Search
  • Follow NativePlanet
Share
» »കേരള‌ത്തിന്റെ കായൽ ഭംഗി കാണാൻ 5 സ്ഥല‌ങ്ങൾ

കേരള‌ത്തിന്റെ കായൽ ഭംഗി കാണാൻ 5 സ്ഥല‌ങ്ങൾ

ആലപ്പുഴയും കുമരകവുമാണ് കേരളത്തിൽ കായൽ ഭം‌ഗി ആസ്വദിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങൾ ഇതുകൂടാതെ മറ്റു ചില സ്ഥലങ്ങൾ കൂടി ന‌മുക്ക് പരിചയപ്പെടാം

By Maneesh

നീ‌ണ്ട് പരന്നുകിടക്കുന്ന കായലുകളാണ് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകം. ഇത്തരത്തിൽ വീസ്തൃതമായ കായലുകൾ ഇന്ത്യയിൽ മറ്റെവിടേയും കാണാൻ കഴിയില്ല. ആലപ്പുഴയും കുമരകവുമാണ് കേരളത്തിൽ കായൽ ഭം‌ഗി ആസ്വദിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങൾ ഇതുകൂടാതെ മറ്റു ചില സ്ഥലങ്ങൾ കൂടി ന‌മുക്ക് പരിചയപ്പെടാം.

കെട്ടു‌വള്ളങ്ങൾ എന്ന് അറിയപ്പെടുന്ന ഹൗസ്‌‌ബോട്ടുകളിലൂടെ‌യുള്ള യാത്രയാണ് കായൽ ഭംഗി ആസ്വ‌ദിക്കാൻ ഏറ്റവും ഫ‌ലപ്രദമായ മാർഗം. ചെലവ് ചുരുങ്ങിയ യാത്രയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ബോട്ടുകളിൽ യാത്ര ചെയ്യാം.

വേമ്പനാട്ട് കായലിലെ ആഹ്ലാദങ്ങള്‍ക്ക് 4 വഴികള്‍വേമ്പനാട്ട് കായലിലെ ആഹ്ലാദങ്ങള്‍ക്ക് 4 വഴികള്‍

ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍

01. കുമരകം

01. കുമരകം

വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
Photo Courtesy: Ponnana saichandra

ഇന്ത്യയുടെ നെതർലാൻഡ്

ഇന്ത്യയുടെ നെതർലാൻഡ്

കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കുമരകത്താണ് കായല്‍ നികത്തിയെടുത്ത കേരളത്തിലെ ആദ്യ കൃഷിയിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്
Photo Courtesy: Sulfis

ഹൗസ്ബോട്ട് യാത്ര

ഹൗസ്ബോട്ട് യാത്ര

കുമരകത്തെ മനോഹര അനുഭവം ഹൗസ്ബോട്ടിലെ കായല്‍സഞ്ചാരമാണ്. എറണാകുളത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ഹൗസ്ബോട്ടുകള്‍ വാടകക്ക് എടുത്ത് കുമരകത്ത് എത്തുന്ന സഞ്ചാരികള്‍ ധാരാളമുണ്ട്. വിശദ‌മായി വായിക്കാം

Photo Courtesy: Lenish at English Wikipedia
02. ആലപ്പുഴ

02. ആലപ്പുഴ

ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം. നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം ഈ കായൽ തന്നെയാണ്.
Photo Courtesy: Prof. Mohamed Shareef from Mysore

‌പാ‌തിരമണൽ

‌പാ‌തിരമണൽ

ആലപ്പുഴ സന്ദര്‍ശിയ്ക്കുമ്പോള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് പാതിരാമണല്‍. മുഹമ്മ പഞ്ചായത്തില്‍ വേമ്പനാട്ട് കായലില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറുദ്വീപാണിത്. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത്. ദേശാടനപ്പക്ഷികളുടെ താവളമെന്ന നിലയ്ക്കാണ് പാതിരാമണല്‍ ശ്രദ്ധിക്കപ്പെടുന്നത്.
Photo Courtesy: Shameer Thajudeen

വള്ളംകളി

വള്ളംകളി

ആലപ്പുഴയിലെ മറ്റൊരു കാഴ്ചയാണ് വള്ളംകളി. വിദേശ വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിയ്ക്കുന്ന ഒന്നാണ് എല്ലാവര്‍ഷവും ഇവിടെ നടക്കാറുള്ള വള്ളംകളികള്‍. എല്ലാവര്‍ഷവും പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളം കളിയ്ക്കാണ് ജനപ്രീതി കൂടുതല്‍. ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിലുള്ള ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Manojk
03. കൊല്ലം

03. കൊല്ലം

അഷ്ടമു‌ടി കായൽ ആണ് കൊല്ലത്തിന്റെ ഏറ്റവും വലിയ ആകർഷണം. പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌.
Photo Courtesy: Arunvrparavur

