Search
  • Follow NativePlanet
Share
» »കല്‍ക്ക‌ട്ടാ ‌നഗരത്തിന്റെ 25 സവിശേഷതകള്‍

കല്‍ക്ക‌ട്ടാ ‌നഗരത്തിന്റെ 25 സവിശേഷതകള്‍

By Maneesh

കല്‍ക്കട്ടയേക്കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്നത് കമ്പളി പുതപ്പും ഹൗറ ബ്രിഡ്ജും ആയിരിക്കും. ഈ രണ്ട് കാര്യങ്ങളും ‌മലയാളികളുടെ മനസില്‍ വരാന്‍ കാരണം സിനിമകളാണ്. സിനിമകളിലൂടെയാണ് മലയാളികള്‍ കല്‍ക്കട്ടയെ പരിചയപ്പെടുന്നത്. റാംജീറാവ് സ്പീക്കിംഗ് എന്ന സിനിമയില്‍ ക‌ല്‍ക്കട്ട കാണിക്കുന്നില്ലെങ്കിലും കല്‍ക്കട്ട നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ക‌ല്‍ക്കട്ടയില്‍ നിന്ന് വരുമ്പോള്‍ കമ്പളി പുതപ്പ് കൊണ്ടുവരണേ എന്ന ഡയലോഗ് ഇന്നും ഹിറ്റാണ്.

കൽക്കട്ടയിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം
മുബൈയും ഡല്‍ഹിയും പോലെ ഒരു കാലത്ത് മലയാളികളുടെ സ്വപ്ന നഗരമായിരുന്നു കല്‍ക്കട്ട. നിരവധി മലയാളികളാണ് വൈറ്റ് കോളര്‍ ജോലി സ്വപ്നം കണ്ട് കല്‍ക്കട്ടയിലേക്ക് ചേക്കറിയത്. അതുകൊണ്ട് തന്നെ ക‌ല്‍ക്കട്ടാ നഗരം നിരവധി മലയാള സിനിമകള്‍ക്ക് പശ്ചാത്തലമായി. ആ സിനിമകളിലെയെല്ലാം സ്ഥിരം കഥാപാത്രമാണ് ഹൗറ ബ്രിഡ്ജ്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരി‌ക്കേ‌ണ്ട ഇന്ത്യയിലെ നഗരങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ കൊൽക്കത്ത എന്ന് അറിയപ്പെടുന്ന കല്‍ക്കട്ട. കല്‍ക്കട്ടയില്‍ എത്തുന്ന സഞ്ചാരി‌കളെ കാത്തിരിക്കുന്ന 25 പ്രത്യേകതകൾ മനസിലാക്കാം

കൽക്കട്ടയേക്കുറിച്ച് വിശദമായി വായിക്കാം

കാളിഘട്ട്

കാളിഘട്ട്

കല്‍ക്കട്ടയ്ക്ക് ആ പേ‌ര് ലഭിച്ചത് കാളിഘട്ടില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. കല്‍ക്കട്ടയിലെ പ്രശസ്തമായ കാളി ക്ഷേത്രമാണ് കാളിഘട്ട് ക്ഷേത്രം. മുന്‍പ് ചെറിയ ഒരു ക്ഷേത്രമായിരുന്നു ഇത്. മുന്‍പ് ഹൂഗ്ലീ നദിയുടെ തീരത്തായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ ഹൂഗ്ലീ നദിയുടെ കൈവരിയായ ആദി ഗംഗയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: shankar s.

മൈദാന്‍

മൈദാന്‍

മൈദാന്‍ എന്ന് അറിയപ്പെടുന്ന കല്‍ക്കട്ടയിലെ ബ്രിഗേഡ് പരേഡ് ആണ് കല്‍ക്കട്ടയിലെ ഏറ്റവും വലിയ മൈതാനം. ഫുട്ബോള്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. കല്‍ക്കട്ടാ നിവാസികള്‍ക്ക് മോണിംഗ് വാക്ക് നടത്താനും പറ്റിയ സ്ഥലമാണ് ഇത്.

