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മസ്ഥലം തമിഴ്‌നാട്ടില്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കര്‍ണാടകയിലെ മേലുകോട്ടയിലാണ് ജയലളിത ജനിച്ചത്. ബാംഗ്ലൂരില്‍ നിന്ന് 133 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. തമിഴില്‍ ഈ സ്ഥലം മേല്‍ക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം
Photo Courtesy: sai sreekanth mulagaleti

മുത്തത്തി, റിവർ ആക്റ്റിവിറ്റി

മുത്തത്തി, റിവർ ആക്റ്റിവിറ്റി

ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു
വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വായിക്കാം

Photo Courtesy: Praveen

മൈസൂർ, കൊട്ടാരം

മൈസൂർ, കൊട്ടാരം

കർണാടകയിലെ പ്രശസ്തമായ നഗരമാണ് മൈസൂർ. ബാംഗ്ലൂരിൽ നിന്ന് 140 കിലോമീറ്റർ അകലെയായാണ് മൈസൂർ സ്ഥിതി ചെയ്യുന്നത് പ്രശസ്തമായ മൈസൂർ കൊട്ടാരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടുതൽ വായിക്കാം

Photo Courtesy: Vikas Rana
നന്ദി ഹിൽസ്, ഹിൽസ്റ്റേഷൻ

നന്ദി ഹിൽസ്, ഹിൽസ്റ്റേഷൻ

ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ
കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികളുടെ ഈ പ്രിയ താവളം.
ചിക്കബല്ലാപൂര്‍ ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലമില്ല. കൂടുതൽ വായിക്കാം
Photo Courtesy: Koshy Koshy

സാവൻദുർഗ, ട്രെക്കിംഗ്

സാവൻദുർഗ, ട്രെക്കിംഗ്

കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ട് കുന്നുകള്‍, ക്ഷേത്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ്
സഞ്ചാരികള്‍ക്കായി സാവന്‍ദുര്‍ഗ ഒരുക്കിവച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 33 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍ദുര്‍ഗയിലെത്താം. എളുപ്പം ചെന്നെത്താവുന്ന, പടുകൂറ്റന്‍ പാറകള്‍ നിറഞ്ഞ ഒരു മലമ്പ്രദേശം. മലകയറ്റത്തിനു പറ്റിയൊരിടമാണ് സാവന്‍ദുര്‍ഗ. കൂടുതൽ വായിക്കാം

Photo Courtesy: Chris Conway, Hilleary Osheroff
ശിവഗംഗ, ട്രെക്കിംഗ്

ശിവഗംഗ, ട്രെക്കിംഗ്

ഒറ്റദിവസത്തെ ട്രക്കിംഗാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ശിവഗംഗെ. ബാംഗ്ലൂരില്‍ നിന്നും ഏകദേശം 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സംശയമേതുമില്ലാതെ തിരഞ്ഞെടുക്കാം ശിവഗംഗെ. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരു ചെറിയ കുന്നാണ് ശിവഗംഗെ. മലമുകളിലെ ശിവക്ഷേത്രത്തില്‍നിന്നാണ് ഈ സ്ഥലത്തിന് ശിവഗംഗെ എന്ന പേര് വീണത്. കൂടുതൽ വായിക്കാം
Photo Courtesy: Manjeshpv

ശിവാന സമുദ്ര, വെള്ളച്ചാട്ടം

ശിവാന സമുദ്ര, വെള്ളച്ചാട്ടം

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Chris Conway, Hilleary Osheroff
സ്‌കന്ദഗിരി, ട്രെക്കിംഗ്

സ്‌കന്ദഗിരി, ട്രെക്കിംഗ്

കാലവാരദുര്‍ഗയെന്നാണ് സ്‌കന്ദഗിരി പൊതുവേ അറിയപ്പെടുന്നത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് അദ്ദേഹത്തിന്റെ ആക്രമണം തടുക്കാനായി ഇവിടത്തെ രാജാവ് പണിത വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങളുണ്ടിവിടെ. നന്ദിമലനിരകളില്‍ 1350 അടി ഉയരത്തിലായാണ് ഈ കോട്ട പണിതിരിക്കുന്നത്. സ്‌കന്ദഗിരിയില്‍ നിന്നാല്‍ ഈ കോട്ടയുടെ ഭാഗങ്ങള്‍ കാണാന്‍ കഴിയും. ബാംഗ്ലൂരിന് 70 കിലോമീറ്റർ അകലെയായി ചിക്കബെലപ്പൂരിന് സമീപത്തായാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം
Photo Courtesy: Kalyan Kanuri

