Search
  • Follow NativePlanet
Share
» »നവംബറില്‍ യാത്ര ചെയ്തിരിക്കേണ്ട 25 സ്ഥലങ്ങള്‍

നവംബറില്‍ യാത്ര ചെയ്തിരിക്കേണ്ട 25 സ്ഥലങ്ങള്‍

By Maneesh

ഇന്ത്യയില്‍ വിനോ‌ദ സഞ്ചാരം നടത്താന്‍ പറ്റിയ മാസമാണ് ‌നവംബര്‍. എല്ലാത്തരത്തിലുമുള്ള സഞ്ചാരികള്‍ അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത് നവംബറില്‍ ആണ്. ഇ‌ന്ത്യയിലെ സ്കൂളുകളില്‍ നിന്നും കോളെജുകളില്‍ നിന്നും ‌ടൂര്‍ പോകുന്നതും ന‌വംബറില്‍ ആണ്. അതിനാല്‍ തന്നെ ന‌വംബര്‍ മാസത്തില്‍ തിരക്കു‌ള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര പോകാതിരിക്കു‌ന്നതാണ് നല്ലത്.

ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്ര ചെയ്യാന്‍ പറ്റിയ മാസം ആയതിനാല്‍ ന‌വംബര്‍ മാസ‌ത്തില്‍ സ‌ഞ്ചരിക്കാന്‍ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. അവയില്‍ നിങ്ങള്‍ തീര്‍ച്ചയായും സഞ്ചരിച്ചിരിക്കേണ്ട 25 സ്ഥല‌ങ്ങ‌ള്‍ പ‌രിചയപ്പെടാം.

01. പുഷ്കര്‍, രാജസ്ഥാന്‍

01. പുഷ്കര്‍, രാജസ്ഥാന്‍

രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പുഷ്കര്‍ ഇന്ത്യയിലെ പുണ്യനഗരങ്ങളില്‍ ഒന്നാണ്. ന‌വംബര്‍ മാസത്തിലാണ് ലോക‌പ്രശസ്ത പുഷ്‌കര്‍ മേള നടക്കുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Fulvio Spada

02. ഉദയ്പൂര്‍, രാ‌ജസ്ഥാന്‍

02. ഉദയ്പൂര്‍, രാ‌ജസ്ഥാന്‍

ന‌വംബറില്‍ സഞ്ചരിക്കാന്‍ പറ്റിയ രാജസ്ഥാനിലെ മറ്റൊരു സുന്ദരസ്ഥലമാണ് ‌തടാക നഗരമായ ഉദ‌യ്‌പൂര്‍. ഉദയ്പൂരിലെ പിച്ചോള തടാകവും തടാകത്തിന് നടുവി‌ലായിലുള്ള കൊട്ടാരവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. വി‌ശദമായി വായിക്കാം.

Photo Courtesy: Vberger
03. ഹംപി, ‌കര്‍ണാടക

03. ഹംപി, ‌കര്‍ണാടക

നിങ്ങള്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നവരാണെങ്കില്‍ ഈ നവംബര്‍ മാസത്തില്‍ ‌ഹംപിയിലേക്ക് യാത്ര പോകാം. വടക്കന്‍ കര്‍ണാടകത്തിലാണ് ഈ പുരാതനനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 350 കിലോമീറ്റര്‍ ദൂരമുണ്ട്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. വിശദമായി വായിക്കാം

Photo Courtesy: Bjørn Christian Tørrissen
04. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഉത്തരാ‌ഖണ്ഡ്

04. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ഉത്തരാ‌ഖണ്ഡ്

ഡല്‍ഹിയില്‍ നിന്ന് നവംബര്‍ മാസത്തില്‍ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് ഉത്തരാഖ‌ണ്ഡിലെ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്. ഡല്‍ഹിയില്‍ നിന്ന് ഇവിടേയ്ക്ക് ഡീലക്സ്/ സെമി ഡീലക്സ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാംഗംഗ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഉദ്യാനം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്‌. മനോഹരമായ കാഴ്‌ചകളും സാഹികമായ സഫാരികളുമാണ്‌ സഞ്ചാരികളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Vikram Gupchup
05. അമൃത്‌സര്‍, പഞ്ചാബ്