Photo Courtesy: Manoj Menon

വിക്ടോറിയ മെമ്മോറിയല്‍

വിക്ടോറിയ മെമ്മോറിയല്‍

വിക്ടോറിയ മെമ്മോറിയല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ സ്മാരകമാണ്. താജ് മഹലിന്‍റെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1921 ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. രാജകുടുംബത്തിന്‍റെ ചില പെയിന്‍റിംഗുകള്‍ ഇവിടെ കാണാം. അവയേക്കാളുപരി കെട്ടിടത്തിന്‍റെ ഭംഗി ആസ്വദിക്കാനാണ് മിക്കവരും ഇവിടെയെത്തുന്നത്. ഒഴിവ് സമയം ചെലവഴിക്കാന്‍ ഏറെയാളുകളെത്തുന്ന കൊല്‍ക്കത്തയിലെ ഒരു പ്രധാന സ്ഥലമാണിത്.
Photo Courtesy: Manoj Menon

പാര്‍ക്ക് സ്ട്രീറ്റ്

പാര്‍ക്ക് സ്ട്രീറ്റ്

സൗത്ത് കൊല്‍ക്കത്തയിലെ രണ്ട് പ്രധാന മാര്‍ക്കറ്റുകളാണ് പാര്‍ക്ക് സ്ട്രീറ്റ്, കമാക് സ്ട്രീറ്റ് എന്നിവ. ലോകത്തെ പ്രമുഖ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ലഭിക്കുന്ന സ്ഥലമാണിവിടം. ചില ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കിഴിവ് ഇവിടെ ലഭിക്കും. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത് ബിസിനസ് ആവശ്യത്തിനോ, കാഴ്ച കാണാനോ ആണെങ്കിലും ഈ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. പാര്‍ക്ക് സ്ട്രീറ്റിലെ നൈറ്റ് ലൈഫും പ്രശസ്തമാണ്.

Photo Courtesy: Manoj Menon

ഹൗറ ബ്രിഡ്ജ്

ഹൗറ ബ്രിഡ്ജ്

ഹൗറ ബ്രിഡ്ജ് കാണാത്ത കൊല്‍ക്കത്ത സന്ദര്‍ശനം അപൂര്‍ണ്ണമായിരിക്കും. സന്ദര്‍ശിക്കുന്നതിനൊപ്പം ഓര്‍മ്മിക്കാനായി ചിത്രങ്ങളുമെടുക്കാം. നിലവില്‍‌ ഉപയോഗത്തിലില്ലാത്ത ഈ പാലം 1943 ല്‍ ബ്രിട്ടീഷുകാര്‍ പണിതതാണ്. നിരവധി ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കൊല്‍ക്കത്തയിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഇത്.
Photo Courtesy: Partha Sarathi Sahana

ബുറാ ബസാര്‍

ബുറാ ബസാര്‍

പരുത്തി, ‌ചണം എന്നിവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ബുറാബസാര്‍. കല്‍ക്കട്ടയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മേല്‍ത്തരം വസ്ത്രങ്ങള്‍ വിലക്കുറ‌വില്‍ വാങ്ങാന്‍ പറ്റുന്ന സ്ഥലമാണ് ഇത്.

Photo Courtesy: Praveen Kaycee

ജോറാസങ്കോ ഠാക്കൂര്‍ ബാരി

ജോറാസങ്കോ ഠാക്കൂര്‍ ബാരി

ജോറാസങ്കോ ഠാക്കൂര്‍ ബാരി ഠാക്കൂര്‍‌മാരുടെ പൈതൃക ഭവനമാണ്. രബീന്ദ്ര നാഥ ടാഗോര്‍ ജനിച്ചത് ഇവിടെയാണ്. ഇപ്പോള്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തില്‍ ആണ്.
Photo Courtesy: Chanchal Rungta

ചൈനാ ടൗണ്‍

ചൈനാ ടൗണ്‍

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിരവധി ചൈന‌ക്കാര്‍ കല്‍ക്കട്ടയില്‍ ‌താമസിച്ചിരുന്നു. അവരില്‍ ചിലര്‍ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യക്കാരായി കല്‍ക്കട്ടയില്‍ താമസിച്ചു വരുന്നു. ചൈനീസ് വംശജര്‍ പാര്‍ക്കുന്ന സ്ഥലമാണ് പില്‍ക്കാലത്ത് ചൈനാ ടൗണ്‍ എന്ന് അറിയപ്പെട്ടത്.

