വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പശ്ചിമഘട്ടത്തിൽ സഞ്ചാരികൾ സന്ദർ‌ശിച്ചിരിക്കേണ്ട 25 പറുദീസകൾ

Written by:
Published: Monday, March 20, 2017, 17:21 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

പശ്ചിമഘട്ടം പോലെ ഇത്രയും സുന്ദരമായതും ജൈവ വൈവിധ്യങ്ങൾ ഉള്ളതുമായ ഒരു മലനിര ലോകത്ത് തന്നെ അപൂർവമാണ്. അതുകൊണ്ട് മാത്രമാണ് 2012ൽ പശ്ചിമഘട്ടത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്രയും സുന്ദരവും ജൈവവിവിധ്യവുമുള്ള സ്ഥലം നശിപ്പിച്ച് തീർക്കാൻ മാത്രം നികൃഷ്ടരായി മാറിയോ നമ്മളെന്ന് ആലോചിച്ച് നോക്കണമെങ്കിൽ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം നമ്മൾ കണ്ടാസ്വദിക്കണം.

മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട് ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ മലനിരകളിലെ സുന്ദരമായ കാഴ്ചകൾ നമുക്ക് കാണാം.

അന്തരീക്ഷ താപനില ദിനംപ്രതി കൂടി വരുന്ന ഈ നാളുകളെങ്കിലും നമുക്ക് പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനേക്കുറിച്ച് ഓർക്കാം. അവിടുത്തെ ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ അവിടേയ്ക്ക് നമുക്ക് ചേക്കേറാം.

ജോഗ്ഫാൾസ്

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: Kiran Sagara

 

തിരുനെല്ലി

വയനാട്ടിലെ ബ്രഹ്മഗിരിമലനിരയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് തിരുനെല്ലി. ഇവിടുത്തെ തിരുനെല്ലി ക്ഷേത്രവും പാപനാശിനി പുഴയുമാണ് ഏറേ പ്രശസ്തം.

Photo Courtesy: ജേപ്പി

 

ത്രിശിലേരി

വയനാട്ടിലെ പ്രശസ്ത ക്ഷേത്രമായ ത്രിശിലേരി ശിവക്ഷേത്രമാണ് ത്രിശിലേരിയെ പ്രശസ്തമാക്കുന്നത്. പശ്ചിമഘട്ടത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vinayaraj

തലക്കാവേരി

കാവേരി നദി ഉത്ഭവിക്കപ്പെടുന്നു എന്ന് പറയപ്പെടുന്ന തലക്കാവേരി സ്ഥിതി ചെയ്യുന്നത് കൂർഗ് ജില്ലയിലെ പശ്ചിമഘട്ടത്തിലാണ്.

Photo Courtesy: Vinayaraj

പുഷ്പഗിരി

കർണാടകയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദരമായ സ്ഥലമാണ് പുഷ്പഗിരി. കൂർഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sujay Kulkarni

സകലേശ്പൂർ

കർണാടകയിലെ ഹാസൻ ജില്ലയിലാണ് സകലേശ്പൂർ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. ബാംഗ്ലൂര്‍ - മൈസൂര്‍ ഹെവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്. കൂടുതൽ വായിക്കാം

Photo Courtesy: L. Shyamal

 

ശബരിമല

ശബരിമലയേക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല. പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്ന ഈ തീർത്ഥാടന കേന്ദ്രം ലോകപ്രശസ്തമാണ്. ശബരിമലയേക്കുറിച്ച് കൂടുത‌ൽ വായിക്കാം

Photo Courtesy: Chitra sivakumar

പൊന്മുടി

പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന പൊന്മുടി എന്ന ഹിൽസ്റ്റേഷൻ ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട ലൊക്കേഷാണ്. തിരുവനന്തപുരം ജില്ലയിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Roberto Mura

പീരുമേഡ്

തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട ഒരു ഹിൽസ്റ്റേഷനാണ് പീരുമേഡ് ഇടുക്കി ജില്ലയിൽ മൂന്നാറിന് സമീപത്തയാണ് പീരുമേഡ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Visakh wiki

നേരൽ

മുംബൈയിൽ നിന്ന് 83 കിലോമീറ്റർ അകലെയായി പശ്ചിമഘട്ട മേഖലയിലാണ് നേരൽ സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് നേരൽ എന്ന സുന്ദരഭൂമി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Bhargav Chanche

 

പഞ്ചഗണി

മഹാരാഷ്ട്രയിലാണ് പഞ്ചഗണി എന്ന സുന്ദരമായ ഹിൽസ്റ്റേഷൻ ഉള്ളത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇതിന്റെ മനോഹാരിതയെക്കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ? മുബൈയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പഞ്ചഗണിയേക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: bbalaji

 

 

മൂന്നാർ

സഞ്ചാര വൈവിധ്യങ്ങൾക്ക് പേരുകേട്ടതാണ് കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ. മൂന്നറിനേക്കുറിച്ചാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ? ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലേക്ക് ഒരു യാത്ര നടത്തിയാലോ?