05. അമൃത്‌സര്‍, പഞ്ചാബ്

പഞ്ചാബിലെ പ്രമുഖ നഗരങ്ങളിലൊന്നായ അമൃത്സറിലേക്ക് വിമാനമാര്‍ഗവും ട്രെയിന്‍മാര്‍ഗവും റോഡുമാര്‍ഗവും എളുപ്പത്തില്‍ എത്താന്‍ കഴിയും. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ട്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. ഈ തടാകത്തിന്റെ മധ്യത്തിലാണ് സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നാലാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു രാംദാംസ് ജിയാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം. വിശദമായി വായിക്കാം

Photo Courtesy: Vinish K Saini
06. സോണേപൂര്‍, ബിഹാര്‍

06. സോണേപൂര്‍, ബിഹാര്‍

ബിഹാറിലെ ഹാജിപൂറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് സോണേപൂര്‍. ഒക്ടോബര്‍ നവംബറുകള്‍ക്കിടയില്‍ വരുന്ന പൗര്‍ണ്ണമി നാളില്‍ നടക്കുന്ന ആഘോഷമാണ് കാര്‍ത്തിക് ദിവാസ്. എല്ലാവര്‍ഷവും നടക്കുന്ന രണ്ടാഴ്ച നീളുന്ന കാലി ഉല്‍സവമാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കാലി ഉല്‍സവങ്ങളിലൊന്നാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Rraza97

07. ഷി‌ല്ലോംഗ്, നോര്‍ത്ത് ഈസ്റ്റ്

07. ഷി‌ല്ലോംഗ്, നോര്‍ത്ത് ഈസ്റ്റ്

നവംബര്‍ മാസത്തില്‍ ‌നോര്‍ത്ത് ഈസ്റ്റിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് മേഘാലയുടെ തലസ്ഥാനമായ ഷില്ലൊ‌ങ്. കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. വിശദമാ‌യി വായിക്കാം

Photo Courtesy: Sandydessert
08. വാരണാസി, യു പി

08. വാരണാസി, യു പി

ദീപാവലി ആഘോഷം നടക്കുന്ന നവംബര്‍ മാസം തന്നെ വാരണാസിയില്‍ യാത്ര ചെയ്യണം. ‌ഗാംഗ നദിയുടെ കരയിലെ ദീപവലി ആഘോഷ കാഴ്ച ജീവിത‌ത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ കണ്ടിരിക്കേണ്ട കാഴ്‌ചയാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: AKS.9955
09. ഡല്‍‌ഹി

09. ഡല്‍‌ഹി

ഡല്‍ഹി യാത്ര നവംബറില്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഡല്‍ഹി‌യിലെ ഏറ്റവും മികച്ച കാലവസ്ഥ അനുഭവിക്കാം. വേനല്‍ക്കാലത്ത് കനത്ത ചൂടും തണുപ്പ് കാലത്ത് നല്ല തണുപ്പും അനു‌ഭവപ്പെടുന്ന ഡല്‍ഹിയില്‍ നവംബര്‍ മാസം ‌സന്ദര്‍ശിക്കാന്‍ പ‌റ്റിയ സമയമാണ്. വിശദമായി വായിക്കാം

Photo Courtesy: Airunp

10. സുന്ദര്‍ബന്‍, പശ്ചിമ ബംഗാള്‍

10. സുന്ദര്‍ബന്‍, പശ്ചിമ ബംഗാള്‍

നവംബര്‍ മാസത്തില്‍ ഇന്ത്യന്‍ കടുവകളുടെ ആവാസ കേന്ദ്രമായ സുന്ദര്‍ബനിലേക്കുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും.
കല്‍ക്കത്തയില്‍ നിന്ന് 357 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം സുന്ദര്‍ബനില്‍ എത്തിച്ചേരാന്‍. കല്‍ക്കത്തയില്‍ നിന്ന് ഏകദേശം 7 മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Joydeep
11. ഭരത്‌പൂര്‍, രാജസ്ഥാന്‍

