Search
  • Follow NativePlanet
Share
» »പ്രകൃതി സ്‌നേഹികള്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലെ 5 സ്ഥലങ്ങള്‍

പ്രകൃതി സ്‌നേഹികള്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലെ 5 സ്ഥലങ്ങള്‍

By Maneesh

വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറേ പ്രശസ്തി നേടിയ കേരളത്തില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമാണ്. ഈ കാഴ്ചകളില്‍ ഭൂരിഭാഗവും പ്രകൃതി ഒരുക്കിയ വിസ്മയങ്ങളാണ്. അതിനാല്‍ തന്നെ കേരളം പ്രകൃതി സ്‌നേഹികളുടെ ഒരു പറുദീസ കൂടിയാണ്.

ഒരുവശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും നീണ്ട് കിടക്കുന്നതാണ് കേരളത്തെ ഇന്ത്യയിലെ സുന്ദരഭൂമികളിൽ ഒന്നായി തീർക്കാൻ കാരണം. കേരളത്തിൽ എത്തുന്ന പ്രകൃതിസ്നേഹികളെ വിസ്മയിപ്പിക്കാൻ പ്രകൃതി ഒരുക്കിയ ചില സുന്ദര കാഴ്ചകൾ നമുക്ക് കണ്ടറിയാം. സുന്ദരകാഴ്ചകൾ എന്ന് പറയുന്നതിനേക്കാൾ നല്ലത് അത്ഭുതകാഴ്ചകൾ എന്ന് പറയുന്നതാണ്.

ആതിരപ്പള്ളി വെള്ളച്ചാട്ടം

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: NIHAL JABIN

വേമ്പനാട് കായൽ

ഇന്ത്യയിലേ ഏറ്റവും നീളമുള്ള തടാകമാണ് വേമ്പനാട് കായൽ. ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായാണ് ഈ കായൽ വ്യാപിച്ച് കിടക്കുന്നത്. ഓണക്കാലത്ത് നെഹ്രു ട്രോഫിവള്ളം കളി നടക്കാറുള്ളത് ഈ കായലിലാണ്.

Photo Courtesy: Sourav Niyogi

എടക്കൽ ഗുഹ

കൽപ്പറ്റ കഴിഞ്ഞാൽ വയനാട്ടിലെ പ്രധാന ടൗൺ ആണ് സുൽത്താൻ ബത്തേരി. ആളുകൾ ബത്തേരിയെന്ന് ചുരുക്കി വിളിക്കും. ബത്തേരിയിൽ നിന്ന് പതിനാറ് കിലോമീറ്റർ അകലെയായാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ ഇതുവരെ ഗുഹകളൊന്നും കണ്ടിട്ടില്ലെങ്കിൽ കാണാൻ പറ്റിയ ഒരു ഗുഹയാണ് എടക്കൽ ഗുഹ. കൂടുതൽ വായിക്കാം

Photo Courtesy: Rahul Ramdas

ചെമ്പ്രാ പീക്ക്

കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും. ചെമ്പ്രപീക്ക് ട്രെക്കിംഗിനേക്കുറിച്ച് വായിക്കാം

Photo Courtesy:Aneesh Jose

സയലന്റ് വാലി നാഷണൽ പാർക്ക്

പാലക്കാട് ജില്ലയിലാണ് പ്രശസ്തമായ സയലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗരത്തിൽ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സിംഹവാലൻ കുരങ്ങിനേപ്പോലെ വംശ നാശം നേരിടുന്ന നിരവധി ജീവികളെ ഇവിടെ കാണാം.

പ്രകൃതി സ്‌നേഹികള്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലെ 5 സ്ഥലങ്ങള്‍

Photo Courtesy: NIHAL JABIN

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X