Search
  • Follow NativePlanet
Share
» »കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ 5 സ്ഥലങ്ങള്‍

കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ 5 സ്ഥലങ്ങള്‍

By Maneesh

യാത്രകള്‍ എപ്പോഴും പുതിയ അനുഭവകള്‍ നല്‍കുന്നതാണ്. യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്‍ മറ്റൊന്നില്‍ നിന്നും കിട്ടില്ല. യാത്രകള്‍ തന്നെ പല തരത്തിലാണ് ചിലര്‍ യാത്ര ചെയ്യുന്നത് റിസോര്‍ട്ടുകളില്‍ തങ്ങാന്‍ വേണ്ടി മാത്രമായിരിക്കും. ചിലര്‍ ട്രെക്കിംഗ് ചെയ്യാനായിരിക്കും മറ്റ് ചിലര്‍ക്ക് സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനായിരിക്കും ഇഷ്ടം എന്തിനായിരുന്നാലും യാത്ര അനിവാര്യമാണ്.

യാത്രകളിൽ വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു കാര്യമാണ് കേബിൾ കാറിലൂടെയുള്ള സഞ്ചാരം. മലനിരകളി‌ൽ നിന്നോ ടവറുകളിൽ നിന്നോ വലിച്ച് കെട്ടിയ ഇരുമ്പ് കമ്പികളിലൂടെ യാത്ര ചെയ്യുന്ന ചെറിയ ക്യാബുകളാണ് കേബിൾ കാറുകൾ. ഇന്ത്യയിൽ കേബിൾ കാറുകളിൽ സഞ്ചരിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

1. ഗുൽമാർഗ്

ജമ്മുകാശ്മീരിലെ ഗുൽമാർഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം അവിടുത്തെ കേബിൾ കാറുകളാണ്. ഗുൽമാർഗിൽ നിന്ന് കൊംങ്ദൂർ വരെയും കൊം‌ങ്ദൂരിൽ നിന്ന് അഫർവാറ്റ് വരേയും അഞ്ച് കിലോമീറ്റർ ദൂരം വീതമാണ് കേബിൾ കാറുകൾ സർവീസ് നടത്തുന്നത്. ഹിമാലയൻ താഴ്വരകളുടേയും ഗൊണ്ടോല ഗ്രാമത്തിന്റെയും സുന്ദരമായ കാഴ്ചകൾ കാണാൻ കേബിൾ കാറിലുള്ള യാത്ര ഉപകരിക്കും.

Photo Courtesy: Ravinder Singh Gill

ഗുൽമാർഗിലേക്ക് യാത്ര പോകാം

ഗുൽമാർഗിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

2. മലമ്പുഴ

കേരളത്തിലുള്ളവർക്ക് കേബിൾ കാറിൽ ഒന്ന് യാത്ര ചെയ്യണമെന്ന് തോന്നിയാൽ മലമ്പുഴയിലേക്ക് പോയാൽ മതി. മലമ്പുഴയിലെ ഉദ്യാനത്തിന് മുകളിലൂടെയാണ് കേബിൾക്കാർ സഞ്ചരിക്കുന്നത്. കേബിൾക്കാറിൽ സഞ്ചരിച്ചൽ മലമ്പുഴ ഉദ്യാനത്തിന്റേയും ഡാമിന്റേയും സൗന്ദര്യം ആസ്വദിക്കാം.

മലമ്പുഴയിലേക്ക് യാത്ര പോകാം

മലമ്പുഴയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: vysakh

3. രാജ്ഗിർ

ബിഹാറിലെ രാജ്‌ഗിറിലേക്ക് നിങ്ങൾ ഒരു സന്ദർശനം നടത്തുകയാണെങ്കിൽ നിങ്ങൾക്ക് കേബിൾ കാറിൽ സഞ്ചരിക്കാൻ അവസരം ലഭിക്കും. രാജ്‌ഗിറിൽ നിന്ന് രത്നഗിരിയിലേക്കാണ് ഈ കേബിൾ കാർ പോകുന്നത്. ഈ യാത്രയിൽ വൈഭാര, രത്ന, സൈല, സോന, ഉദയ, ഛാത, വിപുല എന്നീ ഏഴ് മലനിരകളുടെ ഭംഗി ആസ്വദിക്കാൻ കഴിയും.

രാജ്‌ഗിറിലേക്ക് യാത്ര പോകാം

രാജ്ഗിറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Michael Eisenriegler

ഓലി

ഉത്തരാഖണ്ഡിലെ സുന്ദരമായ ഒരു ചെറിയ ടൗൺ ആണ് ഓലി. ഓലിയുടെ സുന്ദരമായ കാഴ്ച ആകാശത്ത് നിന്ന് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഒരു വഴിയുണ്ട്. കേബിൾ കാറിൽ സഞ്ചരിക്കുക. ഇന്ത്യയിൽ കേബിൾക്കാറിൽ സഞ്ചരിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഓലി. ആകാശം മുട്ടി നി‌ൽക്കുന്ന മലനിരകളും താഴ്വരകളിലെ പച്ചപ്പും കണ്ട്കൊണ്ടുള്ള കേബിൾക്കാറിലെ യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

ഓലിയിലേക്ക് യാത്ര പോകാം

ഓലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Anuj Kumar Garg

ഗാംഗ്ടോക്

സിക്കിമിലെ ഗാംഗ്‌ടോക്കിലാണ് മറ്റൊരു പ്രശസ്തമായ കേബിൾകാർ ഉള്ളത്. ഗാംഗ്ടോക് നഗരത്തിന്റെ പനോരമ ദൃശ്യം കാണാൻ ഇവിടുത്തെ കേബിൾ കാറിലൂടെയുള്ള യാത്ര ഉപകരിക്കും. നഗരത്തിന്റെ മുകളിലൂടെയാണ് കേബിൾകാർ യാത്ര ചെയ്യുന്നത്. ഗാംഗ്ടോക്കിലെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് ഈ കാറിൽ സഞ്ചാരികൾക്ക് കയറാം.

ഗാംഗ്ടോക്കിലേക്ക് യാത്ര പോകാം

ഗാംഗ്ടോക്കിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

കേബിള്‍ കാറില്‍ യാത്ര ചെയ്യാന്‍ 5 സ്ഥലങ്ങള്‍

Photo Courtesy: Kalyan Neelamraju

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X