വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

യാത്ര ക്ഷീണം തോന്നുകേയില്ല! കന്നഡ നാട്ടിലൂടെ 5 കിടിലോൽക്കിടിലം റോഡ് ട്രിപ്പുകൾ!

Written by:
Published: Monday, February 20, 2017, 15:33 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

സുന്ദര‌മായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കർണാടക. അറബിക്കടലിനും പശ്ചിമ ഘട്ടത്തിനും ഇടയിൽ സ്ഥിതി ‌ചെയ്യുന്ന സ്ഥലങ്ങളാണ് അവയിൽ ഏറ്റവും പ്രശസ്‌തം. കർണ്ണാടകയിലൂടെ റോഡ് ട്രിപ്പ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ‌നിരവധി സ്ഥലങ്ങൾ കർണ്ണാടക സംസ്ഥാനത്തിലുണ്ട്.

കന്നഡ നാട്ടിലൂടെ ഡ്രൈവ് ചെയ്തിരി‌ക്കേണ്ട 5 കിടിലൻ റോഡുകൾ നമുക്ക് പരിചയപ്പെടാം

01. മാംഗ്ലൂര്‍ - കാര്‍വാര്‍

കര്‍ണാടകയിലെ മംഗലാ‌പുരത്ത് നിന്ന് കാർവാറിലേ‌ക്ക് 270 കിലോമീറ്റര്‍ ആണ് ദൂരം 5 കിലോമീറ്റര്‍ യാത്ര ചെയ്യണം. അറബിക്കടലിന്റെ തീരത്ത് കൂടിയുള്ള യാത്രയാണ് കാർവാർ റോഡ് ട്രിപ്പിന്റെ കൂടുതൽ ഊർജസ്വ‌ലമാക്കുന്ന‌ത്.
Photo Courtesy: Rane.abhijeet

കാർവാറിനേക്കുറിച്ച്

കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കാര്‍വാറിലേയ്ക്ക് ഗോവയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഉത്തര കര്‍ണാടക ജില്ലയുടെ ആസ്ഥാനമാണ് കാര്‍വാര്‍. വിശദമായി വായിക്കാം

Photo Courtesy: Adityanaik

ഉഡുപ്പിയും ഗോകർണയും

ഉഡുപ്പിയും ഗോകർ‌ണയുമാണ് കാർവാറിനും മംഗലാപുരത്തിനും ഇടയിലുള്ള ‌പ്രധാന സ്ഥലങ്ങൾ. ബീ‌ച്ചുകൾക്കും ക്ഷേത്രങ്ങൾക്കും പേരുകേട്ട സ്ഥലങ്ങളാണ് ഇവ രണ്ടും.

02. ‌മംഗലാ‌പുരം - അഗുംബെ

കര്‍ണാടകയിലെ പ്രമുഖ തുറമുഖ നഗര‌മായ മംഗലാപുരത്ത് നിന്ന് പശ്ചിമഘട്ടത്തില്‍ സ്ഥിതി ‌ചെയ്യുന്ന അഗുംബെ എന്ന ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര സുന്ദരമായ അനുഭവമായിരിക്കും. 108 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ കൊണ്ട് കീഴടക്കാം.
Photo Courtesy: Harsha K R

 

അഗുംബയേക്കുറി‌ച്ച്

കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Harsha K R

മാപ്പ്

മംഗലാപുരത്ത് നിന്ന് അഗുംബേ വരെയു‌ള്ള റോഡുകളുടെ മാപ്പ്. അറബിക്കടലിന്റെ തീരത്ത് നിന്ന് പശ്ചിമഘ‌ട്ടത്തിലേക്കുള്ള യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.

03. ബാംഗ്ലൂര്‍ - കൂര്‍ഗ്

ബാംഗ്ലൂരിലുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ത്രില്ലടിപ്പിക്കുന്ന ഒരു പാതയാണ് ബാംഗ്ലൂര്‍ കൂര്‍ഗ് പാത. പശ്ചിമഘട്ട‌ത്തിന്റെ ഭംഗി ആസ്വസിച്ചുകൊണ്ടുള്ള ഈ യാത്ര 5 മണിക്കൂര്‍ ഉണ്ട്. ഏകദേശം 268 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. വിശദമായി വായിക്കാം

Photo Courtesy: Haseeb P

കൂർഗിനേക്കുറിച്ച്

ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. വിശദമായി വായിക്കാം

Photo Courtesy: Nikhil Verma

 

മൈസൂർ വഴി

ബാംഗ്ലൂരിൽ നിന്ന് മൈസൂരിൽ എത്തി‌ച്ചേർന്ന് അവിടെ നിന്ന് ഹുൻസൂർ വഴിയാണ് ആളുകൾ കൂർഗിൽ എത്തിച്ചേരാറുള്ളത്.

04. ബാംഗ്ലൂര്‍ - ബന്ദിപ്പൂര്‍ - ഊട്ടി

ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍ വഴി ഊട്ടിയിലേക്കുള്ള യാത്രയും അവിസ്മരണീയമായ ഒന്നാണ്. 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴുമണിക്കൂര്‍ വേണ്ടിവരും. Read More

Photo Courtesy: आशीष भटनागर

04. ബാംഗ്ലൂര്‍ - ഹാസന്‍

ബാംഗ്ലൂരില്‍ നിന്ന് 183 കിലോമീറ്റര്‍ ദൂരമുള്ള ഹസനിലേക്ക് വെറും നാലുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. വിശദമായി വായിക്കാം

Photo Courtesy: mdemon

English summary

5 Best Road Trips In Karnataka

Costal Karnataka consists of tourist places like Karwar, Gokarna, Murudeshwar, Udupi and Mangalore. All these places are famous for beautiful beaches, temples, rivers and nature's beauty.
Please Wait while comments are loading...