Photo Courtesy: jliptoid

ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യന്‍ മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ തന്നെ പഴക്കം ചെന്നവയിലൊന്നുമാണ് ഇന്ത്യന്‍ മ്യൂസിയം. പല കാലഘട്ടങ്ങളിലെ, ശാസ്ത്രം മുതല്‍ നരവംശശാസ്ത്രം വരെ ഇവിടെ പ്രദര്‍ശനവിഷയമാകുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ഏറെ ശേഷിപ്പുകള്‍ ഇവിടെ കാണാം. ടിബറ്റ്, മുഗള്‍, ബര്‍മ പ്രദേശങ്ങളില്‍ നിന്നുള്ള വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

Photo Courtesy: Manoj Menon

സയന്‍സ് മ്യൂസിയം

സയന്‍സ് മ്യൂസിയം

കല്‍ക്കട്ടയില്‍ എത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് സയന്‍സ് മ്യൂസിയം.

Photo Courtesy: Praveen Kaycee

ബോട്ടോണിക്കല്‍ ഗാര്‍ഡന്‍

ബോട്ടോണിക്കല്‍ ഗാര്‍ഡന്‍

കല്‍ക്കട്ട നഗരത്തില്‍ നിന്ന് 8 കിലോ‌മീറ്റര്‍ അകലെയായി ഹൂഗ്ലീ നദിയുടെ കരയിലാണ് 273 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന ബോട്ടോണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: McKay Savage

എയര്‍പൂര്‍ സൂ

എയര്‍പൂര്‍ സൂ

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട എയര്‍പൂര്‍ കാഴ്ചബംഗ്ലാവ് ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ മനോഹരമായ അന്തരീക്ഷം ഫോട്ടോഗ്രാഫിക്കും, സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനും ഏറെ യോജിച്ചതാണ്. 250 ഓളം വര്‍ഷം പ്രായമുള്ള ഒരു ആമ ഇവിടെ ഉണ്ടായിരുന്നു.

Photo Courtesy: Koshy Koshy

ദുര്‍ഗപൂജ

ദുര്‍ഗപൂജ

കല്‍ക്കട്ടയിലെ ഏ‌റ്റവും വ‌ലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദുര്‍ഗപൂജ. എല്ലവര്‍ഷവും നവരാത്രി കാലത്താണ് ദുര്‍ഗപൂജ നടക്കുന്നത്.

Photo Courtesy: Srijan Kundu

മെട്രോ

മെട്രോ

കല്‍ക്കട്ട നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ ചുറ്റിയടിക്കാന്‍ പറ്റിയതാണ് കല്‍ക്കട്ടാ മെട്രോ സര്‍വീസ്.

Photo Courtesy: shankar s.

ട്രാം

ട്രാം

ഇന്ത്യയില്‍ നിലവിലുള്ള ഏക ട്രാം സിസ്റ്റം കല്‍ക്കട്ടയിലാണ്. റെയിലൂടെ നീങ്ങുന്ന സിറ്റി ബസുകളാണ് ട്രാം

Photo Courtesy: Rajarshi Roychowdhury

റിക്ഷ

റിക്ഷ

കല്‍ക്കട്ടയിലെ ഒരു ജനകീയ വാഹനമാണ് മനുഷ്യര്‍ വ‌ലിക്കുന്ന റിക്ഷകള്‍. കല്‍ക്കട്ടയില്‍ മാത്രമാണ് ഇത്തരം റിക്ഷകള്‍ കാണാന്‍ കഴിയുന്നത്.

