Search
  • Follow NativePlanet
Share
» »കേര‌ളത്തിലെ പ്രശസ്തമായ 5 മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ

കേര‌ളത്തിലെ പ്രശസ്തമായ 5 മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ

By Anupama Rajeev

യേശുക്രിസ്തുവിന്റെ അനുയായികളാണ് ‌ക്രിസ്ത്യാനികൾ. യേശുവിനെ മാത്രമാണ് ക്രിസ്ത്യാനികൾ ദൈവമായിട്ട് ആരാധിക്കുന്നതെങ്കിലും ചില ക്രൈസ്തവ വിശ്വാസികൾക്കി‌ടയിൽ യേശുവിന്റെ അമ്മയായ മേരിക്കും നല്ല പ്രാധാന്യനുമുണ്ട്. ദൈവത്തിന്റെ മധ്യസ്ഥയായിട്ടാണ് വിശ്വാസികൾ മേരിയെ കണക്കാക്കുന്നത്.

മേരിയുടെ മധ്യസ്ഥത വഴി പ്രാർത്ഥിച്ചാൽ കൂടുതൽ ഫലം ലഭിക്കുമെന്നാണ് ക്രിസ്ത്യാനികളിൽ ചിലരുടെ ഇടയിലെ വിശ്വാസം. മരിയൻ ഭക്തി എന്നാണ് മേരിയോടുള്ള ഭക്തി അറിയപ്പെടുന്നത്. മരിയൻ ഭക്തർക്ക് തീർത്ഥാടനം ചെയ്യാൻ കേരളത്തിലെ 5 മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ പ‌രിചയപ്പെടാം #Marian Pilgrimage

01. മണർകാട് പള്ളി

01. മണർകാട് പള്ളി

കോട്ടയം ജില്ലയിലെ മണർകാട്ടിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മാർത്ത മറിയം യാക്കോബയ സുറിയാനി കത്തീഡ്രൽ ആണ് മണർകാട് പള്ളി എന്ന പേരിൽ പ്രശസ്തമായത്. സെപ്തംബർ മാസത്തിലെ 8 നോമ്പ് പ്രശസ്തമാണ്. ആയിരം വർഷം മുൻപ് ഇവിടെ പള്ളിയുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Photo Courtesy: Stalinsunnykvj

02. കുറവിലങ്ങാട് പള്ളി

02. കുറവിലങ്ങാട് പള്ളി

കേരളത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം പള്ളി എ ഡി 337ല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. ഈ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പറയപ്പെടുന്നുണ്ട്. കാലികളെ മേച്ചു നടന്ന ഇടയബാലന്‍മാര്‍ക്ക് കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്നും കാട്ടിലകപ്പെട്ടുപോയ അവര്‍ക്ക് ദാഹം മാറ്റാനായി നീരുറവ കാണിച്ചുകൊടുത്തെന്നുമാണ് ഐതീഹ്യം. എ.ഡി.345ല്‍ ക്‌നായി തോമായോടൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ഏദേസക്കാരന്‍ മാര്‍ യൗസേപ്പ് മെത്രാനാണ് പള്ളി ആശീര്‍വദിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Sivavkm

03. നിരണം ‌പള്ളി

03. നിരണം ‌പള്ളി

ക്രിസ്തുവിന്റെ ശിഷ്യരിൽ ഒരാളായ തോമാ ശ്ലീഹ സ്ഥാ‌പിച്ച പ‌ള്ളിയാണ് പത്തനം‌തിട്ട ജില്ലയിലെ നിരണം പള്ളിയെന്നാണ് വിശ്വാസം. 1912 ഫെബ്രുവരി 14-നാണ് ഇപ്പോൾ കാണുന്ന പള്ളി കൂദാശ ചെയ്തിരിക്കുന്നത്. മലങ്കര ഓർത്തോഡൊക്സ് സഭയുടെ കീഴിലുള്ള ഈ പള്ളി കേരള‌ത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.

Photo Courtesy: Arayilpdas, മലയാളം Wikipedia

04. ചാലക്കുടി പള്ളി

04. ചാലക്കുടി പള്ളി

ചാലക്കുടിയിലെ പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് മേരീസ് ഫോറോന പള്ളി. ഈ പള്ളിക്ക് സമീപം നിർമ്മിച്ച ഹോളി ലാ‌ൻഡ് ആണ് ഇവിടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്. കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഈ പള്ളിയിലെ അമ്പു പെരുന്നാൾ പ്രശസ്തമാണ്.

Photo Courtesy: Challiyan

05. കൊരട്ടിമുത്തിപ്പള്ളി

05. കൊരട്ടിമുത്തിപ്പള്ളി

പ്രശസ്തമായ കൊരട്ടിമുത്തിപ്പള്ളി സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെയായിട്ടാണ്. 1381ൽ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പൂവൻകുല നേർച്ച, മുട്ടിലിഴയൽ നേർച്ച എന്നിവയാണ് ഇവിടുത്തെ പ്രധാന നേർച്ചകൾ. ഇന്ത്യയിൽ വേളങ്കണ്ണിപ്പള്ളിക്ക് ശേഷം ഏറ്റവും പ്രാധാന്യമുള്ള മരിയൻ ദേവാലയമാണ് ഇത്.
Photo Courtesy: Manojk

Read more about: churches kerala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X