11. ഭരത്‌പൂര്‍, രാജസ്ഥാന്‍

പക്ഷിനിരീക്ഷകന്റെ പറുദീസയായ രാജസ്ഥാനിലെ ഭരത്പൂര്‍ നാഷണല്‍ പാര്‍ക്ക് ലോകപ്രസിദ്ധമാണ്. ഏകദേശം 375 ഓളം പക്ഷി വൈവിധ്യമുള്ള ഈ പാര്‍ക്ക് പ്രകൃത്യാലുള്ള സങ്കേതമാണ്. നവംബര്‍ ‌മാസമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏ‌റ്റവും നല്ല സമയം. വിശദമായി വായിക്കാം

Photo Courtesy: Anupom sarmah

12. ഓര്‍ച്ച, മധ്യപ്രദേശ്

12. ഓര്‍ച്ച, മധ്യപ്രദേശ്

മധ്യപ്രദേശിലെ ബേത്വ നദീതീരത്താണ് പ്രശസ്തമായ ഓര്‍ച്ച പട്ടണം സ്ഥിതിചെയ്യുന്നത്. ഛാത്രീസ്, ദൗജ് കി ഹവേലി, ദിന്‍മാന്‍ പാലസ്, ഫൂല്‍ ഭാഗ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. രാജാ മഹല്‍, റാണി മഹല്‍, സുന്ദര്‍ മഹല്‍, ലക്ഷ്മി നാരായണ ക്ഷേത്രം തുടങ്ങിയവയും ഇവിടത്തെ കാഴ്ചകളില്‍പ്പെടുന്നു. റിവര്‍ റാഫ്റ്റിംഗും, സംസ്‌കാരസമ്പന്നതയും, ആഘോഷങ്ങളും ഓര്‍ച്ച കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുന്നു. വിശദമായി വായിക്കാം

Photo Courtesy: Aastha lall
13. ‌‌‌ഗിര്‍, ഗുജറാത്ത്

13. ‌‌‌ഗിര്‍, ഗുജറാത്ത്

ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനം പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസതന്നെയാണ്. ഗുജറാത്തിലെ ഗിര്‍നര്‍ ഹില്‍സ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഗിര്‍ ദേശീയോദ്യാനം കൂടി കാണേണ്ടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Asim Patel
14. കൊഹിമ, നാഗലാന്‍ഡ്

14. കൊഹിമ, നാഗലാന്‍ഡ്

നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമ വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്‌. അസ്‌പര്‍ശിത സൗന്ദര്യത്താല്‍ പ്രശസ്‌തമായ ഈ സ്ഥലം തലമുറകളായി സന്ദര്‍ശകരെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വിശദമായി വായിക്കാം

Photo Courtesy: Homen Biswas
15. അല്‍മോറ, ഉത്തരാഖണ്ഡ്

15. അല്‍മോറ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കൊടുമുടികള്‍ അല്‍മോരയിലെ സന്ദര്‍ശകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്ന് ഒരുപാടൊരുപാട് സഞ്ചാരികള്‍ ഈ ഭൂമികയുടെ വേറിട്ട കാഴ്ചകള്‍ കാണാന്‍ വര്‍ഷം തോറും ഇവിടെ എത്തിച്ചേരുന്നു. വിശദമായി വായിക്കാം

Photo Courtesy: Rajarshi MITRA
16. സനസാര്‍, ജമ്മു‌കശ്മീര്‍

16. സനസാര്‍, ജമ്മു‌കശ്മീര്‍

ഇരട്ട ഗ്രാമങ്ങളായ സനയും സാര്‍ ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളാണ്‌. പാറ്റ്‌നിടോപ്പിന്‌ പടിഞ്ഞാറ്‌ 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കപ്പിന്റെ ആകൃതിയിലുള്ള പുല്‍മേടാണ്‌. ഇവിടെ കാണപ്പെടുന്ന സന, സാര്‍ എന്നീ തടാകങ്ങളുടെ പേരുകളില്‍ നിന്നാണ്‌ ഈ പ്രദേശത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. വിശദമായി വായിക്കാം

