Search
  • Follow NativePlanet
Share
» »സവാ‌രി ഗിരി ഗി‌രി നട‌ത്താൻ ചില മിണ്ടാപ്രാണികൾ

സവാ‌രി ഗിരി ഗി‌രി നട‌ത്താൻ ചില മിണ്ടാപ്രാണികൾ

By Maneesh

കാല്‍ നടയായി യാത്ര ചെയ്ത മനുഷ്യന്‍ മൃഗങ്ങളെ മെരുക്കിയെടുത്ത് അതിന്റെ പുറത്ത് കയറി യാത്ര ആരംഭിച്ചു. പുരണാങ്ങളില്‍ പറയുന്ന ദൈവങ്ങളുടെ വാഹനങ്ങളൊക്കെ മൃഗങ്ങളാണ്. മയിലും, എലിയും, കാളയും അങ്ങനെ ദൈവങ്ങളുടെ വാഹനങ്ങളായി

മൃഗങ്ങളുടെ പുറത്ത് കയറിയുള്ള യാത്രകൾ ആളുകൾ ഇപ്പോഴും ഇഷ്ടപ്പെടുന്നവയാണ്. വേഗതയുള്ള ഈ ലോകത്ത് വേഗം കുറഞ്ഞൊന്ന് യാത്ര ചെയ്താലോ?

01. യാക്ക് സഫാരി

യാക്കുകളുടെ പുറത്തുകയറി സഫാരി നടത്താൻ മനസു തുടിക്കുന്നെങ്കിൽ നേരെ പൊയ്ക്കോ ലഡാക്കിലേക്ക്. ലഡാക്കിന്റെ സാംസ്കാരം മനസിലാക്കി സൗന്ദര്യം ആസ്വദിച്ച് യാക്കുകളുടെ പുറത്തുകയറിയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ഹിമാലയൻ താഴ്വരയിലെ തടാകങ്ങളും, മഞ്ഞുമൂടിയ താഴ്വരകളും, കണ്ടുകൊണ്ട് ലഡാക്കിന്റെ കുന്നിൻ‌ ചെരുവിലൂടെ യാത്ര ചെയ്യാം. യാക്ക് സഫാരിയെക്കുറിച്ച് കൂടുതൽ വായിക്കാം.

സവാ‌രി ഗിരി ഗി‌രി നട‌ത്താൻ ചില മിണ്ടാപ്രാണികൾ

Photo Courtesy: Dennis Jarvis

02. എലിഫന്റ് സഫാരി

കാടിന്റെ വന്യതയറിയാൻ ആനപ്പുറത്ത് കയറി ഒരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലേക്ക് പൊയ്ക്കോളു. അനപ്പുറത്ത് ഇരുന്ന് കടുവകളേയും മറ്റു വന്യ ജീവികളേയും നോക്കി കാണുന്നതിന്റെ ത്രിൽ ഒന്ന് അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്. എലിഫന്റ് സഫാരിക്ക് പേരുകേട്ട കബനിയേക്കുറിച്ച് വായിക്കാം

സവാ‌രി ഗിരി ഗി‌രി നട‌ത്താൻ ചില മിണ്ടാപ്രാണികൾ

Photo Courtesy: Deepak

03. ക്യാമൽ സഫാരി

ഒട്ടകപ്പുറത്ത് കയറി മരുഭൂമിയിലൂടെ ഒരു യാത്ര ആഗ്രഹിക്കുണ്ടോ? എങ്കിൽ പോകാം രാജസ്ഥാനിലേക്ക്. രാജസ്ഥാനിലെ ജെയ്സാൽ‌മീർ ആണ് ഒട്ടക സഫാരിക്ക് പേരുകേട്ട സ്ഥലം. ഒരു ദിവസം മുതൽ ദിവസങ്ങളോളം നീളുന്ന ക്യാമൽ സഫാരികൾ വരെ ഇവിടെയുണ്ട്. യാത്രയിൽ രാജസ്ഥാന്റെ കലയും സംസ്കാരവും രുചിയുമൊക്കെ മനസിലാക്കാം. ക്യാമൽ സഫാരിയെക്കുറിച്ച് കൂടുതൽ മനസിലാക്കാം

സവാ‌രി ഗിരി ഗി‌രി നട‌ത്താൻ ചില മിണ്ടാപ്രാണികൾ

Photo Courtesy: Pushkar Fair

04. കുതിര സഫാരി

രാജസ്ഥാനിൽ പോയാൽ ശേഖവതിയിലെ ചരിത്ര നഗരിയിലൂടെ കുതിര സവാരി നടത്താനും സൗകര്യം ഉണ്ട്. ഇവിടുത്തെ രൂപ് നിവാസ് കോത്തിൽ പാലസ് ആണ് ഇവിടെ കുതിരസഫാരി സംഘടിപ്പിക്കുന്നത്. ഈ പാലസിന് പുറകിലായി ഒരു വലിയ കുതിരലായം ഉണ്ട്. രാജസ്ഥാനിലേക്ക് യാത്ര പോകാം

സവാ‌രി ഗിരി ഗി‌രി നട‌ത്താൻ ചില മിണ്ടാപ്രാണികൾ

Photo Courtesy: Biswarup Ganguly

ഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്രഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്ര

ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍ബാംഗ്ലൂരില്‍ നിന്ന് പോകാവുന്ന 25 വണ്‍ഡേ ട്രിപ്പുകള്‍

ഗോവയില്‍ നിന്ന് ചില വ്യത്യസ്ത കാഴ്ചകള്‍ഗോവയില്‍ നിന്ന് ചില വ്യത്യസ്ത കാഴ്ചകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X