Search
  • Follow NativePlanet
Share
» »കൂർഗിനെ പ്രശസ്തമാക്കുന്ന 5 കാര്യങ്ങൾ

കൂർഗിനെ പ്രശസ്തമാക്കുന്ന 5 കാര്യങ്ങൾ

കൂര്‍ഗിലേക്ക് ആദ്യമായി യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ സഞ്ചാരികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത നിരവധി കാര്യങ്ങള്‍ അവിടെ ഉണ്ട്

By Maneesh

കര്‍ണാടകത്തില്‍ കേരളം പോലെ ഒരു സ്ഥലം. കൂര്‍ഗിനെക്കുറിച്ച്, അവിടെ പോയിട്ടുള്ളവര്‍ ആദ്യം വിവരിക്കുന്നത് ഇങ്ങനെയായിരിക്കും. സിനിമകളിലൂടേയും മലയാളികൾക്ക് സുപരിചിതമായ ഒരു സ്ഥലമാണ് കൂര്‍ഗ്. കൂര്‍ഗിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്.

തെക്കെ ഇന്ത്യയിലെ കാശ്മീര്‍ എന്നും. ഇന്ത്യയിലെ സ്കോട്ട്ലാന്‍റ് എന്നും അറിയപ്പെടുന്ന കൂര്‍ഗ് അതിന്‍റെ പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്. സുന്ദരമായ കാലവസ്ഥയും പച്ചപ്പ് നിറഞ്ഞ താഴ്വരയും മനം കവരുന്ന മലനിരകളും കുടക് എന്ന കൂര്‍ഗിനെ സഞ്ചാരികളുടെ പറുദീസ ആക്കി തീര്‍ത്തിരിക്കുകയാണ്.

കൂര്‍ഗിലേക്ക് ആദ്യമായി യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ സഞ്ചാരികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത നിരവധി കാര്യങ്ങള്‍ അവിടെ ഉണ്ട്. കൂര്‍ഗില്‍ എത്തിയാല്‍ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍.

01. വെള്ളച്ചാട്ടങ്ങള്‍

01. വെള്ളച്ചാട്ടങ്ങള്‍

മഴക്കാലത്ത് കുടകിലെത്തിയാല്‍ കണ്ണുകള്‍ക്കെന്ന പോലെ കാതുകള്‍ക്കും ആനന്ദാനുഭവം നല്‍കുന്നതാണ് അവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ആരവം അതിന്‍റെ ഭംഗിയോടൊപ്പം മനം നിറയ്ക്കുന്നതാണ്. ഇവിടുത്തെ ആബി വെള്ളച്ചാട്ടവും ഇരുപ്പു വെള്ളച്ചാട്ടവുമാണ് സഞ്ചാരികള്‍ക്ക് ഈ വിസ്മയം ഒരുക്കുന്നത്.

Photo Courtesy: Vaishak Kallore

ആബി വെള്ളച്ചാട്ടം

ആബി വെള്ളച്ചാട്ടം

മടിക്കേരി നഗരത്തില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയായാണ് ആബി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുടകില്‍ എത്തുന്ന സഞ്ചാരികളില്‍ ആരും തന്നെ ഈ വെള്ളച്ചാട്ടം കണ്ട് ആനന്ദ നിര്‍‍വൃതിയണയാതെ തിരികെപ്പോകാറില്ല. നിരവധി സിനിമകളുടെ പാട്ട് സീനുകള്‍ക്ക് ഈ വെള്ളച്ചാട്ടം പശ്ചാത്തലമായിട്ടുണ്ട്.
Photo Courtesy: Frederick Noronha

ഇരുപ്പു വെള്ളച്ചാട്ടം

ഇരുപ്പു വെള്ളച്ചാട്ടം

വയനാടിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇരുപ്പു വെള്ളച്ചാട്ടം കുടകിലെ മറ്റൊരു പ്രധാന വെള്ളച്ചാട്ടമാണ്. ഈ വെള്ളച്ചാട്ടം കാണണമെങ്കില്‍ ചെറിയ ഒരു കാനന സവാരി നടത്തണം. ബ്രഹ്‍മഗിരി വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മല്ലാലി വെള്ളച്ചാട്ടവും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്.
Photo Courtesy: Samson Joseph

02. കാപ്പി മണമുള്ള തോട്ടങ്ങള്‍

02. കാപ്പി മണമുള്ള തോട്ടങ്ങള്‍

കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കുടക്. കുടക് മലനിരകളിലേക്ക് നമ്മള്‍ എത്തിച്ചേരുമ്പോള്‍ കാപ്പിയുടെ സുഗന്ധമായിരിക്കും നമ്മളെ സ്വാഗതം ചെയ്യുന്നത്. അതിന്‍റെ ആവേശത്തില്‍ വഴിയിരികില്‍ കാണുന്ന ചെറിയ കടകളില്‍ നിന്ന് ഒരു കപ്പ് കാപ്പി രുചിക്കുകയുമാവാം.
Photo Courtesy: Philip Larson