ശ്രീരംഗപട്ടണ, ചരിത്രം

ശ്രീരംഗപട്ടണ, ചരിത്രം

പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരുകേട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ശ്രീരംഗപട്ടണം. ബാംഗ്ലൂരില്‍നിന്നും 127 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീരംഗപട്ടണത്ത് എത്താം. മൈസൂരില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേക്ക്. കൂടുതൽ വായിക്കാം
Photo Courtesy: Ppyoonus

തലക്കാട്, പുരാതന ക്ഷേത്രങ്ങൾ

തലക്കാട്, പുരാതന ക്ഷേത്രങ്ങൾ

കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയിലാണ് ഈ ക്ഷേത്രനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 120 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. കൂടുതൽ വായിക്കാം

Photo Courtesy: Dineshkannambadi
യേലഗിരി, ഹിൽസ്റ്റേഷൻ

യേലഗിരി, ഹിൽസ്റ്റേഷൻ

സാഹസികരായ സഞ്ചാരികളുടെ പറുദ്ദീസയാണ്‌ യെലഗിരി. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകൃതിത്ത പ്രദേശമായി അടുത്തിടെ യേലഗിരിയെ തിരഞ്ഞെടുത്തിരുന്നു. ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ പഞ്ചാഗ്നിക്കാണ്‌. ഇവിടെ നിരവധി ക്ഷേത്രങ്ങളുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രായം ചെന്നവരും ധാരാളമായി യേലഗിരി സന്ദര്‍ശിക്കുന്നു. കൂടുതൽ വായിക്കാം

Photo Courtesy: L.vivian.richard

നൃത്യഗ്രാമം, കലാകേന്ദ്രം

നൃത്യഗ്രാമം, കലാകേന്ദ്രം

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. ഒരു ഒഴിവുദിനം നൃത്യഗ്രാമം കാണാനായി നീക്കിവച്ചാല്‍ അതൊരിക്കലും ഒരു നഷ്ടമാകില്ല, മറിച്ച് തീര്‍ത്തും പുതിയൊരു അന്തരീക്ഷത്തെ പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള ഒരു അവസരം കൂടിയാകും. കൂടുതൽ വായിക്കാം

Photo Courtesy: Parthan

രാമനഗരം

രാമനഗരം

ബാംഗ്ലൂരില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് സില്‍ക്കിന്റെയും ഷോലെയുടെയും സ്വന്തം സ്ഥലമെന്നറിയപ്പെടുന്ന രാമനഗരത്തിലേക്ക്. 1970 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഷോലെയിലെ ഗബ്ബര്‍സിങ് എന്ന കൊള്ളക്കാരനായ വില്ലന്റെ താവളം ചിത്രീകരിച്ച സ്ഥലമെന്ന പേരിലാണ് രാമനഗരത്തിന്റെ പ്രശസ്തി പുറത്തറിയുന്നത്. തുടര്‍ന്നും ഒരുപാട് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് ഇവിടം. രാമനഗര ജില്ലയുടെ ആസ്ഥാനമാണ് രാമനഗരം. കൂടുതൽ വായിക്കാം

Photo Courtesy: Arun Katiyar

ഘടി സുബ്രമണ്യ ക്ഷേത്രം, തീർത്ഥാടനം

ഘടി സുബ്രമണ്യ ക്ഷേത്രം, തീർത്ഥാടനം

ബാംഗ്ലൂരിനടുത്തുള്ള ദൊഡ്ഡബല്ലാപ്പൂരിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഘടി സുബ്രഹ്മണ്യക്ഷേത്രം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ഈ സ്ഥലം ബാംഗ്ലൂര്‍ റൂറല്‍ ജില്ലയില്‍ ഉള്‍പ്പെടുന്നതാണ്.

Photo Courtesy: Rejenish
കോലാർ, സാഹസിക വിനോദങ്ങൾ

കോലാർ, സാഹസിക വിനോദങ്ങൾ

സാഹസികത നിറഞ്ഞ വിനോദങ്ങളില്‍ ഏര്‍പ്പെടാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പാരാസെയ്‌ലിങ്, റോക്ക് ക്ലൈംബിങ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് കോലാര്‍. കൂടുതൽ വായിക്കാം

Photo Courtesy: Vedamurthy J

കുരുഡുമല, തീർത്ഥാടനം

കുരുഡുമല, തീർത്ഥാടനം

ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും കൃത്യം 118 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറുഡുമലയിലെത്താന്‍. കോലാര്‍ ജില്ലയിലെ അതിപ്രധാനമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കുരുഡുമല. ഗണപതിയാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുരുഡുമലയിലെ ഗണേശഭഗവാന് പ്രത്യേക ശക്തിയുള്ളതായി ഭക്തര്‍ കരുതിവരുന്നു. കൂടുതൽ വായിക്കാം
Photo Courtesy: Ganesha1 at en.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X