Photo Courtesy: Aruna

 

മത്തേരൻ

ചെറുതാണെങ്കിലും മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനാണ് മത്തേരൻ. സമുദ്രനിരപ്പിൽ നിന്ന് 2650 അടി ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മുംബൈ, പൂനെ എന്നീ നഗരങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

Photo Courtesy:Marwada

 

കൽപ്പറ്റ

വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ പശ്ചിമഘട്ടത്തിലാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ പറുദീസയായ കൽപ്പറ്റയിൽ നിരവധി ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്. പ്രശസ്തമായ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് കൽപറ്റയ്ക്ക് സമീപത്തായാണ്.

Photo Courtesy:Rineeshrv

 

ഖണ്ടാല

പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഖണ്ടാല സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലാണ്. പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. ഇതിനു കുറച്ചകലെയായിത്തന്നെ കര്‍ജത്,ലോനവാല തുടങ്ങി മറ്റു ഹില്‍ സ്റ്റേഷനുകളുമുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Acewings

 

കൊടൈക്കനാൽ

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. കൂടുതൽ വായിക്കാം

Photo Courtesy: Aruna

 

 

ഗോബി ചെട്ടിപ്പാളയം

കർണാടകയിലെ ഈറോഡ് ജില്ലയിലാണ് സുന്ദരമായ ഗോബിചെട്ടിപ്പാളയം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ സുന്ദരമായ കാഴ്ചകളാണ് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്. നിരവധി മലയാള സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് ഈ സ്ഥലം.

Photo Courtesy: Magentic Manifestations

 

ദാണ്‌ഡേലി

കര്‍ണാടക സംസ്ഥാനത്തിലെ ഉത്തരകര്‍ണാടക ജില്ലയില്‍ പശ്ചിമഘട്ടനിരകളില്‍ ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൊച്ചുപട്ടണമാണ് ദാണ്‌ഡേലി. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. കൂടുതൽ വായിക്കാം

Photo Courtesy: L. Shyamal

 

മുല്ലയാനഗിരി

ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ചിക്കമഗളൂർ ജില്ലയിൽ തന്നെയാണ് ഈ കൊടുമുടിയും സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Sampigesrini

 

കുദ്രേമുഖ്

ചിക്കമഗളൂർ ജില്ലയിലെ മറ്റൊരു ഹിൽസ്റ്റേഷനാണ് കുദ്രേമുഖ്. പുല്‍മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം

Photo Courtesy: Karunakar Rayker

കെമ്മനഗുണ്ടി

ചിക്കമഗളൂർ ജില്ലയിൽ തന്നെയാണ് കെമ്മനഗുണ്ടിയും സ്ഥിതി ചെയ്യുന്നത്. കെമ്മനഗുണ്ടി പണ്ടേയ്ക്കു പണ്ടേ രാജാക്കന്മാരുടെ ഇഷ്ട താവളമായിരുന്നു. കൃഷ്ണരാജ വോഡയാര്‍ അഞ്ചാമന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. ഈ സ്ഥലം സൗന്ദര്യം ചോര്‍ന്നുപോകാതെ പരിപാലിയ്ക്കപ്പെട്ടതില്‍ ഈ രാജാവിന്റെ പങ്ക് ചെറുതല്ല. രാജാവിനോടുള്ള ആദരസൂചകമായി കെആര്‍ ഹില്‍സ് എന്നും കെമ്മനഗുണ്ടിയെ വിളിക്കുന്നുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Srinivasa83

 

 

ഹൊറനാട്

കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്. ചിക്കമഗളൂരില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. നിബിഢവനങ്ങളും താഴ് വരകളും ചേര്‍ന്നാണ് ഹൊറനാടിന്റെ മണ്ണിനെ ഇത്ര സൗന്ദര്യപൂര്‍ണമാക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Knadka00

 

അഗുംബേ

കര്‍ണാടകയിൽ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Mylittlefinger

 

 

ഊട്ടി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. കൂടുത‌ൽ വായിക്കാം

Photo Courtesy: Amol.Gaitonde

 

ഗ്ലൻമോർഗാൻ

ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൗതുകം.

Photo Courtesy : Simon Villeneuve

കുന്നൂർ

തമിഴ്നാട്ടിലെ പശ്ചിമഘട്ടത്തിലെ ഹിൽസ്റ്റേഷനുകളെല്ലാം പേരുകേട്ടതാണ്. പ്രശസ്തമായ ഹിൽസ്റ്റേഷനായ ഊട്ടിയ്ക്ക് അടുത്താണ് കുന്നൂർ എന്ന സുന്ദരമായ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. നീലഗിരി മൗണ്ടൈൻ റെയി‌‌‌ൽവെ കടന്നുപോകുന്നത് കൂന്നൂർ വഴിയാണ്.

Photo Courtesy : Amol.Gaitonde

English summary

25 Tourist Attractions In Western Ghats

The Western Ghats mountain range is itself a major attraction in India along with its high hills, deep valleys,mountain grasslands, dense and rain forest.
Please Wait while comments are loading...