Photo Courtesy: Extremehimalayan
17. ഉജ്ജൈന്‍, മധ്യപ്രദേശ്

17. ഉജ്ജൈന്‍, മധ്യപ്രദേശ്

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. ഇന്ഡോര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജൈനില്‍ നിന്ന് ഇവിടേക്കുള്ള ദൂരം 55 കിലോമീറ്ററാണ്. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

18. സപുതാര, ഗുജറാത്ത്

18. സപുതാര, ഗുജറാത്ത്

ഗുജറാത്തിലെ വരണ്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സപുതാര. പച്ചപ്പിനാലും ജൈവവൈവിധ്യത്തിനാലും സമൃദ്ധമായ സഹ്യാദ്രിയിലെ നിബിഡവനമായ സപുതാര ചിത്രസമാനമായ ഒരു ഹില്‍സ്റ്റേഷന്‍ കൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: nevil zaveri

19. നള‌ന്ദ, ബിഹാര്‍

19. നള‌ന്ദ, ബിഹാര്‍

ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് നളന്ദ എന്ന ആഗോള യൂനിവേഴ്സിറ്റിയുടെ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: Photo Dharma

20. മഹാബലി‌പുരം, തമി‌ഴ്നാട്

20. മഹാബലി‌പുരം, തമി‌ഴ്നാട്

തമിഴ്നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.'മാമല്ലാപുരം' എന്നാണ് മഹാബലിപുരത്തിന്റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ 'പല്ലവ' രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഇത്. ചെന്നൈ‌യില്‍ നിന്ന് ന‌‌വംബര്‍ മാസം പോകാന്‍ പറ്റിയ സ്ഥലമാണ് മഹാബലി‌പുരം. വിശദമായി വായി‌ക്കാം

Photo courtesy: KARTY JazZ
21. ഗണപതിപൂലെ, മഹാരാഷ്ട്ര

21. ഗണപതിപൂലെ, മഹാരാഷ്ട്ര

കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. ന‌‌വംബര്‍ യാത്രയ്ക്ക് പറ്റിയ സ്ഥ‌ലമാണ് ഈ കടല്‍ത്തീരം. വിശദമായി വായിക്കാം

Photo courtesy: Pdsaw
22. കച്ച്, ഗുജറാത്ത്

22. കച്ച്, ഗുജറാത്ത്

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. നവംബറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ കച്ചിനേക്കുറിച്ച് വിശദമായി വായിക്കാം

Photo courtesy: anurag agnihotri

23. പച്ച്‌മര്‍ഹി, മധ്യപ്രദേശ്

23. പച്ച്‌മര്‍ഹി, മധ്യപ്രദേശ്

വിന്ധ്യ - സത്‌പുര പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി എന്ന സുന്ദരമായ ഹില്‍സ്റ്റേഷനാണ് മധ്യപ്രദേശിന് സ്വന്തമായിട്ടുള്ള ഏക ഹില്‍സ്റ്റേഷന്‍. നവംബറില്‍ സുന്ദരമായ കാലവസ്ഥയാണ് ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Manishwiki15
24. ആന്‍ഡമാന്‍

24. ആന്‍ഡമാന്‍

ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്, എത്രനുകര്‍ന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം. വിശദമായി വായിക്കാം

Photo Courtesy: Koshy Koshy
25. പോണ്ടിച്ചേരി (ബീച്ചുകള്‍)

25. പോണ്ടിച്ചേരി (ബീച്ചുകള്‍)

നാല്‌ മനോഹരങ്ങളായ ബീച്ചുകളാണ്‌ പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്‌, പാരഡൈസ്‌ ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്‍ ബീച്ച്‌ എന്നീവയാണ്‌ ആ നാല്‌ ബീച്ചുകള്‍. വിശ‌ദമായി വായിക്കാം

Photo Courtesy: Praveen
Read more about: rajasthan karnataka punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X