കാ‌പ്പി വേണ്ടത്തവർ‌ക്ക്

കാ‌പ്പി വേണ്ടത്തവർ‌ക്ക്

ഇനി കാപ്പി വേണ്ടെങ്കില്‍ ചായയുമാകാം. കാരണം തേയിലത്തോട്ടങ്ങള്‍ക്കും കുടക് പേരു കേട്ടതാണ്. ഇവിടുത്തെ ഓറഞ്ച് തോട്ടമാണ് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊന്ന്.
Photo Courtesy: Philip Larson

03. ട്രെക്കിംഗ്

03. ട്രെക്കിംഗ്

ട്രക്കിംഗ് പ്രിയരുടെ സ്വപ്ന ഭൂമിയാണ് കുടക്. സഞ്ചാരികള്‍ക്ക് വഴിയൊരുക്കി നില്‍ക്കുന്ന കുടകിലെ കുന്നിന്‍ ചെരിവുകള്‍ സാഹസികര്‍ക്കും പ്രിയപ്പെട്ട ഭൂമിയാണ്. ബ്രഹ്മഗിരി മലനിരകളിലൂടെ ഇരുപ്പു വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയാണ് ഇതില്‍ ഏറ്റവും ആകര്‍ഷകമായത്. പുഷ്പഗിരി മലകയറ്റവും സാഹസിക യാത്രികര്‍ക്ക് പ്രിയപ്പെട്ടതാണ്. നിബിഢ വനമേഖലയിലൂടെയുള്ള ഈ യാത്ര തികച്ചും ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.
Photo Courtesy: Thejaswi

04. ചില ആനക്കാര്യം

04. ചില ആനക്കാര്യം

കുടകിലെ ഒരു ആനക്കാര്യമാണ് ഇനി. നിങ്ങള്‍ക്ക് ആനകളെ ഒന്നു കുളിപ്പിക്കാന്‍ കൊതിയുണ്ടോ? അല്ലെങ്കില്‍ ഒരു പഴം ആനയുടെ വായില്‍ വച്ചുകൊടുക്കാന്‍ ധൈര്യം തോന്നിയിട്ടുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഇതിനൊക്കെ പറ്റിയ ഒരു സ്ഥലം കുടകില്‍ ഉണ്ട്. കുടകിലെ ദുബാരെ എലിഫന്‍റ് ക്യാമ്പിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
Photo Courtesy: Rishabh Mathur

ദുബാരെ

ദുബാരെ

കാവേരീനദിക്കരയിലുള്ള ദുബാരെ വനത്തിലാണ് ദുബാരെ എലിഫന്റ് ക്യാംപുള്ളത്. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആനകളെ പിടിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.
Photo Courtesy: raju venkat

ആക്‌റ്റിവിറ്റികൾ

ആക്‌റ്റിവിറ്റികൾ

ഇതിന് പുറമെ റിവര്‍റാഫ്റ്റിംഗിനും ഫിഷിംഗിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ആനപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കാം.
Photo Courtesy: raju venkat

05. ക്യാമറയുണ്ടോ കയ്യില്‍

05. ക്യാമറയുണ്ടോ കയ്യില്‍

സഞ്ചാരപ്രിയരില്‍ കൂടുതല്‍പ്പേരുടേയും കയ്യില്‍ ഒരു ക്യാമറ ഉണ്ടാകും. പലരും മികച്ച ഫോട്ടോഗ്രാഫര്‍മാരും ആയിരിക്കും. നിങ്ങളുടെ ക്യാമറ കണ്ണുകള്‍ക്ക് കൗതുകം പകരുന്ന നിരവധി കാഴ്ചകള്‍ കുടകില്‍ ഉണ്ട്. അതില്‍ പ്രധാനമാണ് രാജാസ് സീറ്റ്.
Photo Courtesy: Ashok Prabhakaran

രാജാസ് സീറ്റ്

രാജാസ് സീറ്റ്

കൊടക് രാജാക്കന്മാരുടെ പ്രധാന വിനോദകേന്ദ്രമായിരുന്നുവത്രേ ഇവിടം. അങ്ങനെയാണ് ഇതിന് രാജാസ് സീറ്റ് എന്ന് പേരുകിട്ടിയത്. രാജാക്കന്മാര്‍ രാജ്ഞിമാരുമൊത്ത് പതിവായി സല്ലപിക്കാനിറങ്ങുക ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്താന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. രാജ്ഞിമാരുടെ സല്ലാപം പ്രതീക്ഷിക്കേണ്ട. പകരം പ്രകൃതിഭംഗി ഒപ്പിയെടുക്കാം.
Photo Courtesy: Vijayakumarblathur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X