Search
  • Follow NativePlanet
Share
» »സിക്കിം യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 5 അതിശയ തടാകങ്ങൾ

സിക്കിം യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 5 അതിശയ തടാകങ്ങൾ

സിക്കിമില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സുന്ദരമായ ചില തടാകങ്ങള്‍ പരിചയപ്പെടാം

By Maneesh

സഞ്ചാരികള്‍ തീര്‍ച്ചയായും പോകാന്‍ കൊതിക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമാണ് സിക്കിം. ഇന്ത്യയുടെ വടക്ക് കിഴക്കായി ഹിമാലയന്‍ സാനുക്കളുടെ അടിവാരത്തിലാണ് സിക്കിം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായ സിക്കിമില്‍ സഞ്ചാരികള്‍ക്ക് കൗതുകമൊരുക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

സിക്കിമില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സുന്ദരമായ ചില തടാകങ്ങള്‍ പരിചയപ്പെടാം.

01. ലാമ്പോഖാരി

01. ലാമ്പോഖാരി

സിക്കിമിലെ പ്രധാന നഗരമായ ഗാങ്‌ടോക്കില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ റിനോക്കിന് സമീപത്തുള്ള ലാമ്പോഖാരി തടാകത്തില്‍ എത്തിച്ചേരാം. ശാന്തമായ തടാക പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം ചെലവഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് തങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്.

Photo Courtesy: Sikkimonline

ട്രെക്കിംഗ്

ട്രെക്കിംഗ്

ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ഈ തടാകത്തിന്റെ പരിസര പ്രദേശം. തടാകം സന്ദര്‍ശിക്കുന്നതിനൊപ്പം സമീപത്തുള്ള ലിങ്‌സെ ആശ്രമവും മാന്‍ഘിം ക്ഷേത്രവും സന്ദര്‍ശിക്കാന്‍ കഴിയും. അരിതാറിന് ചുറ്റും ഒരു ചെറിയ ട്രക്കിങുമാവാം. അരിതാറില്‍ നിന്നും അരകിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഒരു ബംഗ്ലാവുണ്ട്.
Photo Courtesy: Sikkimonline

ട്രെക്കിംഗ്

ട്രെക്കിംഗ്

ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ഈ തടാകത്തിന്റെ പരിസര പ്രദേശം. തടാകം സന്ദര്‍ശിക്കുന്നതിനൊപ്പം സമീപത്തുള്ള ലിങ്‌സെ ആശ്രമവും മാന്‍ഘിം ക്ഷേത്രവും സന്ദര്‍ശിക്കാന്‍ കഴിയും. അരിതാറിന് ചുറ്റും ഒരു ചെറിയ ട്രക്കിങുമാവാം. അരിതാറില്‍ നിന്നും അരകിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഒരു ബംഗ്ലാവുണ്ട്.
Photo Courtesy: Sikkimonline

02. ഗുര്‍ടോങ് കര്‍

02. ഗുര്‍ടോങ് കര്‍

സിക്കിം പ്രവിശ്യയുടെ വടക്ക് ഭാഗത്തായി വിലയിക്കുന്ന ഈ തടാകതടത്തില്‍ നിന്ന് വെറും 5 കിലോമീറ്റര്‍ ദൂരത്താണ് ചൈനയുടെ തെക്കെ അതിര്‍ത്തിരേഖ. അതിനാല്‍ ആര്‍മിയില്‍ നിന്നുള്ള അനുമതി വാങ്ങിയേ ഇവിടെ സന്ദര്‍ശിക്കാന്‍ പാടുള്ളു.
Photo Courtesy: Vickeylepcha

03. ചാങ്കു തടാകം

03. ചാങ്കു തടാകം

സോംഗ്മോ എന്നും അറിയപ്പെടുന്ന ഈ തടാകം കിഴക്കന്‍ സിക്കീമില്‍ ഗാംഗ്‌ടോക്കില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3780 മീറ്റര്‍ ഉയരത്തിലാണ് ഈ ഗ്‌ളേസിയര്‍ അധിഷ്ഠിത തടാകം സ്ഥിതി ചെയ്യൂന്നത്.
Photo Courtesy: Indrajit Das

നാഥുലാ പാസ്

നാഥുലാ പാസ്

നാഥുലാ പാസിലേക്കുള്ള വഴിമധ്യേ കാണാവുന്ന ഈ തടാകത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരെയാണ് ചൈനീസ് അതിര്‍ത്തി. 2006ല്‍ ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഈ തടാകത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
Photo Courtesy: Arup Ghosh

04. ഖേചിയോപാല്‍റി

04. ഖേചിയോപാല്‍റി

സിക്കിമിലെ യുക്‌സോമിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹിന്ദുക്കളും ബുദ്ധമതക്കാരും പുണ്യമായി കരുതുന്ന തടാകമാണ് ഖേചിയോപാല്‍റി. തടാകത്തിലെ പുണ്യജലത്തിന് ആഗ്രഹങ്ങള്‍ സാധിച്ച് നല്‍കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.
Photo Courtesy: Kothanda Srinivasan

ഖാചോട്പാല്‍റി

ഖാചോട്പാല്‍റി

ഖാചോട്പാല്‍റി എന്നും അറിയപ്പെടുന്ന മനോഹരമായ ഈ തടാകം ഖെചിയോപാല്‍റി ഗ്രാമത്തിന് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഖെചോയിഡ്പാല്‍ഡ്രി മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമവും പരിപാവനമായാണ് കണക്കാക്കപ്പെടുന്നത്.
Photo Courtesy: Sinha, Mamta

05. സോ ലാമോ തടാകം

05. സോ ലാമോ തടാകം

സമുദ്ര നിരപ്പില്‍ നിന്ന് 5,330 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉയരന്ന ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ തടാകങ്ങളില്‍ ഒന്നാണ് ഈ തടാകം. വടക്കന്‍ സിക്കിമില്‍ ചൈനാ അതിര്‍ത്തിയില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

അനുമതി വാങ്ങണം

അനുമതി വാങ്ങണം

മഞ്ഞുകാലത്ത് മഞ്ഞുകട്ടകള്‍ നിറയുന്ന ഈ തടാകം ഒരു ശുദ്ധജല തടാകമാണ്. ചൈനയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ ആര്‍മിയില്‍ നിന്നുള്ള അനുമതി വാങ്ങി വേണം ഇവിടെ സന്ദര്‍ശിക്കാന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X