Photo Courtesy: Nomad Tales

ജാല്‍ മുറി

ജാല്‍ മുറി

കല്‍ക്കട്ട നഗരത്തില്‍ സുലഭമായ ഒരു വിഭവമാണ് ജാല്‍മുറി.

Photo Courtesy: Praveen Kaycee

മീന്‍കറി

മീന്‍കറി

മീന്‍കറിക്ക് പേരുകേട്ട സ്ഥലമാണ് കല്‍ക്കട്ട. കല്‍ക്കട്ടയില്‍ എത്തിയാല്‍ വിവിധ തരത്തിലുള്ള മീന്‍കറികള്‍ രുചിച്ച് നോക്കാതെ മടങ്ങരുത്.

Photo Courtesy: Manoj Menon

ബിരിയാണി

ബിരിയാണി

ബിരിയാണിക്ക് പേരുകേട്ട സ്ഥലമാണ് കല്‍ക്കട്ട. ലക്നോ സ്റ്റൈലിലുള്ള ബിരിയാണ് കല്‍ക്കട്ടാ ബിരിയാണ്. വ്യത്യസ്ത തരത്തിലുള്ള വെജിറ്റബിള്‍ ബിരിയാണിക്കും കല്‍ക്കട്ട പേരുകേട്ട സ്ഥലമാണ്.

Photo Courtesy: Manoj Menon

രസഗുള

രസഗുള

ബംഗാളികള്‍ക്ക് പ്രിയപ്പെട്ട മധുര പലഹാരങ്ങളില്‍ ഒന്നാണ് രസഗു‌ള. രസഗു‌ള കൂടാതെ വിവിധ തരത്തിലുള്ള മ‌ധുര പലഹാരങ്ങള്‍ കല്‍ക്കട്ടയില്‍ ലഭ്യമാണ്.

Photo Courtesy: Biswarup Ganguly

ഫുട്‌ബോള്‍

ഫുട്‌ബോള്‍

ഫുട്ബോളിന് പേരുകേട്ട കല്‍ക്കട്ടയില്‍ മോഹന്‍ബെഗാന്‍ പോലുള്ള നിര‌വധി ഫുട്ബോള്‍ ക്ലബുകള്‍ ഉണ്ട്.

Photo Courtesy: Dipanker Dutta

ഏഡന്‍ ഗാര്‍ഡന്‍സ്

ഏഡന്‍ ഗാര്‍ഡന്‍സ്

കൊല്‍ക്കത്തയിലെ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന്‍റെ കേന്ദ്രമായ ഇവിടെയാണ് കൊല്‍ക്കത്ത ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആസ്ഥാനം. ക്രിക്കറ്റിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ലൈവായി ഒരു കളി കാണുകയും ചെയ്യാം. ഇവിടെ കളി നടക്കുമ്പോള്‍ തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശീയരായ കാണികള്‍ ഒരു കാഴ്ച തന്നെയാണ്.
Photo Courtesy: Chippu Abraham

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ്

കല്‍ക്കട്ടയുടെ സ്വന്തം ഐ പി എല്‍ ടീമാണ് ഷാരുഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ്

Photo Courtesy: Connormah

നോബല്‍ സ‌മ്മാനം

നോബല്‍ സ‌മ്മാനം

ഇന്ത്യയില്‍ ആദ്യമായി നോബല്‍ സമ്മാനം ലഭിച്ചത് കല്‍ക്കട്ടക്കാരനായ രബീന്ദ്ര നാഥ ടാഗോറിനാണ്. പിന്നീട് കല്‍ക്കട്ടക്കാരായ അമര്‍ത്യ സെന്നിനും മദര്‍ തെരേസയ്ക്കും നോബല്‍ സമ്മാനം ലഭിച്ചു.


Photo Courtesy: Playing Futures: Applied Nomadology

തിര‌ക്ക്

തിര‌ക്ക്

ഇന്ത്യയില്‍ ഏറ്റവും തി‌ര‌‌ക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ ഒന്നാണ് കല്‍ക്കട്ട.

Photo Courtesy: Stefan Krasowski

Read more about: kolkata west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X