അഷ്ടമുടികായൽ

അഷ്ടമുടികായൽ

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌.
Photo Courtesy: Arunvrparavur

ആയുർവേ‌ദം

ആയുർവേ‌ദം

കായലിന് ചുറ്റിലുമായി ചെലവ്‌ കുറഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടങ്ങളില്‍ നിന്ന്‌ സ്‌പാ, അയുര്‍വ്വേദിക്‌ മസ്സാജ്‌, കടല്‍ വിഭവങ്ങള്‍ എന്നിവ ആസ്വദിക്കാവുന്നതാണ്‌. വിശദമായി വായിക്കാം

Photo Courtesy: Henrik Bennetsen
04. തൃശൂർ

04. തൃശൂർ

ആലപ്പുഴയും കുമരകവും കായല്‍ടൂറിസത്തിന്റെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. അതിനാല്‍ തന്നെ ഹൗസ്‌ബോട്ട് യാത്രയ്ക്കും മറ്റും നമ്മള്‍ തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങളാണ്. ഈ പ്രാവിശ്യം നമുക്ക് തൃശൂരിലേക്ക് ഒരു യാത്ര പോയാലോ? എന്തിനാണന്നല്ലേ? കായല്‍ ഭംഗി ആസ്വദിക്കാനും ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്യാനും തന്നേ. തൃശൂരിലെ പ്രശസ്തമായ കായലാണ് ചേറ്റുവ കായൽ.
Photo Courtesy: Babug.

ചേറ്റുവ കായൽ

ചേറ്റുവ കായൽ

തൃശൂര്‍ ജില്ലയിലെ ചാവക്കാട് നഗരത്തിന് സമീപത്തായാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്. ചാവക്കാട് നഗരത്തില്‍ നിന്ന് ദേശീയ പാത 17ലൂടെ ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചേറ്റുവ കായലില്‍ എത്തിച്ചേരാം. പ്രാചീന കാലത്തെ ഒരു തുറമുഖം കൂടിയായിരുന്നു ചേറ്റുവ. ചേറ്റുവകായലും അറബിക്കടലും സംഗമിക്കുന്ന അഴിമുഖവും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.
Photo Courtesy: Karipparasunil at Malayalam Wikipedia

ഹൗസ് ബോട്ട് യാത്ര

ഹൗസ് ബോട്ട് യാത്ര

ചേറ്റുവ കായലിലെ വേട്ടക്കെഹരന്‍ കടവില്‍ നിന്നാണ് ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്നത്. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള തൊയക്കാവ് ഗ്രാമത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തൃശൂരില്‍ നിന്ന് 21 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Satheesan.vn
05. വലി‌യപറമ്പ്

05. വലി‌യപറമ്പ്

സഞ്ചാരികൾ എത്തിച്ചേരാൻ വൈകിയതുകൊണ്ട് മാത്രം പ്രശസ്തമാകാതിരുന്ന ഒരു സ്ഥലമാണ് വലിയപറമ്പ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കാസർകോട് ജിലയിലെ നീലേശ്വരം വരെ വ്യാപിച്ചുകിടക്കുന്ന ഈ കായൽ ഇപ്പോൾ ഏറെ പ്രശസ്തമായി മാറിയിട്ടുണ്ട്.

Photo Courtesy: Ashwin.appus

മലബാറിന്റെ ആലപ്പുഴ

മലബാറിന്റെ ആലപ്പുഴ

കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തിച്ചേ‌ർന്ന സഞ്ചാരികൾ വലിയപറമ്പ് കായലും കായൽപരപ്പിലൂടെ നീങ്ങുന്ന ഹൗസ്ബോ‌ട്ടുകളും കായലിൽ നിന്ന് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ഗ്രാമീണരെയൊക്കെ കണ്ടപ്പോൾ, മലബാറിന്റെ ആലപ്പുഴ എന്ന വിളിപ്പേ‌രും വലിയപറമ്പിന് സമ്മാനിച്ചു.

Photo Courtesy: Sherjeena

കവ്വായി കായൽ

കവ്വായി കായൽ

വലിയ‌പറമ്പ് കായലിന്റെ ഭാഗമാണ് കവ്വായി കായൽ. ഈ കായലിന് നടു‌വിലായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിലുള്ള നിരവധി ദ്വീപുകൾ ഇവിടെ കാണാൻ കഴിയും അവയിൽ ഏറ്റവും വ‌‌ലിയ ദ്വീപാണ് വലിയ പറമ്പ് ദ്വീപ്. അതുകൊണ്ടാണ് ‌വലിയ പറമ്പ് എന്ന പേരും ലഭിച്ചത്. വലിയപറമ്പിൽ നിന്നാണ് ഈ കായലിനും ആ പേര് ലഭി‌ച്ചത്. കവ്വായി കായൽ എന്നും വലി‌യ പറമ്പ് കായൽ മുഴുവാനായി അറിയപ്പെടുന്നുണ്ട്.
Photo Courtesy: Ashwin.appus

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X